x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്പാ​യി​ലെ കൂ​ട്ട​ബ​ലാ​ത്സം​ഗ കേ​സ്; ഒ​രു പ്ര​തി കൂ​ടി പോ​ലീ​സ് പി​ടി​യി​ൽ


Published: February 9, 2026 06:19 AM IST | Updated: February 9, 2026 06:19 AM IST

തി​രു​വ​ല്ല: തി​രു​വ​ല്ല​യി​ലെ സ്പാ​യി​ൽ യു​വ​തി കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​യ കേ​സി​ൽ ഒ​രു പ്ര​തി​യെ കൂ​ടി പോ​ലീ​സ് പി​ടി​കൂ​ടി. നി​ര​ണം സ്വ​ദേ​ശി വ​രു​ൺ ആ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ പി​ടി​യി​ലാ​യ​ത്. ആ​ലു​വ​യി​ൽ​നി​ന്ന് ഞാ​യ​റാ​ഴ്ച അ​ർ​ധ​രാ​ത്രി​യോ​ടെ​യാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

ഇ​തോ​ടെ കേ​സി​ൽ അ​റ​സ്റ്റി​ലാ​യ​വ​രു​ടെ എ​ണ്ണം മൂ​ന്നാ​യി. വ​രു​ണി​ന്‍റെ മൊ​ബൈ​ൽ ലൊ​ക്കേ​ഷ​ൻ കൊ​ച്ചി​യി​ലാ​ണെ​ന്ന് മ​ന​സി​ലാ​ക്കി പോ​ലീ​സ് ന​ട​ത്തി​യ ഓ​പ്പ​റേ​ഷ​നി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്. നേ​ര​ത്തെ സു​ബി​ൻ, ബെ​ർ​ലി​ൻ ദാ​സ് എ​ന്നി​വ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

ആ​കെ ആ​റ് പ്ര​തി​ക​ളു​ള്ള കേ​സി​ൽ ഇ​നി മൂ​ന്ന് പേ​രെ കൂ​ടി ക​ണ്ടെ​ത്താ​നു​ണ്ട്. ഒ​ളി​വി​ൽ പോ​യ ബാ​ക്കി പ്ര​തി​ക​ൾ​ക്കാ​യി പോ​ലീ​സ് തെ​ര​ച്ചി​ൽ ഊ​ർ​ജ്ജി​ത​മാ​ക്കി​യി​രി​ക്കു​ക​യാ​ണ്. ഇ​വ​ർ സം​സ്ഥാ​നം വി​ട്ട​താ​യും പോ​ലീ​സി​ന് സം​ശ​യ​മു​ണ്ട്.

Tags : Gang rape case Spa Police arrest accused

Recent News

Up