വടക്കാഞ്ചേരി: ക്ലേലിയ ബർബിയേരി ഹോളി ഏഞ്ചൽസ് ഇംഗ്ലീഷ് മീഡിയം ഹൈസ് കൂളിന്റെ 43-ാം വാർഷികം നഗരസഭ ചെയർപേഴ്സൺ മിനി അരവിന്ദൻ ഉദ്ഘാടനം ചെയ്തു. വടക്കാഞ്ചേരി ഫൊറോന വികാരി ഫാ. വർഗീസ് തരകൻ അധ്യക്ഷത വഹിച്ചു.
നഗരസഭ പ്രതിപക്ഷനേതാവ് പി.എൻ. വൈശാഖ്, എൽഎസ്എം എസ് ഡെലിഗേഷൻ സുപ്പീരിയർ സിസ്റ്റർ മരിയ ഫ്ലോറ ചിറ്റിലപ്പിള്ളി, പിടിഎ പ്രസിഡന്റ് സജി ജോസഫ്, സ്കൂൾമാനേജർ സിസ്റ്റർ ട്രീസ മരിയ മഞ്ഞളി, സ്കൂൾ പ്രധാനാ ധ്യാപിക സിസ്റ്റർ വിമല പനക്കൽ, സ്കൂൾലീഡർ കെ.ആർ. ഹരിഗോവിന്ദ് തുടങ്ങിയവർ പ്രസംഗിച്ചു.
തുടർന്ന് കിഡ്നി തകരാറിലായ വ്യക്തിക്ക് കിഡ്നിദാനം ചെയ്തസ്കൂളിലെ വിദ്യാർഥിയുടെ മാതാവ് ലിൻസി ഡാർവിയെ ചടങ്ങിൽ ആദ രിച്ചു. തുടർന്ന് വിദ്യാർഥികളുടെ വിവിധ കലാപരിപാടികളും ഉണ്ടായി.