x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോ​ണ്‍ഗ്ര​സ് സ്ഥാ​നാ​ര്‍ഥി​യാ​യി ബോ​ഡി ബി​ൽ​ഡ​ർ


Published: November 18, 2025 05:52 AM IST | Updated: November 18, 2025 05:52 AM IST


പു​തു​പ്പ​ള്ളി: അ​ന്ത​രി​ച്ച മു​ന്‍ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍ ചാ​ണ്ടി​യു​ടെ പ​ഞ്ചാ​യ​ത്ത് വാ​ര്‍ഡി​ല്‍ കോ​ണ്‍ഗ്ര​സ് സ്ഥാ​നാ​ര്‍ഥി​യാ​യി മ​ത്സ​രി​ക്കു​ന്ന​ത് ബോ​ഡി ബി​ല്‍ഡ​ര്‍. മു​ന്‍ മി​സ്റ്റ​ര്‍ കേ​ര​ള​യും ബോ​ഡി ബി​ല്‍ഡിം​ഗ് അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് കേ​ര​ള​യു​ടെ വൈ​സ്പ്ര​സി​ഡ​ന്‍റു​മാ​യ 52 കാ​ര​നാ​യ ര​ഞ്ജു ചെ​റി​യാ​നാ​ണ് ജ​ന​വി​ധി തേ​ടു​ന്ന​ത്. എ​ല്‍ഡി​എ​ഫ് ഭ​രി​ക്കു​ന്ന പു​തു​പ്പ​ള്ളി പ​ഞ്ചാ​യ​ത്തി​ലെ 17-ാം വാ​ര്‍ഡാ​ണി​ത്.


ഉ​മ്മ​ന്‍ ചാ​ണ്ടി മു​ന്‍കൈ​യെ​ടു​ത്ത് ര​ഞ്ജു​വി​നെ കോ​ണ്‍ഗ്ര​സ് വാ​ര്‍ഡ് യൂ​ണി​റ്റി​ന്‍റെ പ്ര​സി​ഡ​ന്‍റാ​ക്കി​യി​രു​ന്നു. അ​ന്ത​രി​ച്ച നേ​താ​വു​മാ​യു​ള്ള ര​ണ്ട് പ​തി​റ്റാ​ണ്ടി​ലേ​റെ നീ​ണ്ട അ​ടു​ത്ത​ബ​ന്ധം അ​നു​സ്മ​രി​ച്ചു. യു​വാ​ക്ക​ള്‍ക്കി​ട​യി​ല്‍ ഫി​റ്റ്‌​ന​സ് പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യെ​ന്ന​ത് ഉ​മ്മ​ന്‍ ചാ​ണ്ടി​യു​ടെ സ്വ​പ്‌​ന​മാ​യി​രു​ന്നു​വെ​ന്ന് ര​ഞ്ജു പ​റ​യു​ന്നു. സ്റ്റി​റോ​യി​ഡു​ക​ള്‍ പോ​ലു​ള്ള പ്ര​ക​ട​നം വ​ര്‍ധി​പ്പി​ക്കു​ന്ന മ​രു​ന്നു​ക​ളി​ല്‍നി​ന്ന് യു​വാ​ക്ക​ള്‍ വി​ട്ടു​നി​ല്‍ക്ക​ണ​മെ​ന്ന് ര​ഞ്ജു ചെ​റി​യാ​ന്‍ പ​റ​യു​ന്നു. ക​ഴി​ഞ്ഞ 32 വ​ര്‍ഷ​മാ​യി ര​ഞ്ജു ജിം ​ന​ട​ത്തു​ക​യാ​ണ്.


2018ലെ ​വെ​ള്ള​പ്പൊ​ക്ക​ത്തി​ലും കൊ​റോ​ണ പ​ക​ര്‍ച്ച​വ്യാ​ധി​ക്കാ​ല​ത്തും ഉ​മ്മ​ന്‍ ചാ​ണ്ടി​യു​മാ​യി ചേ​ര്‍ന്നു പ്ര​വ​ര്‍ത്തി​ച്ചു. ജി​ല്ലാ ജ​യി​ലി​ലെ ത​ട​വു​കാ​ര്‍ക്കു ക്ലാ​സെ​ടു​ക്കു​ന്ന ര​ഞ്ജു ചെ​റി​യാ​ന്‍ പോ​ലീ​സി​ന്‍റെ​യും എ​ക്സൈ​സ് വ​കു​പ്പു​ക​ളു​ടെ​യും ബോ​ഡി​ബി​ല്‍ഡിം​ഗ് മ​ത്സ​ര​ങ്ങ​ളു​ടെ ജ​ഡ്ജി കൂ​ടി​യാ​ണ്. ജി​ല്ല​യി​ലെ നി​ര​വ​ധി പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ ജിം​നേ​ഷ്യ​ങ്ങ​ള്‍ നി​ര്‍മി​ക്കു​ന്ന​തി​നു​ള്ള ഉ​പ​ദേ​ഷ്ടാ​വാ​യും അ​ദ്ദേ​ഹം പ്ര​വ​ര്‍ത്തി​ക്കു​ന്നു​ണ്ട്.

Tags : local nattuvishesham Bodybuilder

Recent News

Up