തിരുവല്ല: മലങ്കര മാർത്തോമ്മാ സുറിയാനി സഭ നിരണം - മാരാമൺ ഭദ്രാസനത്തിന്റെ പതിനാലാമത് കൺവൻഷൻ എട്ടു മുതൽ 11 വരെ കുമ്പനാട് ശാലേം മാർത്തോമ്മാ പള്ളിയിൽ നടക്കും.
എട്ടിനു വൈകുന്നേരം 6.30ന് മാർത്തോമ്മാ സഭാധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്ത കൺവൻഷൻ ഉദ്ഘാടനം ചെയ്യും. റവ. ഡോ. പി.പി തോമസ് വചന പ്രഘോഷണം നടത്തും.
ഒന്പതിനു രാവിലെ 10 ന് സന്നദ്ധ സുവിശേഷകസംഘവും സേവികാസംഘവും സംയുക്തമായി നടത്തുന്ന സമ്മേളനത്തിൽ ഡെയ്സി മാത്യൂസ് പ്രസംഗിക്കും. വൈകുന്നേരം ആറിന് ഓർത്തഡോക്സ് സഭ അടൂർ - കടന്പനാട് ഭദ്രാസനാധ്യ ക്ഷൻ ഡോ. സഖറിയാസ് മാർ അപ്രേം മെത്രാപ്പോലീത്ത വചന സന്ദേശം നൽകും.
10നു രാവിലെ കുട്ടികൾക്ക് വേണ്ടി മിഷൻ ചലഞ്ച്. ഉച്ചകഴിഞ്ഞ് 2. 30 ന് സിഎസ്എസ്എം നേതൃത്വത്തിൽ കുട്ടികളുടെ കൺവൻഷൻ.
സൺഡേസ്കൂൾ സമാജം ജനറൽ സെക്രട്ടറി റവ. സജേഷ് മാത്യു ഉദ്ഘാടനം ചെയ്യും. വൈകുന്നേരം ആറിനു പൊതുയോഗത്തിൽ ഡോ. ജോർജ് ചെറിയാൻ പ്രസംഗിക്കും.
11നു രാവിലെ എട്ടിന് ഭദ്രാസനത്തിലെ എല്ലാ വൈദികരും വിശ്വാസികളും പങ്കെടുക്കുന്ന വിശുദ്ധ കുർബാനയ്ക്ക് ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്താ മുഖ്യകാർമികത്വം വഹിക്കും. തുടർന്ന് ചേരുന്ന കുടുംബ സംഗമ യോഗത്തിൽ റവ. ഡോ. കെ. തോമസ് പ്രസംഗിക്കും. മാർത്തോമ്മാ മെത്രാപ്പോലീത്താ സമാപന സന്ദേശം നൽകും.