ബ്രിസ്റ്റോൾ: അദ്വൈത ആർട്സ് ആഭിമുഖ്യത്തിൽ ഇന്ത്യൻ കലാ സംഗീതോത്സവമായ "രാഗം മൂന്നാം സീസൺ' ബ്രിസ്റ്റോളിൽ മാർച്ച് ഒന്നിന് മൂന്നു മുതൽ ഏഴു വരെ നടക്കും. ബാബു എബ്രഹാം രചിച്ച "കമ്പിളി കണ്ടത്തെ കൽഭരണികൾ' എന്ന ആത്മകഥാപരമായ രചനയ്ക്ക് ആണ് അദ്വൈതയുടെ പ്രഥമ അദ്വയ പുരസ്കാരം.
മാർച്ച് ഒന്നിന് ബ്രിസ്റ്റോളിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം വിതരണം ചെയ്യും. ബ്രിസ്റ്റളിലെ തെരഞ്ഞെടുക്കപെടുന്ന ഗായകന് ജി. ദേവരാജൻ പുരസ്കാരവും നൽകും. നർത്തകി ഡാൻസ് അക്കാദമിയുടെ അപർണ്ണ പവിത്രൻ അവതരിപ്പിക്കുന്ന ക്ലാസിക്കൽ നൃത്തത്തോടെ ആണ് പരിപാടികൾ ആരംഭിക്കുക.