x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എകെജി സെന്‍ററിന് സര്‍വകലാശാല ഭൂമി: മ​​​റു​​​പ​​​ടി സ​​​ത്യ​​​വാ​​​ങ്മൂ​​​ലം സ​​​മ​​​ര്‍പ്പി​​​ക്കാ​​​ന്‍ ര​​​ണ്ടാ​​​ഴ്ച​​​കൂ​​​ടി


Published: February 13, 2026 03:12 AM IST | Updated: February 13, 2026 03:12 AM IST

കൊ​​​ച്ചി: തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് എ​​​കെ​​​ജി സെ​​​ന്‍റ​​​റി​​​ന് കേ​​​ര​​​ള സ​​​ര്‍വ​​​ക​​​ലാ​​​ശാ​​​ല​​​യു​​​ടെ ഭൂ​​​മി പ​​​തി​​​ച്ചു​​​ന​​​ല്‍കി​​​യ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ഹ​​​ര്‍ജി​​​യി​​​ല്‍ മ​​​റു​​​പ​​​ടി സ​​​ത്യ​​​വാ​​​ങ്മൂ​​​ലം സ​​​മ​​​ര്‍പ്പി​​​ക്കാ​​​ന്‍ സം​​​സ്ഥാ​​​ന​​​സ​​​ര്‍ക്കാ​​​രി​​​ന് ഹൈ​​​ക്കോ​​​ട​​​തി ര​​​ണ്ടാ​​​ഴ്ച​​​കൂ​​​ടി അ​​​നു​​​വ​​​ദി​​​ച്ചു.

കേ​​​ര​​​ള സ​​​ര്‍വ​​​ക​​​ലാ​​​ശാ​​​ല മു​​​ന്‍ ജോ​​​യി​​​ന്‍റ് ര​​​ജി​​​സ്ട്രാ​​​ര്‍ ആ​​​ര്‍.​​​എ​​​സ്. ശ​​​ശി​​​കു​​​മാ​​​ര്‍ ന​​​ല്‍കി​​​യ പൊ​​​തു​​​താ​​​ത്പ​​​ര്യ ഹ​​​ര്‍ജി​​​യാ​​​ണ്ചീ​​​ഫ് ജ​​​സ്റ്റീ​​​സ് സൗ​​​മെ​​​ന്‍ സെ​​​ന്‍, ജ​​​സ്റ്റീ​​​സ് വി.​​​എം. ശ്യാം​​​കു​​​മാ​​​ര്‍ എ​​​ന്നി​​​വ​​​ര​​​ട​​​ങ്ങി​​​യ ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ച്പ​​​രി​​​ഗ​​​ണി​​​ച്ച​​​ത്.

1977ല്‍ ​​​എ​​​കെ​​​ജി സെ​​​ന്‍റ​​​റി​​​ന് ഭൂ​​​മി കൈ​​​മാ​​​റി​​​ക്കൊ​​​ണ്ടു​​​ള്ള സ​​​ര്‍ക്കാ​​​ര്‍ ഉ​​​ത്ത​​​ര​​​വ് ക​​​ണ്ടെ​​​ത്താ​​​ന്‍ സാ​​​വ​​​കാ​​​ശം വേ​​​ണ​​​മെ​​​ന്ന​​​തി​​​നാ​​​ലാ​​​ണു സ​​​ര്‍ക്കാ​​​ര്‍ കൂ​​​ടു​​​ത​​​ല്‍ സ​​​മ​​​യം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട​​​ത്. വി​​​ല്ലേ​​​ജ് ഓ​​​ഫീ​​​സ​​​ര്‍ക്കോ ജി​​​ല്ലാ ക​​​ള​​​ക്ട​​​ര്‍ക്കോ ആ​​​ര്‍ക്കി​​​യോ​​​ള​​​ജി വ​​​കു​​​പ്പി​​​നോ ഈ ​​​ഉ​​​ത്ത​​​ര​​​വ് ക​​​ണ്ടെ​​​ത്താ​​​നാ​​​യി​​​ട്ടി​​​ല്ലെ​​​ന്ന് ഹ​​​ര്‍ജി​​​ക്കാ​​​ര​​​ന്‍ ആ​​​രോ​​​പി​​​ച്ചി​​​രു​​​ന്നു.

15 സെ​​​ന്‍റ് ഭൂ​​​മി മാ​​​ത്ര​​​മാ​​​ണ് ഉ​​​ത്ത​​​ര​​​വു​​​പ്ര​​​കാ​​​രം ന​​​ല്‍കി​​​യ​​​തെ​​​ന്ന് പ​​​റ​​​യു​​​മ്പോ​​​ഴും സ​​​ര്‍ക്കാ​​​ര്‍ പു​​​റ​​​മ്പോ​​​ക്കു​​​ള്‍പ്പെ​​​ടെ കൂ​​​ടു​​​ത​​​ല്‍ സ്ഥ​​​ലം സി​​​പി​​​എം കൈ​​​വ​​​ശ​​​പ്പെ​​​ടു​​​ത്തി​​​യെ​​​ന്നാ​​​ണ് ആ​​​രോ​​​പ​​​ണം.

Tags : affidavit University land AKG Center

Recent News

Up