Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Centre

ര​ണ്ട് ബ​ജ​റ്റ് കൂ​ടി ക​ഴി​ഞ്ഞു; എ​യിം​സ് ക​ണ്ടി​ല്ല സ​ർ വി​മ​ർ​ശ​ന​വു​മാ​യി മ​ന്ത്രി വീ​ണാ ജോ​ർ​ജ്

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ന് എ​യിം​സ് അ​നു​വ​ദി​ക്കാ​ത്ത​തി​നെ വി​മ​ർ​ശി​ച്ച് മ​ന്ത്രി വീ​ണാ ജോ​ർ​ജ്. ഭൂ​മി ഏ​റ്റെ​ടു​ത്ത് ന​ൽ​കാ​ത്ത​തു​കൊ​ണ്ടാ​ണ് എ​യിം​സ് വൈ​കു​ന്ന​തെ​ന്ന് കു​റ്റ​പ്പെ​ടു​ത്തു​ന്ന​വ​ർ​ക്കു​ള്ള മ​റു​പ​ടി​യു​മാ​യി​ട്ടാ​ണ് വീ​ണ ജോ​ർ​ജ് രം​ഗ​ത്തെ​ത്തി​യ​ത്.

2024ൽ ​ത​ന്നെ എ​യിം​സ് സ്ഥാ​പി​ക്കു​ന്ന​തി​ന് കേ​ന്ദ്രം ആ​വ​ശ്യ​പ്പെ​ട്ട ഭൂ​മി സം​ബ​ന്ധ​മാ​യ രേ​ഖ​ക​ൾ കേ​ര​ളം സ​മ​ർ​പ്പി​ച്ചി​രു​ന്നു​വെ​ന്നും വീ​ണാ ജോ​ർ​ജ് ഫെ​യ്സ്ബു​ക്കി​ൽ പ​ങ്കു​വെ​ച്ച കു​റി​പ്പി​ൽ പ​റ​യു​ന്നു. കേ​ര​ള​ത്തി​ന് എ​യിം​സ് അ​നു​വ​ദി​ക്കു​ന്ന​തി​ന് ത​ത്വ​ത്തി​ൽ അം​ഗീ​കാ​രം ന​ൽ​കാ​ൻ ധ​ന​മ​ന്ത്രാ​ല​യ​ത്തോ​ട് അ​ഭ്യ​ർ​ഥി​ച്ചു.

അ​ടു​ത്ത പ്ര​ഖ്യാ​പ​ന​ത്തി​ൽ കേ​ര​ള​ത്തി​ന്‍റെ എ​യിം​സ് ഉ​ൾ​പ്പെ​ടു​മെ​ന്ന് അ​റി​യി​ച്ച് കേ​ന്ദ്രം സം​സ്ഥാ​ന​ത്തി​ന് ന​ൽ​കി​യ ക​ത്തി​ന്‍റെ ചി​ത്രം ഉ​ൾ​പ്പെ​ടെ പ​ങ്കു​വെ​ച്ചാ​ണ് വീ​ണ ജോ​ർ​ജി​ന്‍റെ ഫെ​യ്സ്ബു​ക്ക് കു​റി​പ്പ്. വീ​ണ്ടും ര​ണ്ട് ബ​ജ​റ്റു​ക​ൾ കൂ​ടി ക​ഴി​ഞ്ഞു​വെ​ന്നും എ​യിം​സ് ക​ണ്ടി​ല്ല സാ​ർ എ​ന്നും മ​ന്ത്രി​യു​ടെ പോ​സ്റ്റി​ൽ പ​റ​യു​ന്നു.

Latest News

Up