Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Amazon

ഓ​ർ​ഡ​ർ ചെ​യ്ത​ത് തി​ങ്ക്പാ​ഡ് 14; ആ​മ​സോ​ൺ ന​ൽ​കി​യ​ത് മാ​ർ​ബി​ൾ ക​ല്ലും പ​ഴ​കി​യ തു​ണി​യും

പാ​ല: കോ​ട്ട​യ​ത്ത് ഇ-​കോ​മേ​ഴ്സ് ആ​പ്പ് ആ​യ ആ​മ​സോ​ണി​ൽ നി​ന്നും ലെ​നോ​വോ തി​ങ്ക്പാ​ഡ് 14 ഓ​ർ​ഡ​ർ ചെ​യ്ത​യാ​ൾ​ക്ക് ല​ഭി​ച്ച​ത് മാ​ർ​ബി​ൾ ക​ല്ലും പ​ഴ​കി​യ തു​ണി​യും. പാ​ല പൈ​ക സ്വ​ദേ​ശി ഡോ​ൺ ടോ​മി​ന് ആ​ണ് ദു​ര​നു​ഭ​വം നേ​രി​ട്ട​ത്.

ഫെ​ബ്രു​വ​രി 12ന് ​ആ​യി​രു​ന്നു ഡോ​ൺ ടോം  55,000 ​രൂ​പ​യ്ക്ക് മു​ക​ളി​ൽ വി​ല​യു​ള്ള തി​ങ്ക്പാ​ഡ് 14 ഓ​ർ​ഡ​ർ ചെ​യ്ത​ത്. ഇ​ന്ന് ആ​യി​രു​ന്നു ഡോ​ൺ ടോ​മി​ന് ഡെ​ലി​വ​റി ല​ഭി​ച്ച​ത്. ആ​മ​സോ​ണി​ന്‍റെ  പാ​ക്ക​റ്റ് തു​റ​ന്ന​പ്പോ​ൾ ക​ണ്ട​ത് മാ​ർ​ബി​ൾ ക​ല്ലും തു​ണി​യും കാ​ർ​ഡ് ബോ​ർ​ഡ് പീ​സും ആ​യി​രു​ന്നു.

ഇ​തേ തു​ട​ർ​ന്ന് ഡോ​ൺ ടോം ​ആ​മ​സോ​ൺ അ​ധി​കൃ​ത​രെ ബ​ന്ധ​പ്പെ​ട്ടി​രു​ന്നു. സം​ഭ​വ​ത്തെ കു​റി​ച്ച് അ​ന്വേ​ഷി​ക്കാം എ​ന്നാ​ണ് ആ​മ​സോ​ൺ അ​ധി​കൃ​ത​ർ ന​ൽ​കി​യ മ​റു​പ​ടി. ഫെ​ബ്രു​വ​രി 23ന് ​വീ​ണ്ടും ബ​ന്ധ​പ്പെ​ടാ​മെ​ന്നും ആ​മ​സോ​ൺ അ​റി​യി​ച്ചി​ട്ടു​ണ്ട്.

Business

ഇ​ന്ത്യ​യി​ൽ എഐയിൽ മെ​ഗാ നി​ക്ഷേ​പ​ത്തി​ന് വ​മ്പന്മാ​ർ

ഇ​​ന്ത്യ അ​​തി​​വേ​​ഗം നി​​ർ​​മി​​ത ബു​​ദ്ധി​​യു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട നി​​ക്ഷേ​​പ​​ങ്ങ​​ൾ​​ക്കു​​ള്ള ഒ​​രു പ്ര​​ധാ​​ന കേ​​ന്ദ്ര​​മാ​​യി മാ​​റി​​ക്കൊ​​ണ്ടി​​രി​​ക്കു​​ന്നു. ആ​​മ​​സോ​​ണ്‍, ഗൂ​​ഗി​​ൾ, മൈ​​ക്രോ​​സോ​​ഫ്റ്റ് തു​​ട​​ങ്ങി​​യ വ​​ൻ​​കി​​ട ടെ​​ക് സ്ഥാ​​പ​​ന​​ങ്ങ​​ള​​ട​​ക്ക​​മു​​ള്ള ലോ​​ക​​ത്തി​​ലെ വ​​ലി​​യ സ്വാ​​ധീ​​ന​​മു​​ള്ള ക​​ന്പ​​നി​​ക​​ൾ നി​​ക്ഷേ​​പ​​ങ്ങ​​ൾ​​ക്കാ​​യി ഇ​​ന്ത്യ​​യി​​ൽ എ​​ത്തു​​ക​​യാ​​ണ്.

ആ​​മ​​സോ​​ണ്‍, ഗൂ​​ഗി​​ൾ, മൈ​​ക്രോ​​സോ​​ഫ്റ്റ് തുടങ്ങിയ മൂ​​ന്നു വ​​ൻ​​കി​​ട ഐ​​ടി ക​​ന്പ​​നി​​ക​​ളും ചേ​​ർ​​ന്ന് 67.5 ബി​​ല്യ​​ണ്‍ ഡോ​​ള​​റാ​​ണ് ഇ​​ന്ത്യ​​യി​​ൽ നി​​ക്ഷേ​​പി​​ക്കു​​ന്ന​​ത്. രാ​​ജ്യ​​ത്തെ യു​​വ​​ജ​​ന​​ങ്ങ​​ളു​​ടെ ക​​ഴി​​വും ഡി​​ജി​​റ്റ​​ൽ മു​​ന്നേ​​റ്റ​​ത്തി​​നു​​ള്ള സാ​​ധ്യ​​ത​​യും ക​​ണ​​ക്കി​​ലെ​​ടു​​ത്താ​​ണ് വ​​ൻ നി​​ക്ഷേ​​പ​​ങ്ങ​​ൾ ന​​ട​​ത്തു​​ന്ന​​ത്.

യു​​വ​​ത​​ല​​മു​​റ​​യും ചെ​​ല​​വ് കു​​റ​​ഞ്ഞ ഡാ​​റ്റ​​യു​​ടെ ല​​ഭ്യ​​ത​​യും രാ​​ജ്യ​​ത്തെ എ​​ഐ അ​​ധി​​ഷ്ഠി​​ത വ​​ള​​ർ​​ച്ച​​യ്ക്ക് ഒ​​രു ഫ​​ല​​ഭൂ​​യി​​ഷ്ഠമാ​​യ മ​​ണ്ണാ​​ക്കി മാ​​റ്റു​​ന്ന​​ത്.

നി​​യ​​ന്ത്ര​​ണ​​പ​​ര​​മാ​​യ ത​​ട​​സ​​ങ്ങ​​ളും ശ​​ക്ത​​മാ​​യ പ്രാ​​ദേ​​ശി​​ക മ​​ത്സ​​ര​​ങ്ങ​​ളും നേ​​രി​​ടു​​ന്നു​​ണ്ടെ​​ങ്കി​​ലും ലോ​​ക​​ത്തെ ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ ജ​​ന​​സം​​ഖ്യ​​യു​​ള്ള രാ​​ജ്യം ആ​​മ​​സോ​​ണ്‍, ആ​​ൽ​​ഫ​​ബെ​​റ്റ് ഇ​​ൻ​​കോ​​ർ​​പ​​റേ​​റ്റ​​ഡി​​ന്‍റെ ഗൂ​​ഗി​​ൾ തു​​ട​​ങ്ങി​​യ വ​​ലി​​യ യു​​എ​​സ് ഇ​​ന്‍റ​​ർ​​നെ​​റ്റ് ക​​ന്പ​​നി​​ക​​ൾ​​ക്ക് ഉ​​യ​​ർ​​ന്ന വ​​ള​​ർ​​ച്ച​​യു​​ള്ള വി​​പ​​ണി​​യാ​​യി തു​​ട​​രു​​ന്നു.

ആ​​മ​​സോ​​ണ്‍

ത​​ങ്ങ​​ളു​​ടെ ഏ​​റ്റ​​വും വ​​ലി​​യ ആ​​ഗോ​​ള വി​​പ​​ണി​​ക​​ളി​​ലൊ​​ന്നാ​​യ ഇ​​ന്ത്യ​​യു​​മാ​​യു​​ള്ള ബ​​ന്ധം ദൃ​​ഢ​​മാ​​ക്കി​​ക്കൊ​​ണ്ട് 2030ഓ​​ടെ 35 ബി​​ല്യ​​ണ്‍ ഡോ​​ള​​ർ രാ​​ജ്യ​​ത്ത് നി​​ക്ഷേ​​പി​​ക്കു​​മെ​​ന്ന് ഇ​​ന്ന​​ലെ പ്ര​​ഖ്യാ​​പി​​ച്ചു. ഇ ​​കൊ​​മേ​​ഴ്സ് വ​​ന്പ​​ന്മാ​​രാ​​യ യു​​എ​​സ് ക​​ന്പ​​നി ആ​​ർ​​ട്ടി​​ഫി​​ഷ്യ​​ൽ ഇ​​ന്‍റ​​ലി​​ജ​​ൻ​​സ്, ലോ​​ജി​​സ്റ്റി​​ക്സ് ഇ​​ൻ​​ഫ്രാ​​സ്ട്ര​​ക്ച​​ർ തു​​ട​​ങ്ങി​​യ പ്ര​​ധാ​​ന മേ​​ഖ​​ല​​ക​​ളി​​ൽ നി​​ക്ഷേ​​പം ന​​ട​​ത്താ​​നും ത​​ങ്ങ​​ളു​​ടെ ക്ലൗ​​ഡ് കം​​പ്യൂ​​ട്ടിം​​ഗ്, ക്വി​​ക് കൊ​​മേ​​ഴ്സ് ബി​​സി​​ന​​സു​​ക​​ൾ വി​​പു​​ലീ​​ക​​രി​​ക്കാ​​നും പ​​ദ്ധ​​തി​​യി​​ടു​​ന്നു. ഈ ​​നി​​ക്ഷേ​​പ​​ങ്ങ​​ൾ​​ക്ക് 2030ഓ​​ടെ രാ​​ജ്യ​​ത്ത് 38 ല​​ക്ഷ​​ത്തി​​ല​​ധി​​കം നേ​​രി​​ട്ടും അ​​ല്ലാ​​ത്ത​​തു​​മാ​​യ ജോ​​ലി​​ക​​ൾ സൃ​​ഷ്ടി​​ക്കാ​​ൻ ക​​ഴി​​യു​​മെ​​ന്ന് ആ​​മ​​സോ​​ണി​​ന്‍റെ എ​​മേ​​ർ​​ജിം​​ഗ് മാ​​ർ​​ക്ക​​റ്റ്സ് സീ​​നി​​യ​​ർ വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് അ​​മി​​ത് അ​​ഗ​​ർ​​വാ​​ൾ പ​​റ​​ഞ്ഞു.

മൈ​​ക്രോ​​സോ​​ഫ്റ്റ്

മൈ​​ക്രോ​​സോ​​ഫ്റ്റി​​ന്‍റെ സി​​ഇ​​ഒ സ​​ത്യ ന​​ദെ​​ല്ല ക​​ഴി​​ഞ്ഞ ദി​​വ​​സം പ്ര​​ധാ​​ന​​മ​​ന്ത്രി ന​​രേ​​ന്ദ്ര മോ​​ദി​​യു​​മാ​​യി കൂ​​ടി​​ക്കാ​​ഴ്ച ന​​ട​​ത്തു​​ക​​യും 2026 മുതൽ 2029 വരെ നാലുവർഷങ്ങൾക്കുള്ളിൽ 17.5 ബി​​ല്യ​​ണ്‍ ഡോ​​ള​​ർ നി​​ക്ഷേ​​പം ന​​ട​​ത്തു​​മെ​​ന്നു പ്ര​​ഖ്യാ​​പി​​ക്കു​​ക​​യും ചെ​​യ്തു. ഏ​​ഷ്യ​​യി​​ൽ മൈ​​ക്രോ​​സോ​​ഫ്റ്റി​​ന്‍റെ ഏ​​റ്റ​​വും വ​​ലി​​യ നി​​ക്ഷേ​​പ പ​​ദ്ധ​​തി​​യാ​​ണി​​ത്.

രാ​​ജ്യ​​ത്തു​​ടനീ​​ള​​മു​​ള്ള മൈ​​ക്രോ​​സോ​​ഫ്റ്റി​​ന്‍റെ ക്ലൗ​​ഡ് കം​​പ്യൂ​​ട്ടിം​​ഗ്, എ​​ഐ വി​​പു​​ലീ​​ക​​ര​​ണ​​ങ്ങ​​ൾ​​ നടപ്പി ലാക്കുക, ബംഗളൂരു, പൂന, ഹൈദരാബാദ്, ഗുരുഗ്രാം, നോയി, കൂടാതെ മറ്റ് നഗരങ്ങളിലുമുള്ള 22,000 ത്തിലധികം വരുന്ന ജീവനക്കാർക്ക് ഉയർന്ന പരിശീലനം നല്കുക എന്നിവയാണ് ലക്ഷ്യം.

മൈ​ക്രോ​സോ​ഫ്റ്റി​ന്‍റെ ഈ ​നി​ക്ഷേ​പ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഹൈ​ദ​രാ​ബാ​ദി​ൽ ക​ന്പ​നി​യു​ടെ ഏ​റ്റ​വും വ​ലി​യ ഹൈ​പ്പ​ർ സ്കെ​യി​ൽ ഡാ​റ്റാ സെ​ന്‍റ​ർ 2026 പ​കു​തി​യോ​ടെ പ്ര​വ​ർ​ത്ത​ന​സ​ജ്ജ​മാ​കും. വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്ക് സൗ​​ജ​​ന്യ ല​​ഭ്യ​​ത ഉ​​റ​​പ്പാ​​ക്കി​​ക്കൊ​​ണ്ട് എ​​ഐ അ​​സി​​സ്റ്റ​​ന്‍റാ​​യ കോ​​പൈ​​ല​​റ്റി​​നെ പ്രോ​​ത്സാ​​ഹി​​പ്പി​​ക്കാ​​നും മൈ​​ക്രോ​​സോ​​ഫ്റ്റ് ല​​ക്ഷ്യ​​മി​​ടു​​ന്നു​​ണ്ട്.

ക്ലൗ​ഡ്, എ​ഐ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ, നൈ​പു​ണ്യ വി​ക​സ​നം എ​ന്നി​വ​യി​ലേ​ക്ക് അ​ടു​ത്ത ര​ണ്ടു വ​ർ​ഷ​ത്തി​നു​ള്ളി​ൽ മൂ​ന്നു ബി​ല്യ​ൺ ഡോ​ള​റി​ന്‍റെ നി​ക്ഷേ​പം ന​ട​ത്തു​മെ​ന്ന് ഈ ​വ​ർ​ഷം ആ​ദ്യ ന​ദെ​ല്ല പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

ഗൂ​​ഗി​​ൾ

ഒ​​ക്ടോ​​ബ​​ർ ആ​​ദ്യം ഗൂ​​ഗി​​ൾ വി​​ശാ​​ഖ​​പ​​ട്ട​​ണ​​ത്ത് വ​​ലി​​യ എ​​ഐ ഹ​​ബ് സ്ഥാ​​പി​​ക്കു​​ന്ന​​തി​​നാ​​യി 15 ബി​​ല്യ​​ണ്‍ ഡോ​​ള​​ർ നി​​ക്ഷേ​​പം ന​​ട​​ത്തു​​മെ​​ന്ന് അ​​റി​​യി​​ച്ചു. യു​​എ​​സി​​ന് പു​​റ​​ത്ത് ക​​ന്പ​​നി ന​​ട​​ത്തു​​ന്ന ഏ​​റ്റ​​വും വ​​ലി​​യ നി​​ക്ഷേ​​പ​​മാ​​കു​​മി​​ത്.
ഇ​​ന്ത്യ​​യി​​ലെ ആ​​ദ്യ​​ത്തെ ഗി​​ഗാ​​വാ​​ട്ട് സ്കെ​​യി​​ൽ ഡാ​​റ്റാ സെ​​ന്‍റ​​ർ കാ​​ന്പ​​സാ​​യി​​രി​​ക്കും ഇ​​ത്. എ​​ഐ ഇ​​ൻ​​ഫ്രാ​​സ്ട്ര​​ക്ച​​റും ഡാ​​റ്റാ സെ​​ന്‍റ​​റു​​ക​​ളും പു​​ന​​രു​​പ​​യോ​​ഗ ഉൗ​​ർ​​ജ ശേ​​ഷി​​യു​​മാ​​യി സം​​യോ​​ജി​​പ്പി​​ക്കു​​ന്ന​​താ​​ണ് ഈ ​​സൗ​​ക​​ര്യ​​മെ​​ന്ന് ഗൂ​​ഗി​​ൾ പ​​റ​​ഞ്ഞി​​രു​​ന്നു.

ഇ​​ന്‍റ​​ൽ, കോ​​ഗ്നി​​സ​​ന്‍റ്, ഓ​​പ്പ​​ണ്‍​എ​​ഐ

നി​​ർ​​മി​​ത ബു​​ദ്ധി​​യു​​ടെ പ്ര​​ധാ​​ന​​ചാ​​ല​​ക​​ശ​​ക്തി​​യാ​​യി ക​​ണ​​ക്കാ​​ക്ക​​പ്പെ​​ടു​​ന്ന സെ​​മി​​ക​​ണ്ട​​ക്ട​​റു​​ക​​ളു​​ടെ പ്രാ​​ദേ​​ശി​​ക നി​​ർ​​മാ​​ണ​​ത്തി​​ന് ടാ​​റ്റാ ഇ​​ല​​ക്‌​​ട്രോ​​ണി​​ക്സി​​ന്‍റെ വ​​രാ​​നി​​രി​​ക്കു​​ന്ന ചി​​പ്പ് നി​​ർ​​മാ​​ണ കേ​​ന്ദ്ര​​ങ്ങ​​ൾ​​ക്ക് ഇ​​ന്‍റ​​ലി​​നെ ഒ​​രു ശക്തനായ ഉപഭോ ക്താവായി ല​​ഭി​​ച്ചി​​രി​​ക്കു​​ക​​യാ​​ണ്. ഗു​​ജ​​റാ​​ത്തി​​ലെ​​യും ആ​​സാ​​മി​​ലെ​​യും കേ​​ന്ദ്ര​​ങ്ങ​​ളി​​ൽ ടാ​​റ്റ ഇ​​ല​​ക്ട്രോ​​ണി​​ക്സ് ഇ​​ന്‍റ​​ലി​​നാ​​യി ചി​​പ്പു​​ക​​ൾ നി​​ർ​​മി​​ക്കു​​ക​​യും അ​​സം​​ബി​​ൾ ചെ​​യ്യു​​ക​​യും ചെ​​യ്യും.

ധാ​​ര​​ണ​​പ​​ത്ര​​പ്ര​​കാ​​രം ടാ​​റ്റാ ഇ​​ല​​ക്‌​​ട്രോ​​ണി​​ക്സി​​ന്‍റെ പൂ​​ർ​​ത്തി​​യാ​​കാ​​നി​​രി​​ക്കു​​ന്ന പ്ലാ​​ന്‍റു​​ക​​ളി​​ൽ പ്ര​​ദേ​​ശി​​ക​​വി​​പ​​ണി​​ക​​ൾ​​ക്കാ​​യു​​ള്ള ഇ​​ന്‍റ​​ൽ ഉ​​ത്പ​​ന്ന​​ങ്ങ​​ളു​​ടെ നി​​ർ​​മാ​​ണ​​വും പാ​​ക്കേ​​ജിം​​ഗും ന​​ട​​ത്തും. ഇ​​തി​​നാ​​യി ടാ​​റ്റാ ഇ​​ല​​ക്‌​​ട്രോ​​ണി​​ക് 14 ബി​​ല്യ​​ണ്‍ ഡോ​​ള​​റി​​ന്‍റെ നി​​ക്ഷേ​​പം ന​​ട​​ത്തും. ഇ​​ന്‍റ​​ലു​​മാ​​യി ചേ​​ർ​​ന്ന് ടാ​​റ്റാ ഇ​​ല​​ക്‌​​ട്രോ​​ണി​​ക്സ് ഇ​​ന്ത്യ​​യി​​ലെ ഉ​​പ​​ഭോ​​ക്തൃ, എ​​ന്‍റ​​ർ​​പ്രൈ​​സ് വി​​പ​​ണി​​ക​​ൾ​​ക്കാ​​യി എ​​ഐ പി​​സി സൊ​​ല്യൂ​​ഷ​​നു​​ക​​ൾ അ​​തി​​വേ​​ഗം വി​​പു​​ലീ​​ക​​രി​​ക്കാ​​നു​​ള്ള സാ​​ധ്യ​​ത​​ക​​ളും പ​​രി​​ശോ​​ധി​​ക്കും.

മ​​റ്റൊ​​രു ഐ​​ടി ഭീ​​മന്മാ​​രാ​​യ കോ​​ഗ്നി​​സെ​​ന്‍റ് ഇ​​ന്ത്യ​​യു​​ടെ എ​​ഐ ഫ​​സ്റ്റ് സം​​രം​​ഭ​​ത്തോ​​ടു​​ള്ള പ്ര​​തി​​ബ​​ന്ധ​​ത അ​​റി​​യി​​ച്ചി​​ട്ടു​​ണ്ട്.

ചാ​​റ്റ്ജി​​പി​​ടി​​യു​​ടെ നി​​ർ​​മാ​​ക്ക​​ളു​​ടെ എ​​ഐ പ​​ദ്ധ​​തി​​യാ​​യ സ്റ്റാ​​ർ​​ഗേ​​റ്റി​​ന്‍റെ ഇ​​ന്ത്യാ ചാ​​പ്റ്റ​​ർ ആ​​രം​​ഭി​​ക്കു​​ന്ന​​തി​​നാ​​യി ഓ​​പ്പ​​ണ്‍​എ​​ഐ ടാ​​റ്റ ക​​ണ്‍​സ​​ൾ​​ട്ട​​ൻ​​സി സ​​ർ​​വീ​​സ​​സു​​മാ​​യി ച​​ർ​​ച്ച​​യി​​ലാ​​ണെ​​ന്ന് റി​​പ്പോ​​ർ​​ട്ടു​​ക​​ളു​​ണ്ട്.

Business

ആ​മ​സോ​ണി​ന്‍റെ ഇ​ന്ത്യ​യി​ൽനി​ന്നു​ള്ള ഇ​-കൊ​മേ​ഴ്സ് ക​യ​റ്റു​മ​തി 20 ബി​ല്യ​ണ്‍ ഡോ​ള​ർ ക​ട​ന്നു

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ആ​​​മ​​​സോ​​​ണ്‍ ഗ്ലോ​​​ബ​​​ൽ സെ​​​ല്ലിം​​​ഗി​​​ലൂ​​​ടെ ഇ​​​ന്ത്യ​​​യി​​​ൽ നി​​​ന്ന് 2015 മു​​​ത​​​ൽ 2025 വ​​​രെ​​​യു​​​ള്ള ആ​​​കെ ഇ ​​​കോ​​​മേ​​​ഴ്സ് ക​​​യ​​​റ്റു​​​മ​​​തി 20 ബി​​​ല്യ​​​ണ്‍ ഡോ​​​ള​​​ർ എ​​​ന്ന നാ​​​ഴി​​​ക​​​ക്ക​​​ല്ലു പി​​​ന്നി​​​ട്ട​​​താ​​​യി ആ​​​മ​​​സോ​​​ണ്‍.

2025ഓ​​​ടെ ഇ​​​ന്ത്യ​​​യി​​​ൽ​​നി​​​ന്നു​​​ള്ള ഇ ​​​കോ​​​മേ​​​ഴ്സ് ക​​​യ​​​റ്റു​​​മ​​​തി 10 ബി​​​ല്യ​​​ണ്‍ ഡോ​​​ള​​​റി​​​ലെ​​​ത്തി​​​ക്കും എ​​​ന്നാ​​​യി​​​രു​​​ന്നു ആ​​​മ​​​സോ​​​ണ്‍ നേ​​​ര​​​ത്തെ പ്ര​​​ഖ്യാ​​​പി​​​ച്ചി​​​രു​​​ന്ന​​​ത്. പി​​​ന്നീ​​​ട് ഈ ​​​ല​​​ക്ഷ്യം 20 ബി​​​ല്യ​​​ണ്‍ ഡോ​​​ള​​​റാ​​​യി ഉ​​​യ​​​ർ​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു.

2015ലാ​​​ണ് ഇ-​​കോ​​​മേ​​​ഴ്സ് ക​​​യ​​​റ്റു​​​മ​​​തി​​​ക്കാ​​​യു​​​ള്ള പ​​​താ​​​ക​​​വാ​​​ഹ​​​ക പ​​​ദ്ധ​​​തി​​​യാ​​​യ ആ​​​മ​​​സോ​​​ണ്‍ ഗ്ലോ​​​ബ​​​ൽ സെ​​​ല്ലിം​​​ഗ് ഇ​​​ന്ത്യ​​​യി​​​ൽ അ​​​വ​​​ത​​​രി​​​പ്പി​​​ച്ച​​​ത്. 10 വ​​​ർ​​​ഷ​​​ത്തി​​​നി​​​ടെ ര​​​ണ്ടു ല​​​ക്ഷം ക​​​യ​​​റ്റു​​​മ​​​തി​​​ക്കാ​​​രാ​​​ണ് ഇ​​​തി​​​ൽ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്തി​​​ട്ടു​​​ള്ള​​​ത്. വി​​​ൽ​​​പ​​​ന​​​ക്കാ​​​രു​​​ടെ എ​​​ണ്ണ​​​ത്തി​​​ൽ ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം 33 ശ​​​ത​​​മാ​​​നം വ​​​ർ​​​ധ​​​ന​​​യാ​​​ണ് ഉ​​​ണ്ടാ​​​യ​​​ത്.

ഡ​​​ൽ​​​ഹി, രാ​​​ജ​​​സ്ഥാ​​​ൻ, ഗു​​​ജ​​​റാ​​​ത്ത്, ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശ്, ത​​​മി​​​ഴ്നാ​​​ട്, മ​​​ഹാ​​​രാ​​​ഷ്ട്ര, ഹ​​​രി​​​യാ​​​ന എ​​​ന്നി​​​വ​​​യാ​​​ണ് ആ​​​മ​​​സോ​​​ണ്‍ ഗ്ലോ​​​ബ​​​ൽ സെ​​​ല്ലിം​​​ഗ് വ​​​ഴി​​​യു​​​ള്ള ക​​​യ​​​റ്റു​​​മ​​​തി​​​യി​​​ൽ മു​​​ന്നി​​​ൽ നി​​​ൽ​​​ക്കു​​​ന്ന​​​ത്.

Business

ആ​​മ​​സോ​​ണ്‍ ജീ​​വ​​ന​​ക്കാ​​രെ കു​​റ​​യ്ക്കു​​ന്നു

ന്യൂ​​യോ​​ർ​​ക്ക്: ആ​​ഗോ​​ള​​ത​​ല​​ത്തി​​ൽ കോ​​ർ​​പ​​റേ​​റ്റ് ജീ​​വ​​ന​​ക്കാ​​രു​​ടെ എ​​ണ്ണ​​ത്തി​​ൽ 14,000 ത​​സ്തി​​ക​​ക​​ൾ കു​​റ​​യ്ക്കു​​മെ​​ന്ന് ആ​​മ​​സോ​​ണ്‍ അ​​റി​​യി​​ച്ചു. ആ​​ർ​​ട്ടി​​ഫി​​ഷൽ ഇ​​ന്‍റ​​ലി​​ജ​​ൻ​​സി​​ലെ വ​​ർ​​ധി​​ച്ചു​​വ​​രു​​ന്ന നി​​ക്ഷേ​​പ​​ങ്ങ​​ൾ​​ക്കി​​ട​​യി​​ൽ ചെ​​ല​​വ് നി​​യ​​ന്ത്രി​​ക്കു​​ന്ന​​തി​​നാ​​യി പ്ര​​വ​​ർ​​ത്ത​​ന ത​​ല​​ങ്ങ​​ൾ വെ​​ട്ടി​​ക്കു​​റ​​യ്ക്കു​​ന്ന​​തി​​ന്‍റെ ഭാ​​ഗ​​മാ​​യാ​​ണ് ജീ​​വ​​ന​​ക്കാ​​രെ കു​​റ​​യ്ക്കു​​ന്ന​​ത്.

ആ​​മ​​സോ​​ണ്‍ യു​​എ​​സി​​ലെ ര​​ണ്ടാ​​മ​​ത്തെ വ​​ലി​​യ തൊ​​ഴി​​ൽ ദാ​​താ​​വാ​​ണ്. ക​​ഴി​​ഞ്ഞ വ​​ർ​​ഷം അ​​വ​​സാ​​നം ക​​ന്പ​​നി​​ക്ക് ഏ​​ക​​ദേ​​ശം 15.6 ല​​ക്ഷം മു​​ഴു​​വ​​ൻ സ​​മ​​യ, പാ​​ർ​​ട്ട് ടൈം ​​ജീ​​വ​​ന​​ക്കാ​​രു​​ണ്ടാ​​യി​​രു​​ന്നു. ആ​​മ​​സോ​​ണി​​ന്‍റെ കോ​​ർ​​പ​​റേ​​റ്റ് വി​​ഭാ​​ഗ​​ത്തി​​ൽ ഏ​​ക​​ദേ​​ശം 3,50,000 ജീ​​വ​​ന​​ക്കാ​​രാ​​ണു​​ള്ള​​ത്.

കോ​​വി​​ഡ് കാ​​ല​​ത്ത് ആ​​വ​​ശ്യ​​ക​​ത കൂ​​ടി​​യ സ​​മ​​യ​​ത്ത് ക​​ന്പ​​നി ന​​ട​​ത്തി​​യ ഉ​​യ​​ർ​​ന്ന നി​​യ​​മ​​ന​​ങ്ങ​​ൾ പ​​രി​​ഹ​​രി​​ക്കു​​ന്ന​​തി​​നാ​​യി ഇ​​ന്ന​​ലെ മു​​ത​​ൽ 30,000 കോ​​ർ​​പ​​റേ​​റ്റ് ജോ​​ലി​​ക​​ൾ വെ​​ട്ടി​​ക്കു​​റ​​യ്ക്കാ​​ൻ ആ​​മ​​സോ​​ണ്‍ പ​​ദ്ധ​​തി​​യി​​ടു​​ന്ന​​താ​​യി റോ​​യി​​ട്ടേ​​ഴ്സ് തി​​ങ്ക​​ളാ​​ഴ്ച റി​​പ്പോ​​ർ​​ട്ട് ചെ​​യ്തി​​രു​​ന്നു.

ജീ​​വ​​ന​​ക്കാ​​രെ വെ​​ട്ടി​​ക്കു​​റ​​യ്ക്ക​​ൽ അ​​ടു​​ത്ത വ​​ർ​​ഷ​​വും തു​​ട​​രു​​ന്ന​​തി​​നാ​​ൽ ഇ​​തി​​ലേ​​ക്ക് എ​​ത്തി​​യേ​​ക്കാ​​ൻ സാ​​ധ്യ​​ത​​യു​​ണ്ട്. ഇ​​ങ്ങ​​നെ​​യു​​ണ്ടാ​​യാ​​ൽ ക​​ന്പ​​നി​​യു​​ടെ ച​​രി​​ത്ര​​ത്തി​​ലെ ഏ​​റ്റ​​വും വ​​ലി​​യ തൊ​​ഴി​​ൽ വെ​​ട്ടി​​ക്കു​​റ​​യ്ക്ക​​ലാ​​കും. 2023ൽ ​​വി​​വി​​ധ ഘ​​ട്ട​​ങ്ങ​​ളി​​ലാ​​യി ക​​ന്പ​​നി പ​​റ​​ഞ്ഞു​​വി​​ട്ട 27,000 തൊ​​ഴി​​ലാ​​ളി​​ക​​ളു​​ടെ എ​​ണ്ണ​​ത്തെ​​ക്കാ​​ൾ കൂ​​ടു​​ത​​ലാ​​കു​​മി​​ത്.

ക​​ഴി​​ഞ്ഞ കു​​റ​​ച്ച് മാ​​സ​​ങ്ങ​​ളാ​​യി ആ​​മ​​സോ​​ണ്‍ ത​​ങ്ങ​​ളു​​ടെ ജീ​​വ​​ന​​ക്കാ​​രെ ഒ​​ന്നി​​ല​​ധി​​കം ഡി​​വി​​ഷ​​നു​​ക​​ളി​​ലാ​​യി പു​​നഃ​​ക്ര​​മീ​​ക​​രി​​ച്ചു​​കൊ​​ണ്ടി​​രി​​ക്കു​​ക​​യാ​​ണ്.

Business

ആ​മ​സോ​ണ്‍ ക്ലൗ​ഡ് സ​ര്‍​വീ​സ് നി​ല​ച്ചു

വാ​​​​ഷിം​​​​ഗ്ട​​​​ണ്‍: ആ​​​​മ​​​​സോ​​​​ണി​​​​ന്‍റെ ക്ലൗ​​​​ഡ് വി​​​​ഭാ​​​​ഗ​​​​മാ​​​​യ ആ​​​​മ​​​​സോ​​​​ണ്‍ വെ​​​​ബ് സ​​​​ര്‍​വീ​​​​സ​​​​സി​​​​ല്‍ (എ​​​​ഡ​​​​ബ്ല്യു​​​​എ​​​​സ്) ത​​​​ക​​​​രാ​​​​ര്‍. ഇ​​​ന്ന​​​ലെ ത​​​​ട​​​​സം നേ​​​​രി​​​​ട്ട​​​​തോ​​​​ടെ ലോ​​​​ക​​​​മെ​​​​മ്പാ​​​​ടു​​​​മു​​​​ള്ള ദ​​​​ശ​​​​ല​​​​ക്ഷ​​​​ക്ക​​​​ണ​​​​ക്കി​​​​ന് ഉ​​​​പ​​​​യോ​​​​ക്താ​​​​ക്ക​​​​ളും ബി​​​​സി​​​​ന​​​​സു​​​​ക​​​​ളും ജ​​​​ന​​​​പ്രി​​​​യ വെ​​​​ബ്സൈ​​​​റ്റു​​​​ക​​​​ളും ആ​​​​പ്പു​​​​ക​​​​ളും ത​​​​ട​​​​സ​​​​പ്പെ​​​​ട്ടു.


 ഫോ​​​​ര്‍​ട്ട്നൈ​​​​റ്റ്, സ്നാ​​​​പ്ചാ​​​​റ്റ്, റോ​​​​ബി​​​​ന്‍​ഹു​​​​ഡ്, കോ​​​​യി​​​​ന്‍​ബേ​​​​സ്, റോ​​​​ബ്ലോ​​​​ക്‌​​​​സ്, വെ​​​​ന്‍​മോ തു​​​​ട​​​​ങ്ങി നി​​​​ര​​​​വ​​​​ധി ആ​​​​പ്ലി​​​​ക്കേ​​​​ഷ​​​​നു​​​​ക​​​​ളു​​​​ടെ സേ​​​​വ​​​​ന​​​​ങ്ങ​​​​ളെ സാ​​​​ങ്കേ​​​​തി​​​​ക​​​ത​​​​ക​​​​രാ​​​​ര്‍ ബാ​​​​ധി​​​​ച്ചു. അ​​​​തേ​​​​സ​​​​മ​​​​യം ക്ലൗ​​​​ഡ് സേ​​​​വ​​​​നം സാ​​​​ധാ​​​​ര​​​​ണ​​​​നി​​​​ല​​​​യി​​​​ലേ​​​​ക്ക് തി​​​​രി​​​​ച്ചു​​​​വ​​​​രു​​​​ന്ന​​​​താ​​​​യി ആ​​​​മ​​​​സോ​​​​ണ്‍ അ​​​​റി​​​​ച്ചു


ഔ​​​​ട്ട്ജേ​​​​ജ് ട്രാ​​​​ക്ക​​​​ര്‍ ഡൗ​​​​ണ്‍​ഡി​​​​റ്റ​​​​ക്‌​​​ട​​​​റി​​​​ന്‍റെ ക​​​​ണ​​​​ക്ക​​​​നു​​​​സ​​​​രി​​​​ച്ച് പ്രാ​​​​ദേ​​​​ശി​​​​ക സ​​​​മ​​​​യം ഇ​​​ന്ന​​​ലെ പു​​​​ല​​​​ര്‍​ച്ചെ 3.11 ഓ​​​​ടെ​​​യാ​​​ണു പ്ര​​​​ശ്‌​​​​ന​​​​ങ്ങ​​​​ളു​​​​ടെ സൂ​​​​ച​​​​ന ക​​​​ണ്ടു​​​​തു​​​​ട​​​​ങ്ങി​​​​യ​​​​ത്. തൊ​​​​ട്ടു​​​​പി​​​​ന്നാ​​​​ലെ 5,800ല​​​​ധി​​​​കം ഉ​​​​പ​​​​യോ​​​​ക്താ​​​​ക്ക​​​​ള്‍ എ​​​​ഡ​​​​ബ്ല്യു​​​​എ​​​​സി​​​​ല്‍ പ്ര​​​​ശ്ന​​​​ങ്ങ​​​​ള്‍ റി​​​​പ്പോ​​​​ര്‍​ട്ട് ചെ​​​​യ്തു. 


ത​​​​ക​​​​രാ​​​​ര്‍ പ​​​​രി​​​​ഹ​​​​രി​​​​ക്കാ​​​​ന്‍ ന​​​​ട​​​​പ​​​​ടി​​​​ക​​​​ള്‍ ആ​​​​രം​​​​ഭി​​​​ച്ച​​​​താ​​​​യും ചി​​​​ല സേ​​​​വ​​​​ന​​​​ങ്ങ​​​​ള്‍ വീ​​​​ണ്ടെ​​​​ടു​​​​ത്ത​​​​താ​​​​യും എ​​​​ഡ​​​​ബ്ല്യു​​​​എ​​​​സ് അ​​​​റി​​​​യി​​​​ച്ചു. വ​​​​ട​​​​ക്ക​​​​ന്‍ വി​​​​ര്‍​ജീ​​​​നി​​​​യ​​​​യി​​​​ല്‍ സ്ഥി​​​​തി​​​ചെ​​​​യ്യു​​​​ന്ന ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ ഡാ​​​​റ്റാ ഹ​​​​ബ്ബു​​​​ക​​​​ളി​​​​ല്‍ ഒ​​​​ന്നാ​​​​ണ് എ​​​​ഡ​​​​ബ്ല്യു​​​​എ​​​​സ്. 


ത​​​​ക​​​​രാ​​​​ര്‍ സം​​​​ഭ​​​​വി​​​​ച്ച​​​​തി​​​ന്‍റെ മൂ​​​​ല​​​കാ​​​​ര​​​​ണം ക​​​​ണ്ടെ​​​​ത്തി​​​​യ​​​​താ​​​​യി ക​​​​മ്പ​​​​നി അ​​​​റി​​​​യി​​​​ച്ചു. എ​​​​ഡ​​​​ബ്ല്യു​​​​എ​​​​സ് ക്ലൗ​​​​ഡ് നെ​​​​റ്റ്‌​​​വ​​​​ര്‍​ക്കി​​​​നെ ആ​​​​ശ്ര​​​​യി​​​​ക്കു​​​​ന്ന നി​​​​ര​​​​വ​​​​ധി പ്ര​​​​ധാ​​​​ന സേ​​​​വ​​​​ന​​​​ങ്ങ​​​​ള്‍ പ്ര​​​​വ​​​​ര്‍ത്ത​​​​ന​​​​ര​​​​ഹി​​​​ത​​​​മാ​​​​യി. സ​​​​ര്‍​ക്കാ​​​​രി​​​​ന്‍റെ​​​​യും നി​​​​ര​​​​വ​​​​ധി സ​​​​ര്‍​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​ക​​​​ളു​​​​ടെ​​​​യും പ്ര​​​​വ​​​​ര്‍​ത്ത​​​​നം ത​​​​ട​​​​സ​​​​പ്പെ​​​​ട്ടു. 


ആ​​​​മ​​​​സോ​​​​ണ്‍ ഡോ​​​ട് കോം, ​​​​പ്രൈം വീ​​​​ഡി​​​​യോ, അ​​​​ല​​​​ക്, ഫോ​​​​ര്‍​ട്ട്നൈ​​​​റ്റ്, റോ​​​​ബ്ലോ​​​​ക്‌​​​​സ്, ക്ലാ​​​​ഷ് റോ​​​​യ​​​​ല്‍, ക്ലാ​​​​ഷ് ഓ​​​​ഫ് ക്ലാ​​​​ന്‍​സ്, റെ​​​​യി​​​​ന്‍​ബോ സി​​​​ക്‌​​​​സ് സീ​​​​ജ്, പ​​​​ബ്ജി ബാ​​​​റ്റി​​​​ല്‍​ഗ്രൗ​​​​ണ്ട്‌​​​​സ്, വേ​​​​ഡി​​​​ല്‍, സ്‌​​​​നാ​​​​പ്ചാ​​​​റ്റ്, സി​​​​ഗ്‌​​​​ന​​​​ല്‍, കാ​​​​ന്‍​വ, ഡു​​​​വോ​​​​ലിം​​​​ഗോ, ക്ര​​​​ഞ്ചൈ​​​​റോ​​​​ള്‍, ഗു​​​​ഡ്റീ​​​​ഡ്സ്, കോ​​​​യി​​​​ന്‍​ബേ​​​​സ്, റോ​​​​ബി​​​​ന്‍​ഹു​​​​ഡ്, വെ​​​​ന്‍​മോ, ചൈം, ​​​​ലി​​​​ഫ്റ്റ്, കോ​​​​ള​​​​ജ്‌​​​​ബോ​​​​ര്‍​ഡ്, വെ​​​​രി​​​​സോ​​​​ണ്‍, മ​​​​ക്‌​​​​ഡൊ​​​​ണാ​​​​ള്‍​ഡ്‌​​​​സ് ആ​​​​പ്പ്, ദ ​​​​ന്യൂ​​​​യോ​​​​ര്‍​ക്ക് ടൈം​​​​സ്, ലൈ​​​​ഫ്360, ആ​​​​പ്പി​​​​ള്‍ ടി​​​​വി, പെ​​​​ര്‍​പ്ലെ​​​​ക്‌​​​​സി​​​​റ്റി എ​​​​ഐ എ​​​​ന്നി​​​​വ പ്ര​​​​വ​​​​ര്‍​ത്ത​​​​ന​​​ര​​​​ഹി​​​​ത​​​​മാ​​​​യ​​​​താ​​​​യും ക​​​​മ്പ​​​​നി അ​​​​റി​​​​യി​​​​ച്ചു.

Latest News

Up