Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Binu

Alappuzha

ഭീ​മ​ൻ​ഗൗ​ൺ തു​ന്നി​യ ബി​നു​വി​ന് തൊ​ഴി​ൽ ശ്രേ​ഷ്ഠ പു​ര​സ്കാരം

ചേ​ർ​ത്ത​ല: ഭീ​മ​ൻ​ഗൗ​ൺ തു​ന്നി​യ പി.​എ. ബി​നു​വി​ന് സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ​ തൊ​ഴി​ൽ ശ്രേ​ഷ്ഠ പു​ര​സ്കാരം. ത​യ്യ​ൽ മേ​ഖ​ല​യി​ലെ തൊ​ഴി​ലാ​ളി​ക​ൾ​ക്കു​ള്ള സം​സ്ഥാ​ന​ത​ല പു​ര​സ്കാ​ര​മാ​ണ് ബി​നു​വി​നെ തേ​ടി​യെ​ത്തി​യ​ത്.

സം​സ്ഥാ​ന​ത്ത് തൊ​ഴി​ൽ മേ​ഖ​ല​യി​ലെ 20 വി​ഭാ​ഗ​ങ്ങ​ളി​ൽ മി​ക​വ് തെ​ളി​യി​ച്ച​വ​ർ​ക്കാ​ണ് അ​വാ​ർ​ഡ്. താ​ലൂ​ക്ക്, ജി​ല്ല, റീ​ജ​ണ​ൽ ത​ല​ങ്ങ​ളി​ൽ 500 പേ​രി​ൽനി​ന്ന് അ​ഭി​മു​ഖം ന​ട​ത്തി അ​വ​സാ​നഘ​ട്ട​ത്തി​ൽ ഉ​ൾ​പ്പെ​ട്ട മൂ​ന്നു പേ​രി​ൽനി​ന്നാ​ണ് ബി​നു​വി​നെ സം​സ്ഥാ​ന തൊ​ഴി​ൽ വ​കു​പ്പ് അ​വാ​ർ​ഡി​ന് തെര​ഞ്ഞെ​ടു​ത്ത​ത്. ഒ​രു ല​ക്ഷം രൂ​പ​യും പ്ര​ശ​സ്തി പ​ത്ര​വും ഫ​ല​ക​വും ഉ​ൾ​പ്പെ​ടു​ന്ന അ​വാ​ർ​ഡ് തി​രു​വ​ന​ന്ത​പു​ര​ത്ത് വ​ഴു​ത​ക്കാ​ട് 27ന് ​ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ അ​വാ​ർ​ഡ് സ​മ്മാ​നി​ക്കും.

ചേ​ർ​ത്ത​ല​യി​ൽ 80 മീ​റ്റ​ർ തു​ണി​യി​ൽ ഓ​സ്‌​ട്രേ​ലി​യ​യി​ൽ ന​ഴ്സാ​യ പ​ട്ട​ണ​ക്കാ​ട് സ്വ​ദേ​ശി​നി ഒ​ലി​വി​യ മൈ​ക്കി​ളി​ന് പ​ര​സ്യ ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്ന​തി​നാ​യാ​ണ് ഗൗ​ൺ ബി​നു തു​ന്നി​യ​ത്. മെ​റൂ​ൺ നി​റ​ത്തി​ലു​ള്ള തു​ണി​യി​ൽ മൂ​ന്നു ഭാ​ഗ​ങ്ങ​ളാ​യാ​ണ് ഗൗ​ൺ തു​ന്നി​യ​ത്.
ജോ​ബി ലൂ​യി​സി​ന്‍റെ​യും പി.​എ. ബി​നു​വി​ന്‍റെ​യും ഉ​ട​മ​സ്ഥ​ത​യി​ൽ ചേ​ർ​ത്ത​ല പാ​ര​ഡൈ​സ് തിയ​റ്റ​റി​ന് സ​മീ​പ​ത്തെ വൈ​ബ് ഡി​സൈ​നിം​ഗ് സ്റ്റി​ച്ചിം​ഗ് സെ​ന്‍ററിൽ ബി​നു​വാ​ണ് ഗൗ​ൺ തു​ന്നി​യ​ത്. 25 വ​ർ​ഷ​മാ​യി ത​യ്യ​ൽ മേ​ഖ​ല​യി​ൽ തൊ​ഴി​ലാ​ളി​യാ​യ ബി​നു പ​ട്ട​ണ​ക്കാ​ട് 14-ാം വാ​ർ​ഡ് പു​ത്ത​ൻ​ത​റ നി​ക​ർ​ത്തി​ൽ പ​രേ​ത​നാ​യ അ​ശോ​കൻ-ശ്രീ​മ​തി​ ദന്പതികളുടെ മ​ക​നാ​ണ്. ഭാ​ര്യ: പി. ​പ്രി​യാ​മോ​ൾ. മ​ക്ക​ൾ: അ​ശോ​ക് കൃ​ഷ്ണ, അ​വ​നീ​ത് കൃ​ഷ്ണ.

Latest News

Up