x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മെ​ട്രോ മെ​ഡി​ക്ക​ൽ ഗ്രൂ​പ്പി​ന്‍റെ പ​ത്താം വാ​ർ​ഷി​ക സ​മാ​പ​നാ​ഘോ​ഷം ച​രി​ത്ര​മാ​യി

അ​ബ്‌ദു​ല്ല നാ​ലു​പു​ര​യി​ൽ
Published: January 31, 2026 02:36 PM IST | Updated: January 31, 2026 02:36 PM IST

കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ ആ​രോ​ഗ്യ മേ​ഖ​ല​യി​ൽ അ​ഭി​മാ​ന​മാ​യി വ​ള​രു​ന്ന മെ​ട്രോ മെ​ഡി​ക്ക​ൽ ഗ്രൂ​പ്പി​ന്‍റെ പ​ത്താം വാ​ർ​ഷി​കാ​ഘോ​ഷം അ​തി​ഗം​ഭീ​ര​മാ​യി സ​മാ​പി​ച്ചു. സാ​ൽ​മി​യ റീ​ജ​ൻ​സി ഹോ​ട്ട​ലി​ൽ അ​തി​ഗം​ഭീ​ര​മാ​യി സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി നി​ല​വാ​ര​ത്തി​ലും ജ​ന​പ​ങ്കാ​ളി​ത്ത​ത്തി​ലും സം​ഘാ​ട​ന മി​ക​വി​ലും ശ്ര​ദ്ധ നേ​ടി.

കു​വൈ​റ്റി​ലെ ആ​രോ​ഗ്യ​രം​ഗ​ത്തി​ന്‍റെ ആ​ഗോ​ള വ​ള​ർ​ച്ച​യെ​യും ഇ​ന്ത്യ​ൻ നേ​തൃ​ത്വ​ത്തി​ലു​ള്ള സ്ഥാ​പ​ന​ങ്ങ​ളു​ടെ വി​ശ്വാ​സ്യ​ത​യെ​യും അ​ട​യാ​ള​പ്പെ​ടു​ത്താ​ൻ ക​ഴി​ഞ്ഞ ഒ​രു ച​രി​ത്ര​സം​ഭ​വ​മാ​യി പ​രി​പാ​ടി മാ​റി. ആ​രോ​ഗ്യ​രം​ഗ​ത്തു​ള്ള ഇ​ന്ത്യ​യു​ടെ പ​ങ്കാ​ളി​ത്തം കു​വൈ​റ്റി​ന് അ​ഭി​മാ​ന​മാ​യി മാ​റു​ന്ന നി​ര​വ​ധി വി​ഷ​യ​ങ്ങ​ൾ പ​രി​പാ​ടി​യി​ൽ ച​ർ​ച്ച ചെ​യ്യ​പ്പെ​ട്ടു.

ച​ട​ങ്ങി​ൽ മു​ഖ്യാ​തി​ഥി​യാ​യി ഷെ​യ്ഖ് അ​സം മു​ബാ​റ​ക് അ​ൽ - ​നാ​സർ അ​ൽ - ​സ​ബാ​ഹ് സ​ന്നി​ഹി​ത​നാ​യി​രു​ന്നു. മെ​ട്രോ മെ​ഡി​ക്ക​ൽ ഗ്രൂ​പ്പി​ന്‍റെ സേ​വ​ന​ങ്ങ​ൾ പ്ര​ശം​സ​നീ​യ​മാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. പാ​ണ​ക്കാ​ട് സ​യ്യി​ദ് മു​ന​വ​ർ അ​ലി ഷിഹാ​ബ് ത​ങ്ങ​ൾ പ​രി​പാ​ടി ഉ​ദ്ഘാ​നം ചെ​യ്തു.

 

K-Rail Survey

കു​ട്ട​നാ​ട് എംഎ​ൽഎ തോ​മ​സ് കെ. ​തോ​മ​സ് ച​ട​ങ്ങി​ൽ ഒ​ന്നാം സെ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. 26 എം​ബ​സി ഉ​ദ്യോ​ഗ​സ്ഥ​രും അം​ബാ​സ​ഡ​ർ​മാ​രും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. മ​ന്ത്രാ​ല​യ ഉ​ദ്യോ​ഗ​സ്ഥ​ർ, ആ​രോ​ഗ്യ -​വാ​ണി​ജ്യ - വ്യ​വ​സാ​യ രം​ഗ​ത്തെ പ്ര​മു​ഖ​ർ, മ​ത - സാ​മൂ​ഹി​ക - ​സാം​സ്കാ​രി​ക സം​ഘ​ട​നാ നേ​താ​ക്ക​ൾ എ​ന്നി​വ​രും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ പ്ര​തി​നി​ധി​ക​ൾ നി​റ​ഞ്ഞ വേ​ദി, കു​വൈ​റ്റി​ലെ ച​രി​ത്ര​ത്തി​ൽ ത​ന്നെ അ​പൂ​ർ​വ​മാ​യ ഒ​രു അ​ന്താ​രാ​ഷ്ട്ര മ​ഹാ​സം​ഗ​മ​മാ​യി മാ​റി. മെ​ട്രോ മെ​ഡി​ക്ക​ൽ ഗ്രൂ​പ്പി​ന്‍റെ ക​ഴി​ഞ്ഞ ഒ​രു പ​തി​റ്റാ​ണ്ടി​ലേറെയാ​യി വ​ള​ർ​ച്ചാ യാ​ത്ര ആ​സ്പ​ദ​മാ​ക്കി ത​യാ​റാ​ക്കി​യ പ്ര​ത്യേ​ക വീ​ഡി​യോ അ​വ​ത​ര​ണം ച​ട​ങ്ങി​ലെ പ്ര​ധാ​ന ആ​ക​ർ​ഷ​ണ​മാ​യി.

ഇ​തോ​ടൊ​പ്പം, മെ​ട്രോ മെ​ഡി​ക്ക​ൽ ഗ്രൂ​പ്പിന്‍റെ സ്ഥാ​പ​ക ചെ​യ​ർ​മാ​നും സിഇഒ​യു​മാ​യ മു​സ്ത​ഫ ഹം​സ​യു​ടെ അ​നു​ഭ​വ​ങ്ങ​ളും ദ​ർ​ശ​ന​വും ഉ​ൾ​ക്കൊ​ള്ളു​ന്ന പ്ര​ത്യേ​ക വീ​ഡി​യോ പ്ര​ദ​ർ​ശ​ന​വും ന​ട​ന്നു. മെ​ട്രോ മെ​ഡി​ക്ക​ൽ ഗ്രൂ​പ്പിന്‍റെ ആ​വി​ർ​ഭാ​വ​കാ​ലം മു​ത​ൽ വ​ള​ർ​ച്ച​യി​ലും വി​ജ​യ​യാ​ത്ര​യി​ലും നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ച്ച​വ​രെ ച​ട​ങ്ങി​ൽ പ്ര​ത്യേ​കം ആ​ദ​രി​ച്ചു.

 

K-Rail Survey

പ​ത്തു വ​ർഷം പൂ​ർ​ത്തി​യാ​ക്കി​യ​വ​ർ​ക്ക് മൊ​മെ​ന്‍റോ, സ​ർ​ട്ടി​ഫി​ക്ക​റ്റ്, 2000 കു​വൈ​റ്റ് ദി​നാ​ർ എ​ന്നി​വ ന​ൽ​കി. മാ​നേ​ജീ​രി​യ​ൽ ടീ​മി​നും ടീം ​ലീ​ഡ​ർ​മാ​ർ​ക്കും പ്ര​ത്യേ​ക പാ​രി​തോ​ഷി​ക​ങ്ങ​ളും മോ​മ​ന്‍റോ​യും ന​ൽ​കി ആ​ദ​രി​ച്ചു.

ജീ​വ​ന​ക്കാ​രു​ടെ മാ​താ​പി​താ​ക്ക​ൾ​ക്കാ​യു​ള്ള മേ​ഴ്‌​സി പ​ദ്ധ​തി, കു​ട്ടി​ക​ളു​ടെ വി​ക​സ​ന​ത്തി​നു​ള്ള മോ​ട്ടീ​വ് പ​ദ്ധ​തി, ദീ​ർ​ഘ​കാ​ല സേ​വ​ന​ങ്ങ​ൾ​ക്കാ​യു​ള്ള മെ​റി​റ്റ് പ​ദ്ധ​തി എ​ന്നി​വ ചെ​യ​ർ​മാ​നും സിഇഒ​യു​മാ​യ മു​സ്ത​ഫ ഹം​സ പ്ര​ഖ്യാ​പി​ച്ചു.

വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള ക​ലാ​കാ​ര​ന്മാ​ർ അ​വ​ത​രി​പ്പി​ച്ച വൈ​വി​ധ്യ​മാ​ർ​ന്ന സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ൾ ച​ട​ങ്ങി​ന് മാ​റ്റുകൂ​ട്ടി. ഷ​ഹ​ബാ​സ് അ​മ​നും സം​ഘ​വും അ​വ​ത​രി​പ്പി​ച്ച ഗ​സ​ൽ സം​ഗീ​താ​വി​ഷ്കാ​രം ഹൃ​ദ്യ​മാ​യി.

Tags : Metro Medical Group Anniversary Celebration Kuwait

Recent News

Up