വാഷിംഗ്ടണ്‍ ഡിസി: ഇന്ത്യൻ യുവതിയെ യുഎസിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ മുൻ കാമുകൻ പിടിയിൽ. ഇന്ത്യയിലേക്ക് കടന്ന അർജുനെ ശർമയെ തമിഴ്നാട് പോലീസിന്റെ സഹായത്തോടെ ഇന്റർപോളാണ് അറസ്റ്റ് ചെയ്തത്.
മേരിലാൻഡിലെ എല്ലിക്കോട്ട് സിറ്റിയിൽ താമസിച്ചിരുന്ന ഹൈദരാബാദ് സ്വദേശിനി നികിത ഗോദിശാലയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ വെള്ളിയാഴ്ചയാണു നികിതയെ കാണാതായത്.
അർജുൻ ശർമയുടെ അപ്പാർട്ട്മെന്റിൽ കുത്തേറ്റ നിലയിലാണു നികിതയുടെ മൃതദേഹം കണ്ടെത്തിയതെന്ന് ഹൊവാർഡ് കൗണ്ടി പോലീസ് ഞായറാഴ്ച പറഞ്ഞിരുന്നു.
അതേസമയം, നികിതയുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് കേന്ദ്ര - സംസ്ഥാന സർക്കാരുകൾ ഇടപെടണമെന്നും കുടുംബം ആവശ്യപ്പെട്ടു.