റാഞ്ചി: അതിരുവിട്ട ആക്രമണോത്സുക പെരുമാറ്റത്തിന് ഇന്ത്യൻ പേസർ ഹർഷിത് റാണയ്ക്ക് താക്കീതും ഒരു ഡിമെറിറ്റ് പോയിന്റ് പിഴയും വിധിച്ച് ഐസിസി.
ലവൽ വണ്‍ ഐസിസി കോഡ് ഓഫ് കണ്‍ഡക്ട് ലംഘനം റാണ നടത്തിയതായി ഐസിസി കണ്ടെത്തി. റാഞ്ചിയിൽ നടന്ന ഒന്നാം ഏകദിനത്തിലായിരുന്നു സംഭവം.