x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ൽ ഫ​ലാ​ഹ് സ​ർ​വ​ക​ലാ​ശാ​ല ചെ​യ​ർ​മാ​ൻ അ​റ​സ്റ്റി​ൽ


Published: November 18, 2025 10:54 PM IST | Updated: November 18, 2025 10:54 PM IST

ഡ​ൽ​ഹി: ക​ള്ള​പ്പ​ണ നി​രോ​ധ​ന നി​യ​മ​പ്ര​കാ​രം അ​ൽ ഫ​ലാ​ഹ് സ​ർ​വ​ക​ലാ​ശാ​ല ചെ​യ​ർ​മാ​ൻ അ​റ​സ്റ്റി​ൽ. ചെ​ങ്കോ​ട്ട സ്ഫോ​ട​ന കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​ശ​യ​നി​ഴ​ലി​ലാ​യി​രു​ന്ന അ​ൽ ഫ​ലാ​ഹ് സ​ർ​വ​ക​ലാ​ശാ​ല ചെ​യ​ർ​മാ​നാ​യ ജാ​വേ​ദ് അ​ഹ​മ്മ​ദ് സി​ദ്ദീ​ഖി​യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

സ്ഫോ​ട​ന​ത്തി​ല്‍ കൊ​ല്ല​പ്പെ​ട്ട ചാ​വേ​റാ​യ ഡോ​ക്ട​ർ ഉ​മ​ർ ന​ബി​യു​ടെ​യും ഫ​രീ​ദാ​ബാ​ദി​ൽ അ​റ​സ്റ്റി​ലാ​യ മു​സ​മി​ലി​ന്‍റെ​യും അ​ൽ ഫ​ലാ​ഹ് യൂ​ണി​വേ​ഴ്‌​സി​റ്റി​യി​ലെ മു​റി​ക​ളി​ൽ​നി​ന്ന് പി​ടി​ച്ചെ​ടു​ത്ത ഡ​യ​റി​യി​ല്‍ വ​ലി​യ സ്ഫോ​ട​ന പ​ര​മ്പ​ര​യാ​ണ് ആ​സൂ​ത്ര​ണം ചെ​യ്ത​തെ​ന്ന ഞെ​ട്ടി​ക്കു​ന്ന വി​വ​ര​ങ്ങ​ള്‍ നേ​ര​ത്തെ പു​റ​ത്ത് വ​ന്നി​രു​ന്നു.

സ​ർ​വ​ക​ലാ​ശാ​ല​യു​ടെ സ്ഥാ​പ​ക ചെ​യ​ർ​മാ​ൻ ജ​വാ​ദ് അ​ഹ​മ്മ​ദ് സി​ദ്ദി​ഖി​യു​ടെ സ​ഹോ​ദ​ര​ൻ ഹ​മൂ​ദ് അ​ഹ​മ്മ​ദ് സി​ദ്ദി​ഖി​യെ ഒ​ന്നി​ല​ധി​കം നി​ക്ഷേ​പ ത​ട്ടി​പ്പ് കേ​സു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ധ്യ​പ്ര​ദേ​ശ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​തി​ന് പി​ന്നാ​ലെ​യാ​ണ് ജ​വാ​ദ് അ​ഹ​മ്മ​ദും അ​റ​സ്റ്റി​ലാ​വു​ന്ന​ത്. ക​ലാ​പ​വും കൊ​ല​പാ​ത​ക​ശ്ര​മ​വും ഉ​ൾ​പ്പെ​ടെ കു​റ​ഞ്ഞ​ത് നാ​ല് കേ​സു​ക​ളി​ലെ​ങ്കി​ലും ഹ​മൂ​ദി​നെ വി​വി​ധ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ൾ തെ​ര​യു​ക​യാ​യി​രു​ന്നു.

Tags : Al Falah University Chairman Arrested terrorism

Recent News

Up