District News
വടക്കാഞ്ചേരി: ക്ലേലിയ ബർബിയേരി ഹോളി ഏഞ്ചൽസ് ഇംഗ്ലീഷ് മീഡിയം ഹൈസ് കൂളിന്റെ 43-ാം വാർഷികം നഗരസഭ ചെയർപേഴ്സൺ മിനി അരവിന്ദൻ ഉദ്ഘാടനം ചെയ്തു. വടക്കാഞ്ചേരി ഫൊറോന വികാരി ഫാ. വർഗീസ് തരകൻ അധ്യക്ഷത വഹിച്ചു.
നഗരസഭ പ്രതിപക്ഷനേതാവ് പി.എൻ. വൈശാഖ്, എൽഎസ്എം എസ് ഡെലിഗേഷൻ സുപ്പീരിയർ സിസ്റ്റർ മരിയ ഫ്ലോറ ചിറ്റിലപ്പിള്ളി, പിടിഎ പ്രസിഡന്റ് സജി ജോസഫ്, സ്കൂൾമാനേജർ സിസ്റ്റർ ട്രീസ മരിയ മഞ്ഞളി, സ്കൂൾ പ്രധാനാ ധ്യാപിക സിസ്റ്റർ വിമല പനക്കൽ, സ്കൂൾലീഡർ കെ.ആർ. ഹരിഗോവിന്ദ് തുടങ്ങിയവർ പ്രസംഗിച്ചു.
തുടർന്ന് കിഡ്നി തകരാറിലായ വ്യക്തിക്ക് കിഡ്നിദാനം ചെയ്തസ്കൂളിലെ വിദ്യാർഥിയുടെ മാതാവ് ലിൻസി ഡാർവിയെ ചടങ്ങിൽ ആദ രിച്ചു. തുടർന്ന് വിദ്യാർഥികളുടെ വിവിധ കലാപരിപാടികളും ഉണ്ടായി.
District News
മലന്പുഴ: നിർമലമാത കോണ്വന്റ് ഐസിഎസ്ഇ, ഐഎസ്സി സ്കൂൾ ഇരുപത്തിരണ്ടാം വാർഷികദിനാഘോഷം ‘പ്രിസ്മ’ പാലക്കാട് ഐഐടി ഡയറക്ടർ പ്രഫ.എ. ശേഷാദ്രി ശേഖർ ഉദ്ഘാടനം ചെയ്തു.
വിമൽറാണി പ്രൊവിൻഷ്യൽ സുപ്പീരിയർ മദർ ലിൻസ ആട്ടോക്കാരൻ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ മലന്പുഴ സെന്റ് മേരീസ് ചർച്ച് വികാരി ഫാ. ടിറ്റോ കൊട്ടിയാനിക്കൽ വിശിഷ്ടാതിഥിയായി. മലന്പുഴ പഞ്ചായത്ത് പ്രസിഡന്റ് എൻ. ശ്രീജിത്ത്, വാർഡ് മെംബർ ജോസ് ജോസഫ്, പിടിഎ പ്രസിഡന്റ് മനോജ് എന്നിവർ ആശംസകൾ അർപ്പിച്ചു
District News
വെമ്പായം: ഗാന്ധിനഗർ ഫാസ്കിന്റെ 39-ാമത് വാർഷികാഘോഷം ഗാന്ധിനഗറിൽ നടന്നു. സമാപന സമ്മേളനം ഡി.കെ. മുരളി എംഎൽഎ ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് കെ. ജയകുമാർ അധ്യക്ഷനായിരുന്നു.
വിഭു പിരപ്പൻകോട്, കെഎസ്ആർടിസി സിഎംഡി പ്രമോജ് ശങ്കർ, ഷാഫി , കേരളാ യൂണിവേഴ്സിറ്റി ഡെമോഗ്രാഫി വിഭാഗം മേധാവി ഡോ. അനിൽ ചന്ദ്രൻ, സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് നൗഫൽ, പ്രസിദ്ധ നാടകകൃത്തും സംഗീത നാടക അക്കാഡമി അവാർഡു ജേതാവുമായ മുഹാദ് വെമ്പായം, നാടക സംവിധായകൻ സുരേഷ് ദിവാകർ എന്നിവർ പ്രസംഗിച്ചു. യോഗത്തിൽ എ.കെ. നവാസ് സ്വാഗതവും സെക്രട്ടറി എസ്. തുളസീധരൻ നായർ നന്ദിയും പറഞ്ഞു.
District News
തിരുവല്ല: മലങ്കര മാർത്തോമ്മാ സുറിയാനി സഭ നിരണം - മാരാമൺ ഭദ്രാസനത്തിന്റെ പതിനാലാമത് കൺവൻഷൻ എട്ടു മുതൽ 11 വരെ കുമ്പനാട് ശാലേം മാർത്തോമ്മാ പള്ളിയിൽ നടക്കും.
എട്ടിനു വൈകുന്നേരം 6.30ന് മാർത്തോമ്മാ സഭാധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്ത കൺവൻഷൻ ഉദ്ഘാടനം ചെയ്യും. റവ. ഡോ. പി.പി തോമസ് വചന പ്രഘോഷണം നടത്തും.
ഒന്പതിനു രാവിലെ 10 ന് സന്നദ്ധ സുവിശേഷകസംഘവും സേവികാസംഘവും സംയുക്തമായി നടത്തുന്ന സമ്മേളനത്തിൽ ഡെയ്സി മാത്യൂസ് പ്രസംഗിക്കും. വൈകുന്നേരം ആറിന് ഓർത്തഡോക്സ് സഭ അടൂർ - കടന്പനാട് ഭദ്രാസനാധ്യ ക്ഷൻ ഡോ. സഖറിയാസ് മാർ അപ്രേം മെത്രാപ്പോലീത്ത വചന സന്ദേശം നൽകും.
10നു രാവിലെ കുട്ടികൾക്ക് വേണ്ടി മിഷൻ ചലഞ്ച്. ഉച്ചകഴിഞ്ഞ് 2. 30 ന് സിഎസ്എസ്എം നേതൃത്വത്തിൽ കുട്ടികളുടെ കൺവൻഷൻ.
സൺഡേസ്കൂൾ സമാജം ജനറൽ സെക്രട്ടറി റവ. സജേഷ് മാത്യു ഉദ്ഘാടനം ചെയ്യും. വൈകുന്നേരം ആറിനു പൊതുയോഗത്തിൽ ഡോ. ജോർജ് ചെറിയാൻ പ്രസംഗിക്കും.
11നു രാവിലെ എട്ടിന് ഭദ്രാസനത്തിലെ എല്ലാ വൈദികരും വിശ്വാസികളും പങ്കെടുക്കുന്ന വിശുദ്ധ കുർബാനയ്ക്ക് ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്താ മുഖ്യകാർമികത്വം വഹിക്കും. തുടർന്ന് ചേരുന്ന കുടുംബ സംഗമ യോഗത്തിൽ റവ. ഡോ. കെ. തോമസ് പ്രസംഗിക്കും. മാർത്തോമ്മാ മെത്രാപ്പോലീത്താ സമാപന സന്ദേശം നൽകും.
NRI
ടെക്സസ്: ലീഗ് സിറ്റി മലയാളി സമാജത്തിന്റെ (എൽസിഎംഎസ്) പത്താം വാർഷികാഘോഷങ്ങൾക്ക് ആവേശകരമായ തുടക്കം. ക്രിസ്മസ് - പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി വെബ്സ്റ്ററിലെ ഹെറിറ്റേജ് പാർക്ക് ബാപ്റ്റിസ്റ്റ് ചർച്ച് ഗ്രൗണ്ടിൽ അരങ്ങേറിയ "വിന്റർ ബെൽസ് 2025' ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
ക്രിക്കറ്റ് താരം ശിവനാരായണൻ ചന്ദർപോൾ മുഖ്യ അതിഥിയായി സമാജത്തിന്റെ പത്താം വാർഷികാഘോഷങ്ങൾ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. കായിക - നിയമ രംഗത്തെ പ്രമുഖരായ പത്മശ്രീ ഷൈനി വിൽസൺ, അർജുന അവാർഡ് ജേതാവ് വിൽസൺ ചെറിയാൻ, പ്രമുഖ നിയമവിദഗ്ധൻ ജോസ് ഏബ്രഹാം എന്നിവരും വിശിഷ്ട അതിഥികളായി വേദി പങ്കിട്ടു.
"തട്ടുകട തെരുവ്' ജനസാഗരത്തെ ആകർഷിച്ചു. നൂറിലധികം തനത് കേരളീയ വിഭവങ്ങൾ തത്സമയം തയ്യാറാക്കി നൽകി. റീവ റെജി, ജെഫിൻ മാത്യു, ഡാനി ജോസ് എന്നിവരുടെ ഇൻസ്ട്രമെന്റൽ മ്യൂസിക്കും, ലക്ഷ്മി മെസ്മിൻ, രശ്മി നായർ, ജസ്റ്റിൻ തോമസ് എന്നിവർ നയിച്ച 'വിന്റർ മെലഡി' ഗാനനിശയും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി.
NRI
എഡ്മന്റൺ: കാനഡയിലെ എഡ്മന്റിണിലുള്ള വിവിധ കേരളീയ ക്രൈസ്തവ സഭകളുടെ ഐക്യവേദിയായ എഡ്മന്റൺ എക്യുമെനിക്കൽ ഫെലോഷിപ് (ഇഇഎഫ്) പത്താം വാർഷികാഘോഷവും "ക്രിസ്ബെൽസ് 2025' ക്രിസ്മസ് സംഗമവും വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു.
മിറേജ് ബാങ്ക്വറ്റ് ഹാളിൽ നടന്ന സംഗമത്തിൽ കാനഡയിലെ സാമൂഹിക - സാംസ്കാരിക രംഗത്തെ പ്രമുഖരും നൂറുകണക്കിന് വിശ്വാസികളും പങ്കെടുത്തു. ഫോർട്ട് സസ്കാച്വൻ എം.പി ഗാർനെറ്റ് ജീനിയസ് ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു.
അദ്ദേഹത്തിന്റെ ഭാര്യ ഡോ. റബേക്ക ജീനിയസ് വിശിഷ്ടാതിഥിയായിരുന്നു. ഇഇഎഫ് പ്രസിഡന്റ് റവ. ഫാ. തോമസ് പൂതിയോട്ട് അധ്യക്ഷത വഹിക്കുകയും ക്രിസ്മസ് സന്ദേശം നൽകുകയും ചെയ്തു.
NRI
എഡ്മിന്റൺ: കാനഡയിലെ എഡ്മിന്റണിലെ വിവിധ കേരള ക്രൈസ്തവ സഭകളുടെ ഐക്യവേദിയായ എഡ്മിന്റൺ എക്യുമെനിക്കൽ ഫെലോഷിപ്പ് (ഇഇഎഫ്) അതിന്റെ പത്താം വാർഷികത്തിന്റെ നിറവിൽ.
2015-ൽ കേരളത്തിലെ ഏഴ് അപ്പസ്തോലിക സഭകളിൽ നിന്നുള്ള വിശ്വാസികൾ ഒത്തുചേർന്ന് രൂപീകരിച്ച ഈ കൂട്ടായ്മ, കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ എഡ്മന്റണിലെ സാമൂഹിക, സാംസ്കാരിക, ആത്മീയ മണ്ഡലങ്ങളിൽ ശ്രദ്ധേയമായ സാന്നിധ്യമായി മാറി.
സഭകൾ തമ്മിലുള്ള ഐക്യം ഊട്ടിയുറപ്പിക്കുന്നതിനൊപ്പം, വിശ്വാസികളുടെ വളർച്ച ലക്ഷ്യമാക്കി വർഷംതോറും സംഘടിപ്പിക്കുന്ന ആത്മീയ പരിപാടികളും ക്രിസ്മസ് സംഗമങ്ങളും എഡ്മിന്റൺ മലയാളികളുടെ പ്രവാസി ജീവിതത്തിൽ നിർണായക പങ്കുവഹിക്കുന്നുണ്ട്.
പത്താം വാർഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന വാർഷിക ക്രിസ്മസ് സംഗമം "ക്രിസ്ബെൽസ് 2025' ഡിസംബർ 26ന് 50-ാം സ്ട്രീറ്റിലെ മിറേജ് ബാങ്ക്വറ്റ് ഹാളിൽ നടക്കും. ഫോർട്ട് സസ്കാച്വൻ എംപി ഗാർനെറ്റ് ജീനിയസ് ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യും.
അതോടൊപ്പം ഫെലോഷിപ്പിന്റെ പുതിയ വെബ്സൈറ്റിന്റെ പ്രകാശനവും അദ്ദേഹം നിർവഹിക്കും. എഡ്മിന്റൺ എക്യുമെനിക്കൽ ഫെലോഷിപ്പ് പ്രസിഡന്റ് റവ. തോമസ് പൂതിയോട്ട് ക്രിസ്മസ് സന്ദേശം നൽകും. വാർഷികാഘോഷത്തോടനുബന്ധിച്ച്, വിവാഹജീവിതത്തിൽ സുവർണ ജൂബിലി പിന്നിട്ട ദമ്പതികളെ ചടങ്ങിൽ പ്രത്യേകമായി ആദരിക്കും.
ദാമ്പത്യജീവിതത്തിന്റെ അരനൂറ്റാണ്ട് പിന്നിടുന്ന ദമ്പതികൾക്ക് നൽകുന്ന ഈ ആദരവ് ഇത്തവണത്തെ പരിപാടിയുടെ മുഖ്യ ആകർഷണമാണ്. വിവിധ സഭകളിൽ നിന്നുള്ള വിശ്വാസികൾ അവതരിപ്പിക്കുന്ന കലാപരിപാടികളും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടും.
എഡ്മിന്റൺ എക്യുമെനിക്കൽ ഫെലോഷിപ്പ് മാനേജിംഗ് കമ്മിറ്റിയുടെ മേൽനോട്ടത്തിൽ ആഘോഷങ്ങൾക്കായുള്ള ക്രമീകരണങ്ങൾ പൂർത്തിയായി വരുന്നതായി സെക്രട്ടറി ഫാ. സെറാ പോൾ, ട്രഷറർ ഫാ. മാത്യു പി. ജോസഫ്, കൺവീനർ ഡീക്കൺ തോമസ് കുരുവിള എന്നിവർ അറിയിച്ചു.
NRI
റോം: റോമിലെ ഇന്ത്യൻ എംബസിയിൽ വച്ച് ഗോത്ര നേതാവും സ്വാതന്ത്ര്യ സമര സേനാനിയുമായ ബിർസ മുണ്ടയുടെ 150-ാം ജന്മവാർഷികം ആഘോഷിച്ചു. ഗോത്രങ്ങളുടെ നീതിക്കും അവകാശങ്ങൾക്കും വേണ്ടിയുള്ള അദ്ദേഹത്തിന്റെ ധീരമായ പോരാട്ടത്തെ അവർ അനുസ്മരിച്ചു.
ബിർസയുടെ പാരമ്പര്യത്തെയും ജീവിതത്തെയും ആദരിക്കാൻ ഇന്ത്യൻ അംബാസഡർ ആഹ്വാനം ചെയ്തു. റോമിലെ ഓൾ ഇന്ത്യ ട്രൈബൽ കമ്യൂണിറ്റി വീർ ബിർസ മുണ്ടയുടെ ജന്മവാർഷികം ഇറ്റലിയിലെ ഇന്ത്യൻ അംബാസഡർ വാണി റാവുവിന്റെ നേതൃത്വത്തിലാണ് സംഘടിപ്പിച്ചത്.
ഭഗവാൻ ബിർസ മുണ്ടയുടെ ജീവിതം ചിത്രീകരിക്കുന്ന ഒരു ഡോക്യുമെന്ററി സിനിമയുടെ അവതരണത്തോടെയാണ് പരിപാടി ആരംഭിച്ചത്, അത് എല്ലാവരെയും അദ്ദേഹത്തിന്റെ പാരമ്പര്യത്തെ ഓർമിപ്പിക്കുകയും ഭക്തി വികാരങ്ങൾക്ക് പ്രചോദനം നൽകുകയും ചെയ്തു.
1875 നവംബർ 15ന് റാഞ്ചി ജില്ലയിലെ ഉലിഹാട്ടു ഗ്രാമത്തിലാണ് ബിർസ മുണ്ട ജനിച്ചത്. ബ്രിട്ടിഷ് അടിച്ചേൽപ്പിച്ച ജമീന്ദാരി (ഭൂവുടമ) സംവിധാനങ്ങൾക്കെതിരേയും വനങ്ങളും ഭൂമിയും സംരക്ഷിക്കുന്നതിനുമായി അദ്ദേഹം ഒരു പ്രസ്ഥാനത്തിന് നേതൃത്വം നൽകി.
ഗോത്രങ്ങളുടെ അന്തസ്, സ്വാതന്ത്ര്യം, സംസ്കാരം എന്നിവ സംരക്ഷിക്കുന്നതിനുള്ള ഒരു പോരാട്ടമായിരുന്നു ഇത്. ഇന്ത്യയുടെ ഗോത്ര പ്രസ്ഥാനങ്ങളുടെ മഹാനായ നേതാവായ ബിർസ മുണ്ടയെ ഗോത്ര ജനതയ്ക്കിടയിൽ മാത്രമല്ല, ലോകമെമ്പാടും പോരാട്ട നേതാവായി ഇപ്പോഴും കണക്കാക്കുന്നു.
"ബിർസ മുണ്ടയുടെ സംഭാവനകളെ അനുസ്മരിച്ചുകൊണ്ട് റോമിലെ ഇന്ത്യൻ അംബാസഡർ വാണി റാവു പറഞ്ഞു. "ഗോത്ര ഭൂമിയെ കെെയേറ്റങ്ങളിൽ നിന്ന് സംരക്ഷിക്കുക, ഗോത്ര പാരമ്പര്യങ്ങളും സംസ്കാരവും പുനരുജ്ജീവിപ്പിക്കുക, ചൂഷണത്തിൽ നിന്നും വിവേചനത്തിൽ നിന്നും മുക്തമായ ഒരു സമൂഹം കെട്ടിപ്പടുക്കുക എന്നിവയായിരുന്നു ബിർസ മുണ്ടയുടെ പ്രധാന പ്രവർത്തനം. " മുണ്ട ഗോത്ര സമൂഹത്തിന്റെ ഉന്നമനമാണ് ആഗ്രഹിച്ചതെന്ന് അവർ അനുസ്മരിച്ചു, അവരിൽ നിന്നാണ് ഇന്നും പ്രചോദനം ഉൾക്കൊണ്ടിരിക്കുന്നത്.
NRI
ഷിക്കാഗോ: നായർ അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഷിക്കാഗോയുടെ 11-ാമത് വാർഷികവും കേരളപ്പിറവി ആഘോഷവും ഡെസ്പ്ലെയിൻസിലുള്ള പ്രിയറി ലേക്ക് കമ്യൂണിറ്റി സെന്ററിൽ വച്ച് നടന്നു.
പ്രസിഡന്റ് വിജി എസ്. നായർ അധ്യക്ഷത വഹിച്ചു. രാധാകൃഷ്ണൻ നായർ കേരളപ്പിറവിയെക്കുറിച്ച് സംസാരിക്കുകയും ആശംസകൾ നൽകുകയും ചെയ്തു. റിട്ടയർമെന്റ് ജീവിതം എങ്ങനെ സുരക്ഷിതമാക്കാം എന്ന വിഷയത്തിലുള്ള സെമിനാറിന് റിജി മാഞ്ചിറയിൽ നേതൃത്വം നൽകി.