കുറ്റിക്കാട് സെന്റ് സെബാസ്റ്റ്യൻസ് എച്ച്എസ്എസ്
കുറ്റിക്കാട്: സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂളിന്റെ ഇരുപത്തിയാറാമത്തെ വാർഷികാഘോഷം നടത്തി. സനീഷ്കുമാർ ജോസഫ് എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു.
ഫാ. ലിജു പോൾ പറമ്പേത്ത് അധ്യക്ഷത വഹിച്ചു. കോർപറേറ്റ് മാനേജർ ഫാ. സീജോ ഇരുമ്പൻ മുഖ്യപ്രഭാഷണം നടത്തി. പ്രിൻസിപ്പൽ പി.കെ. ആന്റു, ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ. ഷോൺ പെല്ലിശേരി, ബ്ലോക്ക് മെമ്പർ ഷാജു വല്ലത്തുകാരൻ, കെ.ഒ.സാവിയോ, പിടിഎ വൈസ് പ്രസിഡന്റ്് സിൽജ ജിയോ, ഹൈസ്കൂൾ എച്ച്എം എം.ടി. ജയ്സൺ, ജെസി ജോസ്, പി.വി. ഷിബു, സ്റ്റാഫ് സെക്രട്ടറി എം.കെ. ഷേളി, ആമിൽ ആഷിക്, റിട്ടയർ ചെയ്യുന്ന അധ്യാപികമാരായ സിന്ധു സി. ചെരടായി, വിജി പോൾ, പി.പി. ജെയിംസ് എന്നിവർ പ്രസംഗിച്ചു.
അന്നമനട വിവേകോദയം
വിദ്യാമന്ദിർ
അന്നമനട: വിവേകോദയം വിദ്യാമന്ദിർ സിബിഎസ്ഇ സെക്കൻഡറി വിദ്യാലയത്തിലെ വാർഷികാഘോഷം കാരിക്കേച്ചറും സിനിമ നടനുമായ ജയരാജ് വാര്യർ ഉദ്ഘാടനം ചെയ്തു.സ്കൂളിൻന്റെെ ചെയർമാൻ അന്നമനട ബാബുരാജ് മാസ്റ്റർ അധ്യക്ഷത വഹിച്ചു.
അന്നമനട എസ്എൻ ട്രസ്റ്റ് പ്രസിഡന്റ് ശ്രീധരൻ മാസ്റ്റർ, സെക്രട്ടറി എം.കെ. രാമകൃഷ്ണൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ.കെ. വേലായുധൻ, കെ.കെ. ബിനേഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ധന്യ ദേവദാസ്, സ്കൂൾ പ്രിൻസിപ്പൽ പി.ആർ. സുനിത, ക്ഷേമ ട്രസ്റ്റ് സെക്രട്ടറി ടി.എസ്.ദിലീപൻ, വി.സി. ശ്രീകാന്ത്, രേഷ്മ പ്രഭാകർ, വി. ഷിബു എന്നിവർ പ്രസംഗിച്ചു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.