ചിറ്റൂർ: അയൽവാസിയെ കമ്പിവടി കൊണ്ട് തലക്കടിച്ച് സാരമായ പരിക്കേൽപ്പിച്ച പ്രതിയെ മീനാക്ഷിപുരം പോലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
മീനാക്ഷിപുരം ഇന്ദിരാ നഗർ കോളനി കുഞ്ചു മകൻ ദാസൻ ആണ് അറസ്റ്റിലായത്. പ്രതിയുടെ അയൽവാസി അരുൺ ശെൽവനാണ് അക്രമണത്തിൽ തലയ്ക്ക് ഗുരുതരമായ പരിക്കേറ്റത്.
ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാത്രി ഒൻപതിനാണ് സംഭവം. തലയിൽ രക്തം വാർന്നൊലിച്ചനിലയിൽ അരുൺ ശെൽവനെ പൊള്ളാച്ചി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. രണ്ടുപേരും മദ്യലഹരിയിലായിരുന്നെന്ന് പോലീസ് അറിയിച്ചു.