Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Anti-drug

Kozhikode

ല​ഹ​രി വി​രു​ദ്ധ പ്ര​വ​ർ​ത്ത​നം കാ​ല​ഘ​ട്ട​ത്തി​ന്‍റെ ആ​വ​ശ്യം: മാർ ഇ​ഞ്ച​നാ​നി​യി​ൽ

പു​ല്ലൂ​രാം​പാ​റ: മ​ദ്യ​വും വി​വി​ധ ന്യൂ​ജെ​ൻ രാ​സ​ല​ഹ​രി​ക​ളും സ​ർ​വ​നാ​ശം വി​ത​ച്ചു കൊ​ണ്ടി​രി​ക്കു​ന്ന ഈ ​കാ​ല​ഘ​ട്ട​ത്തി​ൽ ല​ഹ​രി വി​രു​ദ്ധ പ്ര​വ​ർ​ത്ത​നം സ​മൂ​ഹ​ത്തി​ന്‍റെ ആ​വ​ശ്യ​മാ​ണെ​ന്ന് താ​മ​ര​ശേ​രി ബി​ഷ​പ് മാ​ർ റെ​മീ​ജി​യോ​സ് ഇ​ഞ്ച​നാ​നി​യി​ൽ. കെ​സി​ബി​സി ല​ഹ​രി വി​രു​ദ്ധ സ​മി​തി താ​മ​ര​ശേ​രി രൂ​പ​ത ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സ്കൂ​ളു​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന വ്യ​ക്തി​ത്വ വി​ക​സ​ന ക്ല​ബി​ന്‍റെ രൂ​പ​ത അ​വാ​ർ​ഡ് ദാ​ന​വും പ്ര​തി​ഭാ​സം​ഗ​മ​വും ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു ബി​ഷ​പ്.

സ്കൂ​ളു​ക​ളി​ലെ വ്യ​ക്തി​ത്വ വി​ക​സ​ന ല​ഹ​രി വി​രു​ദ്ധ ക്ല​ബി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ്ലാ​ഘ​നീ​യ​മാ​ണെ​ന്നും ബി​ഷ​പ് കൂ​ട്ടി​ച്ചേ​ർ​ത്തു. പു​ല്ലൂ​രാം​പാ​റ സെ​ന്‍റ് ജോ​സ​ഫ്സ് ഹൈ​സ്കൂ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ല​ഹ​രി വി​രു​ദ്ധ സ​മി​തി രൂ​പ​താ പ്ര​സി​ഡ​ന്‍റ് കു​ര്യ​ൻ ചെ​മ്പ​നാ​നി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​ജി​ന്‍റോ മ​ച്ചു​ഴി​യി​ൽ ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി. പ്രി​ൻ​സി​പ്പ​ൽ സു​നി​ൽ ജോ​സ​ഫ്, സാ​ഹി​ത്യോ​ത്സ​വം ജ​ന​റ​ൽ ക​ൺ​വീ​ന​ർ കെ.​സി. ജോ​സ​ഫ്, യു​പി സ്കൂ​ൾ ഹെ​ഡ് മാ​സ്റ്റ​ർ സി​ബി കു​ര്യാ​ക്കോ​സ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് വി​ത്സ​ൻ താ​ഴ​ത്തു​പ​റ​മ്പി​ൽ, വ്യ​ക്തി​ത്വ വി​ക​സ​ന ക്ല​ബ് കോ ​ഓ​ർ​ഡി​നേ​റ്റ​ർ ടി.​ടി. തോ​മ​സ്, സം​സ്ഥാ​ന സെ​ക്ര​ട്ട​റി റോ​യി ജോ​സ്, വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി ക്രി​സ് ബി. ​ഫ്രാ​ൻ​സീ​സ്, സി​സ്റ്റ​ർ ഗീ​ത സി​എം​സി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ഹെ​ഡ്മാ​സ്റ്റ​ർ ജോ​ളി ഉ​ണ്ണ്യേ​പ്പി​ള്ളി​ൽ, ല​ഹ​രി വി​രു​ദ്ധ സ​മി​തി എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ പി.​വി. ജോ​ൺ, ജോ​യി​ക്കു​ട്ടി ലൂ​ക്കോ​സ്, അ​ധ്യാ​പ​ക​രാ​യ ജു​ബി​ൻ അ​ഗ​സ്റ്റി​ൻ, ജി​ൻ​സി പി. ​വ​ർ​ഗീ​സ്, സോ​ളി ജോ​ർ​ജ്, സി​സ്റ്റ​ർ സെ​ലി​ൻ, ഷി​ബി അ​ഗ​സ്റ്റി​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Latest News

Up