Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : CGHS

Thiruvananthapuram

നെ​യ്യാ​റ്റി​ൻ​ക​ര സെ​ന്‍റ് തെ​രേ​സാ​സ് സി​ജി​എ​ച്ച്എ​സ്എ​സ് ശ​താ​ബ്ദി​യി​ലേ​ക്ക്

നെ​യ്യാ​റ്റി​ൻ​ക​ര: നെ​യ്യാ​റ്റി​ൻ​ക​ര സെ​ന്‍റ് തെ​രേ​സാ​സ് സി​ജി​എ​ച്ച് എ​സ്എ​സ് ശ​താ​ബ്ദി​യി​ലേ​ക്ക്. കൊ​ല്ലം രൂ​പ​ത ബി​ഷ​പ്പാ​യി​രു​ന്ന അ​ലോ​ഷ്യ​സ് മ​രി​യ ബെ​ൻ​സി​ഗ​റി​ന്‍റെ അ​ഭ്യ​ർ​ഥ​ന അ​നു​സ​രി​ച്ച് മ​ദ​ർ മേ​രി മൈ​ക്കി​ളാ​ണ് നെ​യ്യാ​റ്റി​ൻ​ക​ര​യി​ൽ കോ​ൺ​വ​ന്‍റ് സ്ഥാ​പി​ച്ച​ത്.

തു​ട​ർ​ന്ന് 1926-ൽ ​മ​ല​യാ​ളം മീ​ഡി​യം എ​ൽ​പി സ്‌​കൂ​ൾ സ്ഥാ​പി​ത​മാ​യി. 2002-ൽ ​ബ​യോ​ള​ജി സ​യ​ൻ​സ് പ്ര​ധാ​ന വി​ഷ​യ​മാ​യി തെ​ര​ഞ്ഞെ​ടു​ത്ത് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി കോ​ഴ്‌​സ് ആ​രം​ഭി​ച്ചു. 2007-ൽ ​ഏ​ഴാം ക്ലാ​സു വ​രെ ആ​ൺ​കു​ട്ടി​ക​ളെ​ക്കൂ​ടി ഉ​ൾ​പ്പെ​ടു​ത്താ​നു​ള്ള അ​നു​മ​തി​യും സ്കൂ​ളി​നു ല​ഭി​ച്ചി​രു​ന്നു. 2011 ജൂ​ലൈ 20ന് ​നെ​യ്യാ​റ്റി​ൻ​ക​ര രൂ​പ​ത ബി​ഷ​പ് റ​വ. ഡോ. ​വി​ൻ​സ​ന്‍റ് സാ​മു​വ​ൽ ഐ​സി​എ​സ്ഇ സ്‌​കൂ​ളി​ന്‍റെ ആ​ശീ​ർ​വാ​ദം നി​ർ​വ​ഹി ച്ചു. മ​ദ​ർ മേ​രി എ​ൽ​മ ഉ​ദ്ഘാ​ട​നം നിർവ​ഹി​ക്കു​ക​യും ചെ​യ്തു.

ശ​താ​ബ്ദി​യാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി വി​ളം​ബ​രജാ​ഥ സം​ഘ​ടി​പ്പി​ച്ചു. സ്‌​കൂ​ൾ അ​ങ്ക​ണ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ നെ​യ്യാ​റ്റി​ൻ​ക​ര നഗരസഭാ ചെ​യ​ർ​പേ​ഴ്‌​സ​ൺ ഡ​ബ്ല്യൂ.​ആ​ർ. ഹീ​ബ ജാ​ഥ ഫ്ളാ​ഗ് ഓ​ഫ് ചെ​യ്‌​തു. മാ​നേ​ജ​ർ സി​സ്റ്റ​ർ ഫി​ലോ ജോ​സ​ഫ്, പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ഉ​ഷാ​ലി​റ്റ, നെ​യ്യാ​റ്റി​ൻ​ക​ര ന​ഗ​ര​സ​ഭാ വൈ​സ് ചെ​യ​ർ​മാ​ൻ കെ.​കെ. ഷി​ബു, ആ​ലും​മൂ​ട് വാ​ർ​ഡ് കൗ​ൺ​സി​ല​ർ സം​ഗീ​താ പ്ര​സാ​ദ്, ഗ്രാ​മം വ​ർ​ഡ് കൗ​ൺ​സി​ല​ർ ഗ്രാ​മം പ്ര​വീ​ൺ, പി​ടി​എ പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് സാ​ബ, പി​ടി​എ അം​ഗ​ങ്ങ​ൾ, സി​സ്റ്റ​ർ​മാ​ർ, അ​ധ്യാ​പ​ക​ർ, അ​ന​ധ്യാ​പ​ക​ർ, എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. തു​ട​ർ​ന്നു വി​ദ്യാ​ർ​ഥി​ക​ളെ അ​ണി​നി​ര​ത്തി ഘോ​ഷ​യാ​ത്ര​യും ന​ട​ത്തി.

Latest News

Up