തിരുവനന്തപുരം: എലപ്പുള്ളി ബ്രൂവറി പദ്ധതിയിൽ നിന്ന് സർക്കാർ ഒരിഞ്ച് പിന്നോട്ടില്ലെന്ന് എക്സൈസ് മന്ത്രി എം.ബി. രാജേഷ്. പദ്ധതി നടപ്പാക്കാൻ മന്ത്രിസഭ കൂട്ടായ തീരുമാനമാണ് എടുത്തത്. പദ്ധതിയുമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
പദ്ധതിക്കെതിരെയുള്ള ഹൈക്കോടതി വിമർശനത്തിനുകാരണം ജലവിഭവ വകുപ്പിന്റെ നിലപാടാണ്. ജലലഭ്യത ഉറപ്പാക്കുമെന്ന മുൻ തീരുമാനത്തിൽ നിന്നു ജലവിഭവ വകുപ്പ് മലക്കം മറിഞ്ഞതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം.
സാങ്കേതിക തടസങ്ങൾ പരിഹരിച്ച് ബ്രൂവറി പദ്ധതിയുമായി സർക്കാർ മുന്നോട്ടു പോകും. കേരളത്തിന് ഇത്തരമൊരു പദ്ധതി അനിവാര്യമാണ്. നിലവിൽ നേരിടുന്ന തടസം നീക്കി പദ്ധതി നടപ്പാക്കാനാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.