Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : BombayHighcourt

ഭീ​മ കൊ​റേ​ഗാ​വ് കേ​സ്; ഹാ​നി ബാ​ബു​വി​ന് ജാ​മ്യം

ന്യൂ​ഡ​ൽ​ഹി: ഭീ​മ കൊ​റേ​ഗാ​വ് കേ​സി​ൽ ഡ​ൽ​ഹി യൂ​ണി​വേ​ഴ്‌​സി​റ്റി മു​ൻ പ്ര​ഫ​സ​ർ ഹാ​നി ബാ​ബു​വി​ന് ജാ​മ്യം. ബോം​ബെ ഹൈ​ക്കോ​ട​തി​യാ​ണ് ജാ​മ്യം അ​നു​വ​ദി​ച്ച​ത്.

ജ​സ്റ്റീ​സു​മാ​രാ​യ എ.​എ​സ്. ഗ​ഡ്ക​രി, ര​ഞ്ജി​ത്‌ സി​ൻ​ഹ രാ​ജ ഭോ​ൺ​സാ​ലെ എ​ന്നി​വ​രു​ടെ ബെ​ഞ്ചാ​ണ് ജാ​മ്യം അ​നു​വ​ദി​ച്ച​ത്. 2020 ജൂ​ലൈ 28 നാ​ണ് എ​ൻ​ഐ​എ ഹാ​നി ബാ​ബു​വി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്.

മാ​വോ​യി​സ്റ്റു​ക​ളു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന് ആ​രോ​പി​ച്ചാ​യി​രു​ന്നു ന​ട​പ​ടി. നേ​ര​ത്തെ ജാ​മ്യം തേ​ടി ഹാ​നി ബാ​ബു സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്നു. എ​ന്നാ​ൽ ബോം​ബെ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കാ​ൻ നി​ർ​ദേ​ശി​ച്ച​തി​നെ തു​ട​ർ​ന്ന് ഹ​ർ​ജി പി​ൻ​വ​ലി​ക്കു​ക​യാ​യി​രു​ന്നു.

കേ​സി​ലെ മ​റ്റു​ള്ള​വ​ർ​ക്ക് ജാ​മ്യം കി​ട്ടി​യ​തോ​ടെ​യാ​ണ് ഹാ​നി ബാ​ബു ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്. കേ​സി​ൽ വി​ചാ​ര​ണ പോ​ലും തു​ട​ങ്ങി​യി​ട്ടി​ല്ലെ​ന്നും അ​ഞ്ച് വ​ർ​ഷ​വും ര​ണ്ട് മാ​സ​വു​മാ​യി ജ​യി​ലി​ലാ​ണെ​ന്നും അ​ദ്ദേ​ഹം വാ​ദി​ച്ചു.

കേ​സി​ലെ മ​റ്റു പ്ര​തി​ക​ളാ​യ റോ​ണാ വി​ൽ​സ​ൺ, സു​ധീ​ർ ധ​വാ​ലെ എ​ന്നി​വ​ർ കി​ട​ന്ന അ​ത്ര​യും കാ​ലം ഹാ​നി ബാ​ബു ജ​യി​ലി​ൽ ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ന്നും ജാ​മ്യം അ​നു​വ​ദി​ക്ക​രു​തെ​ന്നും എ​ൻ​ഐ​എ വാ​ദി​ച്ചു. ഇ​ത് ത​ള്ളി​യാ​ണ് ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ്.

 

Latest News

Up