x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക്ലേലിയ സ്കൂൾ വാർഷികാഘോഷം


Published: January 18, 2026 07:11 AM IST | Updated: January 18, 2026 07:11 AM IST

വ​ട​ക്കാ​ഞ്ചേ​രി: ക്ലേ​ലി​യ ബ​ർ​ബി​യേ​രി ഹോ​ളി ഏ​ഞ്ച​ൽ​സ് ഇം​ഗ്ലീ​ഷ് മീ​ഡി​യം ഹൈ​സ് കൂ​ളി​ന്‍റെ 43-ാം വാ​ർ​ഷി​കം ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ മി​നി അ​ര​വി​ന്ദ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. വ​ട​ക്കാ​ഞ്ചേ​രി ഫൊ​റോ​ന വി​കാ​രി ഫാ. ​വ​ർ​ഗീ​സ് ത​ര​ക​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ന​ഗ​ര​സ​ഭ പ്ര​തി​പ​ക്ഷ​നേ​താ​വ് പി.​എ​ൻ. വൈ​ശാ​ഖ്, എ​ൽ​എ​സ്എം എ​സ് ഡെ​ലി​ഗേ​ഷ​ൻ സു​പ്പീ​രി​യ​ർ സി​സ്റ്റ​ർ മ​രി​യ ഫ്ലോ​റ ചി​റ്റി​ല​പ്പി​ള്ളി, പി​ടി​എ പ്ര​സി​ഡ​ന്‍റ് സ​ജി ജോ​സ​ഫ്, സ്കൂ​ൾ​മാ​നേ​ജ​ർ സി​സ്റ്റ​ർ ട്രീ​സ മ​രി​യ മ​ഞ്ഞ​ളി, സ്കൂ​ൾ പ്ര​ധാ​നാ ധ്യാ​പി​ക സി​സ്റ്റ​ർ വി​മ​ല പ​ന​ക്ക​ൽ, സ്കൂ​ൾ​ലീ​ഡ​ർ കെ.​ആ​ർ. ഹ​രി​ഗോ​വി​ന്ദ്  തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

‌തു​ട​ർ​ന്ന് കി​ഡ്നി ത​ക​രാ​റി​ലാ​യ വ്യ​ക്തി​ക്ക് കി​ഡ്നി​ദാ​നം ചെ​യ്ത​സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​യു​ടെ മാ​താ​വ് ലി​ൻ​സി ഡാ​ർ​വി​യെ ച​ട​ങ്ങി​ൽ ആ​ദ രി​ച്ചു. തു​ട​ർ​ന്ന് വി​ദ്യാ​ർ​ഥി​ക​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും ഉ​ണ്ടാ​യി.

Tags : nattu vishesham Clelia Anniversary

Recent News

Up