x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ​ര്‍​ക്കാ​രി​ന് തി​രി​ച്ച​ടി​യ​ല്ല; ബ്രൂ​വ​റി അ​നു​മ​തി റ​ദ്ദാ​ക്കി​യ​ത് സാ​ങ്കേ​തി​ക കാ​ര​ണ​ങ്ങ​ളു​ടെ പേ​രി​ല്‍: മ​ന്ത്രി എം.​ബി.​രാ​ജേ​ഷ്


Published: December 19, 2025 03:42 PM IST | Updated: December 19, 2025 03:42 PM IST

തി​രു​വ​ന​ന്ത​പു​രം: എ​ല​പ്പു​ള്ളി ബ്രൂ​വ​റി അ​നു​മ​തി ഹൈ​ക്കോ​ട​തി റ​ദ്ദാ​ക്കി​യ​ത് സ​ര്‍​ക്കാ​രി​നേ​റ്റ തി​രി​ച്ച​ടി​യ​ല്ലെ​ന്ന് മ​ന്ത്രി എം.​ബി.​രാ​ജേ​ഷ്. സാ​ങ്കേ​തി​ക കാ​ര​ണ​ങ്ങ​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് അ​നു​മ​തി റ​ദ്ദാ​ക്കി​യ​ത്.

വാ​ട്ട​ർ അ​ഥോ​റി​റ്റി​യു​ടെ സ​മ്മ​ത​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സ​ർ​ക്കാ​ർ അ​നു​മ​തി കൊ​ടു​ത്ത​ത്. എ​ന്നാ​ൽ പി​ന്നീ​ട് വാ​ട്ട​ർ അ​ഥോ​റി​റ്റി അ​തി​ൽ നി​ന്ന് പി​ൻ​മാ​റി​യെ​ന്ന് കോ​ട​തി​യെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

ആ​വ​ശ്യ​മാ​യ രേ​ഖ​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​പേ​ക്ഷ ത​ന്നാ​ൽ സ​ർ​ക്കാ​രി​ന് പ​രി​ഗ​ണി​ക്കാ​മെ​ന്നാ​ണ് കോ​ട​തി പ​റ​ഞ്ഞ​ത്. ബ്രൂ​വ​റി​ക്ക് അ​നു​മ​തി ന​ല്‍​കി​യ​ത് അ​ബ്കാ​രി അ​ക്ടി​ന് എ​തി​രെ​ന്ന വാ​ദം കോ​ട​തി അം​ഗീ​ക​രി​ച്ചി​ല്ല. അ​നു​മ​തി​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ അം​ഗീ​കാ​രം വേ​ണ​മെ​ന്ന വാ​ദ​വും കോ​ട​തി ത​ള്ളി​യെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.

ബ്രൂ​വ​റി​ക്ക് പ്രാ​ഥ​മി​ക അ​നു​മ​തി ന​ല്‍​കി​യ സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി ഹൈ​ക്കോ​ട​തി റ​ദ്ദാ​ക്കി​യി​രു​ന്നു. വി​ശ​ദ​മാ​യ പ​ഠ​നം ന​ട​ത്താ​തെ​യാ​ണ് ഒ​യാ​സി​സ് ക​മ്പ​നി​ക്ക് അ​നു​മ​തി ന​ല്‍​കി​യ​തെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് പ്രാ​ഥ​മി​ക അ​നു​മ​തി ഹൈ​ക്കോ​ട​തി ഡി​വി​ഷ​ന്‍ ബെ​ഞ്ച് റ​ദ്ദാ​ക്കി​യ​ത്.

Tags : brewery elappully highcourt m.b.rajesh

Recent News

Up