Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Accused

മോ​ഷ​ണ​ക്കേ​സ് പ്ര​തി ക​സ്റ്റ​ഡി​യി​ൽ​നി​ന്ന് ചാ​ടി​പ്പോ​യി

തി​രൂ​ർ: മോ​ഷ​ണ​ക്കേ​സ് പ്ര​തി പോ​ലീ​സി​നെ വെ​ട്ടി​ച്ച് ക​ട​ന്നു​ക​ള​ഞ്ഞു. തൃ​പ്ര​ങ്ങോ​ട് പൊ​യി​ലി​ശ്ശേ​രി സ്വ​ദേ​ശി കു​റ്റി​ക്കാ​ട്ടി​ൽ നി​സാ​മു​ദ്ദീ​ൻ (26) ആ​ണ് വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം പോ​ലീ​സി​നെ വെ​ട്ടി​ച്ച് ക​ട​ന്നു​ക​ള​ഞ്ഞ​ത്.

ക​ൽ​പ്പ​ക​ഞ്ചേ​രി പോ​ലീ​സ് പി​ടി​കൂ​ടി​യ പ്ര​തി​യാ​ണ് നി​സാ​മു​ദ്ദീ​ൻ. തി​രൂ​ർ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്‌​ത​തി​ന്‌ പി​ന്നാ​ലെ പോ​ലീ​സി​നെ വെ​ട്ടി​ച്ച് ഇ​യാ​ൾ ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു.

കോ​ട​തി ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി ത​വ​നൂ​ർ ജ​യി​ലി​ലേ​ക്ക് കൊ​ണ്ടു​പോ​കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് നാ​ട​കീ​യ സം​ഭ​വ​ങ്ങ​ൾ. റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ, ബ​സ്‌​സ്റ്റാ​ൻ​ഡ് ഉ​ൾ​പ്പെ​ടെ പ​ല​യി​ട​ങ്ങ​ളി​ലും പോ​ലീ​സ് അ​രി​ച്ചു​പെ​റു​ക്കി​യെ​ങ്കി​ലും ഇ​യാ​ളെ ക​ണ്ടെ​ത്താ​നാ​യി​ല്ല.

District News

നി​ര​വ​ധി കേ​സു​ക​ളി​ലെ പ്ര​തി​യെ കാ​പ്പ ചു​മ​ത്തി ജ​യി​ലി​ല​ട​ച്ചു

കോ​ഴി​ക്കോ​ട്: നി​ര​വ​ധി മോ​ഷ​ണ​ക്കേ​സു​ക​ളി​ലും മ​യ​ക്കു​മ​രു​ന്ന് കേ​സു​ക​ളി​ലും പ്ര​തി​യാ​യ കോ​ഴി​ക്കോ​ട് ക​ണ്ണാ​ടി​ക്ക​ല്‍ സ്വ​ദേ​ശി തോ​ട്ടു​ക്ക​ട​വ് വീ​ട്ടി​ല്‍ ഷാ​ജി എ​ന്ന ക​ണ്ണാ​ടി​ക്ക​ല്‍ ഷാ​ജി (46)യെ ​പോ​ലീ​സ് കാ​പ്പ ചു​മ​ത്തി ജ​യി​ലി​ല​ട​ച്ചു.

ചേ​വാ​യൂ​ര്‍ പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ലെ കെ​ഡി ലി​സ്റ്റി​ല്‍ ഉ​ള്‍​പ്പെ​ട്ട പ്ര​തി​യു​ടെ പേ​രി​ല്‍ കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം ജി​ല്ല​ക​ളി​ലെ പ​ന്തീ​ര​ങ്കാ​വ്, ന​ല്ല​ളം, പ​ന്നി​യ​ങ്ക​ര, ന​ട​ക്കാ​വ്, വെ​ള്ള​യി​ല്‍, കൊ​ണ്ടോ​ട്ടി തു​ട​ങ്ങി പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലാ​യി മൊ​ബൈ​ല്‍ ഫോ​ണു​ക​ള്‍, സ്വ​ര്‍​ണ്ണാ​ഭ​ര​ണ​ങ്ങ​ള്‍, ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ള്‍, മ​റ്റു വി​ല​പി​ടി​പ്പു​ള്ള വ​സ്തു​ക്ക​ള്‍ എ​ന്നി​വ മോ​ഷ​ണം ന​ട​ത്തി​യ​തി​ന് നി​ര​വ​ധി കേ​സു​ക​ളു​ണ്ട്. ചേ​വാ​യൂ​ര്‍ സ്റ്റേ​ഷ​നി​ല്‍ നി​ന്നും കൊ​ടു​ത്ത റി​പ്പോ​ര്‍​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ക​ഴി​ഞ്ഞ വ​ര്‍​ഷം കാ​പ്പ നി​യ​മ പ്ര​കാ​രം ഇ​യാ​ളെ ജ​യി​ലി​ല​ട​ച്ചി​രു​ന്നു. ഈ ​ശി​ക്ഷ കാ​ലാ​വ​ധി പൂ​ര്‍​ത്തി​യാ​ക്കി നാ​ട്ടി​ലെ​ത്തി​യ പ്ര​തി മ​യ​ക്കു​മ​രു​ന്ന് വി​ല്പ​ന​യി​ലേ​ക്ക് തി​രി​ഞ്ഞു.

2025 ന​വം​ബ​റി​ല്‍ കോ​യ​മ്പ​ത്തൂ​രി​ല്‍ നി​ന്ന് 10.332 കി​ലോ​ഗ്രാം ക​ഞ്ചാ​വ് ക​ട​ത്തു​ന്ന​തി​നി​ടെ പ​ന്തീ​രാ​ങ്കാ​വ് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി.തു​ട​ര്‍​ച്ച​യാ​യി കു​റ്റ​കൃ​ത്യ​ങ്ങ​ളി​ല്‍ ഏ​ര്‍​പ്പെ​ട്ടു​വ​രു​ന്ന പ്ര​തി​ക്കെ​തി​രെ ചേ​വാ​യൂ​ര്‍ പോ​ലീ​സ് സ്റ്റേ​ഷ​ന്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ മ​ഹേ​ഷ് ന​ല്‍​കി​യ പ്രാ​ഥ​മി​ക റി​പ്പോ​ര്‍​ട്ട് പ്ര​കാ​രം കോ​ഴി​ക്കോ​ട് സി​റ്റി പോ​ലീ​സ് ഡെ​പ്യൂ​ട്ടി ക​മ്മി​ഷ​ണ​ര്‍ കോ​ഴി​ക്കോ​ട് ജി​ല്ലാ ക​ള​ക്ട​ര്‍​ക്ക് റി​പ്പോ​ര്‍​ട്ട് ന​ല്‍​കി. ഇ​തു​പ്ര​കാ​രം പ്ര​തി​യെ ക​ണ്ണൂ​ര്‍ സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ല്‍ പാ​ര്‍​പ്പി​ക്കാ​ന്‍ ക​ള​ക്ട​ര്‍ ഉ​ത്ത​ര​വി​ടു​ക​യാ​യി​രു​ന്നു.


നി​ല​വി​ല്‍ പ​ന്തീ​രാ​ങ്കാ​വ് പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത ക​ഞ്ചാ​വ് കേ​സി​ല്‍ പി​ടി​ക്ക​പ്പെ​ട്ട് കോ​ഴി​ക്കോ​ട് ജി​ല്ലാ ജ​യി​ലി​ല്‍ റി​മാ​ന്‍​ഡി​ല്‍ ക​ഴി​ഞ്ഞു​വ​രു​ന്ന പ്ര​തി​യെ കാ​പ്പ നി​യ​മ​പ്ര​കാ​രം അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി ക​ണ്ണൂ​ര്‍ സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ലേ​ക്ക് മാ​റ്റി പാ​ര്‍​പ്പി​ച്ചു.

Kerala

എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ കാ​റി​ടി​പ്പി​ച്ച് കൊ​ല്ലാ​ൻ ശ്ര​മം; പ്ര​തി​ക​ൾ പി​ടി​യി​ൽ

പ​ത്ത​നം​തി​ട്ട: എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ കാ​ർ ഇ​ടി​ച്ചു​കൊ​ല്ലാ​ൻ ശ്ര​മി​ച്ച പ്ര​തി​ക​ൾ പി​ടി​യി​ൽ. പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി​ക​ളാ​യ ന​സീ​ബ് സു​ലൈ​മാ​ൻ, ആ​സി​ഫ് എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

ക​ഞ്ചാ​വു​മാ​യി പി​ടി​കൂ​ടാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് കാ​ർ ഇ​ടി​ച്ചു വീ​ഴ്ത്തി​യ​ത്. എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ ആ​ന​ന്ദി​ന്‍റെ കാ​ലി​ന് ര​ണ്ട് പൊ​ട്ട​ലു​ണ്ട്. ദേ​ഹ​ത്തു​കൂ​ടി കാ​ർ ക​യ​റ്റി ഇ​റ​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ആ​ന​ന്ദ് ഉ​രു​ണ്ടു മാ​റു​ക​യാ​യി​രു​ന്നു.

Kerala

കോർപറേഷൻ ജീവനക്കാരന്‍റെ കൊലപാതകം: പ്രതിക്കു ജീവപര്യന്തം കഠിന തടവും പിഴയും

തിരുവനന്തപുരം: രാജാജി നഗർ മാർക്കറ്റിനകത്തുവച്ചു കോർപറേഷൻ ജീവനക്കാരൻ ഷിബു രഞ്ജനെ(40) കുത്തി കൊലപ്പെടുത്തിയ കേസിൽ പ്രതിയായ രാജാജി നഗറിൽ വാടകയ്ക്ക് താമസിച്ചിരുന്ന രഞ്ജിത്തിന്(46) ജീവപര്യന്തം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും. തിരുവനന്തപുരം
നാലാം അഡീഷണൽ സെഷൻസ് ജഡ്ജി അനസിന്‍റേതാണ് ഉത്തരവ്.

2021 ഒക്ടോബർ ഏഴിന് രാത്രി എട്ടിന് രാജാജി നഗർ മാർക്കറ്റിൽ ഹൈമാസ്റ്റ് വിളക്കിനു സമീപത്തു വച്ചാണ് ഷിബു രഞ്ജനു കുത്തേറ്റത്. തിരുവനന്തപുരം കോർപറേഷൻ ജീവനക്കാരും ബന്ധുക്കളുമായ ഷിബു രഞ്ജനും പ്രതിയും തമ്മിൽ ജോലി, ട്രാൻസ്ഫർ എന്നിവ സംബന്ധിച്ച തർക്കമുണ്ടായിരുന്നു. ഇതേത്തുടർന്നു പ്രതി ഷിബുവിനെ വിളിച്ചുവരുത്തി കുത്തി പരിക്കേൽപ്പിച്ചെന്നായിരുന്നു കേസ്. നാട്ടുകാർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോകുന്ന വഴി
ഷിബു മരിച്ചു.  കന്‍റോൺമെന്‍റ് പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രോസിക്യൂഷൻ 41 സാക്ഷികളെ വിസ്തരിക്കുകയും 70 രേഖകൾ തെളിവിനു ഹാജരാക്കുകയും ചെയ്തു പ്രോസിക്യുഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ കെ. വേണി ഹാജരായി.

Kerala

ഹാഷിഷ് കേസിൽ പ്രതിക്ക് 26 വര്‍ഷം കഠിന തടവും പിഴയും; ഒാഫീസറെ വെടിവച്ച പ്രതി

തി​രു​വ​ന​ന്ത​പു​രം: 20 കോ​ടി​യു​ടെ ഹാ​ഷി​ഷ് ഓ​യി​ല്‍ പി​ടി​കൂ​ടി​യ കേ​സി​ലെ പ്ര​തി​ക്ക് 26 വ​ര്‍​ഷം ക​ഠി​ന​ത​ട​വും ര​ണ്ടു ല​ക്ഷം രൂ​പ പി​ഴ​യും ശി​ക്ഷ വി​ധി​ച്ചു. അ​ന്ത​ര്‍​ദേ​ശി​യ മ​യ​ക്കു​മ​രു​ന്നു സം​ഘ​വു​മാ​യി ബ​ന്ധ​മു​ള്ള കോ​ട്ട​യം സ്വ​ദേ​ശി ജി​കെ എ​ന്ന ജോ​ര്‍​ജു​കു​ട്ടി(40) യെ ​ആ​ണു ശി​ക്ഷി​ച്ച​ത്. തി​രു​വ​ന​ന്ത​പു​രം ഒ​ന്നാം അ​ഡി​ഷ​ണ​ല്‍ സെ​ഷ​ന്‍​സ് കോ​ട​തി​യു​ടേ​താ​ണ് ഉ​ത്ത​ര​വ്.

ഇ​രു​പ​തു കി​ലോ ഹാ​ഷി​ഷ്, 220 ഗ്രാം ​ച​ര​സ്, ര​ണ്ട​ര കി​ലോ ക​ഞ്ചാ​വ് എ​ന്നി​വ​യാ​യി 2019 ജൂ​ണ്‍ 22 നാ​ണു ജോ​ര്‍​ജു​കു​ട്ടി പി​ടി​യി​ലാ​യ​ത്. വ്യാ​ജ ന​മ്പ​ര്‍​പ്ലേ​റ്റ് ഘ​ടി​പ്പി​ച്ച വാ​ഹ​ന​ത്തി​ല്‍ ആ​ന്ധ്ര​യി​ല്‍​നി​ന്നു കേ​ര​ള​ത്തി​ലേ​ക്കു കൊ​ണ്ടു വ​രു​മ്പോ​ള്‍ കോ​വ​ളം ബൈ​പ്പാ​സി​നു സ​മീ​പം തു​പ്പ​ണ​ത്തു​കാ​വ് ക്ഷേ​ത്ര​ത്തി​ന്‍റെ മു​മ്പി​ല്‍ വ​ച്ചാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്.

സ്റ്റേ​റ്റ് സ്‌​ക്വാ​ഡ് ത​ല​വ​നും അ​സി​സ്റ്റ​ന്‍റ് എ​ക്‌​സൈ​സ് ക​മ്മീ​ഷ​ണ​റാ​യി​രു​ന്ന ടി. ​അ​നി​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ്റ്റേ​റ്റ് എ​ക്‌​സൈ​സ് എ​ൻ​ഫോ​ഴ്‌​സ്മെ​ന്‍റ് സ്‌​ക്വാ​ഡാ​ണ് പ്രതിയെ അ​റ​സ്റ്റ് ചെ​യ്ത​ത്. നി​ല​വി​ല്‍ മ​റ്റൊ​രു മ​യ​ക്കു​മ​രു​ന്നു കേ​സി​ല്‍ ത​വ​ന്നൂ​ര്‍ സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ല്‍ പ​ത്തു വ​ര്‍​ഷം ശി​ക്ഷ അ​നു​ഭ​വി​ച്ചു വ​രു​ക​യാ​ണ് പ്ര​തി.

കാ​റി​ൽ അ​റ

മ​യ​ക്കു​മ​രു​ന്നു ക​ച്ച​വ​ട​ത്തി​നാ​യി എ​റ​ണാ​കു​ള​ത്തു​നി​ന്ന് ഒ​രു കാ​ര്‍ വാ​ങ്ങി​യ ജോ​ര്‍​ജു​കു​ട്ടി സ്‌​ക്രാ​പ്പി​നു വി​റ്റ മ​റ്റൊ​രു കാ​റി​ന്‍റെ ആ​ര്‍​സി ബു​ക്കും ന​മ്പ​ര്‍ പ്ലേ​റ്റും സം​ഘ​ടി​പ്പി​ച്ചു വാ​ങ്ങി​യ കാ​റി​ല്‍ ഫി​റ്റ് ചെ​യ്തു. ഈ ​കാ​ര്‍ തേ​നി​യി​ല്‍ കൊ​ണ്ടു​പോ​യി കാ​റി​ന​ടി​യി​ല്‍ ര​ഹ​സ്യ അ​റ നി​ര്‍​മി​ച്ചു. ഈ ​കാ​ര്‍ ഉ​പ​യോ​ഗി​ച്ചു വ​ന്‍​തോ​തി​ല്‍ മ​യ​ക്കു​മ​രു​ന്നു ക​ട​ത്തു​ന്ന​തി​നി​ടെ സ്റ്റേ​റ്റ് എ​ക്‌​സൈ​സ് എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് സ്‌​ക്വാ​ഡി​ന്‍റെ കൈ​യി​ല്‍ അ​ക​പ്പെ​ടു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് തെ​ളി​വെ​ടു​പ്പി​ന് അ​ന്വേ​ഷ​ണ സം​ഘം ബം​ഗ​ളൂ​രു​വി​ല്‍ എ​ത്തി​ച്ച പ്ര​തി അ​ന്വേ​ഷ​ണ സം​ഘ​ത്തെ വെ​ട്ടി​ച്ചു ക​ട​ന്നു.

ഒാ​ഫീ​സ​റെ വെ​ടി​വ​ച്ചു

ഇ​രു​പ​ത്തി​യാ​റാം ദി​വ​സം മ​ല​പ്പു​റം വ​ണ്ടൂ​രി​ലെ ഭാ​ര്യാ​വീ​ട്ടി​ല്‍​നി​ന്നു പി​ടി​കൂ​ടു​ന്ന​തി​നി​ടെ ഉ​ദ്യോ​ഗ​സ്ഥ​രെ വെ​ടി​വ​ച്ചു ര​ക്ഷ​പ്പെ​ടാ​ന്‍ ശ്ര​മി​ച്ച പ്ര​തി​യെ നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ പി​ടി​കൂ​ടി. എ​ക്സൈ​സ് റേ​ഞ്ച് ഒാ​ഫീ​സ​ർ മ​നോ​ജി​നാ​ണ് വെ​ടി​യേ​റ്റ​ത്. നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ഇ​ന്നു പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.
ഇ​യാ​ളി​ല്‍​നി​ന്ന് ഒ​രു കി​ലോ ഹാ​ഷി​ഷ് ക​ണ്ടെ​ടു​ത്ത കേ​സി​ല്‍ മ​ഞ്ചേ​രി കോ​ട​തി 10 വ​ര്‍​ഷം ക​ഠി​ന​ത​ട​വും ഒ​രു ല​ക്ഷം പി​ഴ​യും ശി​ക്ഷി​ച്ചി​രു​ന്നു. ക​സ്റ്റ​ഡി​യി​ല്‍​നി​ന്നു ര​ക്ഷ​പ്പെ​ട്ട കേ​സി​ല്‍ ബം​ഗ​ളൂ​രു കോ​ട​തി ആ​റു മാ​സം ത​ട​വും 25,000 പി​ഴ​യും ശി​ക്ഷി​ച്ചു.
അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ര്‍ എ.​ആ​ര്‍. സു​ല്‍​ഫി​ക്ക​ര്‍ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണം ന​ട​ത്തി​യ കേ​സി​ല്‍ അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ര്‍ എ.​എ​സ്. ബി​നു അ​ന്വേ​ഷ​ണം പൂ​ര്‍​ത്തി​യാ​ക്കി കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ചു. പ്രോ​സി​ക്യൂ​ഷ​നു വേ​ണ്ടി സ്‌​പെ​ഷ​ല്‍ പ്രോ​സി​ക്യൂ​ട്ട​ര്‍ മ​നീ​ഷ് ഹാ​ജ​രാ​യി.

Kerala

ദീ​പ​ക്കി​ന്‍റെ മ​ര​ണം: ഷിം​ജി​ത​യു​ടെ ജാ​മ്യാ​പേ​ക്ഷ​യി​ൽ 27ന് ​വി​ധി

കോ​ഴി​ക്കോ​ട്: ഗോ​വി​ന്ദ​പു​രം സ്വ​ദേ​ശി ദീ​പ​ക് ആ​ത്മ​ഹ​ത്യ ചെ​യ്ത കേ​സി​ലെ പ്ര​തി ഷിം​ജി​ത​യു​ടെ ജാ​മ്യാ​പേ​ക്ഷ​യി​ൽ ഈ ​മാ​സം 27ന് ​വി​ധി പ​റ​യും. കു​ന്ദ​മം​ഗ​ലം കോ​ട​തി​യാ​ണ് കേ​സ് പ​രി​ഗ​ണി​ച്ച​ത്.

ആ​ത്മ​ഹ​ത്യ പ്രേ​ര​ണാ കു​റ്റം നി​ല​നി​ല്‍​ക്കി​ല്ലെ​ന്നാ​യി​രു​ന്നു പ്ര​തി​ഭാ​ഗ​ത്തി​ന്‍റെ വാ​ദം. എ​ന്നാ​ല്‍ ഷിം​ജി​ത​യു​ടെ ജാ​മ്യാ​പേ​ക്ഷ​യെ പ്രോ​സി​ക്യൂ​ഷ​ന്‍ എ​തി​ര്‍​ത്തു.

പ്ര​തി​ക്ക് സ​മൂ​ഹ​ത്തി​ല്‍ പ്ര​ശ​സ്തി​യും പോ​സ്റ്റു​ക​ള്‍​ക്ക് കൂ​ടു​ത​ല്‍ റീ​ച്ചും മോ​ണി​മെ​ന്‍റ​റി ബെ​ന​ഫി​റ്റും ല​ഭി​ക്കു​ന്ന​തി​ന് വേ​ണ്ടി കു​റ്റം ചെ​യ്തു​വെ​ന്ന് പോ​ലീ​സ് കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ച്ച റി​പ്പോ​ര്‍​ട്ടി​ല്‍ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

 

 

National

പീ​ഡ​ന​ക്കേ​സി​ലെ പ്ര​തി പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ജീ​വ​നൊ​ടു​ക്കി

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ലെ നാ​ഗ്പു​രി​ൽ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ലൈം​ഗീ​ക​മാ​യി പീ​ഡി​പ്പി​ച്ച കേ​സി​ൽ അ​റ​സ്റ്റി​ലാ​യ പ്ര​തി പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ജീ​വ​നൊ​ടു​ക്കി.

നാ​ഗേ​ന്ദ്ര​കു​മാ​ർ ഭാ​ര​തീ​യ (19) എ​ന്ന കൗ​മാ​ര​ക്കാ​ര​നാ​ണ് മ​രി​ച്ച​ത്. പോ​ക്സോ കേ​സ് പ്ര​കാ​ര​മാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

അ​വ​സാ​ന വ​ർ​ഷ ബി​രു​ദ വി​ദ്യാ​ർ​ഥി​യാ​യ നാ​ഗേ​ന്ദ്ര​കു​മാ​ർ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പെ​ൺ​കു​ട്ടി​യെ പ​രി​ച​യ​പ്പെ​ടു​ക​യും വി​വാ​ഹാ​ഭ്യ​ർ​ഥ​ന ന​ട​ത്തു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് ഇ​രു​വ​രും ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ പ്ര​യാ​ഗ്‌​രാ​ജി​ലേ​ക്ക് പോ​വു​ക​യും ചെ​യ്തു.

അ​വി​ടെ​വ​ച്ച് പെ​ൺ​കു​ട്ടി​യെ നാ​ഗേ​ന്ദ്ര​കു​മാ​ർ പീ​ഡി​പ്പി​ച്ചു. ഇ​രു​വ​രെ​യും പോ​ലീ​സ് പ്ര​യാ​ഗ്‌​രാ​ജി​ൽ നി​ന്ന് ക​ണ്ടെ​ത്തു​ക​യും നാ​ഗേ​ന്ദ്ര​കു​മാ​റി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഇ​യാ​ൾ പു​ത​പ്പ് ഉ​പ​യോ​ഗി​ച്ചാ​ണ് തൂ​ങ്ങി മ​രി​ച്ച​ത്.

വി​വ​ര​മ​റി​ഞ്ഞ നാ​ഗേ​ന്ദ്ര​കു​മാ​റി​ന്‍റെ മാ​താ​വ് പോ​ലീ​സ് സ്റ്റേ​ഷ​ന് മു​ന്നി​ൽ കു​ഴ​ഞ്ഞു​വീ​ണു. ഇ​യാ​ളു​ടെ കു​ടും​ബം പോ​ലീ​സു​കാ​ർ​ക്കെ​തി​രെ ഗു​രു​ത​ര​മാ​യ ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ക്കു​ന്നു​ണ്ട്.

National

പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ നി​ന്നും ര​ക്ഷ​പെ​ടാ​ൻ ശ്ര​മി​ച്ചു; പീ​ഡ​ന​ക്കേ​സ് പ്ര​തി​യെ വെ​ടി​വ​ച്ച് കീ​ഴ്പെ​ടു​ത്തി

ദി​സ്പു​ർ: പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ നി​ന്നും ര​ക്ഷ​പെ​ടാ​ൻ ശ്ര​മി​ച്ച പീ​ഡ​ന​ക്കേ​സി​ലെ പ്ര​തി​യെ പോ​ലീ​സ് വെ​ടി​വ​ച്ചു കീ​ഴ്പെ​ടു​ത്തി. ആ​സാ​മി​ലെ കൊ​ക്ര​ഝ​ർ ജി​ല്ല​യി​ലാ​ണ് സം​ഭ​വം.

ഏ​റ്റു​മു​ട്ട​ലി​നി​ടെ ര​ണ്ടു പോ​ലീ​സു​കാ​ർ​ക്കും പ​രി​ക്കേ​റ്റു. പ്ര​തി റ​ഫീ​ക്കു​ൽ ഇ​സ്‌​ലാ​മി​ന്‍റെ കാ​ലി​നാ​ണ് വെ​ടി​യേ​റ്റ​ത്. പോ​ലീ​സു​കാ​രു​ടെ കൈ​ക​ൾ​ക്കും കാ​ലു​ക​ൾ​ക്കും പ​രി​ക്കേ​റ്റു.

റ​ഫീ​ക്കു​ലി​നെ കൊ​ക്ര​ജാ​റി​ലേ​ക്ക് കൊ​ണ്ടു​വ​രു​ന്ന​തി​നി​ടെ ഇ​യാ​ൾ ശു​ചി​മു​റി​യി​ൽ പോ​ക​ണ​മെ​ന്ന് പോ​ലീ​സു​കാ​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തി​നി​ടെ ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന പോ​ലീ​സു​കാ​രി​ൽ നി​ന്നും ആ​യു​ധം ത​ട്ടി​പ്പ​റി​ച്ച് ഇ​യാ​ൾ ര​ക്ഷ​പെ​ടാ​ൻ ശ്ര​മി​ച്ചു.

ത​ട​യാ​ൻ ശ്ര​മി​ച്ച പോ​ലീ​സു​കാ​രെ ഇ​യാ​ൾ ആ​ക്ര​മി​ച്ചു. ഇ​തി​നി​ടെ​യാ​ണ് പോ​ലീ​സ് ഇ​യാ​ളെ കാ​ലി​ന് വെ​ടി​വ​ച്ച് കീ​ഴ്പ്പെ​ടു​ത്തി​യ​ത്.

പ​രി​ക്കേ​റ്റ പ്ര​തി​യെ ആ​ദ്യം കൊ​ക്ര​ഝ​ർ ആ​ർ‌​എ​ൻ‌​ബി സി​വി​ൽ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യി, പി​ന്നീ​ട് വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി കൊ​ക്ര​ഝ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി.

കൊ​ക്ര​ജാ​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ പ​ത്ത​രു​ഘ​ട്ടി​ന​ടു​ത്തു​ള്ള ഒ​രു ലേ​ബ​ർ ക്യാ​മ്പി​ൽ അ​നാ​ഥ​യും മാ​ന​സി​ക പ്ര​ശ്ന​വു​മു​ള്ള ഒ​രു സ്ത്രീ​യെ പീ​ഡി​പ്പി​ച്ച കേ​സി​ലാ​ണ് റ​ഫീ​കു​ലി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

 

Kerala

സ്വർണപ്പാളിയിലും തന്ത്രി പ്രതിയാകും

തി​​​​​​രു​​​​​​വ​​​​​​ന​​​​​​ന്ത​​​​​​പു​​​​​​രം: ശ​​​​​​ബ​​​​​​രി​​​​​​മ​​​​​​ല സ്വ​​​​​​ർ​​​​​​ണ​​​​​​ക്കൊ​​​​​​ള്ള​​​​​​ക്കേ​​​​​​സി​​​​​​ൽ പ്ര​​​​​​ത്യേ​​​​​​ക അ​​​​​​ന്വേ​​​​​​ഷ​​​​​​ണസം​​​​​​ഘം ര​​​​​​ജി​​​​​​സ്റ്റ​​​​​​ർ ചെ​​​​​​യ്ത ര​​​​​​ണ്ടു കേ​​​​​​സു​​​​​​ക​​​​​​ളി​​​​​​ലും ത​​​​​​ന്ത്രി ക​​​​​​ണ്ഠ​​​​​​ര് രാ​​​​​​ജീ​​​​​​വ​​​​​​രെ പ്ര​​​​​​തി ചേ​​​​​​ർ​​​​​​ക്കും.

ക​​​​​​ഴി​​​​​​ഞ്ഞ ദി​​​​​​വ​​​​​​സം ശ​​​​​​ബ​​​​​​രി​​​​​​മ​​​​​​ല ശ്രീ​​​​​​കോ​​​​​​വി​​​​​​ലി​​​​​​ലെ ക​​​​​​ട്ടി​​​​​​ള​​​​​​പ്പാ​​​​​​ളി ഉ​​​​​​ണ്ണി​​​​​​ക്കൃ​​​​​​ഷ്ണ​​​​​​ൻ പോ​​​​​​റ്റി​​​​​​ക്ക് ക​​​​​​ട​​​​​​ത്താ​​​​​​ൻ സ​​​​​​ഹാ​​​​​​യി​​​​​​ച്ചെ​​​​​​ന്ന കേ​​​​​​സി​​​​​​ലാ​​​​​​ണ് ത​​​​​​ന്ത്രി​​​​​​യെ എ​​​​​​സ്ഐ​​​​​​ടി അ​​​​​​റ​​​​​​സ്റ്റ് ചെ​​​​​​യ്ത​​​​​​ത്. സ്വ​​​​​​ർ​​​​​​ണ​​​​​​പ്പാ​​​​​​ളി കേ​​​​​​സി​​​​​​ലും ത​​​​​​ന്ത്രി​​​​​​യെ ഉ​​​​​​ട​​​​​​ൻ പ്ര​​​​​​തി ചേ​​​​​​ർ​​​​​​ക്കും.

ത​​​​​​ന്ത്രി ക​​​​​​ണ്ഠ​​​​​​ര് രാ​​​​​​ജീ​​​​​​വ​​​​​​ർ​​​​​​ക്കെ​​​​​​തി​​​​​​രേ ചു​​​​​​മ​​​​​​ത്തി​​​​​​യി​​​​​​രി​​​​​​ക്കു​​​​​​ന്ന​​​​​​ത് ജീ​​​​​​വ​​​​​​പ​​​​​​ര്യ​​​​​​ന്തം ക​​​​​​ഠി​​​​​​ന​​​​​​ത​​​​​​ട​​​​​​വു​​​​​​ വ​​​​​​രെ കി​​​​​​ട്ടാ​​​​​​വു​​​​​​ന്ന ഗൗരവതരമായ വ​​​​​​കു​​​​​​പ്പു​​​​​​ക​​​​​​ളാ​​​​​​ണ്. ത​​​​​​ന്ത്രി​​​​​​യെ വി​​​​​​ശ​​​​​​ദ​​​​​​മാ​​​​​​യി ചോ​​​​​​ദ്യം ചെ​​​​​​യ്യാ​​​​​​നും തെ​​​​​​ളി​​​​​​വെ​​​​​​ടു​​​​​​പ്പി​​​​​​നു​​​​​​മാ​​​​​​യി പ്ര​​​​​​ത്യേ​​​​​​ക അ​​​​​​ന്വേ​​​​​​ഷ​​​​​​ണസം​​​​​​ഘം അ​​​​​​ടു​​​​​​ത്ത ദി​​​​​​വ​​​​​​സം കോ​​​​​​ട​​​​​​തി​​​​​​യി​​​​​​ൽ ക​​​​​​സ്റ്റ​​​​​​ഡി അ​​​​​​പേ​​​​​​ക്ഷ ന​​​​​​ൽ​​​​​​കും.

ക​​​​​​ഴി​​​​​​ഞ്ഞ ദി​​​​​​വ​​​​​​സം കൊ​​​​​​ല്ലം വി​​​​​​ജി​​​​​​ല​​​​​​ൻ​​​​​​സ് കോ​​​​​​ട​​​​​​തി റി​​​​​​മാ​​​​​​ൻ​​​​​​ഡ് ചെ​​​​​​യ്ത ത​​​​​​ന്ത്രി​​​​​​യെ പൂ​​​​​​ജ​​​​​​പ്പു​​​​​​ര സ്പെ​​​​​​ഷ​​​​​​ൽ സ​​​​​​ബ് ജ​​​​​​യി​​​​​​ലി​​​​​​ലാ​​​​​​ണ് പാ​​​​​​ർ​​​​​​പ്പി​​​​​​ച്ചി​​​​​​രി​​​​​​ക്കു​​​​​​ന്ന​​​​​​ത്. ഗൂ​​​​​​ഢാ​​​​​​ലോ​​​​​​ച​​​​​​ന, അ​​​​​​ന​​​​​​ധി​​​​​​കൃ​​​​​​ത സ്വ​​​​​​ത്ത് സ​​​​​​ന്പാ​​​​​​ദ​​​​​​നം, വ്യാ​​​​​​ജ​​​​​​രേ​​​​​​ഖ ച​​​​​​മ​​​​​​യ്ക്ക​​​​​​ൽ, വി​​​​​​ശ്വാ​​​​​​സവ​​​​​​ഞ്ച​​​​​​ന ഉ​​​​​​ൾ​​​​​​പ്പെ​​​​​​ടെ​​​​​​യു​​​​​​ള്ള നിർണായക വ​​​​​​കു​​​​​​പ്പു​​​​​​ക​​​​​​ളാ​​​​​​ണ് ചു​​​​​​മ​​​​​​ത്തി​​​​​​യി​​​​​​രി​​​​​​ക്കു​​​​​​ന്ന​​​​​​ത്.

കേ​​​​​​സി​​​​​​ലെ ഒ​​​​​​ന്നാം​​​​​​ പ്ര​​​​​​തി​​​​​​യാ​​​​​​യ ഉ​​​​​​ണ്ണി​​​​​​കൃ​​​​​​ഷ്ണ​​​​​​ൻ പോ​​​​​​റ്റി​​​​​​യും മു​​​​​​ൻ ദേ​​​​​​വ​​​​​​സ്വം പ്ര​​​​​​സി​​​​​​ഡ​​​​​​ന്‍റ് എ. ​​​​​​പ​​​​​​ത്മ​​​​​​കു​​​​​​മാ​​​​​​റും ശ​​​​​​ബ​​​​​​രി​​​​​​മ​​​​​​ല​​​​​​യി​​​​​​ലെ ദേ​​​​​​വ​​​​​​സ്വം ജീ​​​​​​വ​​​​​​ന​​​​​​ക്കാ​​​​​​രും ന​​​​​​ൽ​​​​​​കി​​​​​​യ മൊ​​​​​​ഴി​​​​​​ക​​​​​​ളാ​​​​​​ണ് ത​​​​​​ന്ത്രി​​​​​​ക്കു കു​​​​​​രു​​​​​​ക്കാ​​​​​​യ​​​​​​ത്.

2004 മു​​​​​​ത​​​​​​ൽ ഉ​​​​​​ണ്ണി​​​​​​കൃ​​​​​​ഷ്ണ​​​​​​ൻ പോ​​​​​​റ്റി​​​​​​യും ത​​​​​​ന്ത്രി​​​​​​യും ത​​​​​​മ്മി​​​​​​ൽ ബ​​​​​​ന്ധ​​​​​​മു​​​​​​ണ്ടെ​​​​​​ന്നും പോ​​​​​​റ്റി​​​​​​യെ ബം​​​​​​ഗ​​​​​​ളൂ​​​​​​രു​​​​​​വി​​​​​​ലെ ക്ഷേ​​​​​​ത്ര​​​​​​ത്തി​​​​​​ൽ മേ​​​​​​ൽ​​​​​​ശാ​​​​​​ന്തി​​​​​​യാ​​​​​​ക്കി​​​​​​യ​​​​​​ത് ത​​​​​​ന്ത്രി​​​​​​യാ​​​​​​ണെ​​​​​​ന്നുമാണ് എ​​​​​​സ്ഐ​​​​​​ടി​​​​​​യു​​​​​​ടെ ക​​​​​​ണ്ടെ​​​​​​ത്ത​​​​​​ൽ. 2019 മേ​​​​​​യിൽ പോ​​​​​​റ്റി ക​​​​​​ട്ടി​​​​​​ള​​​​​​പ്പാ​​​​​​ളി ക​​​​​​ട​​​​​​ത്തി​​​​​​യ​​​​​​പ്പോ​​​​​​ൾ ത​​​​​​ന്ത്രി​​​​​​യു​​​​​​ടെ മൗ​​​​​​നാ​​​​​​നു​​​​​​വാ​​​​​​ദം ഉ​​​​​​ണ്ടാ​​​​​​യി​​​​​​രു​​​​​​ന്നു. ആ ​​​​​​സ​​​​​​മ​​​​​​യ​​​​​​ത്തും ത​​​​​​ന്ത്രി സ​​​​​​ന്നി​​​​​​ധാ​​​​​​ന​​​​​​ത്ത് പൂ​​​​​​ജ ചെ​​​​​​യ്തി​​​​​​രു​​​​​​ന്നു.

ക​​​​​​ട്ടി​​​​​​ള​​​​​​പ്പാ​​​​​​ളി ശ്രീ​​​​​​കോ​​​​​​വി​​​​​​ലി​​​​​​ൽ ഇ​​​​​​ല്ലാ​​​​​​യി​​​​​​രു​​​​​​ന്നു​​​​​​വെ​​​​​​ന്ന് അ​​​​​​ദ്ദേ​​​​​​ഹ​​​​​​ത്തി​​​​​​ന​​​​​​റി​​​​​​യാ​​​​​​മാ​​​​​​യി​​​​​​രു​​​​​​ന്നി​​​​​​ട്ടും ബ​​​​​​ന്ധ​​​​​​പ്പെ​​​​​​ട്ട​​​​​​വ​​​​​​ർ​​​​​​ക്ക് പ​​​​​​രാ​​​​​​തി ന​​​​​​ൽ​​​​​​കി​​​​​​യി​​​​​​ല്ലെ​​​​​​ന്നാ​​​​​​ണ് എ​​​​​​സ്ഐ​​​​​​ടി കോ​​​​​​ട​​​​​​തി​​​​​​യി​​​​​​ൽ ന​​​​​​ൽ​​​​​​കി​​​​​​യ റി​​​​​​മാ​​​​​​ൻ​​​​​​ഡ് റി​​​​​​പ്പോ​​​​​​ർ​​​​​​ട്ടി​​​​​​ൽ ചൂണ്ടിക്കാട്ടുന്ന​​​​​​ത്.

ത​​​​​​ന്ത്രി​​​​​​യെ അ​​​​​​റ​​​​​​സ്റ്റ് ചെ​​​​​​യ്ത് വൈ​​​​​​ദ്യ​​​​​​പ​​​​​​രി​​​​​​ശോ​​​​​​ധ​​​​​​ന​​​​​​യ്ക്കു കൊ​​​​​​ണ്ടു​​​​​​പോ​​​​​​യ​​​​​​പ്പോ​​​​​​ഴും കോ​​​​​​ട​​​​​​തി​​​​​​യി​​​​​​ൽ ഹാ​​​​​​ജ​​​​​​രാ​​​​​​ക്കാ​​​​​​ൻ എ​​​​​​ത്തി​​​​​​ച്ച​​​​​​പ്പോ​​​​​​ഴും മാ​​​​​​ധ്യ​​​​​​മ​​​​​​പ്ര​​​​​​വ​​​​​​ർ​​​​​​ത്ത​​​​​​ക​​​​​​രു​​​​​​ടെ ചോ​​​​​​ദ്യ​​​​​​ങ്ങ​​​​​​ൾ​​​​​​ക്ക്, താ​​​​​​ൻ നി​​​​​​ര​​​​​​പ​​​​​​രാ​​​​​​ധി​​​​​​യാ​​​​​​ണെ​​​​​​ന്നാ​​​​​​ണ് ത​​​​​​ന്ത്രി മാ​​​​​​ധ്യ​​​​​​മ​​​​​​ങ്ങ​​​​​​ളോ​​​​​​ടു പ്ര​​​​​​തി​​​​​​ക​​​​​​രി​​​​​​ച്ച​​​​​​ത്.

അ​​​​​​തേസ​​​​​​മ​​​​​​യം ശ​​​​​​ബ​​​​​​രി​​​​​​മ​​​​​​ല​​​​​​യി​​​​​​ൽ നി​​​​​​ന്നു സ്വ​​​​​​ർ​​​​​​ണം ക​​​​​​വ​​​​​​ർ​​​​​​ച്ച ചെയ്തതി​​​​​​ന്‍റെ ഉ​​​​​​ത്ത​​​​​​ര​​​​​​വാ​​​​​​ദി​​​​​​ത്വം ദേ​​​​​​വ​​​​​​സ്വം ബോ​​​​​​ർ​​​​​​ഡി​​​​​​നാ​​​​​​ണെ​​​​​​ന്നാ​​​​​​ണ് ത​​​​​​ന്ത്രി​​​​​​യു​​​​​​ടെ അ​​​​​​ഭി​​​​​​ഭാ​​​​​​ഷ​​​​​​ക​​​​​​ൻ വാദിക്കു​​​​​​ന്ന​​​​​​ത്. ത​​​​​​ന്ത്രി ആ​​​​​​ചാ​​​​​​ര​​​​​​ലം​​​​​​ഘ​​​​​​നം ന​​​​​​ട​​​​​​ത്തി​​​​​​യെ​​​​​​ന്ന കു​​​​​​റ്റം നി​​​​​​ല​​​​​​നി​​​​​​ൽ​​​​​​ക്കി​​​​​​ല്ലെ​​​​​​ന്നും അ​​​​​​ന്വേ​​​​​​ഷ​​​​​​ണം അ​​​​​​ട്ടി​​​​​​മ​​​​​​റി​​​​​​ക്കാ​​​​​​ൻ ഗൂ​​​​​​ഢാലോ​​​​​​ച​​​​​​ന​​​​​​യു​​​​​​ണ്ടെ​​​​​​ന്നും ത​​​​​​ന്ത്രി​​​​​​യു​​​​​​ടെ അ​​​​​​ഭി​​​​​​ഭാ​​​​​​ഷ​​​​​​ക​​​​​​ൻ ആ​​​​​​രോ​​​​​​പി​​​​​​ച്ചു.

Kerala

ആ​ല​പ്പു​ഴ ജി​ല്ലാ ജ​യി​ലി​ൽ പോ​ക്സോ കേ​സ് പ്ര​തി​ക്ക് സ​ഹ​ത​ട​വു​കാ​ര​ന്‍റെ മ​ർ​ദ​നം

ആ​ല​പ്പു​ഴ: ജി​ല്ലാ ജ​യി​ലി​ൽ പോ​ക്സോ കേ​സ് പ്ര​തി​യെ മ​ർ​ദി​ച്ച് സ​ഹ​ത​ട​വു​കാ​ര​ൻ. പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ലെ പ്ര​തി​യാ​യ ത​ങ്ക​പ്പ​നെ (85) ആ​ണ് സ​ഹ​ത​ട​വു​കാ​ര​ൻ മ​ർ​ദി​ച്ച​ത്.

മോ​ഷ​ണ​ക്കേ​സി​ൽ ശി​ക്ഷി​ക്ക​പ്പെ​ട്ട് ജ​യി​ലു​ള്ള​യാ​ളാ​ണ് ത​ങ്ക​പ്പ​നെ മ​ർ​ദി​ച്ച​ത്. ത​ങ്ക​പ്പ​ന്‍റെ പ​ല്ല് ഇ​യാ​ൾ അ​ടി​ച്ചു കൊ​ഴി​ക്കു​ക​യാ​യി​രു​ന്നു. ത​നി​ക്കും പെ​ൺ​മ​ക്ക​ൾ ഉ​ണ്ടെ​ന്ന് പ​റ​ഞ്ഞാ​യി​രു​ന്നു മ​ർ​ദ​നം. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ത​ങ്ക​പ്പ​ൻ ജ​യി​ലി​ലെ​ത്തി​യ​ത്.

സ​ഹ​ത​ട​വു​കാ​ര​ന് ത​ങ്ക​പ്പ​ൻ ഏ​ത് കേ​സി​ലെ പ്ര​തി​യാ​ണെ​ന്ന് ആ​ദ്യം അ​റി​യി​ല്ലാ​യി​രു​ന്നു. ത​ങ്ക​പ്പ​ൻ പോ​ക്സോ കേ​സ് പ്ര​തി ആ​ണെ​ന്ന് അ​റി​ഞ്ഞ​തി​നെ തു​ട​ർ​ന്നാ​യി​രു​ന്നു മ​ർ​ദ​നം. ത​ങ്ക​പ്പ​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച് ചി​കി​ത്സ ന​ൽ​കി.

ക​ഴി​ഞ്ഞ ദി​വ​സം ആ​ണ് സം​ഭ​വ​മു​ണ്ടാ​യ​ത്. ത​ങ്ക​പ്പ​നെ മ​ർ​ദിച്ച സ​ഹ​ത​ട​വു​കാ​ര​നെ​തി​രെ ആ​ല​പ്പു​ഴ സൗ​ത്ത് പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

Kerala

പ​ത്ത​നം​തി​ട്ട​യി​ൽ പോ​ക്‌​സോ കേ​സ് പ്ര​തി​ക്ക് ജാ​മ്യം നി​ന്ന് സി​ഐ; വി​വ​രം പു​റ​ത്താ​യ​തോ​ടെ പി​ന്മാ​റി

പ​ത്ത​നം​തി​ട്ട: പോ​ക്‌​സോ കേ​സ് പ്ര​തി​ക്ക് ജാ​മ്യം നി​ന്ന് സി​ഐ. പ​ത്ത​നം​തി​ട്ട​യി​ലാ​ണ് സം​ഭ​വം. സൈ​ബ​ര്‍ സെ​ല്‍ സി​ഐ സു​നി​ല്‍ കൃ​ഷ്ണ​നാ​ണ് ത​ന്‍റെ അ​യ​ല്‍​ക്കാ​ര​നാ​യ പ്ര​തി​ക്ക് ജാ​മ്യം നി​ന്ന​ത്.

സം​ഭ​വം പു​റ​ത്താ​യ​തോ​ടെ സി​ഐ ജാ​മ്യ​ത്തി​ല്‍ നി​ന്ന് പി​ന്മാ​റി. സു​നി​ല്‍ കു​മാ​ര്‍ പോ​ക്‌​സോ കേ​സ് പ്ര​തി​ക്ക് ജാ​മ്യം നി​ന്ന​ത് ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗം ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

സി​ഐ സു​നി​ല്‍ കൃ​ഷ്ണ​ന്‍റെ അ​യ​ല്‍​വാ​സി ശ​ങ്ക​ര​ന്‍​കു​ട്ടി​യാ​ണ് പോ​ക്‌​സോ കേ​സി​ലെ പ്ര​തി. കി​ളി​കൊ​ല്ലൂ​ര്‍ സ്വ​ദേ​ശി​യാ​യ ശ​ങ്ക​ര​ന്‍​കു​ട്ടി പ​തി​മൂ​ന്നു​കാ​രി​യോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ കേ​സി​ലെ പ്ര​തി​യാ​ണ്. കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ ശ​ങ്ക​ര​ന്‍​കു​ട്ടി നാ​ല്‍​പ്പ​ത് ദി​വ​സ​ത്തി​ല​ധി​കം ജ​യി​ലി​ല്‍ കി​ട​ന്നി​രു​ന്നു.

സി​ഐ അ​ട​ക്കം ര​ണ്ടു​പേ​രാ​ണ് ക​ഴി​ഞ്ഞ മാ​സം മു​പ്പ​തി​ന് പ്ര​തി​യു​ടെ ജാ​മ്യ​ത്തി​നാ​യി കോ​ട​തി​യി​ല്‍ ഹാ​ജ​രാ​യ​ത്. ശ​ങ്ക​ര​ന്‍​കു​ട്ടി തെ​റ്റ് ചെ​യ്തി​ട്ടി​ല്ല എ​ന്ന ബോ​ധ്യ​ത്തി​ലാ​ണ് സ​ഹാ​യം ന​ല്‍​കി​യ​തെ​ന്നാ​ണ് സു​നി​ല്‍ കൃ​ഷ്ണ​ന്റെ ന്യാ​യീ​ക​ര​ണം. എ​ന്നാ​ല്‍ വി​വ​രം ചോ​ര്‍​ന്ന​തോ​ടെ സു​നി​ല്‍ ജാ​മ്യം ഒ​ഴി​ഞ്ഞു.

Kerala

ചെങ്ങന്നൂർ വിശാൽ വധക്കേസ്: എല്ലാ പ്രതികളെയും വെറുതെവിട്ടു

ആലപ്പുഴ: ചെങ്ങന്നൂരിൽ എബിവിപി പ്രവർത്തകനായിരുന്ന വിശാലിനെ കൊലപ്പെടുത്തിയ കേസിൽ എല്ലാ പ്രതികളേയും വെറുതേ വിട്ടു. മാവേലിക്കര അഡീഷണൽ സെഷൻസ് കോടതിയുടേതാണ് വിധി.

കേസിലെ 19 പ്രതികളും കാമ്പസ് ഫ്രണ്ട് പ്രവർത്തകരാണ്. ആദ്യത്തെ 12 പ്രതികളാണ് കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്തത്. പന്തളം സ്വദേശികളായ നാസിം, ഷെഫീഖ്, അൻസാർ ഫൈസൽ, ആസിഫ് മുഹമ്മദ്, സനൂജ്, ചെറിയനാട് സ്വദേശികളായ ആഷിക്ക്, നാസിം, അൽ താജ്, സഫീർ, അഫ്സൽ, വെൺമണി സ്വദേശിയായ ഷമീർ റാവുത്തർ തുടങ്ങിയവരാണ് കേസിലെ പ്രധാന പ്രതികൾ. കേസിൽ പ്രായപൂർത്തിയാകാത്ത ഒരു പ്രതിയും ഉൾപ്പെട്ടിരുന്നു.

കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ്, കൊലപാതകം നടന്നു 13 വർഷങ്ങൾക്ക് ശേഷം പ്രതികളെ വെറുതെ വിട്ടുകൊണ്ടുള്ള വിധി വന്നത്. കേസിലെ 19 പ്രതികളും നിലവിൽ ജാമ്യത്തിലാണ്.

കോന്നി എൻഎസ്എസ് കോളേജിലെ ഒന്നാം വർഷ ബിരുദ വിദ്യാർഥിയായിരുന്ന വിശാലിന് 2012 ജൂലൈ പതിനാറിനാണ് കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റ വിശാൽ പിറ്റേന്നാണ് മരിച്ചത്. എബിവിപി പ്രവർത്തകരായ വിഷ്ണുപ്രസാദിനും ശ്രീജിത്തിനുമുൾപ്പെടെ പത്തോളം പേർക്ക് അന്ന് ആക്രമണത്തിൽ പരിക്കേറ്റിരുന്നു.

ആദ്യം ലോക്കൽ പൊലീസ് അന്വേഷിച്ച കേസ് പ്രതികളുടെ അറസ്റ്റ് വൈകുന്നുവെന്ന പരാതിയെ തുടർന്ന് സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറി. സാക്ഷികളായ ക്യാമ്പസിലെ കെ എസ് യു- എസ് എഫ് ഐ പ്രവർത്തകർ വിചാരണവേളയിൽ മൊഴി മാറ്റിയിരുന്നു.

അതേസമയം, വിധിക്കെതിരേ മേൽക്കോടതിയിൽ അപ്പീൽ നല്കുമെന്ന് പ്രോസിക്യൂഷൻ അറിയിച്ചു.

Kerala

പ​ട്ടാ​മ്പി​യി​ൽ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി വാ​ഹ​ന​വും സി​സി​ടി​വി ക്യാ​മ​റ​ക​ളും ത​ല്ലി​ത്ത​ക​ർ​ത്ത സം​ഭ​വം; പ്ര​തി പി​ടി​യി​ൽ

പാ​ല​ക്കാ​ട്: പ​ട്ടാ​മ്പി വാ​വ​ന്നൂ​രി​ൽ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി വാ​ഹ​ന​വും സി​സി​ടി​വി ക്യാ​മ​റ​ക​ളും ത​ല്ലി​ത്ത​ക​ർ​ത്ത സം​ഭ​വ​ത്തി​ലെ പ്ര​തി പി​ടി​യി​ൽ. തൃ​ത്താ​ല ഞാ​ങ്ങാ​ട്ടി​രി സ്വ​ദേ​ശി കൊ​ഴി​ക്കാ​ട്ടി​ൽ വീ​ട്ടി​ൽ സ​ൻ​ഫീ​ർ ആ​ണ് പി​ടി​യി​ലാ​യ​ത്.

ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ​യാ​ണ് പ്ര​തി തെ​ക്കേ വാ​വ​നൂ​രി​ലെ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി അ​ക്ര​മ​ണം ന​ട​ത്തി​യ​ത്. മ​ര​പ്പ​ല​ക​യും ക​ല്ലു​മാ​യെ​ത്തി​യ പ്ര​തി വീ​ടി​ന് മു​ന്നി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന കാ​റി​ന്‍റെ ചി​ല്ലു​ക​ൾ പൂ​ർ​ണ​മാ​യും അ​ടി​ച്ച് ത​ക​ർ​ത്തു. തു​ട​ർ​ന്ന് വീ​ടി​ന്‍റെ ജ​ന​ൽ ചി​ല്ലു​ക​ളും ത​ക​ർ​ത്ത പ്ര​തി വീ​ട്ടി​ൽ സ്ഥാ​പി​ച്ചി​രു​ന്ന നി​രീ​ക്ഷ​ണ ക്യാ​മ​റ​യും ത​ല്ലി ത​ക​ർ​ത്തു.

വീ​ട്ടി​ലെ അം​ഗ​ത്തോ​ടു​ള്ള വ്യ​ക്തി വൈ​രാ​ഗ്യം മൂ​ല​മാ​ണ് പ്ര​തി ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്നാ​ണ് സൂ​ച​ന. നി​ല​വി​ൽ സ​ൻ​ഫീ​റി​ന്‍റെ പേ​രി​ൽ മോ​ഷ​ണ​ക്കേ​സ്, ല​ഹ​രി​ക്കേ​സ് എ​ന്നി​ങ്ങി​ങ്ങ​നെ 15 ഓ​ളം കേ​സു​ക​ളു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

എ​സ്ഐ അ​ര​വി​ന്ദാ​ക്ഷ​ൻ , എ​എ​സ്ഐ സു​രേ​ഷ്, പോ​ലീ​സ് സ്ക്വാ​ഡ് അം​ഗ​ങ്ങ​ളാ​യ അ​ബ്ദു​ൾ റ​ഷീ​ദ്, സ​ൻ​ഫീ​ർ, ക​മ​ൽ എ​ന്നി​വ​രു​ൾ​പ്പ​ട്ട സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. ഇ​യാ​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡി​ൽ വി​ട്ടു.

 

Kerala

മ​നോ​ര​മ വ​ധ​ക്കേ​സ്; പ്ര​തി കോ​ട​തി​യി​ൽ നി​ന്ന് ഇ​റ​ങ്ങി​യോ​ടി

തി​രു​വ​ന​ന്ത​പു​രം: കേ​ശ​വ​ദാ​സ​പു​രം മ​നോ​ര​മ വ​ധ​ക്കേ​സി​ൽ കോ​ട​തി കു​റ്റ​ക്കാ​ര​നെ​ന്ന് ക​ണ്ടെ​ത്തി​യ പ്ര​തി കോ​ട​തി മു​റി​യി​ൽ നി​ന്ന് ഇ​റ​ങ്ങി​യോ​ടി.

ബം​ഗാ​ൾ സ്വ​ദേ​ശി ആ​ദം അ​ലി​യാ​ണ് പ്ര​തി. തൊ​ട്ട​ടു​ത്ത വീ​ട്ടി​ൽ വീ​ട്ടു​ജോ​ലി​ക്കു വ​ന്ന ആ​ദം അ​ലി വൃ​ദ്ധ​യെ കൊ​ല​പ്പെ​ടു​ത്തി കി​ണ​റ്റി​ലി​ട്ടെ​ന്നാ​ണ് കേ​സ്.

കോ​ട​തി​യി​ൽ നി​ന്നും ഓ​ടി​യ പ്ര​തി​യെ അ​ഭി​ഭാ​ഷ​ക​രും പോ​ലീ​സും ഓ​ടി​ച്ചി​ട്ട് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ശി​ക്ഷാ വി​ധി സം​ബ​ന്ധി​ച്ച വാ​ദം ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് ന​ട​ക്കാ​നി​രി​ക്കെ​യാ​ണ് പ്ര​തി കോ​ട​തി​യി​ൽ നി​ന്ന് ഇ​റ​ങ്ങി​യോ​ടി​യ​ത്.

2022ലാ​ണ് സം​ഭ​വം. മ​നോ​ര​മ​യു​ടെ വീ​ടി​ന് അ​ടു​ത്ത് പ​ണി​ക്കെ​ത്തി​യ​താ​യി​രു​ന്നു ആ​ദം അ​ലി. ഇ​യാ​ൾ വെ​ള്ളം കു​ടി​ക്കാ​നാ​യി സ്ഥി​ര​മാ​യി പോ​യി​രു​ന്ന​ത് കൊ​ല്ല​പ്പെ​ട്ട മ​നോ​ര​മ​യു​ടെ വീ​ട്ടി​ലാ​യി​രു​ന്നു.

ക​ഴു​ത്ത് ഞെ​രി​ച്ചാ​ണ് കൊ​ല​പ്പെ​ടു​ത്തി​യ​ത്. മ​നോ​ര​മ​യു​ടെ ആ​ഭ​ര​ണ​ങ്ങ​ൾ കാ​ണാ​നി​ല്ലാ​യി​രു​ന്നു. ഇ​തോ​ട മോ​ഷ​ണ​ത്തി​ന് വേ​ണ്ടി​യു​ള്ള കൊ​ല​പാ​ത​ക​മാ​ണെ​ന്ന നി​ഗ​മ​ന​ത്തി​ൽ പോ​ലീ​സ് എ​ത്തി. സം​ഭ​വ​ത്തി​ന് ശേ​ഷം ട്രെ​യി​ൻ മാ​ർ​ഗം കേ​ര​ളം വി​ട്ട പ്ര​തി​യെ റെ​യി​ൽ​വെ സ്റ്റേ​ഷ​നി​ൽ വെ​ച്ച് പി​ടി​കൂ​ടി​യ​ത് ചെ​ന്നൈ ആ​ര്‍​പി​എ​ഫാ​ണ്.

Kerala

കൂ​ട്ട​ബ​ലാ​ത്സം​ഗ കേ​സി​ലെ പ്ര​തി മൂ​ന്ന് വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം പി​ടി​യി​ൽ

പ​ത്ത​നം​തി​ട്ട: കൂ​ട്ട​ബ​ലാ​ത്സം​ഗ കേ​സി​ൽ ഒ​ളി​വി​ൽ പോ​യ ര​ണ്ടാം പ്ര​തി മൂ​ന്നു വ​ർ​ഷ​ത്തി​നു ശേ​ഷം പോ​ലീ​സ് പി​ടി​യി​ൽ.

കൊ​ല​പാ​ത​ക ശ്ര​മം, പി​ടി​ച്ചു​പ​റി,സ്ത്രീ​പീ​ഡ​നം തു​ട​ങ്ങി​യ വി​വി​ധ കേ​സു​ക​ളി​ൽ പ്ര​തി​യാ​യ നൂ​റ​നാ​ട് പാ​ല​മേ​ൽ കു​ള​ത്തും മേ​ലേ​തി​ൽ കൊ​ച്ചു​ത​റ​യി​ൽ വീ​ട്ടി​ൽ ആ​ർ. മ​നോ​ജ്(35) ആ​ണ് പി​ടി​യി​ലാ​യ​ത്.

2015 കാ​ല​യ​ള​വ് മു​ത​ൽ വി​വി​ധ കോ​ട​തി​ക​ളി​ൽ ഇ​യാ​ളെ പി​ടി​കി​ട്ടാ​പ്പു​ള്ളി​യാ​യി പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ത​മി​ഴ്നാ​ട് കാ​രേ​ക്കു​ടി ഭാ​ഗ​ത്തു നി​ന്നു​മാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്.

2022 ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ഈ ​കേ​സി​ൽ മൊ​ത്തം അ​ഞ്ച് പ്ര​തി​ക​ളാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​തി​ൽ മൂ​ന്നു പേ​രെ അ​തി​വേ​ഗ കോ​ട​തി മു​ൻ​പ് ശി​ക്ഷി​ച്ചി​രു​ന്നു. ഇ​വ​ർ ഇ​പ്പോ​ഴും ജ​യി​ൽ ശി​ക്ഷ അ​നു​ഭ​വി​ച്ചു വ​രു​ക​യാ​ണ്.

ഒ​രാ​ളെ കോ​ട​തി വെ​റു​തെ വി​ട്ടു. എ​ന്നാ​ൽ മ​നോ​ജി​നെ പോ​ലീ​സി​ന് പി​ടി​കൂ​ടാ​ൻ സാ​ധി​ച്ചി​ല്ല. ഒ​ളി​വി​ൽ പോ​യ ശേ​ഷം മ​നോ​ജ് സ്ഥി​ര​മാ​യി ഉ​പ​യോ​ഗി​ച്ചി​രു​ന്ന മൊ​ബൈ​ൽ ന​മ്പ​ർ പോ​ലും ഉ​പേ​ക്ഷി​ച്ചി​രു​ന്നു.

ഒ​ളി​വി​ൽ ക​ഴി​ഞ്ഞ സ​മ​യം നാ​ട്ടി​ൽ ആ​രെ​യും വി​ളി​ക്കാ​ൻ ശ്ര​മി​ച്ച​തു​മി​ല്ല. തു​ട​ർ​ന്ന് പോ​ലീ​സ് നി​ര​ന്ത​ര​മാ​യ അ​ന്വേ​ഷ​ണ​ത്തി​ന് ഒ​ടു​വി​ൽ ത​മി​ഴ്നാ​ട് കാ​രേ​ക്കു​ടി ഭാ​ഗ​ത്ത് മ​നോ​ജ് ഉ​ണ്ടെ​ന്ന വി​വ​രം ല​ഭി​ച്ചു.

ഗു​ണ്ടാ​ലി​സ്റ്റി​ൽ പെ​ട്ട ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യു​ടെ വീ​ട്ടി​ലാ​യി​രു​ന്നു ഇ​യാ​ൾ താ​മ​സി​ച്ചി​രു​ന്ന​ത്. ഇ​വി​ടെ താ​മ​സി​ച്ച് വെ​ൽ​ഡിം​ഗ് ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു​വെ​ന്നും പോ​ലീ​സി​ന് വി​വ​രം ല​ഭി​ച്ചു. ഇ​തോ​ടെ പ​ത്ത​നം​തി​ട്ട ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി പി. ​ആ​ന​ന്ദ് കാ​രേ​ക്കു​ടി എ​എ​സ്പി അ​നീ​ഷ് പു​രി​യ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ഹാ​യം തേ​ടി.

തു​ട​ർ​ന്ന് അ​ടൂ​ർ ഡി​വൈ​എ​സ്പി ജി. ​സ​ന്തോ​ഷ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം സ്ഥ​ല​ത്തെ​ത്തി മ​നോ​ജ് താ​മ​സി​ച്ച വീ​ട് ക​ണ്ടെ​ത്തി. എ​ന്നാ​ൽ പോ​ലീ​സി​നെ ക​ണ്ട മ​നോ​ജ് ഓ​ടി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ചു​വെ​ങ്കി​ലും പോ​ലീ​സ് സാ​ഹ​സി​ക​മാ​യി പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

എ​സ്ഐ സു​രേ​ഷ് ബാ​ബു, എ​എ​സ്ഐ കെ.​ഗോ​പ​കു​മാ​ർ,സി​പി​ഒ അ​മീ​ഷ് എ​ന്നി​വ​ർ അ​റ​സ്റ്റി​ന് നേ​തൃ​ത്വം ന​ൽ​കി. ഒ​ട്ടേ​റെ കേ​സു​ക​ളി​ൽ മ​നോ​ജ് പ്ര​തി​യാ​ണെ​ങ്കി​ലും പോ​ലീ​സി​ന്‍റെ വ​ല​യി​ൽ അ​ക​പ്പെ​ടു​ന്ന​ത് ആ​ദ്യ​മാ​യി​ട്ടാ​ണെ​ന്ന് അ​ടൂ​ർ ഡി​വൈ​എ​സ്പി ജി.​സ​ന്തോ​ഷ് കു​മാ​ർ പ​റ​ഞ്ഞു

Kerala

ട്യൂഷനു പോയ വിദ്യാർഥിനിയെ ഉപദ്രവിച്ച പ്രതിക്ക് കഠിന തടവും പിഴയും

അടൂര്‍: പോക്സോ കേസിലെ പ്രതിക്ക് അഞ്ചു വര്‍ഷം കഠിന തടവും 50000 രൂപ പിഴയും വിധിച്ച് അടൂര്‍ ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജ് മഞ്ജിത്. പന്തളം വില്ലേജില്‍ മുടിയൂര്‍ക്കോണം ചേരിക്കല്‍ ലക്ഷംവീട് കോളനിയില്‍ ഷാജഹാനെ (48) യാണ് ശിക്ഷിച്ചത്.

കഴിഞ്ഞ മേയ് മൂന്നിനു രാവിലെ 6.55 ഓടെ ട്യൂഷനു പോയ അതിജീവിതയെ പന്തളം ഗേള്‍സ് സ്‌കൂളില്‍ സമീപം എംസി റോഡില്‍ വച്ച് ഷാജഹാന്‍ അസഭ്യം പറഞ്ഞ് ഉപദ്രവിച്ചുവെന്നാണ് പരാതി.
പന്തളം എസ്‌ഐ അനീഷ് ഏബ്രഹാം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് ഒന്നര മാസം കൊണ്ട് അന്വേഷണം പൂര്‍ത്തിയാക്കി ചാര്‍ജ് ഷീറ്റ് സമര്‍പ്പിക്കുകയായിരുന്നു. പ്രോസിക്യൂഷനു വേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. സ്മിത ജോണ്‍ ഹാജരായി.

Kerala

കാ​സ​ർ​ഗോ​ഡ് സ്പെ​ഷ്യ​ൽ സ​ബ് ജ​യി​ലി​ൽ റി​മാ​ന്‍​ഡ് പ്ര​തി മ​രി​ച്ച നി​ല​യി​ൽ

കാ​സ​ര്‍​ഗോ​ഡ്: സ്പെ​ഷ്യ​ൽ സ​ബ് ജ​യി​ലി​ൽ റി​മാ​ന്‍​ഡ് പ്ര​തി​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. കാ​സ​ര്‍​കോ​ട് ദേ​ളി സ്വ​ദേ​ശി മു​ബ​ഷീ​റാ​ണ് മ​രി​ച്ച​ത്. 2016ലെ ​പോ​ക്സോ കേ​സി​ൽ ഈ ​മാ​സ​മാ​ണ് ഇ​യാ​ള്‍ അ​റ​സ്റ്റി​ലാ​യ​ത്.

തു​ട​ര്‍​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍​ഡ് ചെ​യ്യു​ക​യാ​യി​രു​ന്നു. കാ​സ​ര്‍​ഗോ​ഡ് സ്പെ​ഷ്യ​ൽ സ​ബ് ജ​യി​ലി​ൽ റി​മാ​ന്‍​ഡി​ൽ ക​ഴി​യു​ന്ന​തി​നി​ടെ ഇ​ന്ന് രാ​വി​ലെ​യാ​ണ് ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ലേ​ക്ക് എ​ത്തി​ച്ച​ത്. തു​ട​ര്‍​ന്ന് മ​ര​ണം സ്ഥി​രീ​ക​രി​ക്കു​ക​യാ​യി​രു​ന്നു.

അ​തേ​സ​മ​യം, മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത ആ​രോ​പി​ച്ച് ബ​ന്ധു​ക്ക​ള്‍ രം​ഗ​ത്തെ​ത്തി. ജ​യി​ലി​ൽ മ​ര്‍​ദ​നം ഏ​ൽ​ക്കേ​ണ്ടി​വ​ന്നെ​ന്ന് മു​ബ​ഷീ​ര്‍ പ​റ​ഞ്ഞ​താ​യി ബ​ന്ധു​ക്ക​ള്‍ ആ​രോ​പി​ച്ചു. ജ​യി​ലി​ൽ ചി​ല ഗു​ളി​ക​ക​ൾ ക​ഴി​പ്പി​ച്ചെ​ന്നും ഇ​ത് എ​ന്തി​നു​ള്ള മ​രു​ന്നാ​ണെ​ന്ന് അ​റി​യി​ല്ലെ​ന്നും ബ​ന്ധു ഹ​നീ​ഫ് പ​റ​ഞ്ഞു.

അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്ക് പ​രാ​തി ന​ൽ​കി​യ​താ​യും ഹ​നീ​ഫ് പ​റ​ഞ്ഞു. അ​തേ​സ​മ​യം, റി​മാ​ന്‍​ഡ് പ്ര​തി മ​രി​ച്ച സം​ഭ​വ​ത്തി​ൽ ദു​രൂ​ഹ​ത നീ​ക്കാ​ൻ വി​ദ​ഗ്ധ പോ​സ്റ്റ്‍​മോ​ര്‍​ട്ടം ന​ട​ത്തു​മെ​ന്ന് എ​ൻ.​എ. നെ​ല്ലി​ക്കു​ന്ന് എം​എ​ൽ​എ പ​റ​ഞ്ഞു. പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ മെ​ഡി​ക്ക​ൽ സം​ഘ​ത്തി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ലാ​യി​രി​ക്കും പോ​സ്റ്റ്മോ​ർ​ട്ട​മെ​ന്നും എം​എ​ൽ​എ വ്യ​ക്ത​മാ​ക്കി.

 

 

Kerala

പ്ര​തി​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി

ക​ണ്ണൂ​ർ: അ​ർ​ബ​ൻ നി​ധി നി​ക്ഷേ​പ ത​ട്ടി​പ്പ് കേ​സി​ലെ പ്ര​തി​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ക​ണ്ണൂ​ർ സ്വ​ദേ​ശി ഷൈ​ജു​വാ​ണ് മ​രി​ച്ച​ത്. ഷൈ​ജു​വി​നെ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ലാ​ണ് ക​ണ്ടെ​ത്തി​യ​ത്.

കോ​ടി​ക​ളു​ടെ നി​ക്ഷേ​പ ത​ട്ടി​പ്പി​ൽ 50ല​ധി​കം കേ​സു​ക​ൾ ബ്രാ​ഞ്ച് മാ​നേ​ജ​ർ എ​ന്ന നി​ല​യി​ൽ ഷൈ​ജു​വി​നെ​തി​രെ​യും ഉ​ണ്ട്. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ഇ​ൻ​ക്വ​സ്റ്റ് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി.

അ​തേ​സ​മ​യം മ​ര​ണ​വും കേ​സും ത​മ്മി​ൽ ബ​ന്ധ​മി​ല്ലെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് പോ​ലീ​സ്. ക​ണ്ണൂ​രി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന അ​ര്‍​ബ​ന്‍ നി​ധി ലി​മി​റ്റ​ഡ് എ​ന്ന സ്വ​കാ​ര്യ​ധ​ന​കാ​ര്യ സ്ഥാ​പ​നം നി​ക്ഷേ​പ​ക​രെ വ​ഞ്ചി​ച്ചെ​ന്നാ​ണ് പ​രാ​തി​ക​ള്‍.

ക്രൈം​ബ്രാ​ഞ്ചി​ന്‍റെ സാ​മ്പ​ത്തി​ക കു​റ്റാ​ന്വേ​ഷ​ണ​വി​ഭാ​ഗ​മാ​ണ് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്. ക​ണ്ണൂ​ര്‍ സി​റ്റി ടൗ​ണ്‍ പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ 23 കേ​സു​ക​ളാ​ണ് ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷി​ക്കു​ന്ന​ത്.

Kerala

ഷാ​ജ​ൻ സ്ക​റി​യ​യ്ക്കു മ​ർ​ദ​നം : ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന് നാ​ല് പ്ര​തി​ക​ൾ പി​ടി​യി​ൽ

 

തൊ​ടു​പു​ഴ: ഓ​ണ്‍​ലൈ​ൻ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ ഷാ​ജ​ൻ സ്ക​റി​യ​യെ തൊ​ടു​പു​ഴ​യി​ൽ മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ നാ​ല് പേ​ർ പി​ടി​യി​ൽ. ബം​ഗ​ളൂ​രു​വി​ൽ ഒ​ളി​വി​ൽ ക​ഴി​യ​വേ​യാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്. ഇ​വ​രു​ടെ വി​വ​ര​ങ്ങ​ൾ പോ​ലീ​സ് പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.

ഇ​ന്ന് നാ​ല് പേ​രെ​യും തൊ​ടു​പു​ഴ​യി​ലെ​ത്തി​ച്ച് മൊ​ഴി​യെ​ടു​ക്കും. സി​ഐ ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​ത്യേ​ക സം​ഘ​മാ​ണ് പ്ര​തി​ക​ൾ​ക്കാ​യി അ​ന്വേ​ഷ​ണം ന​ട​ത്തി​വ​ന്ന​ത്. കേ​സി​ൽ ഒ​രാ​ൾ കൂ​ടി പി​ടി​യി​ലാ​കാ​നു​ണ്ട്. ഇ​യാ​ൾ​ക്കാ​യി തെ​ര​ച്ചി​ൽ​ന​ട​ത്തി​വ​രി​ക​യാ​ണ്. വ​ധ​ശ്ര​മം ഉ​ൾ​പ്പെ​ടെ​യു​ള്ള വ​കു​പ്പു​ക​ളാ​ണ് ഇ​വ​ർ​ക്കെ​തി​രെ ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്.

ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം 6.45ഓ​ടെ മ​ങ്ങാ​ട്ടു​ക​വ​ല​യി​ൽ വ​ച്ചാ​ണ് ക​റു​ത്ത ഥാ​ർ ജീ​പ്പി​ലെ​ത്തി​യ അ​ഞ്ചു​പേ​ർ ചേ​ർ​ന്നു ഷാ​ജ​നെ മ​ർ​ദി​ച്ച​ത്. പ​രി​ക്കേ​റ്റ ഷാ​ജ​നെ പോ​ലീ​സാ​ണ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. തു​ട​ർ​ന്നു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രാ​യ പ്ര​തി​ക​ളെ തി​രി​ച്ച​റി​ഞ്ഞ​താ​യി പോ​ലീ​സ് അ​റി​യി​ച്ചി​രു​ന്നു.

ഡി​വൈ​എ​ഫ്ഐ മു​ൻ ഭാ​ര​വാ​ഹി​യു​ടെ ഭാ​ര്യ​യു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ധി​ക്ഷേ​പ​ക​ര​മാ​യ വാ​ർ​ത്ത ഓ​ണ്‍​ലൈ​ൻ ചാ​ന​ലി​ൽ അ​വ​ത​രി​പ്പി​ച്ചു​വെ​ന്നാ​രോ​പി​ച്ചാ​ണു സം​ഘം ഷാ​ജ​നെ മ​ർ​ദി​ച്ച​തെ​ന്നു വി​വ​രം ല​ഭി​ച്ച​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.

Kerala

തൃ​ക്കാ​ക്ക​ര പോ​ലീ​സി​ന്‍റെ ക​സ്റ്റ​ഡി​യി​ൽ​നി​ന്നും ര​ക്ഷ​പ്പെ​ട്ട പ്ര​തി പി​ടി​യി​ൽ

 

കൊ​ച്ചി: തൃ​ക്കാ​ക്ക​ര പോ​ലീ​സി​ന്‍റെ ക​സ്റ്റ​ഡി​യി​ൽ​നി​ന്നും ര​ക്ഷ​പ്പെ​ട്ട പ്ര​തി പി​ടി​യി​ൽ. ആ​ലു​വ​യി​ൽ​നി​ന്നാ​ണ് അ​സ​ദു​ള്ള പി​ടി​യി​ലാ​യ​ത്.

തൃ​ക്കാ​ക്ക​ര പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ നി​ന്നും ക​ള​മ​ശേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ മെ​ഡി​ക്ക​ലി​ന് എ​ത്തി​ച്ച​പ്പോ​ഴാ​ണ് അ​സ​ദു​ള്ള ര​ക്ഷ​പ്പെ​ട്ട​ത്. ഇ​ന്ന് ഉ​ച്ച​യ്ക്ക് ര​ണ്ടി​നാ​യി​രു​ന്നു സം​ഭ​വം. മോ​ഷ​ണ​ക്കേ​സ് പ്ര​തി​യാ​ണ് അ​സ​ദു​ള്ള.

നാ​ല് മ​ണി​ക്കൂ​ർ നീ​ണ്ടു​നി​ന്ന തെ​ര​ച്ചി​ലി​നൊ​ടു​വി​ലാ​ണ് പ്ര​തി​യെ പി​ടി​കൂ​ടാ​ൻ പോ​ലീ​സി​നാ​യ​ത്.

Latest News

Up