Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Abnormal Leaf

Palakkad

റ​ബ​ർമ​ര​ത്തി​ൽ അ​സാ​ധാ​ര​ണ ഇ​ല​കൊ​ഴി​ച്ചി​ൽ; ഉ​ത്പാ​ദ​ന​ത്തി​ൽ വ​ൻ ഇ​ടി​വ്

വ​ട​ക്ക​ഞ്ചേ​രി: റ​ബ​ർമ​ര​ത്തി​ലു​ണ്ടാ​കു​ന്ന അ​സാ​ധാ​ര​ണ ഇ​ല​കൊ​ഴി​ച്ചി​ലി​നെതു​ട​ർ​ന്ന് റ​ബ​ർ ഉ​ത്പാ​ദ​ന​ത്തി​ൽ വ​ൻ കു​റ​വ്. റ​ബ​റി​ന് ഉ​യ​ർ​ന്ന വി​ല​യു​ണ്ടെ​ങ്കി​ലും ഉ​ത്പാ​ദ​നം ഇ​ല്ലാ​ത്ത​തി​നാ​ൽ വി​ലക്കൂ ടു​ത​ൽ പ്ര​യോ​ജ​ന​പ്പെ​ടു​ന്നി​ല്ലെ​ന്ന് പാ​ല​ക്കു​ഴി​യി​ലെ ക​ർ​ഷ​ക​നാ​യ ഊ​ന്നു​പാ​ല​ത്തി​ൽ ജോ​സ് പ​റ​ഞ്ഞു. മ​ര​ങ്ങ​ളി​ൽ ര​ണ്ടാ​മ​തു വ​ന്ന ഇ​ല​ക​ൾ വീ​ണ്ടും കൊ​ഴി​യു​ന്ന സ്ഥി​തി അ​സാ​ധാ​ര​ണ​മാ​ണ്. ഇ​ങ്ങ​നെ ഉ​ണ്ടാ​കാ​റി​ല്ല. ഇ​തു​മൂ​ലം മ​ര​ങ്ങ​ൾ ക്ഷീ​ണി​ച്ച് ടാ​പ്പിം​ഗ് ന​ട​ത്താ​നാ​കാ​ത്ത സ്ഥി​തി​യാ​യി.

ഇ​ല​ക​ൾ നി​റ​ഞ്ഞു നി​ൽ​ക്കേ​ണ്ട സ​മ​യ​ത്താ​ണ് ത​ടി മാ​ത്ര​മാ​യി റ​ബ​ർ​മ​ര​ങ്ങ​ൾ നി​ൽ​ക്കു​ന്ന​ത്. പാ​ല​ക്കു​ഴി മേ​ഖ​ല​യി​ൽ ഈ ​കു​മി​ൾ​രോ​ഗം വ്യാ​പ​ക​മാ​യു​ണ്ട്.

പ​ല തോ​ട്ട​ങ്ങ​ളി​ലും നേ​ര​ത്തെ ത​ന്നെ ടാ​പ്പിം​ഗ് നി​ർ​ത്തി. ക​ഠി​ന​മാ​യ ചൂ​ടും പാ​ലു​ത്പാ​ദ​നം ഇ​ല്ലാ​താ​ക്കി. ക​ഴി​ഞ്ഞ മ​ഴ​ക്കാ​ലം നീ​ണ്ടു​നി​ന്ന​തി​നാ​ൽ സീ​സ​ണി​ന്‍റെ തു​ട​ക്കംമു​ത​ലേ ഉ​

ത്പാ​ദ​നം കു​റ​വാ​യി​രു​ന്നു. ഒ​ടു​വി​ലാ​യ​പ്പോ​ൾ രോ​ഗ​വും ഇ​ല​കൊ​ഴി​ച്ചി​ലു​മാ​യി പി​ന്നെ​യും ക​ർ​ഷ​ക​ർ​ക്കു ന​ഷ്ടംത​ന്നെ. റ​ബ​ർഷീ​റ്റു​ക​ളു​ടെ വ​ര​വി​ൽ 60 ശ​ത​മാ​ന​മെ​ങ്കി​ലും കു​റ​വു​ണ്ടാ​യി​ട്ടു​ണ്ടെ​ന്ന് പാ​ല​ക്കു​ഴി​ക്കുതാ​ഴെ ക​ണ​ച്ചി​പ​രു​ത​യി​ലെ റ​ബ​ർവ്യാ​പാ​രി​യാ​യ വി​ള​ക്ക​നാ​പ്പി​ള്ളി ബി​ജു പ​റ​ഞ്ഞു. വി​ല ഉ​യ​ർ​ന്നു നി​ൽ​ക്കു​ന്ന​തി​നാ​ൽ എ​വി​ടെയും സ്റ്റോ​ക്കു​മി​ല്ല. ലോ​ക വി​പ​ണി​യി​ലും റ​ബ​ർ വി​ല ഉ​യ​ർ​ന്നു നി​ൽ​ക്കു​ക​യാ​ണ്.

ബാ​ങ്കോ​ക്ക് വി​ല ഇ​ന്ന​ലെ കി​ലോ​യ്ക്ക് 227 രൂ​പ​യാ​യി​രു​ന്നെ​ന്ന് ബി​ജു പ​റ​ഞ്ഞു. ദി​വ​സം നാ​ലോ അ​ഞ്ചോ ലോ​ഡ് ഷീ​റ്റ് ക​യ​റ്റി​പ്പോ​യി​രു​ന്നത് ഇ​പ്പോ​ൾ ഒ​രു ലോ​ഡാ​കാ​ൻത​ന്നെ ദി​വ​സ​ങ്ങ​ൾ കാ​ത്തി​രി​ക്ക​ണ​മെ​ന്ന് ബി​ജു പ​റ​ഞ്ഞു.

Latest News

Up