Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Australia Vs India

ഓ​സീ​സി​നെ ത​ക​ർ​ത്ത് ഇ​ന്ത്യ

ക്വീ​ൻ​സ് ലാ​ൻ​ഡ്: ഓ​സ്ട്രേ​യി​ല​യ്ക്കെ​തി​രാ​യ ട്വ​ന്‍റി-20​യി​ൽ ഇ​ന്ത്യ​യ്ക്ക് ജ​യം. 48 റ​ണ്‍​സി​ന്‍റെ ത​ക​ർ​പ്പ​ൻ ജ​യ​മാ​ണ് ഇ​ന്ത്യ സ്വ​ന്ത​മാ​ക്കി​യ​ത്. ഇ​തോ​ടെ പ​ര​മ്പ​ര​യി​ൽ ഇ​ന്ത്യ 2-1ന് ​മു​ന്നി​ലെ​ത്തി. ശ​നി​യാ​ഴ്ച​യാ​ണ് പ​ര​മ്പ​ര​യി​ലെ അ​വ​സാ​ന മ​ത്സ​രം. ആ​ദ്യ​മ​ത്സ​രം മ​ഴ മൂ​ലം ഉ​പേ​ക്ഷി​ച്ചി​രു​ന്നു.

ഇ​ന്ത്യ ഉ​യ​ർ​ത്തി​യ 168 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന ഓ​സ്ട്രേ​ലി​യ 18.2 ഓ​വ​റി​ൽ 119 റ​ണ്‍​സി​ന് ഓ​ൾ​ഔ​ട്ടാ​യി. ഇ​ന്ത്യ​യു​ടെ സ്പി​ൻ കെ​ണി​യി​ൽ ഓ​സീ​സ് താ​ര​ങ്ങ​ൾ ക​റ​ങ്ങി വീ​ഴു​ക​യാ​യി​രു​ന്നു.

ഓ​സീ​സ് ഓ​പ്പ​ണ​റു​മാ​രാ​യ മി​ച്ച​ൽ മാ​ർ​ഷി​നും മാ​ത്യു ഷോ​ർ​ട്ടി​നും മാ​ത്ര​മാ​ണ് ഇ​ന്ത്യ​ൻ ബൗ​ളിം​ഗി​നു​മു​ന്നി​ൽ അ​ൽ​പ​മെ​ങ്കി​ലും പി​ടി​ച്ചു​നി​ൽ​ക്കാ​നാ​യ​ത്. മി​ച്ച​ൽ മാ​ർ​ഷ് 30 റ​ണ്‍​സും മാ​ത്യു ഷോ​ർ​ട്ട് 25 റ​ണ്‍​സും നേ​ടി. മി​ച്ച​ൽ മാ​ർ​ഷാ​ണ് ഓ​സീ​സ് നി​ര​യി​ൽ ടോ​പ് സ്കോ​റ​ർ.

ജോ​ഷ് ഇം​ഗ്ലി​സ് 12 റ​ണ്‍​സും ടിം ​ഡേ​വി​ഡ് 14 റ​ണ്‍​സും മാ​ർ​ക്ക​സ് സ്റ്റോ​യി​ൻ​സ് 17 റ​ണ്‍​സു​മെ​ടു​ത്തു.

ഇ​ന്ത്യ​യ്ക്കാ​യി വാ​ഷിം​ഗ്ട​ണ്‍ സു​ന്ദ​ർ 1.2 ഓ​വ​റി​ൽ മൂ​ന്ന് റ​ണ്‍​സ് വ​ഴ​ങ്ങി മൂ​ന്ന് വി​ക്ക​റ്റ് വീ​ഴ്ത്തി. ശി​വം ദു​ബെ​യും അ​ക്സ​ർ പ​ട്ടേ​ലും ര​ണ്ട് വി​ക്ക​റ്റ് വീ​ത​വും വീ​ഴ്ത്തി.

ടോ​സ് ന​ഷ്ട​പ്പെ​ട്ട് ആ​ദ്യം ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ഇ​ന്ത്യ നി​ശ്ചി​ത 20 ഓ​വ​റി​ൽ എ​ട്ട് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ലാ​ണ് 167 റ​ണ്‍​സ് നേ​ടി​യ​ത്. ഇ​ന്ത്യ​യ്ക്ക് മി​ക​ച്ച തു​ട​ക്ക​മാ​ണ് ഓ​പ്പ​ണ​റു​മാ​രാ​യ അ​ഭി​ഷേ​ക് ശ​ർ​മ​യും ശു​ഭ്മാ​ൻ ഗി​ല്ലും ചേ​ർ​ന്ന് ഒ​രു​ക്കി​യ​ത്. 21 പ​ന്തി​ൽ 28 റ​ണ്‍​സെ​ടു​ത്ത അ​ഭി​ഷേ​കി​ന്‍റെ വി​ക്ക​റ്റാ​ണ് ഇ​ന്ത്യ​യ്ക്ക് ആ​ദ്യം ന​ഷ്ട​മാ​യ​ത്. ഗി​ൽ 39 പ​ന്തി​ൽ 46 റ​ണ്‍​സെ​ടു​ത്തു. ഗി​ല്ലാ​ണ് ഇ​ന്ത്യ​ൻ നി​ര​യി​ൽ ടോ​പ് സ്കോ​റ​ർ.

ശി​വം ദു​ബെ 22 റ​ണ്‍​സും സൂ​ര്യ​കു​മാ​ർ യാ​ദ​വ് 20 റ​ണ്‍​സും നേ​ടി. അ​ക്സ​ർ പ​ട്ടേ​ൽ പു​റ​ത്താ​കാ​തെ 11 പ​ന്തി​ൽ 21 റ​ണ്‍​സെ​ടു​ത്തു.

ഓ​സ്ട്രേ​ലി​യ​യ്ക്കാ​യി ന​ഥാ​ൻ എ​ല്ലി​സും ആ​ദം സാ​ന്പ​യും മൂ​ന്ന് വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.

Sports

മാ​ർ​ഷ് ന​യി​ക്കും, സ്റ്റാ​ർ​ക്ക് തി​രി​ച്ചെ​ത്തും; ഇ​ന്ത്യ​ൻ പ​ര​മ്പ​ര​യ്ക്കു​ള്ള ഓ​സീ​സ് ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചു

സി​ഡ്നി: ഇ​ന്ത്യ​യ്ക്കെ​തി​രാ​യ ഏ​ക​ദി​ന, ട്വ​ന്‍റി20 പ​ര​മ്പ​ര​ക​ൾ​ക്കു​ള്ള ഓ​സ്ട്രേ​ലി​യ​ൻ ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചു. മി​ച്ച​ൽ മാ​ർ​ഷാ​ണ് ഓ​സീ​സ് ടീ​മി​നെ ന​യി​ക്കു​ന്ന​ത്. വി​ശ്ര​മ​ത്തി​ലാ​യി​രു​ന്ന പേ​സ് ബൗ​ള​ർ മി​ച്ച​ൽ സ്റ്റാ​ർ​ക്ക് ഏ​ക​ദി​ന ടീ​മി​ലേ​ക്ക് തി​രി​ച്ചെ​ത്തി. നേ​ര​ത്തെ ട്വ​ന്‍റി20 ഫോ​ർ​മാ​റ്റി​ൽ നി​ന്ന് സൂ​പ്പ​ർ​താ​രം വി​ര​മി​ക്ക​ൽ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ടെ​സ്റ്റ് ക്രി​ക്ക​റ്റി​ൽ അ​ര​ങ്ങേ​റ്റം കു​റി​ച്ച മാ​ത്യു റെ​ൻ​ഷാ​യും ടീ​മി​ൽ ഇ​ടം​പി​ടി​ച്ചു.

മാ​റ്റ് ഷോ​ർ​ട്ട്, മി​ച്ച​ൽ ഓ​വ​ൻ എ​ന്നി​വ​ർ തി​രി​ച്ചെ​ത്തി​യ​പ്പോ​ൾ മാ​ർ​ന​സ് ല​ബു​ഷെ​യ്‌​ൻ, ഷോ​ൺ ആ​ബ​ട്ട്, ആ​രോ​ൺ ഹാ​ർ​ഡി, മാ​ത്യു കു​നെ​മാ​ൻ എ​ന്നി​വ​രെ ഒ​ഴി​വാ​ക്കി. പ​രി​ക്കി​ന്‍റെ പി​ടി​യി​ലാ​യ മു​ൻ നാ​യ​ക​ൻ പാ​റ്റ് ക​മ്മി​ൻ​സി​നും തി​രി​ച്ചെ​ത്താ​നാ​യി​ല്ല. കൈ​ക്കു​ഴ​യ്ക്ക് പ​രി​ക്കേ​റ്റ ഓ​ൾ​റൗ​ണ്ട​ർ ഗ്ലെ​ൻ മാ​ക്സ്‌​വെ​ല്ലി​നും പു​റ​ത്തി​രി​ക്കേ​ണ്ടി വ​രും.

ഇ​ന്ത്യ​ൻ പ​ര്യ​ട​ന​ത്തി​ൽ മൂ​ന്ന് ഏ​ക​ദി​ന മ​ത്സ​ര​ങ്ങ​ളും അ​ഞ്ച് ടി20 ​മ​ത്സ​ര​ങ്ങ​ളു​മാ​ണു​ള്ള​ത്. ഒ​ക്ടോ​ബ​ർ 19ന് ​പെ​ർ​ത്തി​ലാ​ണ് മൂ​ന്ന് മ​ത്സ​ര​ങ്ങ​ള​ട​ങ്ങി​യ ഏ​ക​ദി​ന പ​ര​മ്പ​ര​യി​ലെ ആ​ദ്യ മ​ത്സ​രം. ഈ ​പ​ര​മ്പ​ര​ക​ൾ​ക്കാ​യി ഇ​ന്ത്യ നേ​ര​ത്തെ ത​ന്നെ ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

ഓ​സ്ട്രേ​ലി​യ​ൻ ഏ​ക​ദി​ന ടീം: ​മി​ച്ച​ൽ മാ​ർ​ഷ് (ക്യാ​പ്റ്റ​ൻ), സേ​വ്യ​ർ ബാ​ർ​ട്ട്‌​ലെ​റ്റ്, അ​ല​ക്‌​സ് ക്യാ​രി, കൂ​പ്പ​ർ കോ​ണോ​ലി, ബെ​ൻ ഡ്വാ​ർ​ഷൂ​യി​സ്, ന​ഥാ​ൻ എ​ല്ലി​സ്, കാ​മ​റൂ​ൺ ഗ്രീ​ൻ, ജോ​ഷ് ഹേ​സി​ൽ​വു​ഡ്, ട്രാ​വി​സ് ഹെ​ഡ്, ജോ​ഷ് ഇ​ൻ​ഗ്ലി​സ്, മി​ച്ച​ൽ ഓ​വ​ൻ, മാ​ത്യു റെ​ൻ​ഷാ, മാ​ത്യു ഷോ​ർ​ട്ട്, മി​ച്ച​ൽ സ്റ്റാ​ർ​ക്ക്, ആ​ദം സാം​പ.

ട്വ​ന്‍റി20 ടീം (​ആ​ദ്യ ര​ണ്ടു മ​ത്സ​ര​ങ്ങ​ൾ​ക്ക്) : മി​ച്ച​ൽ മാ​ർ​ഷ് (ക്യാ​പ്റ്റ​ൻ), സീ​ൻ ആ​ബ​ട്ട്, സേ​വ്യ​ർ ബാ​ർ​ട്ട്‌​ലെ​റ്റ്, ടിം ​ഡേ​വി​ഡ്, ബെ​ൻ ഡ്വാ​ർ​ഷൂ​യി​സ്, ന​ഥാ​ൻ എ​ല്ലി​സ്, ജോ​ഷ് ഹേ​സി​ൽ​വു​ഡ്, ട്രാ​വി​സ് ഹെ​ഡ്, ജോ​ഷ് ഇ​ൻ​ഗ്ലി​സ്, മാ​ത്യു കു​നെ​മാ​ൻ, മി​ച്ച​ൽ ഓ​വ​ൻ, മാ​ത്യു ഷോ​ർ​ട്ട്, മാ​ർ​ക്ക​സ് സ്റ്റോ​യി​നി​സ്, ആ​ദം സാം​പ.

Latest News

Up