Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Bodybuilder

ഹരിയാനയിൽ ബോഡിബിൽഡറെ മർദിച്ച് കൊലപ്പെടുത്തി

ച​​​ണ്ഡി​​​ഗ​​​ഢ്: ഹ​​​രി​​​യാ​​​ന​​​യി​​​ലെ ഭി​​​വാ​​​നി ജി​​​ല്ല​​​യി​​​ൽ ബോ​​​ഡി​​​ബി​​​ൽ​​​ഡ​​​റാ​​​യ യു​​​വാ​​​വ് മ​​​ർ​​​ദ​​​ന​​​മേ​​​റ്റ് കൊ​​​ല്ല​​​പ്പെ​​​ട്ടു. റോ​​​ഹ്ത​​​ക് ജി​​​ല്ല​​​യി​​​ലെ ഹു​​​മ​​​യൂ​​​ൺ​​​പു​​​ർ സ്വ​​​ദേ​​​ശി​​​യാ​​​യ റോ​​​ഹി​​​ത് ധ​​​ൻ​​​ക​​​റാ​​​ണ് മ​​​രി​​​ച്ച​​​ത്.

സു​​​ഹൃ​​​ത്ത് ജ​​​തി​​​നോ​​​ടൊ​​​പ്പം ഒ​​​രു വി​​​വാ​​​ഹ​​​ച്ച​​​ട​​​ങ്ങി​​​ന് പോ​​​യ​​​പ്പോ​​​ൾ അ​​​വി​​​ടെ​​​വ​​​ച്ചു​​​ണ്ടാ​​​യ വാ​​​ഗ്വാ​​​ദം കൊ​​​ല​​​പാ​​​ത​​​ക​​​ത്തി​​​ൽ ക​​​ലാ​​​ശി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്ന് ബ​​​ന്ധു​​​വാ​​​യ സ​​​തീ​​​ഷ് പ​​​റ​​​യു​​​ന്നു.

""വെ​​​ള്ളി​​​യാ​​​ഴ്ച വി​​​വാ​​​ഹം ന​​​ട​​​ക്കു​​​ന്ന സ്ഥ​​​ല​​​ത്ത് ഒ​​​രു സം​​​ഘം ചെ​​​റു​​​പ്പ​​​ക്കാ​​​ർ പെ​​​ൺ​​​കു​​​ട്ടി​​​ക​​​ളു​​​ടെ മു​​​ൻ​​​പി​​​ൽ വ​​​ച്ച് സ​​​ഭ്യ​​​മ​​​ല്ലാ​​​ത്ത ഭാ​​​ഷ​​​യി​​​ൽ സം​​​സാ​​​രി​​​ക്കു​​​ന്ന​​​ത് ശ്ര​​​ദ്ധ​​​യി​​​ൽ​​​പെ​​​ട്ട ഞ​​​ങ്ങ​​​ൾ അ​​​ത് ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. പി​​​ന്നീ​​​ട് ഈ ​​​സം​​​ഘം ഞ​​​ങ്ങ​​​ളു​​​ടെ വാ​​​ഹ​​​ന​​​ത്തെ പി​​​ന്തു​​​ട​​​ർ​​​ന്നു.

റെ​​​യി​​​ൽ​​​വേ ഗേ​​​റ്റി​​​ന് സ​​​മീ​​​പം കാ​​​ർ ത​​​ട​​​ഞ്ഞു​​​നി​​​ർ​​​ത്തു​​​ക​​​യും ധ​​​ൻ​​​ക​​​റെ വ​​​ടി​​​ക​​​ളും ഹോ​​​ക്കി സ്റ്റി​​​ക്കു​​​ക​​​ളും ഉ​​​പ​​​യോ​​​ഗി​​​ച്ച് മ​​​ർ​​​ദി​​​ക്കു​​​ക​​​യു​​​മാ​​​യി​​​രു​​​ന്നു’’,-സു​​​ഹൃ​​​ത്താ​​​യ ജ​​​തി​​​ൻ പ​​​റ​​​ഞ്ഞു. ഉ​​​ട​​​ന​​​ടി ധ​​​ൻ​​​ക​​​റെ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ എ​​​ത്തി​​​ച്ചെ​​​ങ്കി​​​ലും ജീ​​​വ​​​ൻ ര​​​ക്ഷി​​​ക്കാ​​​നാ​​​യി​​​ല്ല. പ്ര​​​തി​​​ക​​​ളെ പോ​​​ലീ​​​സ് തെ​​​ര​​​യു​​​ന്നു​​​ണ്ട്.

Latest News

Up