Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Chennai

അ​ലി​ഷാ​നും വ​സീ​മി​നും അ​ർ​ധ​സെ​ഞ്ചു​റി; കി​വീ​സി​ന് 174 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം

ചെ​ന്നൈ: ടി20 ​ലോ​ക​ക​പ്പി​ൽ യു​എ​ഇ​യ്ക്കെ​തി​രെ ന്യൂ​സി​ലാ​ന്‍​ഡി​ന് 174 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം. ടോ​സ് നേ​ടി ആ​ദ്യം ബാ​റ്റ് ചെ​യ്ത യു​എ​ഇ നി​ശ്ചി​ത ഓ​വ​റി​ൽ ആ​റു വി​ക്ക​റ്റ് ന​ഷ്‌​ട​ത്തി​ൽ 173 റ​ൺ​സ് നേ​ടി.

മ​ല​യാ​ളി താ​രം അ​ലി​ഷാ​ന്‍ ഷ​റ​ഫു​വി​ന്‍റെ​യും (55) ക്യാ​പ്റ്റ​ന്‍ മു​ഹ​മ്മ​ദ് വ​സീ​മി​ന്‍റെ​യും (66) അ​ര്‍​ധ സെ​ഞ്ചു​റി​ക​ളാ​ണ് അ​വ​ർ​ക്ക് ക​രു​ത്താ​യ​ത്. മാ​യ​ങ്ക് കു​മാ​ർ (21) റ​ൺ​സ്നേ​ടി. കി​വീ​സി​നാ​യി മാ​റ്റ് ഹെ​ൻ​റി ര​ണ്ടു​വി​ക്ക​റ്റ് വീ​ഴ്ത്തി.

ന്യൂ​സി​ല​ന്‍​ഡ് ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ അ​ഫ്ഗാ​നി​സ്ഥാ​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യി​രു​ന്നു. യു​എ​ഇ​യു​ടെ ആ​ദ്യ മ​ത്സ​ര​മാ​ണി​ത്.

Kerala

ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള: ഡി. മണിയിൽ നിന്ന് മൊഴിയെടുക്കാൻ എ​സ്ഐ​ടി ചെ​ന്നൈ​യി​ലേ​ക്ക്

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള​യി​ല്‍ പ​ഞ്ച​ലോ​ഹ വി​ഗ്ര​ഹ​ങ്ങ​ള്‍ വാ​ങ്ങി​യെ​ന്ന് ആ​രോ​പ​ണം ഉ​യ​ര്‍​ന്ന ചെ​ന്നൈ സ്വ​ദേ​ശി​യാ​യ വ്യ​വ​സാ​യി ഡി. ​മ​ണി​യി​ല്‍ നി​ന്നു മൊ​ഴി​യെ​ടു​ക്കാ​ന്‍ എ​സ്‌​ഐ​ടി സം​ഘം ചെ​ന്നൈ​യി​ലേ​ക്ക് പു​റ​പ്പെ​ട്ടു.

പ്ര​വാ​സി വ്യ​വ​സാ​യി എ​സ്‌​ഐ​ടി​ക്ക് ന​ല്‍​കി​യ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം ഡി ​മ​ണി​യി​ലേ​ക്കു നീ​ങ്ങി​യ​ത്.

നാ​ല് പ​ഞ്ച​ലോ​ഹ​വി​ഗ്ര​ങ്ങ​ള്‍ ശ​ബ​രി​മ​ല​യി​ല്‍ നി​ന്നു ക​ട​ത്തി​യെ​ന്നും ഇ​തി​ന് ഇ​ട​നി​ല​ക്കാ​ര​നാ​യി നി​ന്ന​ത് ഉ​ണ്ണി​കൃ​ഷ്ണ​ന്‍ പോ​റ്റി​യാ​യി​രു​ന്നെ​ന്നുമാണ് പ്ര​വാ​സി വ്യ​വ​സാ​യി എ​സ്‌​ഐ​ടി​ക്ക് മൊ​ഴി ന​ല്‍​കി​യ​ത്.

2020 ഒക്ടോ​ബ​ര്‍ 26 ന് ​വി​ഗ്ര​ഹ​ങ്ങ​ള്‍ വി​ല്‍​പ്പ​ന ന​ട​ത്തി​യ​തി​നു​ള്ള പ​ണം കൈ​മാ​റ്റം ന​ട​ന്നു​വെ​ന്നും ശ​ബ​രി​മ​ല​യി​ലെ ഭ​ര​ണ​ചു​മ​ത​ല​യു​ള്ള ഒ​രു ഉ​ന്ന​ത​നും ഉ​ണ്ണി​ക്കൃ​ഷ്ണ​ന്‍ പോ​റ്റി​യും ഡി. ​മ​ണി​യും മാ​ത്ര​മാ​യി​രു​ന്നു പ​ണം കൈ​മാ​റ്റ​സ​മ​യ​ത്ത് ഉ​ണ്ടാ​യി​രു​ന്ന​തെ​ന്നാ​ണ് പ്ര​വാ​സി​യു​ടെ മൊ​ഴി.

വി​ഗ്ര​ഹ​ങ്ങ​ള്‍ വി​ദേ​ശ​ത്തേ​ക്കു ക​ട​ത്തി​യെ​ന്നും കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ ഇ​ട​പാ​ടാ​ണ് ന​ട​ന്ന​തെ​ന്നാ​യി​രു​ന്നു വ്യ​വ​സാ​യി​യു​ടെ മൊ​ഴി. കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക സ​മി​തി അം​ഗ​വും മു​ന്‍ പ്ര​തി​പ​ക്ഷ നേ​താ​വു​മാ​യ ര​മേ​ശ് ചെ​ന്നി​ത്ത​ല​യാ​ണ് ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്ക​ള്ള​ക്ക​ട​ത്തി​ല്‍ അ​ന്താ​രാ​ഷ്‌​ട്ര ക​ള്ള​ക്ക​ട​ത്ത് സം​ഘ​ത്തി​ന് പ​ങ്കു​ണ്ടെ​ന്ന് എ​സ്‌​ഐ​ടി​ക്ക് ആ​ദ്യം മൊ​ഴി ന​ല്‍​കി​യ​ത്.

500 കോ​ടി​യു​ടെ ഇ​ട​പാ​ടാ​ണ് ന​ട​ന്ന​തെ​ന്നും ത​ന്നോ​ട് ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത് പ്ര​വാ​സി വ്യ​വ​സാ​യി​യാ​ണെ​ന്നുമാ​യി​രു​ന്നു ര​മേ​ശ് ചെ​ന്നി​ത്ത​ല എ​സ്‌​ഐ​ടി​ക്ക് മൊ​ഴി ന​ല്‍​കി​യ​ത്. ഇ​തേ​ത്തു​ട​ര്‍​ന്ന് ഈ ​വ്യ​വ​സാ​യി​യി​ല്‍​നി​ന്ന് എ​സ്‌​ഐ​ടി മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു.

അ​ദ്ദേ​ഹ​വും സ്വ​ര്‍​ണ​ക്കൊ​ള്ള​യ്ക്ക് പി​ന്നി​ല്‍ അ​ന്താ​രാ​ഷ്‌​ട്ര പു​രാ​വ​സ്തു ക​ള്ള​ക്ക​ട​ത്ത് സം​ഘ​ത്തി​ന് ബ​ന്ധ​മു​ണ്ടെ​ന്ന് മൊ​ഴി ന​ല്‍​കി​യി​രു​ന്നു. ഡി. ​മ​ണി​യു​ടെ ബ​ന്ധ​വും വ്യ​വ​സാ​യി എ​സ്‌​ഐ​ടി​യോ​ട് വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​തേ തു​ട​ര്‍​ന്നാ​ണ് അ​ന്വേ​ഷ​ണം ഡി. മ​ണി​യി​ലേ​ക്ക് നീ​ങ്ങി​യ​ത്.

National

ഇ​ൻ​ഷ്വറ​ൻ​സ് തു​ക ത​ട്ടി​യെ​ടു​ക്കാ​ൻ പി​താ​വി​നെ പാ​മ്പി​നെ​ക്കൊ​ണ്ട് ക​ടി​പ്പി​ച്ച് കൊ​ന്ന ആ​ൺ​മ​ക്ക​ൾ അ​റ​സ്റ്റി​ൽ

ചെ​​​​ന്നൈ: മൂ​​​​ന്ന് കോ​​​​ടി രൂ​​​​പ​​​​യു​​​​ടെ ഇ​​​​ൻ​​ഷ്വ​​റ​​ൻ​​​​സ് തു​​​​ക ത​​​​ട്ടി​​​​യെ​​​​ടു​​​​ക്കാ​​​​ൻ പി​​​​താ​​​​വി​​​​നെ ഉ​​​​ത്ര​​​​കൊ​​​​ല​​​​ക്കേ​​​​സ് മോ​​​​ഡ​​​​ലി​​​​ൽ കൊ​​​​ല​​​​പ്പെ​​​​ടു​​​​ത്തി​​​​യ ആ​​​​ൺ​​​​മ​​​​ക്ക​​​​ൾ അ​​​​റ​​​​സ്റ്റി​​​​ൽ. തി​​​​രു​​​​വ​​​​ള്ളൂ​​​​ർ ജി​​​​ല്ല​​​​യി​​​​ലാ​​​​ണു സം​​​​ഭ​​​​വം.

പി​​​​താ​​​​വി​​​​നെ പാ​​​​മ്പി​​​​നെ​​​​ക്കൊ​​​​ണ്ട് ക​​​​ടി​​​​പ്പി​​​​ച്ച് കൊ​​​​ല​​​​പ്പെ​​​​ടു​​​​ത്തു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. സ​​​​ർ​​​​ക്കാ​​​​ർ സ്‌​​​​കൂ​​​​ളി​​​​ലെ ലാ​​​​ബ് അ​​​​സി​​​​സ്റ്റ​​​​ന്‍റ് ഗ​​​​ണേ​​​​ശ​​​​നാ​​​​ണ് (56) കൊ​​​​ല്ല​​​​പ്പെ​​​​ട്ട​​​​ത്.

പാ​​​​മ്പ് ക​​​​ടി​​​​യേ​​​​റ്റ ഗ​​​​ണേ​​​​ശ​​​​നെ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ എ​​​​ത്തി​​​​ക്കാ​​​​ൻ വൈ​​​​കി​​​​യ​​​​തി​​​​ലു​​​​ള്ള പോ​​​​ലീ​​​​സി​​​​ന്‍റെ സം​​​​ശ​​​​യ​​​​മാ​​​​ണ് കൊ​​​​ല​​​​പാ​​​​ത​​​​കം ചു​​​​രു​​​​ള​​​​ഴി​​​​യാ​​​​ൻ ഇ​​​​ട​​​​യാ​​​​ക്കി​​​​യ​​​​ത്. സം​​​​ഭ​​​​വ​​​​ത്തി​​​​ൽ ഗ​​​​ണേ​​​​ശ​​​​ന്‍റെ മ​​​​ക്ക​​​​ളാ​​​​യ മോ​​​​ഹ​​​​ൻ​​​​രാ​​​​ജും ഹ​​​​രി​​​​ഹ​​​​ര​​​​നും അ​​​​റ​​​​സ്റ്റി​​​​ലാ​​​​യി.

പാ​​​​മ്പു​​ക‌​​​​ടി​​​​യേ​​​​റ്റ ഉ​​​​ട​​​​നെ പി​​​​താ​​​​വി​​​​നെ സ​​​​മീ​​​​പ​​​​ത്തു​​​​ള്ള ആ​​​​രോ​​​​ഗ്യ കേ​​​​ന്ദ്ര​​​​ത്തി​​​​ലേ​​​​ക്ക് കൊ​​​​ണ്ടു​​​​പോ​​​​കാ​​​​ൻ മ​​​​ക്ക​​​​ൾ ത​​​​യാ​​​​റാ​​​​യി​​​​ല്ല. എ​​​​ന്നാ​​​​ൽ മ​​​​ര​​​​ണം സ്ഥി​​​​രീ​​​​ക​​​​രി​​​​ച്ച​​​​തി​​​​നു തൊ​​​​ട്ടു​​​​പി​​​​ന്നാ​​​​ലെ ഇ​​​​ൻ​​​​ഷ്വ​​​​റ​​​​ൻ​​​​സ് ക​​​​മ്പനി​​​​യി​​​​ൽ വി​​​​ളി​​​​ച്ച് മ​​​​ക്ക​​​​ൾ ഇ​​​​ൻ​​​​ഷ്വറ​​​​ൻ​​​​സ് തു​​​​ക ക്ലെ​​​​യിം ചെ​​​​യ്യു​​​​ന്ന​​​​തി​​​​നെ​​​​ക്കു​​​​റി​​​​ച്ച് ചോ​​​​ദി​​​​ച്ചി​​​​രു​​​​ന്നു. ഗ​​​​ണേ​​​​ശ​​​​ന് 11 ഇ​​​​ൻ​​​​ഷു​​​​റ​​​​ൻ​​​​സ് പോ​​​​ളി​​​​സി​​​​ക​​​​ളു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു. ഇ​​​​തി​​​​ൽ നാ​​​​ലെ​​​​ണ്ണം മ​​​​ര​​​​ണ​​​​ശേ​​​​ഷം ല​​​​ഭി​​​​ക്കു​​​​ന്ന മൂ​​​​ന്ന് കോ​​​​ടി രൂ​​​​പ​​​​യു​​​​ടെ ഇ​​​​ൻ​​ഷ്വ​​റ​​​​ൻ​​​​സ് പോ​​​​ളി​​​​സി​​​​ക​​​​ളാ​​​​യി​​​​രു​​​​ന്നു.

National

ദി​ത്വ: ചെ​ന്നൈ​യി​ൽ വ്യാ​പ​ക മ​ഴ

ചെ​​​​​ന്നൈ: ദി​​​​​ത്വ ചു​​​​​ഴ​​​​​ലി​​​​​ക്കൊ​​​​​ടു​​​​​ങ്കാ​​​​​റ്റി​​​​​നെ​​​​​ത്തു​​​​​ട​​​​​ര്‍​ന്ന് ത​​​​​മി​​​​​ഴ്നാ​​​​​ടി​​​​​ന്‍റെ തീ​​​​​ര​​​​​പ്ര​​​​​ദേ​​​​​ശ​​​​​ങ്ങ​​​​​ളി​​​​​ലും ചെ​​​​​ന്നൈ​​​​​യി​​​​​ലും വ്യാ​​​​​പ​​​​​ക മ​​​​​ഴ.

അ​​​​​ടു​​​​​ത്ത 24 മ​​​​​ണി​​​​​ക്കൂ​​​​​റി​​​​​നു​​​​​ള്ളി​​​​​ല്‍ ന്യൂ​​​​​ന​​​​​മ​​​​​ര്‍​ദം ദു​​​​​ര്‍​ബ​​​​​ല​​​​​മാ​​​​​കാ​​​​​ന്‍ സാ​​​​​ധ്യ​​​​​ത​​​​​യു​​​​​ണ്ടെ​​​​​ന്ന് കാ​​​​​ലാ​​​​​വ​​​​​സ്ഥാ നി​​​​​രീ​​​​​ക്ഷ​​​​​ണ കേ​​​​​ന്ദ്രം അ​​​​​റി​​​​​യി​​​​​ച്ചു. വി​​​​​ല്ലു​​​​​പു​​​​​രം, ക​​​​​ട​​​​​ലൂ​​​​​ര്‍, തി​​​​​രു​​​​​വ​​​​​ണ്ണാ​​​​​മ​​​​​ല എ​​​​​ന്നി​​​​​വി​​​​​ട​​​​​ങ്ങ​​​​​ളി​​​​​ലും ഒ​​​​​റ്റ​​​​​പ്പെ​​​​​ട്ട ക​​​​​ന​​​​​ത്ത മ​​​​​ഴ പെ​​​​​യ്തു.

ചെ​​​​​ന്നൈ​​​​​യി​​​​​ലു​​​​​ള്ള റെ​​​​​ഡ് ഹി​​​​​ല്‍​സി​​​​​ലെ ഒ​​​​​റ്റ​​​​​പ്പെ​​​​​ട്ട വീ​​​​​ടു​​​​​ക​​​​​ളി​​​​​ല്‍​നി​​​​​ന്ന് ഒ​​​​​മ്പ​​​​​തു പേ​​​​​രെ ര​​​​​ക്ഷ​​​​​പ്പെ​​​​​ടു​​​​​ത്തി ദു​​​​​രി​​​​​താ​​​​​ശ്വാ​​​​​സ ക്യാ​​​​​മ്പു​​​​​ക​​​​​ളി​​​​​ല്‍ എ​​​​​ത്തി​​​​​ച്ചു. ക​​​​​ന​​​​​ത്ത മ​​​​​ഴ​​​​​യു​​​​​ടെ പ​​​​​ശ്ചാ​​​​​ത്ത​​​​​ല​​​​​ത്തി​​​​​ല്‍ ഇ​​​​​ന്ന​​​​​ലെ സം​​​സ്ഥാ​​​ന​​​ത്തെ പ​​​​​ല ജി​​​​​ല്ല​​​​​ക​​​​​ളി​​​​​ലെ​​​​​യും സ്‌​​​​​കൂ​​​​​ളു​​​​​ക​​​​​ള്‍​ക്കും കോ​​​​​ള​​​​​ജു​​​​​ക​​​​​ള്‍​ക്കും അ​​​​​വ​​​​​ധി പ്ര​​​​​ഖ്യാ​​​​​പി​​​​​ച്ചി​​​​​രു​​​​​ന്നു. തി​​​​​രു​​​​​വ​​​​​ള്ളൂ​​​​​ര്‍, ചെ​​​​​ങ്ക​​​​​ല്‍​പ്പേ​​​​​ട്ട്, കാ​​​​​ഞ്ചീ​​​​​പു​​​​​രം ജി​​​​​ല്ല​​​​​ക​​​​​ളി​​​​​ലും മ​​​​​ഴ പെ​​​​​യ്തു.

പ്ര​​​​​തി​​​​​കൂ​​​​​ല കാ​​​​​ലാ​​​​​വ​​​​​സ്ഥ​​​​​യെ മ​​​​​റി​​​​​ക​​​​​ട​​​​​ന്ന് തി​​​​​രു​​​​​വ​​​​​ണ്ണാ​​​​​മ​​​​​ല​​​​​യി​​​​​ലെ അ​​​​​രു​​​​​ണാ​​​​​ച​​​​​ലേ​​​​​ശ്വ​​​​​ര്‍ ക്ഷേ​​​​​ത്ര​​​​​ത്തി​​​​​ലെ പൂ​​​​​ജാ​​​​​രി​​​​​മാ​​​​​ര്‍ ഇ​​​​​ന്ന​​​​​ലെ പു​​​​​ല​​​​​ര്‍​ച്ചെ കു​​​​​ന്നി​​​​​ന്‍ പ്ര​​​​​ദേ​​​​​ശ​​​​​ത്തെ വാ​​​​​ര്‍​ഷി​​​​​ക കാ​​​​​ര്‍​ത്തി​​​​​ക ദീ​​​​​പം ഉ​​​​​ത്സ​​​​​വ​​​​​വു​​​​​മാ​​​​​യി ബ​​​​​ന്ധ​​​​​പ്പെ​​​​​ട്ട പ്ര​​​​​വ​​​​​ര്‍​ത്ത​​​​​ന​​​​​ങ്ങ​​​​​ള്‍ ആ​​​​​രം​​​​​ഭി​​​​​ച്ചു.

National

ചെ​ന്നൈ മെ​ട്രോ ട്രെ​യി​ന്‍ തു​ര​ങ്ക​ത്തി​ല്‍ കു​ടു​ങ്ങി; യാ​ത്ര​ക്കാ​ര്‍ പു​റ​ത്തെ​ത്തി​യ​ത് തു​ര​ങ്ക​ത്തി​ലൂ​ടെ ന​ട​ന്ന്

ചെ​ന്നൈ: മെ​ട്രോ ട്രെ​യി​ന്‍ സ​ര്‍​വീ​സി​നി​ടെ തു​ര​ങ്ക​പാ​ത​യ്ക്കു​ള്ളി​ല്‍ കു​ടു​ങ്ങി. ചൊ​വ്വാ​ഴ്ച പു​ല​ര്‍​ച്ചെ സെ​ന്‍​ട്ര​ല്‍ മെ​ട്രോ സ്‌​റ്റേ​ഷ​നും ഹൈ​ക്കോ​ട​തി സ്‌​റ്റേ​ഷ​നും ഇ​ട​യി​ലാ​യി​രു​ന്നു സം​ഭ​വം.

ട്രെ​യി​ന്‍ തു​ര​ങ്ക​ത്തി​നു​ള്ളി​ല്‍ നി​ന്നു​പോ​യ​തോ​ടെ യാ​ത്ര​ക്കാ​രെ ട്രെ​യി​നി​ല്‍ നി​ന്നി​റ​ക്കി. തു​ര​ങ്ക​ത്തി​നു​ള്ളി​ലൂ​ടെ ന​ട​ന്നാ​ണ് യാ​ത്ര​ക്കാ​ര്‍ സ​മീ​പ​ത്തെ ഹൈ​ക്കോ​ട​തി സ്‌​റ്റേ​ഷ​നി​ലെ​ത്തി​യ​ത്.

വിം​കോ ന​ഗ​റി​നും ചെ​ന്നൈ വി​മാ​ന​ത്താ​വ​ള​ത്തി​നും ഇ​ട​യി​ലു​ള്ള ചെ​ന്നൈ മെ​ട്രോ​യു​ടെ ബ്ലൂ​ലൈ​നി​ലാ​ണ് ട്രെ​യി​ന്‍ തു​ര​ങ്ക​ത്തി​ല്‍ കു​ടു​ങ്ങി​യ​ത്. സാ​ങ്കേ​തി​ക ത​ക​രാ​ര്‍ കാ​ര​ണ​മാ​ണ് തു​ര​ങ്ക​ത്തി​നു​ള്ളി​ല്‍​വ​ച്ച് ട്രെ​യി​ന്‍ നി​ന്നു​പോ​യ​തെ​ന്നാ​ണ് അ​ധി​കൃ​ത​രു​ടെ വി​ശ​ദീ​ക​ര​ണം.

പെ​ട്ടെ​ന്ന് ട്രെ​യി​ന്‍ നി​ന്നു​പോ​യ​തി​ന് പി​ന്നാ​ലെ ട്രെ​യി​നു​ള്ളി​ലെ വൈ​ദ്യു​തി നി​ല​ച്ച​താ​യും യാ​ത്ര​ക്കാ​ര്‍ പ​റ​ഞ്ഞു. ഏ​ക​ദേ​ശം പ​ത്തു​മി​നി​റ്റോ​ളം യാ​ത്ര​ക്കാ​ര്‍ ട്രെ​യി​നി​ല്‍ കു​ടു​ങ്ങി​പ്പോ​യ​നി​ല​യി​ലാ​യി​രു​ന്നു.

യാ​ത്ര​ക്കാ​ര്‍ തു​ര​ങ്ക​ത്തി​ലൂ​ടെ ന​ട​ന്നു​പോ​കു​ന്ന​തി​ന്‍റെ​യും ട്രെ​യി​നി​ല്‍ കു​ടു​ങ്ങി​പ്പോ​യ​തി​ന്‍റെ​യും വീ​ഡി​യോ​ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്.

National

ന്യൂ​ന​മ​ർ​ദം; ചെ​ന്നൈ, തി​രു​വ​ള്ളൂ​ർ ജി​ല്ല​ക​ളി​ൽ പ്ര​ള​യ മു​ന്ന​റി​യി​പ്പ്

ചെ​ന്നൈ: തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ലും വ​ട​ക്ക​ൻ ത​മി​ഴ്നാ​ട്- പു​തു​ച്ചേ​രി തീ​ര​ങ്ങ​ളി​ലും രൂ​പ​പ്പെ​ട്ട തീ​വ്ര ന്യൂ​ന​മ​ർ​ദ​ത്തെ തു​ട​ർ​ന്നു ചെ​ന്നൈ, തി​രു​വ​ള്ളൂ​ർ ജി​ല്ല​ക​ളി​ൽ പ്ര​ള​യ മു​ന്ന​റി​യി​പ്പ്.

ചെ​ന്നൈ, തി​രു​വ​ള്ളൂ​ർ ജി​ല്ല​ക​ളി​ൽ ചൊ​വ്വാ​ഴ്ച രാ​വി​ലെ വ​രെ അ​തി​ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യെ​ന്നു കാ​ലാ​വ​സ്ഥാ വ​കു​പ്പ് പ്ര​വ​ചി​ച്ചു. ര​ണ്ട് ജി​ല്ല​ക​ളി​ലും റെ​ഡ് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. ചൊ​വ്വാ​ഴ്ച ചെ​ന്നൈ, തി​രു​വ​ള്ളൂ​ർ ചെ​ങ്ക​ൽ​പ്പേ​ട്ട് ജി​ല്ല​ക​ളി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് അ​വ​ധി​യും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

ഇ​ന്ന് രാ​വി​ലെ മു​ത​ൽ ചെ​ന്നൈ​യി​ൽ അ​പ്ര​തീ​ക്ഷി​ത മ​ഴ​യാ​ണ് പെ​യ്ത​ത്. എ​ട്ട് മ​ണി​ക്കൂ​റോ​ളം മ​ഴ നി​ർ​ത്താ​തെ പെ​യ്ത​തോ​ടെ ചെ​ന്നൈ ന​ഗ​രം വെ​ള്ള​ത്തി​ൽ മു​ങ്ങി. ‌

നാ​ളെ നാ​ല് ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ടു​ണ്ട്. ചെ​ന്നൈ​യു​ടെ തെ​ക്ക​ൻ പ്ര​ദേ​ശ​ങ്ങ​ളി​ൽ ദു​ര​ന്ത​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ലെ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​നാ​യി ബോ​ട്ടു​ക​ൾ സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്.

ത​ങ്ക​ച്ചി​മ​ഠ​ത്തി​ലെ ജ​ന​വാ​സ കേ​ന്ദ്ര ഒ​റ്റ​പ്പെ​ട്ട​താ​യി റി​പ്പോ​ർ​ട്ടു​ണ്ട്. ഇ​ന്ന് ചെ​ന്നൈ​യ്ക്ക് പു​റ​മേ തി​രു​വ​ള്ളൂ​ർ, കാ​ഞ്ചീ​പു​രം, ക​ട​ലൂ​ർ, റാ​ണി​പ്പേ​ട്ട് പ്ര​ദേ​ശ​ങ്ങ​ളി​ലും ക​ന​ത്ത മ​ഴ പെ​യ്തു. 24 മ​ണി​ക്കൂ​റി​ൽ മ​ഴ​യു​ടെ തീ​വ്ര​ത കു​റ​യു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.

National

ത​മി​ഴ്‌​നാ​ട്ടി​ല്‍ വ്യോ​മ സേ​ന​യു​ടെ പ​രി​ശീ​ല​ന വി​മാ​നം ത​ക​ര്‍​ന്ന് അ​പ​ക​ടം

 

ചെ​ന്നൈ: ത​മി​ഴ്‌​നാ​ട്ടി​ല്‍ വ്യോ​മ സേ​ന​യു​ടെ പ​രി​ശീ​ല​ന വി​മാ​നം ത​ക​ര്‍​ന്ന് അ​പ​ക​ടം. ചെ​ന്നൈ താം​ബ​ര​ത്തി​ന് സ​മീ​പം തി​രു​പ്പോ​രൂ​രി​ല്‍ ആ​ണ് വി​മാ​നം ത​ക​ര്‍​ന്നു വീ​ണ​ത്.

താം​ബ​രം വ്യോ​മ​സേ​നാ താ​വ​ള​ത്തി​ല്‍ നി​ന്നു പ​റ​ന്നു​യ​ര്‍​ന്ന വി​മാ​നം മി​നി​റ്റു​ക​ള്‍​ക്ക​കം ത​ക​ര്‍​ന്നു വീ​ഴു​ക​യാ​യി​രു​ന്നു. വ്യോ​മ​സേ​ന​യു​ടെ പി​സി-7 പി​ലാ​റ്റ​സ് വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട ബേ​സി​ക് ട്രെ​യി​ന​ര്‍ വി​മാ​ന​മാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്.

പൈ​ല​റ്റ് കൃ​ത്യ​സ​മ​യ​ത്ത് ത​ന്നെ പാ​ര​ച്യൂ​ട്ട് ഉ​പ​യോ​ഗി​ച്ച് പു​റ​ത്തേ​ക്ക് ചാ​ടി​യ​തി​നാ​ല്‍ സു​ര​ക്ഷി​ത​നാ​ണെ​ന്ന് വ്യോ​മ​സേ​ന അ​റി​യി​ച്ചു. നാ​ശ​ന​ഷ്ട​ത്തി​ന്‍റെ വ്യാ​പ്തി വ്യ​ക്ത​മ​ല്ല.

അ​പ​ക​ട​ത്തെ കു​റി​ച്ച് കോ​ര്‍​ട്ട് ഓ​ഫ് എ​ന്‍​ക്വ​യ​റി അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടി​ട്ടു​ണ്ടെ​ന്ന് വ്യോ​മ​സേ​ന പ​ത്ര​ക്കു​റി​പ്പി​ല്‍ അ​റി​യി​ച്ചു.

Editorial

ആ​ർ​ത്ത​നാ​ദ​മാ​കു​ന്ന ആ​ർ​പ്പു​വി​ളി​ക​ൾ

രാ​ഷ്‌​ട്രീ​യഭാ​ര​ത്താ​ൽ ത​ക​ർ​ന്ന​ടി​ഞ്ഞ സി​സ്റ്റ​ത്തി​ന്‍റെ മോ​ർ​ച്ച​റി​ക​ൾ തി​ക്കി​ലും തി​ര​ക്കി​ലും മ​രി​ക്കു​ന്ന​വ​ർ​ക്കാ​യി രാ​ജ്യ​മെ​ങ്ങും തു​റ​ന്നി​ട്ടി​രി​ക്കു​ന്നു.

ത​ക​ർ​ന്നു​വീ​ണ സി​സ്റ്റ​ത്തി​ൽ ശ്വാ​സംമു​ട്ടി 40 പേ​ർ​കൂ​ടി മ​രി​ച്ചു. ശ​നി​യാ​ഴ്ച ത​മി​ഴ് ന​ട​ൻ വി​ജ​യ്‌​യു​ടെ രാ​ഷ്‌​ട്രീ​യ പാ​ർ​ട്ടി ടി​വി​കെ (ത​മി​ഴ​ക വെ​ട്രി ക​ഴ​കം) ക​രൂ​രി​ൽ ന​ട​ത്തി​യ റാ​ലി​യി​ൽ പ​ങ്കെ​ടു​ത്ത​വ​രും കാ​ഴ്ച​ക്കാ​രു​മാ​ണ് തി​ക്കി​ലും തി​ര​ക്കി​ലും പെ​ട്ടു മ​രി​ച്ച​ത്.

രാ​ഷ്‌​ട്രീ​യ​ത്തി​ലും മ​ത​ത്തി​ലും ആ​ശ്വാ​സം തേ​ടി തി​ങ്ങി​ക്കൂ​ടു​ന്ന മ​നു​ഷ്യ​ർ തി​ര​ക്കി​ൽ ശ്വാ​സംമു​ട്ടി മ​രി​ക്കു​ന്ന​ത് ആ​ദ്യ​മ​ല്ല; അ​വ​സാ​ന​ത്തേ​തു​മാ​യി​രി​ക്കി​ല്ല. കാ​ര​ണം, ഒ​ന്നി​നു പി​റ​കെ മ​റ്റൊ​ന്നാ​യി ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കു​ന്പോ​ഴും സ​ർ​ക്കാ​രു​ക​ൾ ഒ​രു മു​ൻ​ക​രു​ത​ലും സ്വീ​ക​രി​ക്കു​ന്നി​ല്ല.
ഒ​രി​റ്റു വെ​ള്ള​ത്തി​നും ഒ​ടു​വി​ലൊ​രു ശ്വാ​സ​ത്തി​നു​മാ​യു​ള്ള മ​നു​ഷ്യ​രു​ടെ പി​ട​ച്ചി​ൽ നി​ഷ്ക്രി​യ ഭ​ര​ണ​കൂ​ട​ങ്ങ​ളെ​യും അ​തി​ന്‍റെ ഉ​ത്പ​ന്ന​മാ​യ ഉ​ദ്യോ​ഗ​സ്ഥ കെ​ടു​കാ​ര്യ​സ്ഥ​ത​യെ​യും നോ​വി​ക്കു​ന്നി​ല്ല. രാ​ഷ്‌​ട്രീ​യഭാ​ര​ത്താ​ൽ ത​ക​ർ​ന്ന​ടി​ഞ്ഞ സി​സ്റ്റ​ത്തി​ന്‍റെ മോ​ർ​ച്ച​റി​ക​ൾ തി​ക്കി​ലും തി​ര​ക്കി​ലും മ​രി​ക്കു​ന്ന​വ​ർ​ക്കാ​യി രാ​ജ്യ​മെ​ങ്ങും തു​റ​ന്നി​ട്ടി​രി​ക്കു​ന്നു.

നാ​മ​ക്ക​ലി​ലെ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത​ശേ​ഷം രാ​ത്രി ഏ​ഴോ​ടെ​യാ​ണ് ടി​വി​കെ പ്ര​സി​ഡ​ന്‍റ് വി​ജ​യ് ക​രൂ​രി​ലെ​ത്തി​യ​ത്. ക​രൂ​ർ വേ​ലു​ച്ചാ​മി​പു​ര​ത്ത് ഉ​ച്ച​യ്ക്കു ന​ട​ക്കേ​ണ്ടി​യി​രു​ന്ന റാ​ലി വൈ​കി​യ​തോ​ടെ രാ​വി​ലെ മു​ത​ൽ സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന​വ​രും പി​ന്നീ​ട് എ​ത്തി​യ​വ​രു​മാ​യി ആ​ൾ​ക്കൂ​ട്ടം പെ​രു​കി. 10,000 പേ​രെ പ്ര​തീ​ക്ഷി​ച്ചി​ട​ത്ത് 1.5 ല​ക്ഷം പേ​ർ എ​ത്തി​യെ​ന്നാ​ണ് ചി​ല ക​ണ​ക്കു​ക​ൾ.

നാ​മ​ക്ക​ലി​ൽ​നി​ന്ന് മ​റ്റു വാ​ഹ​ന​ങ്ങ​ളി​ൽ വി​ജ​യ്‌​യെ പി​ന്തു​ട​ർ​ന്നെ​ത്തി​യ​വ​രും തി​ര​ക്കു വ​ർ​ധി​പ്പി​ച്ചു. ഇ​തി​നി​ടെ ഒ​രു മ​ര​ക്കൊ​ന്പ് ഒ​ടി​ഞ്ഞു​വീ​ണ​തോ​ടെ ആ​ളു​ക​ൾ ചി​ത​റി​യോ​ടി​യെ​ന്നും ഏ​താ​ണ്ട് അ​തേ​സ​മ​യ​ത്ത് പോ​ലീ​സ് ലാ​ത്തി​ച്ചാ​ർ​ജ് ന​ട​ത്തി​യെ​ന്നു​മൊ​ക്കെ റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. ദു​ര​ന്ത​ത്തി​നു​മു​മ്പ് ക​ല്ലേ​റു​ണ്ടാ​യെ​ന്നും വേ​ദി​ക്ക​ടു​ത്ത് പോലീ​സ് ലാ​ത്തി​ച്ചാ​ർ​ജ് ന​ട​ത്തി​യ​തി​ൽ ഗൂ​ഢാ​ലോ​ച​ന​യു​ണ്ടെ​ന്നും ആ​രോ​പി​ച്ച ടി​വി​കെ സ്വ​ത​ന്ത്രാ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് മ​ദ്രാ​സ് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചി​ട്ടു​​ണ്ട്.

ഗൂ​ഢാ​ലോ​ച​നാ സി​ദ്ധാ​ന്ത​ങ്ങ​ളും പാ​ർ​ട്ടി​ക​ളു​ടെ ആ​രോ​പ​ണ-പ്ര​ത്യാ​രോ​പ​ണ​ങ്ങ​ളു​മൊ​ക്കെ ഇ​ത്ത​രം ആ​ൾ​ക്കൂ​ട്ട ദു​ര​ന്ത​ങ്ങ​ളു​ടെ പി​ന്നാ​ലെ പ​തി​വു​ള്ള​താ​ണ്. അ​തി​ന്‍റെ യാ​ഥാ​ർ​ഥ്യ​ങ്ങ​ൾ തെ​ളി​ഞ്ഞാ​ലും, തി​രു​ത്ത​ലു​ക​ൾ ന​ട​ത്തി ദു​ര​ന്ത​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കാതിരിക്കാ​നു​ള്ള ഒ​രു ന​ട​പ​ടി​യും ഉ​ണ്ടാ​കി​ല്ല.

ക​ഴി​ഞ്ഞ ജൂ​ൺ നാ​ലി​നാ​ണ് ഐ​പി​എ​ല്ലി​ൽ ആ​ദ്യ​മാ​യി കി​രീ​ടം നേ​ടി​യ റോ​യ​ൽ ചല​ഞ്ചേ​ഴ്സ് ബംഗ​ളൂ​രു​വി​ന് സ​ർ​ക്കാ​രും ക​ർ​ണാ​ട​ക ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​നും ചി​ന്ന​സ്വാ​മി സ്റ്റേ​ഡി​യ​ത്തി​ൽ ഒ​രു​ക്കി​യ സ്വീ​ക​ര​ണപ​രി​പാ​ടി​യി​ലെ തി​ക്കി​ലും തി​ര​ക്കി​ലും പെ​ട്ട് 11 പേ​ർ മ​രി​ച്ച​ത്. മേ​യ് മൂ​ന്നി​ന് ഉ​ത്ത​ര​ഗോ​വ​യി​ലെ ശ്രീ ​ലാ​യ്റാ​യി ക്ഷേ​ത്ര​ത്തി​ലെ തി​ക്കി​ലും തി​ര​ക്കി​ലും ഏ​ഴു​പേ​ർ മ​രി​ക്കു​ക​യും 80 പേ​ർ​ക്കു പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു.

ഫെ​ബ്രു​വ​രി 15ന് ​അ​ർ​ധ​രാ​ത്രി​ ന്യൂ​ഡ​ൽ​ഹി റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ തി​ക്കി​ലും തി​ര​ക്കി​ലും പെ​ട്ട് 18 കും​ഭ​മേ​ള തീ​ർ​ഥാ​ട​ക​രെ​ങ്കി​ലും മ​രി​ച്ചു. ജ​നു​വ​രി 29ന് ​മ​ഹാ​കും​ഭ​മേ​ള​യി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ 30 പേ​രാ​ണ് പ്ര​യാ​ഗ്‌​രാ​ജി​ൽ തി​രക്കി​ൽ​പ്പെ​ട്ടു മ​രി​ച്ച​ത്. ആ​ന്ധ്ര​യി​ലെ തി​രു​പ്പ​തി വെ​ങ്കി​ടേ​ശ്വ​ര ക്ഷേ​ത്ര​ത്തി​ൽ തി​ക്കി​ലും തി​ര​ക്കി​ലും ആ​റു പേ​ർ മ​രി​ച്ച​ത് ജ​നു​വ​രി എ​ട്ടി​ന്. ഇ​തൊ​ക്കെ ഇ​ക്കൊ​ല്ലം മാ​ത്രം സം​ഭ​വി​ച്ച​താ​ണ്. കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ​ക്ക് എ​ന്തെ​ങ്കി​ലും ഉ​ത്ത​ര​വാ​ദി​ത്വ​മു​ണ്ടെ​ങ്കി​ൽ ഈ ​മ​നു​ഷ്യ​നി​ർ​മി​ത ദു​ര​ന്ത​ങ്ങ​ൾ ഇ​ങ്ങ​നെ തു​ട​ർ​ക്ക​ഥ​യാ​കി​ല്ലാ​യി​രു​ന്നു.

ക​രൂ​ർ ദു​ര​ന്ത​ത്തി​ൽ സ​ർ​ക്കാ​രും വി​ജ​യ്‌​യും മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് ആ​ശ്വാ​സ​ധ​ന​വും പ​രി​ക്കേ​റ്റ​വ​ർ​ക്ക് ചി​കി​ത്സാ​സ​ഹാ​യ​വും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. അ​താ​വ​ശ്യ​മാ​ണ്. പ​ക്ഷേ, ദു​ര​ന്ത​ത്തി​ൽ​നി​ന്നു പാ​ഠ​ങ്ങ​ൾ പ​ഠി​ച്ച് ഇ​നി ആ​വ​ർ​ത്തി​ക്കാ​തി​രി​ക്കാ​നു​ള്ള മു​ൻ​ക​രു​ത​ലും, അ​ഴി​മ​തി​യി​ല്ലാ​ത്ത​തും ക​ർ​ശ​ന​വു​മാ​യ ന​ട​പ​ടി​ക്ര​മ​ങ്ങ​ളും അ​തു​പോ​ലെ​ത​ന്നെ പ്ര​ധാ​ന​മാ​ണ്. ത​മി​ഴ് രാ​ഷ്‌​ട്രീ​യ​ത്തി​ൽ പു​തി​യ മു​ന്നേ​റ്റ​ത്തി​നി​റ​ങ്ങി​യി​രി​ക്കു​ന്ന ടി​വി​കെ​യു​ടെ പ്രാ​ദേ​ശി​ക നേ​താ​ക്ക​ൾ​ക്കെ​തി​രേ മാ​ത്ര​മ​ല്ല, പ്ര​സി​ഡ​ന്‍റ് വി​ജ​യ്ക്കെ​തി​രേയും കേ​സെ​ടു​ക്ക​ണം.

രാ​വി​ലെ മു​ത​ൽ വേ​ലു​ച്ചാ​മി​പു​ര​ത്തേ​ക്ക് ഒ​ഴു​കി​യെ​ത്തി​ക്കൊ​ണ്ടി​രു​ന്ന ജ​ന​ക്കൂ​ട്ട​ത്തി​നു സാ​ക്ഷി​യാ​യി​ട്ടും അ​നു​മ​തി റ​ദ്ദാ​ക്കാ​തി​രു​ന്ന ഉ​ദ്യോ​ഗ​സ്ഥ​രെ​യെല്ലാം പ്ര​തി​ക​ളാ​ക്ക​ണം. മാ​തൃ​കാ​പ​ര​മാ​യ ശി​ക്ഷ​യു​ണ്ടാ​യാ​ൽ മ​ര​ണം വി​ത​യ്ക്കു​ന്ന കെ​ടു​കാ​ര്യ​സ്ഥ​ത ഒ​രു​പ​രി​ധി​വ​രെ​യെ​ങ്കി​ലും കു​റ​യും. ജ​ന​ങ്ങ​ളും തി​രി​ച്ച​റി​യ​ണം, യ​ഥാ​ർ​ഥ രാ​ഷ്‌​ട്രീ​യ​ത്തെ​യും മ​ത​ത്തെ​യു​മൊ​ന്നും ശ്വാ​സം​മു​ട്ടി​ക്കു​ന്ന ആ​ൾ​ക്കൂ​ട്ട​ങ്ങ​ളി​ല​ല്ല തി​ര​യേ​ണ്ട​ത്. ആ​ൾ​ദൈ​വ​ങ്ങ​ളൊ​ന്നും നി​ങ്ങ​ളി​ല്ലാ​താ​കു​ന്ന വീ​ടി​നു ത​ണ​ലാ​കി​ല്ല.

രാ​ജ്യ​ത്ത്, ഒ​ന്പ​തു മാ​സ​ത്തി​നി​ടെ തി​ക്കി​ലും തി​ര​ക്കി​ലും പെ​ട്ട് ആ​ളു​ക​ൾ മ​രി​ക്കു​ന്ന ആ​റാ​മ​ത്തെ വ​ലി​യ ദു​ര​ന്ത​മാ​ണ് ക​രൂ​രി​ലേ​ത്. ഏ​താ​നും സ​സ്പെ​ൻ​ഷ​നു​ക​ൾ ഒ​ഴി​ച്ചാ​ൽ ബാ​ക്കി അ​ഞ്ചി​ലും അ​ന്വേ​ഷ​ണ​വും ന​ട​പ​ടി​ക​ളു​മൊ​ക്കെ ഇ​ഴ​യു​ക​യാ​ണ്. ആ ​പ​ട്ടി​ക​യി​ലേ​ക്ക് ക​രൂ​രി​നെ​യും ചേ​ർ​ത്തു​വ​യ്ക്കാ​നാ​ണെ​ങ്കി​ൽ ഏ​ഴാ​മ​ത്തേ​ത് എ​വി​ടെ, എ​ത്ര മ​ര​ണം എ​ന്നു​കൂ​ടി​യേ എ​ഴു​തി​ച്ചേ​ർ​ക്കേ​ണ്ട​തു​ള്ളൂ. ജ​നം ക​രു​തി​യി​രി​ക്കു​ക.

National

ചെ​ന്നൈയിൽ കു​ള​ത്തി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ മ​ല​യാ​ളി വി​ദ്യാ​ർ​ഥി​യെ കാ​ണാ​താ​യി

ചെ​ന്നൈ: കാ​ഞ്ചി​പു​ര​ത്ത് കു​ള​ത്തി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ മ​ല​യാ​ളി വി​ദ്യാ​ർ​ഥി​യെ കാ​ണാ​താ​യി. നി​ല​മ്പൂ​ർ സ്വ​ദേ​ശി മു​ഹ​മ്മ​ദ് അ​ഷ്മി​ലി​നെ​യാ​ണ് (20) കാ​ണാ​താ​യ​ത്.

ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം നാ​ലോ​ടെ​യാ​ണ് സം​ഭ​വം. പ​ത്ത് പേ​ര​ട​ങ്ങി​യ വി​ദ്യാ​ർ​ഥി സം​ഘ​മാ​ണ് ക​രി​ങ്ക​ൽ ക്വാ​റി​യോ​ട് ചേ​ർ​ന്നു​ള​ള കു​ള​ത്തി​ൽ കു​ളി​ക്കാ​നാ​യി എ​ത്തി​യ​ത്. ഇ​തി​നി​ടെ അ​ഷ്‌​മി​ൽ കാ​ൽ​വ​ഴു​തി കു​ള​ത്തി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു.

രാ​ത്രി എ​ട്ട് വ​രെ തെ​ര​ച്ചി​ൽ തു​ട​ർ​ന്നെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല. ഇ​ന്ന് രാ​വി​ലെ മു​ത​ൽ തെ​ര​ച്ചി​ൽ പു​ന​രാ​രം​ഭി​ച്ചെ​ങ്കി​ലും ഇ​തു​വ​രെ ക​ണ്ടെ​ത്താ​നാ​യി​ല്ല.

കു​ള​ത്തി​ന് 300 അ​ടി താ​ഴ്ച​യു​ണ്ടെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്ന​ത്. ചെ​ന്നൈ​യി​ലെ ഒ​രു സ്വ​കാ​ര്യ ക​മ്പ​നി​യി​ൽ ഇ​ന്‍റേ​ൺ​ഷി​പ്പി​നെ​ത്തി​യ​താ​യി​രു​ന്നു വി​ദ്യാ​ർ​ഥി​ക​ൾ.

Latest News

Up