x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

രാ​ഗം മൂ​ന്നാം സീ​സ​ൺ ബ്രി​സ്റ്റോ​ളി​ൽ മാ​ർ​ച്ച്‌ ഒ​ന്നി​ന്; അ​ദ്വ​യ പു​ര​സ്‌​കാ​രം ബാ​ബു ഏ​ബ്ര​ഹാ​മി​ന്


Published: January 3, 2026 03:32 PM IST | Updated: January 3, 2026 03:35 PM IST

ബ്രി​സ്റ്റോ​ൾ: അ​ദ്വൈ​ത ആ​ർ​ട്സ് ആ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ന്ത്യ​ൻ ക​ലാ സം​ഗീ​തോ​ത്സ​വ​മാ​യ "രാ​ഗം മൂ​ന്നാം സീ​സ​ൺ' ബ്രി​സ്റ്റോ​ളി​ൽ മാ​ർ​ച്ച്‌ ഒ​ന്നി​ന് മൂ​ന്നു മു​ത​ൽ ഏ​ഴു വ​രെ ന​ട​ക്കും. ബാ​ബു എ​ബ്ര​ഹാം ര​ചി​ച്ച "ക​മ്പി​ളി ക​ണ്ട​ത്തെ ക​ൽ​ഭ​ര​ണി​ക​ൾ' എ​ന്ന ആ​ത്മ​ക​ഥാ​പ​ര​മാ​യ ര​ച​ന​യ്ക്ക് ആ​ണ് അ​ദ്വൈ​ത​യു​ടെ പ്ര​ഥ​മ അ​ദ്വ​യ പു​ര​സ്കാ​രം.

മാ​ർ​ച്ച്‌ ഒ​ന്നി​ന് ബ്രി​സ്റ്റോ​ളി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ പു​ര​സ്‌​കാ​രം വി​ത​ര​ണം ചെ​യ്യും. ബ്രി​സ്റ്റ​ളി​ലെ തെ​ര​ഞ്ഞെ​ടു​ക്ക​പെ​ടു​ന്ന ഗാ​യ​ക​ന് ജി. ​ദേ​വ​രാ​ജ​ൻ പു​ര​സ്കാ​ര​വും ന​ൽ​കും. ന​ർ​ത്ത​കി ഡാ​ൻ​സ് അ​ക്കാ​ദ​മി​യു​ടെ അ​പ​ർ​ണ്ണ പ​വി​ത്ര​ൻ അ​വ​ത​രി​പ്പി​ക്കു​ന്ന ക്ലാ​സി​ക്ക​ൽ നൃ​ത്ത​ത്തോ​ടെ ആ​ണ് പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ക്കു​ക.

 

K-Rail Survey

മ​റ്റു പ​രി​പാ​ടി​ക​ൾ: വി​ന്‍റ​ർ മെ​ല​ഡീ​സ്, പ്ര​ശ​സ്ത വ​യ​ലി​നി​സ്റ്റ് ശ്യാം ​ബാ​ല​മു​ര​ളി അ​വ​ത​രി​പ്പി​ക്കു​ന്ന ഹൃ​ദ്യ​മാ​യ മ​ല​യാ​ളം, ത​മി​ഴ്, ഹി​ന്ദി ഗാ​ന​ങ്ങ​ൾ കൊ​ണ്ട് വ​യ​ലി​നി​ൽ തീ​ർ​ക്കു​ന്ന രാ​ഗ സ​ന്ധ്യ.

ഗ​സ​ൽ പോ​ലെ... മ​ല​യാ​ള ച​ല​ച്ചി​ത്ര ഗാ​ന​ങ്ങ​ളി​ലെ ഗ​സ​ൽ പോ​ലെ ഹൃ​ദ്യ​മാ​യ ഗാ​ന​ങ്ങ​ളു​മാ​യി പ്ര​മോ​ദ് പി​ള്ള, സു​ന്ദീ​പ് കു​മാ​ർ, അ​നു ച​ന്ദ്ര എ​ന്നി​വ​ർ അ​വ​ത​രി​പ്പി​ക്കു​ന്ന സം​ഗീ​ത സാ​യാ​ഹ്നം.

നി​മി​ഷം സു​വ​ർ​ണ നി​മി​ഷം... ദേ​ശീ​യ പു​ര​സ്കാ​ര ജേ​താ​വാ​യ ച​ല​ച്ചി​ത്ര​കാ​ര​ൻ ബാ​ല​ച​ന്ദ്ര മേ​നോ​ന്‍റെ സി​നി​മ​യി​ലെ 50 വ​ർ​ഷ​ത്തെ സു​വ​ർ​ണ സം​ഭാ​വ​ന​ക​ൾ​ക്ക് ആ​ദ​ര​വോ​ടെ സ​മ​ർ​പ്പി​ക്കു​ന്നു.

ബാ​ല​ച​ന്ദ്ര​മേ​നോ​ൻ സി​നി​മ​യി​ലെ തെര​ഞ്ഞെ​ടു​ത്ത ഗാ​ന​ങ്ങ​ൾ കോ​ർ​ത്തി​ണ​ക്കി ഒ​രു ഗാ​ന​മാ​ലി​ക. ഗാ​യ​ക​ർ: രാ​ജേ​ഷ് ക​ർ​ത്ത, സ​ഞ്ജീ​വ്, സു​ന്ദീ​പ് കു​മാ​ർ, പ്ര​മോ​ദ് പി​ള്ള, അ​നു ച​ന്ദ്ര, രാ​ധാ​കൃ​ഷ്ണ​ൻ.

ക​ലാ​ഭ​വ​ൻ ആ​ന​ന്ദ് നാ​യി​ക് ത​ബ​ല​യും ബേ​യ്ബി കു​ര്യ​ൻ റി​ത​വും, സ​ന്തോ​ഷ് ജേ​ക്ക​ബ് പു​ത്തേ​റ്റ് ഹാ​ർ​മോ​ണി യ​ത്തി​ലും, ഗോ​പു നാ​യ​ർ കീ ​ബോ​ർ​ഡി​ലും വി​സ്മ​യം തീ​ർ​ക്കും.

ദേ​വ​രാ​ഗ​പ​ദ​ങ്ങ​ൾ; ജി. ​ദേ​വ​രാ​ജ​ന്‍റെ അ​ന​ശ്വ​ര ഗാ​ന​ങ്ങ​ൾ​ക്ക് ക​ഥ​ക​ളി അ​ർ​പ്പ​ണം, ക​ഥ​ക​ളി ച​രി​ത്ര​ത്തി​ൽ ഒ​രു നാ​ഴി​ക​ക്ക​ല്ലാ​യി, മ​ല​യാ​ള ച​ല​ച്ചി​ത്ര​ഗാ​ന​ങ്ങ​ൾ ആ​ദ്യ​മാ​യി ക​ഥ​ക​ളി പ​ദ​ങ്ങ​ളാ​യി അ​ര​ങ്ങി​ലെ​ത്തു​ന്നു.

 

K-Rail Survey

വ​യ​ലാ​റി​ന്‍റെ​യും പി. ​ഭാ​സ്ക​ര​ന്‍റെ​യും ക​വി​ത​ക​ളും ജി. ​ദേ​വ​രാ​ജ​ന്‍റെ കാ​ലാ​തീ​ത സം​ഗീ​ത​വും ആ​ധാ​ര​മാ​ക്കി, ക​ലാ​മ​ണ്ഡ​ലം വി​ജ​യ​കു​മാ​ർ ആ​ശ​യ​വും സം​വി​ധാ​ന​വും നി​ർ​വ​ഹി​ച്ച ഈ ​നൂ​ത​ന​മാ​യ ക​ഥ അ​വ​ത​ര​ണം, ക​ലാ​മ​ണ്ഡ​ലം ബാ​ർ​ബ​റ​യു​ടെ ചു​ട്ടി​യോ​ടു​കൂ​ടി, " ഒ​ന്ന് ചി​രി​ക്കൂ, ഒ​രി​ക്ക​ൽ കൂ​ടി " ക​ഥ​പ​റ​ച്ചി​ലി​ന്റെ പു​തി​യ ശ​ക്ത​മാ​യ അ​നു​ഭ​വം സൃ​ഷ്ടി​ക്കു​ന്നു.

ആ​ർ​ട്സ് കൗ​ൺ​സി​ൽ ഇം​ഗ്ല​ണ്ടി​ന്‍റെ സ​ഹ​ക​ര​ത്തോ​ടെ ന​ട​ത്തു​ന്ന മേ​ള​യോ​ട​നു​ബ​ന്ധി​ച്ച് Bookshelf UK (പു​സ്ത​ക​പെ​ട്ടി ) ഒ​രു​ക്കു​ന്ന മ​ല​യാ​ള​ത്തി​ലെ പ്ര​മു​ഖ എ​ഴു​ത്തു​കാ​രു​ടെ പു​സ്ത​ക​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​ന​വും വി​ൽ​പ്പ​ന​യും, താ​മ​ര ഒ​രു​ക്കു​ന്ന ഇ​ന്ത്യ​ൻ വ​സ്ത്ര​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​ന​വും ഉ​ണ്ടാ​യി​രി​ക്കും.

കേ​ര​ള​ത്തി​ന്‍റെ ത​ന​താ​യ രു​ചി കൂ​ട്ടു​ക​ളു​മാ​യി ഇം​ഗ്ല​ണ്ടി​ലെ പ്ര​മു​ഖ ഇ​ന്ത്യ​ൻ ഭ​ക്ഷ​ണ​ശാ​ല ഒ​രു​ക്കു​ന്ന കേ​ര​ള ഫു​ഡ്‌ കോ​ർ​ട്ടും മേ​ള​യു​ടെ ഭാ​ഗ​മാ​ണ്.

Tags : Music Festival Ragham Bristol Europe

Recent News

Up