Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Basilian-01

പീരുമേടിന്‍റെ സ്വന്തം റോ​ക്ക​റ്റ് വി​ക്ഷേ​പണത്തിനൊരുങ്ങുന്നു

കോ​​​ട്ട​​​യം: പീ​​​രു​​​മേ​​​ട് മാ​​​ര്‍ ബ​​​സേ​​​ലി​​​യോ​​​സ് ക്രി​​​സ്ത്യ​​​ന്‍ കോ​​​ള​​​ജ് ഓ​​​ഫ് എ​​​ന്‍ജി​​​നിയ​​​റിം​​​ഗ് ആ​​​ന്‍ഡ് ടെ​​​ക്‌​​​നോ​​​ള​​​ജി ച​​​രി​​​ത്രനി​​​മി​​​ഷ​​​ത്തി​​​നൊ​​​രു​​​ങ്ങു​​​ന്നു. കോ​​​ള​​​ജി​​​ന്‍റെ ര​​​ജ​​​ത​​​ജൂ​​​ബി​​​ലി ആ​​​ഘോ​​​ഷ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി വി​​​ദ്യാ​​​ര്‍ഥി​​​ക​​​ള്‍ നി​​​ര്‍മി​​​ച്ച ടെ​​​ക്‌​​​നോ​​​ള​​​ജി ഡെ​​​മോ​​​ണ്‍സ്‌​​​ട്രേ​​​റ്റ​​​ര്‍ റോ​​​ക്ക​​​റ്റ് വി​​​ക്ഷേ​​​പി​​​ച്ചാ​​​ണു ച​​​രി​​​ത്ര​​​ഭാ​​​ഗ​​​മാ​​​കു​​​ന്ന​​​ത്. ബേ​​​സി​​​ലി​​​യ​​​ന്‍-01 നാ​​​ളെ രാ​​​വി​​​ലെ 10.30നു ​​​കോ​​​ള​​​ജ് ഗ്രൗ​​​ണ്ടി​​​ലെ ലോ​​​ഞ്ച​​​റി​​​ല്‍നി​​​ന്നു കു​​​തി​​​ച്ചു​​​യ​​​രും.

ഐ​​​എ​​​സ്ആ​​​ര്‍ഒ​​​യി​​​ലെ മു​​​ന്‍ ശാ​​​സ്ത്ര​​​ജ്ഞ​​​നും കോ​​​ള​​​ജ് ഗ​​​വേ​​​ഷ​​​ണ​​​വി​​​ഭാ​​​ഗം ഡീ​​​നു​​​മാ​​​യ ഡോ. ​​​ഉ​​​മ്മ​​​ന്‍ ത​​​ര​​​ക​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലാ​​​ണ് റോ​​​ക്ക​​​റ്റ് വി​​​ക്ഷേ​​​പ​​​ണ​​​ത്തി​​​നു ത​​​യാ​​​റാ​​​ക്കി​​​യ​​​ത്. ഇ​​​ല​​​ക്‌​​ട്രി​​ക്ക​​​ല്‍, ഇ​​​ല​​​ക്‌​​​ട്രോ​​​ണി​​​ക്‌​​​സ് ആ​​​ന്‍ഡ് ക​​​മ്യൂ​​​ണി​​​ക്കേ​​​ഷ​​​ന്‍, മെ​​​ക്കാ​​​നി​​​ക്ക​​​ല്‍, കം​​​പ്യൂ​​​ട്ട​​​ര്‍ സ​​​യ​​​ന്‍സ്, ആ​​​ര്‍ട്ടി​​​ഫി​​​ഷ​​​ല്‍ ഇ​​​ന്‍റ​​ലി​​​ജ​​​ന്‍സ്, സി​​​വി​​​ല്‍ എ​​​ന്‍ജി​​​നി​​​യ​​​റിം​​​ഗ് എ​​​ന്നി​​​വ​​​യു​​​ള്‍പ്പെ​​​ടെ വി​​​വി​​​ധ വ​​​കു​​​പ്പു​​​ക​​​ളി​​​ലെ വി​​​ദ്യാ​​​ര്‍ഥി​​​ക​​​ള്‍ ചേ​​​ര്‍ന്നാ​​​ണ് റോ​​​ക്ക​​​റ്റി​​ന്‍റെ രൂ​​​പ​​​ക​​​ല്പ​​​ന​​​യും നി​​​ര്‍മാ​​​ണ​​​വും പ​​​രീ​​​ക്ഷ​​​ണ​​​ഘ​​​ട്ട​​​വും പൂ​​​ര്‍ത്തി​​​യാ​​​ക്കി​​​യ​​​ത്. അ​​​ഞ്ച് പേ​​​രി​​​ല്‍ കു​​​റ​​​യാ​​​ത്ത 20 ഗ്രൂ​​​പ്പു​​​ക​​​ളു​​​ടെ ഏ​​​കോ​​​പ​​​ന​​​മാ​​​ണ് റോ​​​ക്ക​​​റ്റി​​​ന്‍റെ വി​​​വി​​​ധ​​​ഘ​​​ട്ട​​​ങ്ങ​​​ളെ സംയോജിപ്പി​​​ച്ച​​​ത്.

സു​​​ഗ​​​ന്ധ​​​വ്യ​​​ഞ്ജ​​​ന​​​ങ്ങ​​​ള്‍ മി​​​ക​​​ച്ച​​​ രീ​​​തി​​​യി​​​ല്‍ വ​​​ള​​​ര്‍ത്തി​​​യെ​​​ടു​​​ക്കു​​​ന്ന​​​തി​​​നാ​​​വ​​​ശ്യ​​​മാ​​​യ എ​​​യ​​​റോ​​​സോ​​​ളി​​​നെ​​​ക്കു​​​റി​​​ച്ചു​​​ള്ള പ​​​ഠ​​​നം, കു​​​ട്ടി​​​ക്കാ​​​ന​​​ത്തെ അ​​​ന്ത​​​രീ​​​ക്ഷ താ​​​പ​​​നി​​​ല​​​യു​​​ടെ പ​​​ഠ​​​ന​​​വും വി​​​ക്ഷേ​​​പ​​​ണ​​​ത്തി​​​ലൂ​​​ടെ സാ​​​ധ്യ​​​മാ​​​കു​​​മെ​​​ന്ന് കോ​​​ള​​​ജ് റി​​​സേ​​​ര്‍ച്ച് ആ​​​ന്‍ഡ് ഡെ​​​വ​​​ല​​​പ്‌​​​മെ​​​ന്‍റ് ഡീ​​​നും ഐ​​​എ​​​സ്ആ​​​ര്‍ഒ​​​യി​​​ല്‍ 36 വ​​​ര്‍ഷം സ​​​യ​​​ന്‍റി​​​സ്റ്റാ​​​യി വി​​​ര​​​മി​​​ച്ച ഡോ. ​​​ഉ​​​മ്മ​​​ന്‍ ത​​​ര​​​ക​​​ന്‍ പ​​​റ​​​ഞ്ഞു. ഗ്രൗ​​​ണ്ട് സ്റ്റേ​​​ഷ​​​നി​​​ലൂ​​​ടെ നി​​​യ​​​ന്ത്ര​​​ണ​​​വും ഡേ​​​റ്റ ശേ​​​ഖ​​​ര​​​ണ​​​വും ന​​​ട​​​ത്താ​​​ന്‍ ക​​​ഴി​​​യു​​​ന്ന സം​​​വി​​​ധാ​​​നം വി​​​ദ്യാ​​​ര്‍ഥി​​​ക​​​ള്‍ ഒ​​​രു​​​ക്കി​​​യി​​​ട്ടു​​​ണ്ട്.

സം​​​സ്ഥാ​​​ന​​​ത്ത് ആ​​​ദ്യ​​​മാ​​​യാ​​​ണ് ഒ​​​രു വി​​​ദ്യാ​​​ഭ്യാ​​​സ​​​ സ്ഥാ​​​പ​​​നം പ​​​ഠ​​​ന​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി വി​​​ദ്യാ​​​ര്‍ഥി​​​ക​​​ളു​​​ടെ പൂ​​​ര്‍ണ​​​ പ​​​ങ്കാ​​​ളി​​​ത്ത​​​ത്തോ​​​ടെ റോ​​​ക്ക​​​റ്റ് നി​​​ര്‍മി​​​ക്കു​​​ന്ന​​​തെ​​​ന്ന് എം​​​ബി​​​സി കോ​​​ള​​​ജ് ഡ​​​യ​​​റ​​​ക്ട​​​ര്‍ ഡോ. ​​​ഉ​​​മ്മ​​​ന്‍ മാ​​​മ്മ​​​ന്‍ പ​​​റ​​​ഞ്ഞു. മൂ​​​ന്ന് മി​​​നി​​​റ്റി​​​ല്‍ ര​​​ണ്ട് കി​​​ലോ​​​മീ​​​റ്റ​​​ര്‍ ഉ​​​യ​​​ര​​​ത്തി​​​ലെ ല​​​ക്ഷ്യ​​​സ്ഥാ​​​ന​​​ത്തെ​​​ത്തി ഒ​​​രു കി​​​ലോ​​​മീ​​​റ്റ​​​ര്‍ ചു​​​റ്റ​​​ള​​​വി​​​ലെ പ​​​ഠ​​​നം​​​ ന​​​ട​​​ത്തി​​​യ​​​ശേ​​​ഷം 10 മി​​​നി​​​റ്റി​​​നു​​​ള്ളി​​​ല്‍ നി​​​ലം​​​തൊ​​​ടും. വി​​​ക്ഷേ​​​പ​​​ണ​​​കേ​​​ന്ദ്ര​​​ത്തി​​​ല്‍നി​​​ന്നു 900 മീ​​​റ്റ​​​റി​​​നു​​​ള്ളി​​​ല്‍ നി​​​ലം​​​പ​​​തി​​​ക്കാ​​​ന്‍ സാ​​​ധി​​​ക്കു​​​മെ​​​ന്ന് സം​​​ഘാ​​​ട​​​ക​​​ര്‍ പ​​​റ​​​ഞ്ഞു. 2.5 കി​​ലോ​​​ഗ്രാം ഭാ​​​ര​​​മു​​​ള്ള റോ​​​ക്ക​​​റ്റ് നി​​​ര്‍മാ​​​ണ​​​ത്തി​​​ന് സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ​​​ കൂ​​​ടാ​​​തെ അ​​​ഞ്ച് ല​​​ക്ഷം രൂ​​​പ ചെ​​​ല​​​വു​​​ണ്ടാ​​​യി. സോ​​​ളി​​​ഡ് പ്രൊ​​​പ്പ​​​ല്ല​​​ന്‍റാ​​​ണ് ഇ​​​ന്ധ​​​ന​​​മാ​​​യി ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​ത്.

വി​​​ക്ഷേ​​​പ​​​ണ​​​ത്തി​​​ല്‍നി​​​ന്നു ല​​​ഭി​​​ക്കു​​​ന്ന സാ​​​ങ്കേ​​​തി​​​ക വി​​​വ​​​ര​​​ങ്ങ​​​ള്‍ വെ​​​ള്ളാ​​​യ​​​ണി അ​​​ഗ്രി​​​ക​​​ള്‍ച്ച​​​റ​​​ല്‍ യൂ​​​ണി​​​വേ​​​ഴ്‌​​​സി​​​റ്റി​​​ക്ക് കൈ​​​മാ​​​റും. ഏ​​​ലം ഉ​​​ള്‍പ്പെ​​​ടെ​​​യു​​​ള്ള കൃ​​​ഷി​​​യു​​​ടെ വ​​​ള​​​ര്‍ച്ച​​​യും ഉ​​​ത്പാ​​​ദ​​​ന​​​വ​​​ര്‍ധ​​​ന​​​യും കാ​​​ലാ​​​വ​​​സ്ഥാ വ്യ​​​തി​​​യാ​​​ന​​​വും പ​​​ഠ​​​ന​​​വി​​​ധേ​​​യ​​​മാ​​​ക്കു​​​മെ​​​ന്ന് കോ​​​ള​​​ജ് റി​​​സേ​​​ര്‍ച്ച് വി​​​ഭാ​​​ഗം പ​​​റ​​​ഞ്ഞു. പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ ഡോ. ​​​ഉ​​​മ്മ​​​ന്‍ മാ​​​മ്മ​​​ന്‍, ഡോ. ​​​ഉ​​​മ്മ​​​ന്‍ ത​​​ര​​​ക​​​ന്‍ എ​​​ന്നി​​​വ​​​രെ കൂ​​​ടാ​​​തെ കോ​​​ള​​​ജ് പ്രി​​​ന്‍സി​​​പ്പ​​​ല്‍ ഡോ. ​​​വി.​​​ഐ. ജോ​​​ര്‍ജ്, ഏ​​​ലി​​​യാ​​​സ് ജാ​​​ക്‌​​​സ​​​ണ്‍ എ​​​ന്നി​​​വ​​​രും പ​​​ങ്കെ​​​ടു​​​ത്തു.

Latest News

Up