Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Chandrettan

‘ചന്ദ്രേട്ടൻ ഇവിടെയാ’; മു​​ൻ സി​​പി​​എം കൗ​​ൺ​​സി​​ല​​ർ യു​​ഡി​​എ​​ഫ് സ്ഥാ​​നാ​​ർ​​ഥി

മ​​ര​​ട്: പാ​​ർ​​ട്ടി​​യി​​ൽ​​നി​​ന്നു പു​​റ​​ത്താ​​ക്ക​​പ്പെ​​ട്ട മു​​ൻ സി​​പി​​എം കൗ​​ൺ​​സി​​ല​​ർ വി.​​പി. ച​​ന്ദ്ര​​ൻ യു​​ഡി​​എ​​ഫ് സ്ഥാ​​നാ​​ർ​​ഥി. 46-ാം ഡി​​വി​​ഷ​​നാ​​യ വൈ​​റ്റി​​ല​​യി​​ൽ യു​​ഡി​​എ​​ഫ് സ്വ​​ത​​ന്ത്ര​​നാ​​യാ​​ണു മ​ത്സ​​രി​​ക്കു​​ന്ന​​ത്. ‘ച​​ന്ദ്രേ​​ട്ട​​ൻ ഇ​​വി​​ടെ​​യാ’ എ​​ന്ന ത​​ല​​വാ​​ച​​ക​​ത്തോ​​ടെ വി.​​പി. ച​​ന്ദ്ര​​ന്‍റെ ചി​​ത്രം പ​​തി​​പ്പി​​ച്ച പോ​​സ്റ്റ​​റു​​ക​​ൾ സ​​മൂ​​ഹ​​മാ​​ധ്യ​​മ​​ങ്ങ​​ളി​​ൽ പ്ര​​ച​​രി​​ച്ചു തു​​ട​​ങ്ങി.

2015-20 കാ​​ല​​ഘ​​ട്ട​​ത്തി​​ൽ സൗ​​മി​​നി ജെ​​യി​​ൻ മേ​​യ​​റാ​​യി​​രു​​ന്ന കൗ​​ൺ​​സി​​ലി​​ലെ എ​​ൽ​​ഡി​​എ​​ഫ് പാ​​ർ​​ല​​മെ​​ന്‍റ​​റി പാ​​ർ​​ട്ടി നേ​​താ​​വാ​​യി​​രു​​ന്നു ച​​ന്ദ്ര​​ൻ. അ​​ന്ന് ഡി​​വി​​ഷ​​ൻ 50 ആ​​യി​​രു​​ന്ന ച​​മ്പ​​ക്ക​​ര​​യി​​ൽനി​​ന്നാ​​ണ് കൗ​​ൺ​​സി​​ലി​​ൽ എ​​ത്തി​​യ​​ത്. വൈ​​റ്റി​​ല ഡി​​വി​​ഷ​​ന്‍റെ കു​​റ​​ച്ച് ഭാ​​​ഗ​​ങ്ങ​​ൾ​​കൂ​​ടി ചേ​​ർ​​ന്ന​​പ്പോ​​ൾ ച​​മ്പ​​ക്ക​​ര ഡി​​വി​​ഷ​​ൻ മാ​​റി അ​​ത് വൈ​​റ്റി​​ല​​യാ​​യി.

യു​​ഡി​​എ​​ഫ് ഘ​​ട​​ക​​ക​​ക്ഷി​​യാ​​യ ആ​​ർ​​എ​​സ്പി​​യു​​ടെ സീ​​റ്റാ​​ണ് പ​​ഴ​​യ വൈ​​റ്റി​​ല. ഇ​​വി​​ടെ മ​​ത്സ​​രി​​ച്ച് ജ​​യി​​ച്ച സു​​നി​​താ ഡി​​ക്സ​​ൺ ആ​​ദ്യം യു​​ഡി​​എ​​ഫി​​നൊ​​പ്പ​​വും പി​​ന്നീ​​ട് എ​​ൽ​​ഡി​​എ​​ഫി​​ന്‍റെ ഭാ​​​ഗ​​മാ​​യുംനി​​ന്നു. കൗ​​ൺ​​സി​​ലി​​ന്‍റെ അ​​വ​​സാ​​ന​​ഘ​​ട്ട​​ത്തി​​ൽ ഇ​​രു മു​​ന്ന​​ണി​​ക​​ളി​​ൽനി​​ന്നും അ​​ക​​ലം പാ​​ലി​​ച്ച സ​​മീ​​പ​​ന​​മാ​​ണ് സു​​നി​​ത സ്വീ​​ക​​രി​​ച്ച​​ത്. ഇ​​ത്ത​​വ​​ണ ബി​​ജെ​​പി സ്ഥാ​​നാ​​ർ​​ഥി​​യാ​​യി പൊ​​ന്നു​​രു​​ന്നി ഈ​​സ്റ്റി​​ലാ​​ണ് (45) മ​​ത്സ​​രി​​ക്കു​​ന്ന​​ത്.

Latest News

Up