Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : China Missile

ഇറാന് ചൈനയിൽനിന്ന് കപ്പൽവേധ മിസൈൽ

ല​​​ണ്ട​​​ൻ: ​​​ചൈ​​​ന​​​യി​​​ൽ​​​നി​​​ന്ന് അ​​​ത്യാ​​​ധു​​​നി​​​ക ക​​​പ്പ​​​ൽ​​​വേ​​​ധ മി​​​സൈ​​​ലു​​​ക​​​ൾ വാ​​​ങ്ങാ​​​നു​​​ള്ള ഇ​​​റാ​​​ന്‍റെ നീ​​​ക്കം അ​​​ന്തി​​​മ​​​ഘ​​​ട്ട​​​ത്തി​​​ലെ​​​ന്നു റി​​​പ്പോ​​​ർ​​​ട്ട്. ഇ​​​റാ​​​നെ ​ല​​​ക്ഷ്യ​​​മി​​​ട്ട് അ​​​മേ​​​രി​​​ക്ക പ​​​ശ്ചി​​​മേ​​​ഷ്യ​​​യി​​​ൽ നാ​​​വി​​​ക​​​സേ​​​ന​​​യെ വി​​​ന്യ​​​സി​​​ക്കു​​​ന്ന​​​തി​​​നി​​​ടെ​​​യാ​​​ണ് ഈ ​​​നീ​​​ക്കം.

സി​​​എം-302 എ​​​ന്നു പേ​​​രു​​​ള്ള സൂ​​​പ്പ​​​ർ​​​സോ​​​ണി​​​ക് (ശ​​​ബ്ദ​​​ത്തേ​​​ക്കാ​​​ൾ വേ​​​ഗ​​​മു​​​ള്ള) മി​​​സൈ​​​ലു​​​ക​​​ളാ​​​ണ് ഇ​​​റാ​​​ൻ വാ​​​ങ്ങു​​​ന്ന​​​ത്. വി​​​മാ​​​ന​​​വാ​​​ഹി​​​നി​​​ക​​​ളെ വ​​​രെ മു​​​ക്കാ​​​ൻ ശേ​​​ഷി​​​യു​​​ള്ള ലോ​​​ക​​​ത്തി​​​ലെ ഏ​​​റ്റ​​​വും മി​​​ക​​​ച്ച ക​​​പ്പ​​​ൽ​​​വേ​​​ധ മി​​​സൈ​​​ലാ​​​ണി​​​തെ​​​ന്നു ചൈ​​​ന അ​​​വ​​​കാ​​​ശ​​​പ്പെ​​​ടു​​​ന്നു. താ​​​ഴ്ന്നു പ​​​റ​​​ക്കു​​​ന്ന ഈ ​​​മി​​​സൈ​​​ലി​​​നെ വെ​​​ടി​​​വ​​​ച്ചി​​​ടു​​​ക ദു​​​ഷ്ക​​​ര​​​മാ​​​ണ്. 209 കി​​​ലോ​​​മീ​​​റ്റ​​​റാ​​​ണ് മി​​​സൈ​​​ലി​​​ന്‍റെ ദൂ​​​ര​​​പ​​​രി​​​ധി.

ര​​​ണ്ടു വ​​​ർ​​​ഷം മു​​​ന്പാ​​​ണ് മി​​​സൈ​​​ലു​​​ക​​​ൾ വാ​​​ങ്ങാ​​​ൻ ച​​​ർ​​​ച്ച​​​യാ​​​രം​​​ഭി​​​ച്ച​​​ത്. ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം ജൂ​​​ണി​​​ലെ ഇ​​​സ്രേ​​​ലി ആ​​​ക്ര​​​മ​​​ണ​​​ത്തി​​​നു പി​​​ന്നാ​​​ലെ ഇ​​​റേ​​​നി​​​യ​​​ൻ അ​​​ധി​​​കൃ​​​ത​​​ർ ച​​​ർ​​​ച്ച​​​ക​​​ൾ വേ​​​ഗ​​​ത്തി​​​ലാ​​​ക്കി. അ​​​തേ​​​സ​​​മ​​​യം, എ​​​ത്ര മി​​​സൈ​​​ലു​​​ക​​​ളാ​​​ണു വാ​​​ങ്ങു​​​ന്ന​​​ത് എ​​​ന്ന​​​തി​​​ൽ വ്യ​​​ക്ത​​​ത​​​യി​​​ല്ല. അ​​​മേ​​​രി​​​ക്ക​​​യെ വെ​​​ല്ലു​​​വി​​​ളി​​​ച്ച് ഇ​​​റാ​​​നു മി​​​സൈ​​​ലു​​​ക​​​ൾ ന​​​ല്കാ​​​നു​​​ള്ള അ​​​ന്തി​​​മ തീ​​​രു​​​മാ​​​നം ചൈ​​​ന എ​​​ടു​​​ത്തി​​​ട്ടു​​​ണ്ടോ എ​​​ന്ന​​​തി​​​ലും അ​​​വ്യ​​​ക്ത​​​ത തു​​​ട​​​രു​​​ന്നു.

യു​​​ദ്ധ​​​മു​​​ണ്ടാ​​​കു​​​ന്ന പ​​​ക്ഷം അ​​​മേ​​​രി​​​ക്ക​​​യ്ക്കു​​​മേ​​​ൽ ഇ​​​റാ​​​നു മേ​​​ൽ​​​ക്കൈ ന​​​ല്കാ​​​ൻ ഈ ​​​മി​​​സൈ​​​ലു​​​ക​​​ൾ സ​​​ഹാ​​​യി​​​ക്കു​​​മെ​​​ന്ന് ഇ​​​സ്ര​​​യേ​​​ലി​​​ലെ ചി​​​ല നി​​​രീ​​​ക്ഷ​​​ക​​​ർ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. ഇ​​​റാ​​​നെ വ​​​രു​​​തി​​​യി​​​ൽ​​​നി​​​ർ​​​ത്താ​​​നു​​​ള്ള അ​​​മേ​​​രി​​​ക്ക​​​ൻ ശ്ര​​​മ​​​ങ്ങ​​​ൾ​​​ക്ക് മി​​​സൈ​​​ൽ പ്ര​​​തി​​​സ​​​ന്ധി സൃ​​​ഷ്ടി​​​ക്കും.

ബാ​​​ലി​​​സ്റ്റി​​​ക് മി​​​സൈ​​​ലു​​​ക​​​ളെ​​​യും ഉ​​​പ​​​ഗ്ര​​​ഹങ്ങ​​​ളെ​​​യും വെ​​​ടി​​​വ​​​ച്ചി​​​ടാ​​​ൻ ക​​​ഴി​​​യു​​​ന്ന ആ​​​യു​​​ധ​​​ങ്ങ​​​ളും ചൈ​​​ന​​​യി​​​ൽ​​​നി​​​ന്ന് ഇ​​​റാ​​​ൻ വാ​​​ങ്ങാ​​​ൻ ശ്ര​​​മി​​​ക്കു​​​ന്നു​​​ണ്ട്. ഇ​​​രു രാ​​​ജ്യ​​​ങ്ങ​​​ളും ത​​​മ്മി​​​ലു​​​ള്ള ദീ​​​ർ​​​ഘ​​​കാ​​​ല സ​​​ഹ​​​ക​​​ര​​​ണ​​​മാ​​​ണ് ഇ​​​തു സം​​​ബ​​​ന്ധി​​​ച്ച ച​​​ർ​​​ച്ച​​​ക​​​ൾ സാ​​​ധ്യ​​​മാ​​​ക്കു​​​ന്ന​​​ത്.

പ​​​ത്തു ദി​​​വ​​​സ​​​ത്തി​​​നു​​​ള്ളി​​​ൽ ഇ​​​റാ​​​ൻ ആ​​​ണ​​​വ​​​ക്ക​​​രാ​​​റി​​​ൽ ഒ​​​പ്പി​​​ട്ടി​​​ല്ലെ​​​ങ്കി​​​ൽ അ​​​മേ​​​രി​​​ക്ക ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തു​​​മെ​​​ന്നാ​​​ണു പ്ര​​​സി​​​ഡ​​​ന്‍റ് ട്രം​​​പ് ഈ ​​​മാ​​​സം 19നു ​​​പ​​​റ​​​ഞ്ഞ​​​ത്. ഇ​​​റാ​​​നെ​​​തി​​​രേ ആ​​​ഴ്ച​​​ക​​​ൾ നീ​​​ളു​​​ന്ന യു​​​ദ്ധ​​​ത്തി​​​നാ​​​ണ് അ​​​മേ​​​രി​​​ക്ക​​​ൻ പ​​​ദ്ധ​​​തി​​​യെ​​​ന്നും റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ളി​​​ൽ പ​​​റ​​​യു​​​ന്നു.

Latest News

Up