ന്യൂഡൽഹി: ചെങ്കോട്ട സ്ഫോടനത്തിനു പശ്ചാത്തലമായി പ്രവർത്തിച്ചുവെന്ന് അന്വേഷണസംഘങ്ങൾ സംശയിക്കുന്ന ഹരിയാന ഫരീദബാദിലെ അൽ ഫലാഹ് സർവകലാശാലക്കെതിരേ ഇഡി അന്വേഷണം അന്തിമഘട്ടത്തിലേക്ക്. സാന്പത്തിക ക്രമക്കേടുകളുമായി ബന്ധപ്പെട്ട് സർവകലാശാലയുടെ വസ്തുവകകൾ പിടിച്ചെടുക്കാമൊരുങ്ങുകയാണ് ഇഡി.
സർവകലാശാലയുടെ നിർമാണത്തിന് അനധികൃതമായി സാന്പത്തികസഹായം ലഭിച്ചുവെന്ന് ഇഡിയുടെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. അൽ ഫലാഹ് ട്രസ്റ്റിനുകീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പേരിൽ വിദ്യാർഥികളെ വഞ്ചിച്ചുവെന്ന കുറ്റത്തിന് ഗ്രൂപ്പ് ചെയർമാൻ അഹമ്മദ് സിദ്ദിഖിയെ കഴിഞ്ഞ നവംബറിൽ ഇഡി അറസ്റ്റ്ചെയ്തിരുന്നു.
ഫരീദാബാദിലെ ദൗജ് മേഖലയിൽ സർവകലാശാല കെട്ടിടങ്ങൾ നിർമിക്കാൻ അനധികൃത ഫണ്ട് ഉപയോഗിച്ചുവെന്നാണ് ഒടുവിൽ ഇഡി പറയുന്നത്. ഇതേത്തുടർന്ന് ട്രസ്റ്റിനു കീഴിലുള്ള വസ്തുക്കളുടെ മൂല്യം കണക്കാക്കുന്നതിനുള്ള ശ്രമം അന്വേഷണസംഘം തുടങ്ങി. വസ്തുവകകൾ പിടിച്ചെടുക്കുന്നതിനു മുന്നോടിയായാണ് ഇത്.