കറാച്ചി: ബലൂചിസ്ഥാനിൽ 22 ഭീകരരെക്കൂടി പാക് സൈന്യം വധിച്ചു. ഇതോടെ രണ്ടു ദിവസത്തിനിടെ കൊല്ലപ്പെട്ട ഭീകരരുടെ എണ്ണം 177 ആയി.
ബലൂച് ലിബറേഷൻ ആർമി (ബിഎൽഎ) ഭീകരരാണ് കൊല്ലപ്പെട്ടവരിലേറെയും. ഭീകരവിരുദ്ധ നടപടിക്കിടെ 17 സുരക്ഷാ സൈനികർ കൊല്ലപ്പെട്ടു.