ഷോർട്ട്ഫിലിം പ്രദർശനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോൾ ഉദ്ഘാടനം ചെയ്യുന്നു.
അലനല്ലൂർ: ജില്ലാ പഞ്ചായത്തിന്റെയും കൈറ്റ് ജില്ലാ ഘടകത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ജില്ലയിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികൾ നിർമിച്ച ലഹരിവിരുദ്ധ സന്ദേശ ഷോർട്ട്ഫിലിം പ്രദർശനം നടത്തി.
അലനല്ലൂർ ഗവൺമെന്റ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോൾ പ്രദർശനം ഉദ്ഘാടനം ചെയ്തു.
ഷോർട്ട് ഫിലിം നിർമാണത്തിന് ജില്ലയിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകളിൽനിന്നും തെരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികൾക്ക് നേരത്തെ പരിശീലനം നൽകിയിരുന്നു.
ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ സാബിറ അധ്യക്ഷത വഹിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജ്ന സത്താർ മുഖ്യപ്രഭാഷണം നടത്തി.
Tags : anti-drug nattuvisesham local news