x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഒ​രി​ക്ക​ലും എ​ൻ​ഡി​എ വി​ടി​ല്ല; പ്ര​ധാ​ന​മ​ന്ത്രി​യെ വി​ശ്വാ​സ​മാ​ണ്: എ​ച്ച്.​ഡി. ദേ​വ​ഗൗ​ഡ


Published: November 23, 2025 10:40 AM IST | Updated: November 23, 2025 10:40 AM IST

ബം​ഗ​ളൂ​രു: എ​ല്ലാ കാ​ല​ത്തും ജെ​ഡി-​എ​സ് എ​ൻ​ഡി​എ​യി​ൽ ഉ​റ​ച്ചു​നി​ൽ​ക്കു​മെ​ന്ന് പാ​ർ​ട്ടി ദേ​ശീ​യ അ​ധ്യ​ക്ഷ​നും മു​ൻ പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ എ​ച്ച്.​ഡി. ദോ​വ​ഗൗ​ഡ. എ​ന്ത് സാ​ഹ​ച​ര്യം വ​ന്നാ​ലും എ​ൻ​ഡി​എ വി​ടി​ല്ലെ​ന്നും ദേ​വ​ഗൗ​ഡ വ്യ​ക്ത​മാ​ക്കി. പാ​ർ​ട്ടി​യു​ടെ സി​ൽ​വ​ർ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്ത ശേ​ഷം പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

"ജെ​ഡി-​എ​സ് എ​ൻ​ഡി​എ​യു​ടെ ഭാ​ഗ​മാ​ണ്. എ​ല്ലാ കാ​ല​ത്തും അ​ങ്ങ​നെ​യാ​യി​രി​ക്കും. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യു​ടെ​യും കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ​യു​ടെ​യും നേ​തൃ​ത്വ​ത്തെ പൂ​ർ​ണ​മാ​യി വി​ശ്വ​സി​ക്കു​ന്നു. ശ​ക്ത​മാ​യ സ​ർ​ക്കാ​രാ​ണ് രാ​ജ്യം ഭ​രി​ക്കു​ന്ന​ത്.'-​ദേ​വ​ഗൗ​ഡ പ​റ​ഞ്ഞു.

നീ​തി​ഷ് കു​മാ​റി​നെ പോ​ലെ ത​ന്നെ കു​മാ​ര​സ്വാ​മി​യും എ​ൻ​ഡി​എ​യി​ലെ പ്ര​ധാ​ന​പ്പെ​ട്ട നേ​താ​വാ​ണെ​ന്നും ദേ​വ​ഗൗ​ഡ പ​റ​ഞ്ഞു. വ​ട​ക്ക് നി​തീ​ഷ് ആ​ണെ​ങ്കി​ൽ തെ​ക്ക് കു​മാ​ര​സ്വാ​മി ആ​ണെ​ന്നും ദേ​വ​ഗൗ​ഡ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ക​ർ​ണാ​ട​ക സ​ർ​ക്കാ​രി​നെ​യും മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ​യേ​യും ദേ​വ​ഗൗ​ഡ വി​മ​ർ​ശി​ച്ചു. ജ​ന​വി​രു​ദ്ധ സ​ർ​ക്കാ​രാ​ണ് സം​സ്ഥാ​ന​ത്ത് അ​ധി​കാ​ര​ത്തി​ലു​ള്ള​തെ​ന്നും അ​ഴി​മ​തി​യി​ൽ മു​ങ്ങി​യി​രി​ക്കു​ക​യാ​ണ് സ​ർ​ക്കാ​രെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി. അ​ടു​ത്ത തെ​ര​ഞ്ഞെ​ടു​പ്പി​ൽ സം​സ്ഥാ​ന​ത്ത് എ​ൻ​ഡി​എ വ​ൻ വി​ജ​യം നേ​ടു​മെ​ന്നും ജെ​ഡി-​എ​സ് ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

 

 

Tags : h d devegowda jds nda silver jubilee karnataka politics prime minister narendra modi union home minister amith shah nitish kumar

Recent News

Up