കുവൈത്ത് സിറ്റി: ഭക്ഷണം തൊണ്ടയിൽ കുടുങ്ങി ചികിത്സയിലിരുന്ന പിഞ്ചുകുഞ്ഞ് കുവൈറ്റിൽ മരിച്ചു. കുവൈറ്റിലെ പ്രവാസി മലയാളി ദമ്പതികളായ കൊയിലാണ്ടി സ്വദേശി ജവാദിന്റെയും ജംഷിനയുടെയും മകൻ എസ്രാൻ ജവാദ് (ഒമ്പതു മാസം) ആണ് മരിച്ചത്.
ഭക്ഷണം കഴിക്കുന്നതിനിടെ തൊണ്ടയിൽ കുടുങ്ങിയതിനെ തുടർന്ന് രണ്ടു ദിവസമായി കുവൈറ്റിലെ അദാൻ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
കൊയിലാണ്ടി നഗരസഭ പ്രതിപക്ഷ നേതാവും മുസ്ലീം ലീഗ് മണ്ഡലം പ്രസിഡന്റുമായ വി.പി. ഇബ്രാഹിംകുട്ടിയുടെ കൊച്ചുമകനാണ് എസ്രാൻ ജവാദ്.