തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപി ക്ക് വൻ വിജയം നേടാനുള്ള പദ്ധതികൾ ആവിഷ്കരിക്കാനും തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ചർച്ച ചെയ്യാനുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് രാത്രി തിരുവനന്തപുരത്ത് എത്തും.
ഞായറാഴ്ച രാവിലെ പദ്മനാഭ സ്വാമി ക്ഷേത്രത്തിൽ അദ്ദേഹം ദർശനം നടത്തും. ബിജെപിയുടെ സംസ്ഥാന കോർ കമ്മിറ്റി യോഗത്തിലും എൻഡിഎ നേതൃ യോഗത്തിലും ജനപ്രതിനിധി സമ്മേളനത്തിലും അദ്ദേഹം പങ്കെടുക്കും.
കഴിഞ്ഞ വർഷം ജൂലൈ യിലാണ് അദ്ദേഹം അവസാനമായി തിരുവനന്തപുരത്ത് എത്തിയത്. കോർപറേഷൻ ഭരണം പിടിക്കണമെന്നും തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റ് നേടണമെന്നും അദ്ദേഹം നിർദേശിച്ചിരുന്നു.