കൊച്ചി: തിരുവനന്തപുരത്ത് എകെജി സെന്ററിന് കേരള സര്‍വകലാശാലയുടെ ഭൂമി പതിച്ചുനല്‍കിയതുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ മറുപടി സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സംസ്ഥാനസര്‍ക്കാരിന് ഹൈക്കോടതി രണ്ടാഴ്ചകൂടി അനുവദിച്ചു.
കേരള സര്‍വകലാശാല മുന്‍ ജോയിന്റ് രജിസ്ട്രാര്‍ ആര്.എസ്. ശശികുമാര്‍ നല്കിയ പൊതുതാത്പര്യ ഹര്ജിയാണ്ചീഫ് ജസ്റ്റീസ് സൗമെന്‍ സെന്‍, ജസ്റ്റീസ് വി.എം. ശ്യാംകുമാര്‍ എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ച്പരിഗണിച്ചത്.
1977ല്‍ എകെജി സെന്ററിന് ഭൂമി കൈമാറിക്കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് കണ്ടെത്താന്‍ സാവകാശം വേണമെന്നതിനാലാണു സര്‍ക്കാര്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടത്. വില്ലേജ് ഓഫീസര്‍ക്കോ ജില്ലാ കളക്ടര്‍ക്കോ ആര്‍ക്കിയോളജി വകുപ്പിനോ ഈ ഉത്തരവ് കണ്ടെത്താനായിട്ടില്ലെന്ന് ഹര്ജിക്കാരന് ആരോപിച്ചിരുന്നു.
15 സെന്റ് ഭൂമി മാത്രമാണ് ഉത്തരവുപ്രകാരം നല്‍കിയതെന്ന് പറയുമ്പോഴും സര്‍ക്കാര്‍ പുറമ്പോക്കുള്‍പ്പെടെ കൂടുതല്‍ സ്ഥലം സിപിഎം കൈവശപ്പെടുത്തിയെന്നാണ് ആരോപണം.