ഡബ്ലിൻ: ഫാ. സേവ്യർ ഖാൻ വട്ടായില്‍ തുടക്കം കുറിക്കുകയും കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളായി കേരള കത്തോലിക്ക സഭയില്‍ ആത്മീയ ഉണര്വിന് കാരണമാവുകയും ചെയ്ത അഭിഷേകാഗ്നി വചന ശുശ്രൂഷ ഡബ്ലിനില്‍ നടത്തപ്പെടുന്നു.
യുകെ ഉള്‍പ്പെടെയുള്ള ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍ നടന്നുവരുന്ന അഭിഷേകാഗ്നി വചന ശുശ്രൂഷ 2026 ജനുവരി നാലിന് ഡബ്ലിന്‍ 5ലെ സെന്റ് ലൂക്ക് ദേവാലയത്തില്‍ ഉച്ചയ്ക്ക് 1.30 മുതല്‍ അഞ്ച് വരെയാണ് ഒരുക്കിയിരിക്കുന്നത്.
അഭിഷേകാഗ്നി കാതോലിക് മിനിസ്ട്രി (എഎഫ്സിഎം) ആണ് ധ്യാനം ഡബ്ലിനിൽ ഒരുക്കുന്നത്. അയർലൻഡിലെ കേരളത്തിൽ നിന്നുള്ള വൈദികരോടൊപ്പം യുകെയിലെയും അയർലൻഡിലെയും എഎഫ്സിഎം ശുശ്രൂഷകർ നേതൃത്വം നൽകുന്ന ഈ ശുശ്രൂഷ മലയാളത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്.
വിശുദ്ധ ബലി, ദിവ്യകാരുണ്യ ആരാധന, വചന ശുശ്രൂഷ, സ്തുതി - ആരാധന എന്നിവ ഉൾപ്പെടുന്ന ശുശ്രൂഷയിൽ വിശുദ്ധ കുമ്പസാരത്തിനും അവസരം ഒരുക്കിയിരിക്കുന്നതായി സംഘാടകർ അറിയിച്ചു.
അഭിഷേകാഗ്നി കൺവൻഷനിലേക്ക് എഎഫ്സിഎം അയർലൻഡ് ഏവരെയും സ്വാഗതം ചെയ്യുന്നതായി അറിയിച്ചു.
Tags : abhishekagni convention dublin anointing fire catholic ministry afcm