Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Anti-defection Law

കൂറുമാറ്റ നിരോധന നിയമം പരിഷ്കരിക്കണം: ബ്രിട്ടാസ്

ന്യൂ​​​ഡ​​​ൽ​​​ഹി: ജ​​​ന​​​വി​​​ധി​​​ മാ​​​നി​​​ക്കേ​​​ണ്ട​​​തു​​​ണ്ടെ​​​ന്നും വ്യാ​​​പ​​​ക​​​മാ​​​യി ദു​​​രു​​​പ​​​യോ​​​ഗം ചെ​​​യ്യ​​​പ്പെ​​​ടു​​​ന്ന കൂ​​​റു​​​മാ​​​റ്റ നി​​​രോ​​​ധ​​​ന നി​​​യ​​​മം പ​​​രി​​​ഷ്ക​​​രി​​​ക്ക​​​ണ​​​മെ​​​ന്നും ജോ​​​ണ്‍ ബ്രി​​​ട്ടാ​​​സ് അ​​​ട​​​ക്ക​​​മു​​​ള്ള പ്ര​​​തി​​​പ​​​ക്ഷ എം​​​പി​​​മാ​​​ർ പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ൽ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

വോ​​​ട്ട​​​ർ​​​പ​​​ട്ടി​​​ക അ​​​ട​​​ക്കം തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​ക​​​ൾ നീ​​​തി​​​പൂ​​​ർ​​​വ​​​വും സു​​​താ​​​ര്യ​​​വു​​​മാ​​​ക്കേ​​​ണ്ട​​​തു​​​ണ്ടെ​​​ന്ന് സി​​​പി​​​ഐ​​​യി​​​ലെ പി.​​​പി. സു​​​നീ​​​ർ പ​​​റ​​​ഞ്ഞു.

തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു പ്ര​​​ക​​​ട​​​ന​​​പ​​​ത്രി​​​ക​​​യി​​​ലെ വാ​​​ഗ്ദാ​​​ന​​​ങ്ങ​​​ൾ പാ​​​ലി​​​ക്കാ​​​ത്ത​​​ത് അ​​​ക്ഷ​​​രാ​​​ർ​​​ഥ​​​ത്തി​​​ൽ വോ​​​ട്ട​​​റെ വ​​​ഞ്ചി​​​ക്കു​​​ന്ന​​​തി​​​നു തു​​​ല്യ​​​മാ​​​ണെ​​​ന്നും യ​​​ഥാ​​​ർ​​​ഥ വോ​​​ട്ടു​​​കൊ​​​ള്ള​​​യാ​​​ണി​​​തെ​​​ന്നും, രാ​​​ജ്യ​​​സ​​​ഭ​​​യി​​​ലെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു പ​​​രി​​​ഷ്ക​​​ര​​​ണ ച​​​ർ​​​ച്ച​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ത്ത് പ്ര​​​തി​​​പ​​​ക്ഷ എം​​​പി​​​മാ​​​ർ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

വോ​​​ട്ട​​​ർ​​​പ​​​ട്ടി​​​ക​​​യി​​​ല​​​ട​​​ക്കം കൃ​​​ത്രി​​​മ​​​ങ്ങ​​​ൾ ത​​​ട​​​യു​​​ന്ന​​​തി​​​നും പ​​​ണ​​​ത്തി​​​ന്‍റെ സ്വാ​​​ധീ​​​നം നി​​​യ​​​ന്ത്രി​​​ക്കു​​​ന്ന​​​തി​​​നും ഫ​​​ല​​​പ്ര​​​ദ​​​മാ​​​യ പു​​​തു​​​ത​​​ല​​​മു​​​റ പ​​​രി​​​ഷ്കാ​​​ര​​​ങ്ങ​​​ൾ വേ​​​ണ​​​മെ​​​ന്ന് ആ​​​ർ​​​ജെ​​​ഡി​​​യി​​​ലെ സ​​​ഞ്ജ​​​യ് യാ​​​ദ​​​വ് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

വോ​​​ട്ടിം​​​ഗ് യ​​​ന്ത്ര​​​ങ്ങ​​​ളി​​​ൽ കൃ​​​ത്രി​​​മ​​​ത്തി​​​നു സാ​​​ധ്യ​​​ത​​​യു​​​ണ്ടെ​​​ന്ന​​​തി​​​നാ​​​ൽ ക​​​ട​​​ലാ​​​സ് ബാ​​​ല​​​റ്റി​​​ലേ​​​ക്ക് വോ​​​ട്ടിം​​​ഗ് തി​​​രി​​​ച്ചു​​​ കൊ​​​ണ്ടു​​​വ​​​ര​​​ണ​​​മെ​​​ന്ന് സ​​​മാ​​​ജ്‌​​​വാ​​​ദി പാ​​​ർ​​​ട്ടി നേ​​​താ​​​വ് പ്ര​​​ഫ. രാം​​​ഗോ​​​പാ​​​ൽ യാ​​​ദ​​​വ് പ​​​റ​​​ഞ്ഞു. എ​​​ന്നാ​​​ൽ ഇ​​​ല​​​ക്‌​​​ട്രോ​​​ണി​​​ക് വോ​​​ട്ടിം​​​ഗ് യ​​​ന്ത്ര​​​ങ്ങ​​​ൾ ഉ​​​പ​​​യോ​​​ഗി​​​ച്ചു​​​ള്ള വോ​​​ട്ടെ​​​ടു​​​പ്പ് തു​​​ട​​​ര​​​ണ​​​മെ​​​ന്നാ​​​ണു ത​​​ന്‍റെ പാ​​​ർ​​​ട്ടി​​​യു​​​ടെ നി​​​ല​​​പാ​​​ടെ​​​ന്ന് ജെ​​​ഡി-​​​യു​​​വി​​​ലെ സ​​​ഞ്ജ​​​യ് ഝാ ​​​വ്യ​​​ക്ത​​​മാ​​​ക്കി.

മൂ​​​ന്നു ദി​​​വ​​​സ​​​ത്തെ ഇ​​​ട​​​വേ​​​ള​​​യ്ക്കു​​​ശേ​​​ഷ​​​മാ​​​ണു രാ​​​ജ്യ​​​സ​​​ഭ​​​യി​​​ൽ ഇ​​​ന്ന​​​ലെ എ​​​സ്ഐ​​​ആ​​​ർ അ​​​ട​​​ക്ക​​​മു​​​ള്ള തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു പ​​​രി​​​ഷ്കാ​​​ര​​​ങ്ങ​​​ളെ​​​ക്കു​​​റി​​​ച്ച് ച​​​ർ​​​ച്ച പു​​​ന​​​രാ​​​രം​​​ഭി​​​ച്ച​​​ത്. രാ​​​ത്രി വൈ​​​കി​​​യാ​​​ണ് ച​​​ർ​​​ച്ച അ​​​വ​​​സാ​​​നി​​​ച്ച​​​ത്. ലോ​​​ക്സ​​​ഭ​​​യി​​​ൽ ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രി അ​​​മി​​​ത് ഷാ​​​യാ​​​ണു ച​​​ർ​​​ച്ച​​​യ്ക്കു മ​​​റു​​​പ​​​ടി പ​​​റ​​​ഞ്ഞ​​​ത്.

കു​​​തി​​​ര​​​ക്ക​​​ച്ച​​​വ​​​ട​​​വും കൂ​​​ട്ട കൂ​​​റു​​​മാ​​​റ്റ​​​ങ്ങ​​​ളും ന​​​ട​​​ക്കു​​​ന്പോ​​​ഴും റി​​​സോ​​​ർ​​​ട്ടു​​​ക​​​ൾ പു​​​ണ്യ​​​സ്ഥ​​​ല​​​മാ​​​യി മാ​​​റു​​​ന്പോ​​​ഴും തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​ക​​​ളു​​​ടെ പ​​​രി​​​ശു​​​ദ്ധി ചോ​​​ദ്യം ചെ​​​യ്യ​​​പ്പെ​​​ടു​​​ക​​​യാ​​​ണെ​​​ന്ന് സി​​​പി​​​എം നേ​​​താ​​​വ് ബ്രി​​​ട്ടാ​​​സ് ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

ചി​​​ല്ല​​​റ കൂ​​​റു​​​മാ​​​റ്റം ത​​​ട​​​യു​​​ന്ന​​​തി​​​നാ​​​ണ് കൂ​​​റു​​​മാ​​​റ്റ നി​​​രോ​​​ധ​​​ന നി​​​യ​​​മം നേ​​​ര​​​ത്തേ കൊ​​​ണ്ടു​​​വ​​​ന്ന​​​ത്. എ​​​ന്നാ​​​ലി​​​പ്പോ​​​ൾ മൊ​​​ത്ത​​​മാ​​​യി വ​​​രെ കൂ​​​റു​​​മാ​​​റ്റം ന​​​ട​​​ക്കു​​​ന്നു. കൂ​​​റു​​​മാ​​​റ്റ നി​​​രോ​​​ധ​​​ന നി​​​യ​​​മം ദു​​​ർ​​​ബ​​​ല​​​മാ​​​ണ്. കൂ​​​റു​​​മാ​​​റ്റം നി​​​ര​​​ന്ത​​​ര​​​മാ​​​യി പ​​​രി​​​ശോ​​​ധി​​​ക്കു​​​ന്ന​​​തി​​​നും ത​​​ട​​​യു​​​ന്ന​​​തി​​​നു​​​ള്ള മാ​​​ർ​​​ഗം ക​​​ണ്ടെ​​​ത്തു​​​ന്ന​​​തി​​​നു​​​മാ​​​യി പാ​​​ർ​​​ല​​​മെ​​​ന്‍റ​​​റി സ​​​മി​​​തി​​​യെ നി​​​യോ​​​ഗി​​​ക്ക​​​ണ​​​മെ​​​ന്ന് ബ്രി​​​ട്ടാ​​​സ് നി​​​ർ​​​ദേ​​​ശി​​​ച്ചു.

ര​​​ണ്ടു പ്ര​​​ധാ​​​ന ഭ​​​ര​​​ണ​​​ഘ​​​ട​​​നാ​​​ഭേ​​​ദ​​​ഗ​​​തി​​​ക​​​ൾ ഉ​​​ണ്ടാ​​​യി​​​ട്ടും ഇ​​​ന്ത്യ​​​ൻ ജ​​​നാ​​​ധി​​​പ​​​ത്യം നേ​​​രി​​​ടു​​​ന്ന ഏ​​​റ്റ​​​വും വ​​​ലി​​​യ വെ​​​ല്ലു​​​വി​​​ളി കൂ​​​റു​​​മാ​​​റ്റ​​​മാ​​​ണെ​​​ന്ന് ബി​​​ആ​​​ർ​​​എ​​​സി​​​ലെ കെ.​​​ആ​​​ർ. സു​​​രേ​​​ഷ് റെ​​​ഡ്ഢി പ​​​റ​​​ഞ്ഞു. ജ​​​ന​​​വി​​​ധി മാ​​​നി​​​ക്ക​​​പ്പെ​​​ട​​​ണ​​​മെ​​​ങ്കി​​​ൽ എം​​​പി​​​മാ​​​രു​​​ടെ​​​യും എം​​​എ​​​ൽ​​​എ​​​മാ​​​രു​​​ടെ​​​യും കൂ​​​റു​​​മാ​​​റ്റം പൂ​​​ർ​​​ണ​​​മാ​​​യി ത​​​ട​​​യേ​​​ണ്ട​​​തു​​​ണ്ടെ​​​ന്നും അ​​​ദ്ദേ​​​ഹം ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ന​​​ട​​​ത്തി​​​പ്പി​​​ൽ നീ​​​തി​​​യും വ്യ​​​ക്ത​​​ത​​​യും സു​​​താ​​​ര്യ​​​ത​​​യും ഉ​​​ണ്ടാ​​​യി​​​രി​​​ക്ക​​​ണ​​​മെ​​​ന്ന് വൈ​​​എ​​​സ്ആ​​​ർ കോ​​​ണ്‍ഗ്ര​​​സി​​​ലെ വൈ.​​​വി. സു​​​ബ്ബ റെ​​​ഡ്ഢി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. ശു​​​ദ്ധ​​​വും കൃ​​​ത്യ​​​വു​​​മാ​​​യ വോ​​​ട്ട​​​ർ​​​പ​​​ട്ടി​​​ക ജ​​​നാ​​​ധി​​​പ​​​ത്യ​​​ത്തെ ശ​​​ക്തി​​​പ്പെ​​​ടു​​​ത്തു​​​മെ​​​ന്ന് അ​​​ണ്ണാ ഡി​​​എം​​​കെ​​​യു​​​ടെ ഡോ. ​​​എം. ത​​​ന്പി​​​ദു​​​രൈ പ​​​റ​​​ഞ്ഞു. എ​​​സ്ഐ​​​ആ​​​ർ അ​​​നി​​​വാ​​​ര്യ​​​മാ​​​യ പ്ര​​​ക്രി​​​യ​​​യാ​​​ണെ​​​ന്ന് ശി​​​വ​​​സേ​​​ന​​​യി​​​ലെ മു​​​ര​​​ളി മി​​​ലി​​​ന്ദ് ദി​​​യോ​​​റ പ​​​റ​​​ഞ്ഞു. ജെ​​​ഡി-​​​എ​​​സ് നേ​​​താ​​​വ് ദേ​​​വ​​​ഗൗ​​​ഡ, ബി​​​ജെ​​​ഡി​​​യി​​​ലെ ഡോ. ​​​സം​​​സി​​​ത് പാ​​​ത്ര തു​​​ട​​​ങ്ങി നി​​​ര​​​വ​​​ധി പേ​​​രും ച​​​ർ​​​ച്ച​​​ക​​​ളി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു.

Latest News

Up