Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kuwait

Middle East and Gulf

"യാ ​വ​ത​ൻ അ​ൽ കു​വൈ​റ്റ്' വീ​ഡി​യോ ആ​ൽ​ബം റി​ലീ​സ് ചെ​യ്തു

കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ന്‍റെ ദേ​ശീ​യ, വി​മോ​ച​ന ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി മു​ജ്ത​ബ ക്രി​യേ​ഷ​ൻ​സ് ബാ​ന​റി​ൽ ഹ​ബീ​ബു​ള്ള മു​റ്റി​ച്ചൂ​ർ സം​വി​ധാ​നം നി​ർ​വ​ഹി​ച്ച മ്യൂ​സി​ക്ക​ൽ വീ​ഡി​യോ ആ​ൽ​ബം "യാ ​വ​ത​ൻ അ​ൽ കു​വൈ​റ്റ്' റി​ലീ​സ് ചെ​യ്തു.

പ്ര​ശ​സ്ത ഗാ​യി​ക യും​ന അ​ജി​ൻ ഈ​ണം ന​ൽ​കി​യ ആ​ൽ​ബ​ത്തി​ൽ കു​വൈ​റ്റി​ലെ നൂ​റി​ല​ധി​കം ക​ലാ​കാ​ര​ന്മാ​ർ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. ഹ​ലാ ഫെ​ബ്രു​വ​രി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി വി​വി​ധ ഭാ​ഷ​ക​ളി​ൽ വ​രി​ക​ൾ കോ​ർ​ത്തി​ണ​ക്കി ആ​ൽ​ബ​ങ്ങ​ൾ പു​റ​ത്തി​റ​ക്കു​ന്ന മു​ജ്ത​ബ ക്രി​യേ​ഷ​ൻ​സി​ന്‍റെ പ​ന്ത്ര​ണ്ടാ​മ​ത്തെ ആ​ൽ​ബ​മാ​ണി​ത്.

അ​ബ്ബാ​സി​യ അ​സ്‌​പെ​യ​ർ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ക​ലാ-​സാ​മൂ​ഹി​ക-​സാം​സ്‌​കാ​രി​ക രം​ഗ​ത്തെ പ്ര​മു​ഖ​ർ പ​ങ്കെ​ടു​ത്തു.

ഡോ. ​അ​ബ്ദു​ല്ല ഹം​സ (ഡാ​ലി​യ ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ), ആ​ബി​ദ് (ദു​ബാ​യി ക​റ​ക്ക് മാ​നേ​ജിംഗ് ഡ​യ​റ​ക്ട​ർ), അ​ബ്ദു​റ​ഹ്മാ​ൻ (അ​ൽ അ​ൻ​സാ​രി എ​ക്സ്ചേ​ഞ്ച് മാ​നേ​ജ​ർ), ലോ​ക കേ​ര​ള സ​ഭാം​ഗ​ങ്ങ​ളാ​യ ഹി​ക്മ​ത്ത് ടി​വി, മ​ണി​ക്കു​ട്ട​ൻ എ​ട​ക്കാ​ട്, സ​ത്താ​ർ കു​ന്നി​ൽ, മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രാ​യ സി​ദ്ധീ​ഖ് വ​ലി​യ​ക​ത്ത്, അ​നി​ൽ പി ​അ​ല​ക്സ്, സ​ലീം കോ​ട്ട​യി​ൽ, ജ​ലി​ൻ തൃ​പ്ര​യാ​ർ, മു​നീ​ർ അ​ഹ​മ​ദ്, എ​സ്.എ. ​ഷ​ഹീ​ദ് ല​ബ്ബ, മു​നീ​ർ പെ​രു​മു​ഖം തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

മു​ജ്ത​ബ ഗ്രൂ​പ്പി​ന്‍റെ അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​രാ​യ ഹ​ബീ​ബു​ള്ള മു​റ്റി​ച്ചൂ​ർ, രാ​ജേ​ഷ് കൊ​ച്ചി​ൻ (ഡികെ ഡാ​ൻ​സ്), മൊ​യ്തു മേ​മി, ഇ​സ്മാ​യി​ൽ വ​ള്ളി​യോ​ത്ത്, കെ.പി. റാ​ഷി​ദ് എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

ദേ​ശ​സ്നേ​ഹ​വും സാം​സ്‌​കാ​രി​ക ഐ​ക്യ​വും പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന ഈ ​ആ​ൽ​ബം, കു​വൈറ്റി​ലെ ഹാ​ലാ ഫെ​ബ്രു​വ​രി ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് കൂ​ടു​ത​ൽ നി​റം പ​ക​രു​മെ​ന്ന് അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ വ്യ​ക്ത​മാ​ക്കി.

 

NRI

കൊ​ല്ലം ജി​ല്ലാ പ്ര​വാ​സി സ​മാ​ജം കു​വൈ​റ്റ് വ​നി​താ വേ​ദി ആ​രോ​ഗ്യ​ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു

കു​വൈ​റ്റ് സി​റ്റി: കൊ​ല്ലം ​ജി​ല്ലാ പ്ര​വാ​സി സ​മാ​ജം കു​വൈ​റ്റി​ന്‍റെ വ​നി​താ വേ​ദി, ആ​രോ​ഗ്യ​ബോ​ധ​വ​ത്ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി "നി​ശ്വാ​സം' (സ​മ്മ​ർ​ദ​മു​ക്ത ജീ​വി​തം - റിലാക്സ്, റിസെറ്റ്, റിന്യൂ) എ​ന്ന പേ​രി​ൽ സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു.

"സ​മ്മ​ർ​ദം കു​റ​യ്ക്കു​ക, കൂ​ടു​ത​ൽ ജീ​വി​ക്കു​ക: ആ​രോ​ഗ്യ​മു​ള്ള മ​ന​സ്, ആ​രോ​ഗ്യ​മു​ള്ള ജീ​വി​തം' എ​ന്ന പ്ര​മേ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി അ​ബ്ബാ​സി​യ​യി​ലെ ഹെ​വ​ൻ​സ് ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ കു​വൈ​റ്റി​ലെ പ്ര​മു​ഖ സൈ​ക്യാ​ട്രി​സ്റ്റ് ഡോ. ​നീ​തു മ​റി​യം ചാ​ക്കോ (Fawzia Sultan Health Care Clinic, Salmiya) മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

പ്ര​വാ​സി സ​മൂ​ഹ​ത്തി​ൽ വ​ർ​ധി​ച്ചു​വ​രു​ന്ന സ​മ്മ​ർ​ദം, ഉ​ത്ക​ണ്ഠ, ഡി​പ്ര​ഷ​ൻ, ഉ​റ​ക്ക​സം​ബ​ന്ധ​മാ​യ പ്ര​ശ്ന​ങ്ങ​ൾ, കു​ട്ടി​ക​ളി​ലെ​യും കൗ​മാ​ര​ക്കാ​രി​ലെ​യും മാ​ന​സി​ക വെ​ല്ലു​വി​ളി​ക​ൾ തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ൾ സെ​മി​നാ​റി​ൽ ച​ർ​ച്ച ചെ​യ്തു.

വ​നി​താ​വേ​ദി ചെ​യ​ർ​പേ​ഴ്സ​ൺ മി​നി ഗീ​വ​ർ​ഗീ​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന ച​ട​ങ്ങ് കെ​ജെ​പി​എ​സ് ര​ക്ഷാ​ധി​കാ​രി ജോ​യ് ജോ​ൺ തു​രു​ത്തി​ക്ക​ര  ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. പ്ര​സി​ഡ​ന്‍റ് ടി. ​ടി. ബി​നി​ൽ സ്വാ​ഗ​തം ആ​ശം​സി​ച്ചു.

 

NRI

ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് "ഇ​ന്ത്യ ഉ​ത്സ​വ്" ആ​ഘോ​ഷി​ക്കു​ന്നു

കു​വൈ​റ്റ് സി​റ്റി: ഇ​ന്ത്യ​ൻ റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് കു​വൈ​റ്റ് "ഇ​ന്ത്യ ഉ​ത്സ​വ്' സം​ഘ​ടി​പ്പി​ക്കു​ന്നു. കു​വൈ​റ്റി​ലെ വി​വി​ധ ഔ​ട്ട്‌​ലെ​റ്റു​ക​ളി​ലാ​യി 2026 - 27 വ​രെ നീ​ണ്ടു നി​ൽ​ക്കു​ന്ന "ഇ​ന്ത്യ ഉ​ത്സ​വ്' അ​ൽ-​റാ​യി ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ കു​വൈ​റ്റി​ലെ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ പ​ര​മി​ത ത്രി​പാ​ഠി​യാ​ണ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

ലു​ലു കു​വൈ​റ്റി​ന്‍റെ ഉ​ന്ന​ത മാ​നേ​ജ്മെ​ന്‍റ് അം​ഗ​ങ്ങ​ളും ഉ​ദ്യോ​ഗ​സ്ഥ​രും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. പ​ര​മ്പ​രാ​ഗ​ത ഇ​ന്ത്യ​ൻ സം​ഗീ​ത ബാ​ൻ​ഡി​ന്‍റെ അ​വ​ത​ര​ണ​ത്തോ​ടെ​യാ​ണ് ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ച്ച​ത്.

ഇ​ന്ത്യ​ൻ ബ്രാ​ൻ​ഡ​ഡ് ഉ​ത്പ​ന്ന​ങ്ങ​ളാ​യ ഗ്രോ​സ​റി​ക​ൾ, മാം​സം, പ​ഴ​ങ്ങ​ളും പ​ച്ച​ക്ക​റി​ക​ളും ഹെ​ൽ​ത്ത് ആ​ൻ​ഡ് ബ്യൂ​ട്ടി ഉ​ത്പ​ന്ന​ങ്ങ​ൾ, ഫ്രെ​ഷ്, ഫ്രോ​സ​ൺ ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ, ഫാ​ഷ​ൻ വ​സ്ത്ര​ങ്ങ​ൾ, പാ​ദ​ര​ക്ഷ​ക​ൾ എ​ന്നി​വ​യു​ൾ​പ്പെ​ടെ നി​ര​വ​ധി വി​ഭാ​ഗ​ങ്ങ​ളി​ൽ ആ​ക​ർ​ഷ​ക​മാ​യ വി​ല​ക്കു​റ​വു​ക​ളും പ്ര​ത്യേ​ക ഓ​ഫ​റു​ക​ളും ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ല​ഭി​ക്കും.

സാ​രി​ക​ൾ, ചു​രി​ദാ​റു​ക​ൾ, ലെ​ഹ​ങ്ക​ക​ൾ എ​ന്നി​വ​യ്ക്ക് ഫ്ലാ​റ്റ് 25 ശ​ത​മാ​നം ഡി​സ്‌​കൗ​ണ്ട് പ്ര​ഖ്യാ​പി​ച്ച​തോ​ടെ എ​ല്ലാ പ്രാ​യ​ത്തി​ലു​ള്ള ഷോ​പ്പ​ർ​മാ​രു​ടെ​യും ആ​വേ​ശം ഇ​ര​ട്ടി​യാ​യി.

NRI

ക​ല കു​വൈ​റ്റ് ഫി​ലിം ഫെ​സ്റ്റി​വ​ൽ സം​ഘ​ടി​പ്പി​ച്ചു

കു​വൈ​റ്റ് സി​റ്റി:​ കേ​ര​ള ആ​ർ​ട്ട് ല​വേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ൻ (ക​ല കു​വൈ​റ്റ്)‌ ഫി​ലിം സൊ​സൈ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഏ​ട്ടാ​മ​ത് മൈ​ക്രോ ഫി​ലിം ഫെ​സ്റ്റി​വ​ൽ സം​ഘ​ടി​പ്പി​ച്ചു. അ​ൽ ന​ജാ​ത്ത് സ്കൂ​ൾ മം​ഗ​ഫി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ക​ല കു​വൈ​റ്റ്‌ പ്ര​സി​ഡ​ന്‍റ് മാ​ത്യു ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.  

ന​ടി​യും തി​ര​ക്ക​ഥാ​കൃ​ത്തു​മാ​യ രോ​ഹി​ണി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ക​ല കു​വൈ​റ്റ്‌ സ​ജീ​വ പ്ര​വ​ർ​ത്ത​ക​നും മ​ല​യാ​ളം മി​ഷ​ൻ കു​വൈ​റ്റ്‌ പ്ര​സി​ഡ​ന്‍റു​മാ​യ സ​ന​ൽ കു​മാ​റി​ന്‍റെ വി​യോ​ഗ​ത്തി​ൽ ഫെ​സ്റ്റി​വ​ൽ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.

മ​ല​യാ​ളം​മി​ഷ​ൻ കു​വൈ​റ്റ്‌ ചാ​പ്റ്റ​ർ സെ​ക്ര​ട്ട​റി ജെ. ​സ​ജി ച​ട​ങ്ങി​ൽ അ​ഭി​വാ​ദ്യ​ങ്ങ​ൾ അ​ർ​പ്പി​ച്ച് സം​സാ​രി​ച്ചു. ക​ല കു​വൈ​റ്റ്‌ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി.​വി. ഹി​ക്മ​ത് സ്വാ​ഗ​തം ആ​ശം​സി​ച്ച ച​ട​ങ്ങി​ന് മൈ​ക്രോ ഫി​ലിം ഫെ​സ്റ്റി​വ​ൽ ജ​ന​റ​ൽ ക​ൺ​വീ​ന​ർ ജ​സ്റ്റി​ൻ ന​ന്ദി പ​റ​ഞ്ഞു.

സം​വി​ധാ​യ​ക​ൻ ഷ​രീ​ഫ് ഈ​സ, ക​ല കു​വൈ​റ്റ്‌ വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​വി. പ്ര​വീ​ൺ, ജോ​യി​ൻ സെ​ക്ര​ട്ട​റി പ്ര​സീ​ദ് ക​രു​ണാ​ക​ര​ൻ, ക​ലാ വി​ഭാ​ഗം സെ​ക്ര​ട്ട​റി നി​ഷാ​ന്ത് ജോ​ർ​ജ്, ഫ​ഹ​ഹീ​ൽ മേ​ഖ​ല സെ​ക്ര​ട്ട​റി ബി​ജോ​യ്, ക​ല കു​വൈ​റ്റ്‌ ഫി​ലിം സൊ​സൈ​റ്റി ക​ൺ​വീ​ന​ർ അ​ജി​ത്ത് പ​ട്ട​മ​ന എ​ന്നി​വ​ർ വേ​ദി​യി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

63 കൊ​ച്ചു സി​നി​മ​ക​ൾ മാ​റ്റു​ര​ച്ച ഫി​ലിം ഫെ​സ്റ്റി​വ​ലി​ൽ വി.​കെ. ശ്രീ​ജി​ത്ത്‌ സം​വി​ധാ​നം ചെ​യ്ത "The third triumphet' മി​ക​ച്ച സി​നി​മ​യ്ക്കു​ള്ള അ​വാ​ർ​ഡ് ക​ര​സ്ഥ​മാ​ക്കി. ഷൈ​ജു ജോ​ൺ മാ​ത്യു സം​വി​ധാ​നം ചെ​യ്ത "ഇ​ത​ൾ' എ​ന്ന സി​നി​മ​യാ​ണ് മി​ക​ച്ച ര​ണ്ടാ​മ​ത്തെ സി​നി​മ​യ്ക്കു​ള്ള അ​വാ​ർ​ഡ്നേ​ടി​യ​ത്.

രാ​ജീ​വ്‌ ദേ​വാ​ന​ന്ദ​നം സം​വി​ധാ​നം ചെ​യ്ത "പ​ന്തം', സു​ശാ​ന്ത് സു​കു​മാ​ര​ൻ സം​വി​ധാ​നം ചെ​യ്ത ഫോ​ർ​മാ​റ്റ്‌ എ​ന്നി​വ മി​ക​ച്ച സി​നി​മ​ക​ൾ​ക്കു​ള്ള പ്ര​ത്യേ​ക ജൂ​റി പു​ര​സ്‌​കാ​രം നേ​ടി. "The third triumphet' എ​ന്ന സി​നി​മ സം​വി​ധാ​നം ചെ​യ്ത വി.​കെ. ശ്രീ​ജി​ത്ത്‌ ആ​ണ് മി​ക​ച്ച സം​വി​ധാ​യ​ക​ൻ.

The shoes എ​ന്ന സി​നി​മ​യി​ലൂ​ടെ വി​മ​ൽ പി. ​വേ​ലാ​യു​ധ​ൻ മി​ക​ച്ച സ്ക്രി​പ്റ്റ് റൈ​റ്റ​റാ​യി തെ​ര​ഞ്ഞെ​ടു​ത്തു. സാ​യി​പ്പി​ന്‍റെ കൂ​ടെ ഒ​രു രാ​ത്രി എ​ന്ന സി​നി​മ​യ്ക്ക് മി​ക​ച്ച സ്ക്രി​പ്റ്റ് റൈ​റ്റെ​റി​നു​ള്ള സ്പെ​ഷ്യ​ൽ ജൂ​റി പു​ര​സ്‌​കാ​രം നി​ഖി​ൽ പ​ള്ള​ത്ത് നേ​ടി.

ആ​വി​ർ​ഭാ​വം എ​ന്ന സി​നി​മ​യി​ലൂ​ടെ മി​ക​ച്ച സി​നി​മ​ട്ടോ​ഗ്രാ​ഫി​കു​ള്ള അ​വാ​ർ​ഡ് അ​ശ്വി​ൻ ശ​ശി​കു​മാ​ർ, മി​ക​ച്ച സൗ​ണ്ട് ഡി​സൈ​ന​ർ അ​ശ്വി​ൻ, ബെ​സ്റ്റ് ആ​ർ​ട്ട് ഡ​യ​റ​ക്ട​ർ ആ​ന​ന്ദ് ശ്രീ​കു​മാ​ർ എ​ന്നി​വ​ർ അ​വാ​ർ​ഡ് ക​ര​സ്ത​മാ​ക്കി.

ബെ​സ്റ്റ് എ​ഡി​റ്റ​ർ​ക്കു​ള്ള അ​വാ​ർ​ഡ് "Ray of Hope' എ​ന്ന സി​നി​മ​യ്ക്ക് അ​ര​വി​ന്ദ് കൃ​ഷ്ണ​ൻ അ​ർ​ഹ​നാ​യി. "The third triumphet' എ​ന്ന സി​നി​മ​യി​ൽ മി​ക​ച്ച അ​ഭി​ന​യം കാ​ഴ്ച​വ​ച്ച നി​ഷാ​ദ് മു​ഹ​മ്മ​ദ്‌ ന​ല്ല ന​ട​നു​ള്ള അ​വാ​ർ​ഡ് ക​ര​സ്ഥ​മാ​ക്കി.

ഭ്ര​മം എ​ന്ന സി​നി​മ​യി​ൽ അ​ഭി​ന​യി​ച്ച ആ​ൻ​ഡ്രി​യ ഷ​ർ​ളി ഡി​ക്രൂ​സ് മി​ക​ച്ച ന​ടി​ക്കു​ള്ള അ​വാ​ർ​ഡി​ന് അ​ർ​ഹ​യാ​യി. "Hope' എ​ന്ന സി​നി​മ​യി​ൽ അ​ഭി​ന​യി​ച്ച ഇ​സാ​ൻ ഹി​ൽ​മി* ആ​ണ് മി​ക​ച്ച ബാ​ല​താ​രം. കൂ​ടാ​തെ "Room of shadows' എ​ന്ന സി​നി​മ​യി​ലൂ​ടെ ഇ​വ​ഞ്ജ​ലീ​ന മ​റി​യ സി​ബി മി​ക​ച്ച ബാ​ല​താ​ര​ത്തി​നു​ള്ള സ്പെ​ഷ്യ​ൽ ജൂ​റി അ​വാ​ർ​ഡും ക​ര​സ്ഥ​മാ​ക്കി.

ജൂ​റി അം​ഗ​ങ്ങ​ൾ മ​ത്സ​ര ഫ​ല പ്ര​ഖ്യാ​പ​ന​വും മൈ​ക്രോ ഫി​ലിം ഫെ​സ്റ്റി​വ​ൽ വി​ജ​യി​ക​ൾ​ക്കു​ള്ള അ​വാ​ർ​ഡ് ദാ​ന​വും ന​ൽ​കി.

NRI

ക​ല കു​വൈ​റ്റ് വാ​ർ​ഷി​ക പൊ​തു​സ​മ്മേ​ള​നം വ്യാ​ഴാ​ഴ്ച

കു​വൈ​റ്റ് സി​റ്റി: കേ​ര​ള ആ​ർ​ട്ട് ല​വേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ (ക​ല കു​വൈ​റ്റ്) 47-ാമ​ത് വാ​ർ​ഷി​ക പൊ​തു​സ​മ്മേ​ള​നം വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം 6.30ന് ​സ. സ​ന​ൽ കു​മാ​ർ ന​ഗ​ർ (ഇ​ന്ത്യ​ൻ സെ​ൻ​ട്ര​ൽ സ്‌​കൂ​ൾ അ​ബ്ബാ​സി​യ​യി​ൽ) ന​ട​ക്കും. 

മു​തി​ർ​ന്ന മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​നും സാം​സ്‌​കാ​രി​ക പ്ര​വ​ർ​ത്ത​ക​നു​മാ​യ കെ.​ജെ. ജേ​ക്ക​ബ് മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കു​ന്ന പൊ​തു​സ​മ്മേ​ള​ന​ത്തി​ലേ​ക്ക് കു​വൈ​റ്റി​ലെ മു​ഴു​വ​ൻ പ്ര​വാ​സി സു​ഹൃ​ത്തു​ക്ക​ളെ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി ക​ല കു​വൈ​റ്റ് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

NRI

ലോ​ക​കേ​ര​ള സ​ഭ​യി​ലേ​ക്ക് ബാ​ബു ഫ്രാ​ൻ​സീസ് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു

കു​വൈ​റ്റ് സി​റ്റി: ലോ​ക​കേ​ര​ള സ​ഭ​യു​ടെ അ​ഞ്ചാം സ​മ്മേ​ള​ന​ത്തി​ലേ​ക്ക് കു​വൈ​റ്റ് പ്ര​വാ​സി​യും പ്ര​മു​ഖ സാ​മൂ​ഹ്യ, സാം​സ്കാ​രി​ക, നി​യ​മ കാ​ര്യ പ്ര​വ​ർ​ത്ത​ക​നു​മാ​യ ബാ​ബു ഫ്രാ​ൻ​സീ​സ് വീ​ണ്ടും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

2018ൽ ​ആ​രം​ഭി​ച്ച ആ​ദ്യ ലോ​ക കേ​ര​ള സ​ഭ മു​ത​ൽ വി​വി​ധ സ​ഭ​ക​ളി​ൽ കു​വൈ​റ്റി​നെ പ്ര​തി​നി​ധീ​ക​രി​ച്ചി​ട്ടു​ണ്ട്. നോ​ര്‍​ക്ക കെ​യ​ര്‍’ ആ​രോ​ഗ്യ ഇ​ന്‍​ഷു​റ​ന്‍​സ് പ​ദ്ധ​തി യാ​ഥ്യാ​ര്‍​ഥ്യ​മാ​ക്കാ​ൻ ന​ട​ത്തി​യ ഇ​ട​പെ​ട​ലു​ക​ൾ വ​ഴി ആ​യി​ര​ക​ണ​ക്കി​ന് പ്ര​വാ​സി​ക​ൾ​ക്ക് പ്ര​യോ​ജ​നം ല​ഭി​ച്ചു കൊ​ണ്ടി​രി​ക്കു​ന്നു.

മ​ട​ങ്ങി ചെ​ല്ലു​ന്ന പ്ര​വാ​സി​ക​ള്‍​ക്ക് ഇ​ന്‍​ഷു​റ​ന്‍​സ് പ​രി​ര​ക്ഷ ന​ല്‍​ക​ണ​മെ​ന്ന ആ​ശ​യം 2018ലെ ​ലോ​ക കേ​ര​ള സ​ഭ​യി​ല്‍ അ​ട​ക്കം നി​ര​വ​ധി വേ​ദി​ക​ളി​ല്‍ നി​ര്‍​ദ്ദേ​ശം ഉ​ന്ന​യി​ച്ച വ്യ​ക്തി​യാ​ണ് എ​ന്‍​സി​പി വ​ര്‍​ക്കിം​ഗ് ക​മ്മി​റ്റി അം​ഗ​വും ഓ​വ​ർ​സീ​സ് സെ​ൽ ദേ​ശീ​യ അ​ധ്യ​ക്ഷ​നു​മാ​യ ബാ​ബു ഫ്രാ​ന്‍​സീ​സ്.

2024 ജൂ​ണി​ല്‍ ന​ട​ന്ന നാ​ലാം ലോ​ക കേ​ര​ള സ​ഭ​യി​ലും ഈ ​വി​ഷ​യം മു​ഖ്യ​മ​ന്ത്രി​യോ​ടും, സ്പീ​ക്ക​റോ​ടും സ​മ​ഗ്ര ആ​രോ​ഗ്യ ഇ​ന്‍​ഷു​റ​ന്‍​സ് പ​ദ്ധ​തി , മ​ട​ങ്ങി വ​രു​ന്ന പ്ര​വാ​സി​ക​ളെ​യും ഉ​ള്‍​പ്പെ​ടു​ത്തി ന​ട​പ്പാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട​തും ബാ​ബു ഫ്രാ​ന്‍​സീ​സാ​ണ്.

ലോ​ക​മെ​മ്പാ​ടു​മു​ള്ള പ്ര​വാ​സി കേ​ര​ളീ​യ​രു​ടെ ഐ​ക്യ​വും പ​ര​സ്പ​ര സ​ഹ​ക​ര​ണ​വും ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നും, കേ​ര​ള​ത്തി​ന്റെ സം​സ്കാ​രി​ക വ​ള​ർ​ച്ച​യ്ക്ക് പു​തി​യ ദി​ശ ന​ൽ​കു​ന്ന​തി​നു​മാ​യി നി​ല​കൊ​ള്ളു​ന്ന ലോ​ക​കേ​ര​ള സ​ഭ​യു​ടെ അ​ഞ്ചാ​മ​ത് സ​മ്മേ​ള​നം ഈ മാസം 29, 30, 31 തീ​യ​തി​ക​ളി​ൽ തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​ത്തി​ൽ സം​ഘ​ടി​പ്പി​ക്ക​പ്പെ​ടു​ന്നു.

ലോ​ക കേ​ര​ള സ​ഭ എ​ന്ന നൂ​ത​ന ആ​ശ​യ​ത്തെ കേ​ന്ദ്ര സ​ർ​ക്കാ​ർ ഒ​രു മാ​തൃ​കാ പ​ര​മാ​യ ചു​വ​ടു​വെ​പ്പാ​യി അം​ഗീ​ക​രി​ക്കു​ക​യും, മ​റ്റു സം​സ്ഥാ​ന​ങ്ങ​ളും ഈ ​മാ​തൃ​ക പ്രാ​വ​ർ​ത്തി​ക​മാ​ക്ക​ണ​മെ​ന്ന് ഔ​ദ്യോ​ഗി​ക​മാ​യി ശു​പാ​ർ​ശ ചെ​യ്തി​രി​ക്കു​ക​യാ​ണ് വി​ദേ​ശ​കാ​ര്യ വ​കു​പ്പി​ന്‍റെ പാ​ർ​ലി​മെ​ന്‍റ​റി സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി.

ലോ​ക കേ​ര​ള സ​ഭ​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ബാ​ബു ഫ്രാ​ൻ​സീ​സി​നെ​യും മ​റ്റു പ്ര​തി​നി​ധി​ക​ളെ​യും അ​ഭി​വാ​ദ്യം ചെ​യ്യു​ന്ന​താ​യും പ്ര​വാ​സി​ക​ളു​ടെ പ്ര​ശ്ന​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യു​ന്ന​തി​നു എ​ല്ലാ വി​ധ ആ​ശം​സ​ക​ൾ നേ​രു​ന്ന​താ​യും ഓ​വ​ർ​സീ​സ് എ​ൻ സി ​പി ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​കു​റി​പ്പി​ലൂ​ടെ അ​റി​യി​ച്ചു.

International

ഔ​വ​ർ ലേ​ഡി ഓ​ഫ് അ​റേ​ബ്യ പ​ള്ളി മൈ​ന​ർ ബ​സി​ലി​ക്ക​യാ​യി ഉ​യ​ർ​ത്തി

കു​​​​വൈ​​​​റ്റ് സി​​​​റ്റി: കു​​​​വൈ​​​​റ്റി​​​​ലെ ക്രി​​​​സ്തീ​​​​യ​​​​വി​​​​ശ്വാ​​​​സ​​​​ത്തി​​​​ന്‍റെ കേ​​​​ന്ദ്ര​​​​മാ​​​​യ അ​​​​ഹ്‌​​​​മ​​​​ദി​​​​യി​​​​ലെ ഔ​​​​വ​​​​ർ ലേ​​​​ഡി ഓ​​​​ഫ് അ​​​​റേ​​​​ബ്യ പ​​​​ള്ളി മൈ​​​​ന​​​​ർ ബ​​​​സി​​​​ലി​​​​ക്ക​​​​യാ​​​​യി ഉ​​​​യ​​​​ർ​​​​ത്തി.

തി​​​​രു​​​​ക്ക​​​​ർ​​​​മങ്ങ​​​​ളി​​​​ൽ വ​​​​ത്തി​​​​ക്കാ​​​​ൻ സ്റ്റേ​​​​റ്റ് സെ​​​​ക്ര​​​​ട്ട​​​​റി ക​​​​ർ​​​​ദി​​​​നാ​​​​ൾ പി​​​​യെ​​​​ത്രോ പ​​​​രോ​​​​ളി​​​​ൻ മു​​​​ഖ്യ​​​​കാ​​​​ർ​​​​മി​​​​ക​​​​നാ​​​​യി​​​​രു​​​​ന്നു. വി​​​​ശു​​​​ദ്ധ​​​​ കു​​​​ർ​​​​ബാ​​​​ന​​​​മ​​​​ധ്യേ മൈ​​​​ന​​​​ർ ബ​​​​സി​​​​ലി​​​​ക്ക​​​​യാ​​​​യി ഉ​​​​യ​​​​ർ​​​​ത്തി​​​​ക്കൊ​​​​ണ്ടു​​​​ള്ള മാ​​​​ർ​​​​പാ​​​​പ്പ​​​​യു​​​​ടെ പ്ര​​​​ഖ്യാ​​​​പ​​​​നം അ​​​​ദ്ദേ​​​​ഹം അ​​​​നാ​​​​ച്ഛാ​​​​ദ​​​​നം ചെ​​​​യ്തു.

ഇ​​​​ത് കു​​​​വൈ​​​​റ്റി​​​​ലെ മാ​​​​ത്ര​​​​മ​​​​ല്ല, അ​​​​റേ​​​​ബ്യ​​​​ൻ ഉ​​​​പ​​​​ദ്വീ​​​​പി​​​​ലെ മു​​​​ഴു​​​​വ​​​​ൻ ക്രൈ​​​​സ്ത​​​​വ​​​​സ​​​​മൂ​​​​ഹ​​​​ത്തി​​​​നും ച​​​​രി​​​​ത്ര​​​​നി​​​​മി​​​​ഷ​​​​മാ​​​​ണെ​​​​ന്ന് ക​​​​ർ​​​​ദി​​​നാ​​​​ൾ പ​​​​രോ​​​ളി​​​​ൻ വ​​​ച​​​ന​​​സ​​​ന്ദേ​​​ശ​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു. ഈ ​​​​അം​​​​ഗീ​​​​കാ​​​​രം കേ​​​​വ​​​​ലം സ​​​​ഭാ​​​​ കെ​​​​ട്ടി​​​​ട​​​​ത്തി​​​​നു​​​​ള്ള ബ​​​​ഹു​​​​മ​​​​തി​​​​യ​​​​ല്ലെ​​​​ന്നും മ​​​​റി​​​​ച്ച് അ​​​​റേ​​​​ബ്യ​​​​ൻ ഉ​​​​പ​​​​ദ്വീ​​​​പി​​​​ലു​​​​ട​​​​നീ​​​​ള​​​​മു​​​​ള്ള സ​​​​ഭ​​​​യു​​​​ടെ പ​​​​തി​​​​റ്റാ​​​​ണ്ടു​​​​ക​​​​ൾ നീ​​​​ണ്ട ആ​​​​ത്മീ​​​​യ​​​​യാ​​​​ത്ര​​​​യ്ക്കും അ​​​​തി​​​​ന്‍റെ ദൗ​​​​ത്യ​​​​ത്തി​​​​നു​​​​മു​​​​ള്ള അം​​​​ഗീ​​​​കാ​​​​ര​​​​മാ​​​​ണെ​​​​ന്നും ക​​​​ർ​​​​ദി​​​​നാ​​​​ൾ ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി.

പ​​​​ള്ളി സ്ഥാ​​​​പി​​​​ത​​​​മാ​​​​യ​​​​തു​​​​ മു​​​​ത​​​​ൽ ത​​​​ദ്ദേ​​​​ശീ​​​​യ​​​​രും കു​​​​ടി​​​​യേ​​​​റ്റ​​​​ക്കാ​​​​രു​​​​മാ​​​​യ സ​​​​മൂ​​​​ഹ​​​​ങ്ങ​​​​ളു​​​​മാ​​​​യി, പ്ര​​​​ത്യേ​​​​കി​​​​ച്ച് 20-ാം നൂ​​​​റ്റാ​​​​ണ്ടി​​​​ന്‍റെ മ​​​​ധ്യ​​​​ത്തി​​​​ൽ എ​​​​ത്തി​​​​യ കു​​​​ടി​​​​യേ​​​​റ്റ തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ളു​​​​മാ​​​​യു​​​​ള്ള സ​​​​ഭ​​​​യു​​​​ടെ ആ​​​​ഴ​​​​മാ​​​​യ ബ​​​​ന്ധം ക​​​​ർ​​​​ദി​​​​നാ​​​​ൾ എ​​​​ടു​​​​ത്തു​​​​പ​​​​റ​​​​ഞ്ഞു.

കു​​​​ടി​​​​യേ​​​​റ്റ തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ൾ, ന​​​​മ്മു​​​​ടെ മാ​​​​താ​​​​വാ​​​​യ ക​​​​ന്യ​​​​കമ​​​​റി​​​​യ​​​​ത്തോ​​​​ടു​​​​ള്ള അ​​​​വ​​​​രു​​​​ടെ വി​​​​ശ്വാ​​​​സ​​​​വും ഭ​​​​ക്തി​​​​യും അ​​​​വ​​​​രോ​​​​ടൊ​​​​പ്പം കൊ​​​​ണ്ടു​​​​വ​​​​ന്നു​​​​കൊ​​​​ണ്ട് ഇ​​​​വി​​​​ടെ സ​​​​ഭ​​​​യെ പു​​​​ന​​​​രു​​​​ജ്ജീ​​​​വി​​​​പ്പി​​​​ക്കാ​​​​ൻ സ​​​​ഹാ​​​​യി​​​​ച്ചു. എ​​​​ണ്ണ​​​​മ​​​​റ്റ വി​​​​ശ്വാ​​​​സി​​​​ക​​​​ൾ​​​​ക്ക് പ്ര​​​​ത്യാ​​​​ശ​​​​യും ആ​​​​ശ്വാ​​​​സ​​​​വും ന​​​​ൽ​​​​കു​​​​ന്ന ആ​​​​ത്മീ​​​​യ​​​​സ​​​​ങ്കേ​​​​ത​​​​മാ​​​​യി ഈ ​​​​പ​​​​ള്ളി വ​​​​ള​​​​ർ​​​​ന്നു​. ബ​​​​സി​​​​ലി​​​​ക്ക​​​​യു​​​​ടെ യ​​​​ഥാ​​​​ർ​​​​ഥ മ​​​​ഹ​​​​ത്വം അ​​​​തി​​​​ന്‍റെ ഘ​​​​ട​​​​ന​​​​യു​​​​ടെ ഭം​​​​ഗി​​​​യി​​​​ല​​​​ല്ല, മ​​​​റി​​​​ച്ച് ദൈ​​​​നം​​​​ദി​​​​ന ജീ​​​​വി​​​​ത​​​​ത്തി​​​​ൽ സു​​​​വി​​​​ശേ​​​​ഷ​​​​മൂ​​​​ല്യ​​​​ങ്ങ​​​​ളു​​​​ടെ പാ​​​​ത​​​​യി​​​​ൽ ച​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​ലൂ​​​​ടെ​​​​യാ​​​​ണെ​​​ന്നും ​ക​​​​ർ​​​​ദി​​​​നാ​​​​ൾ പ​​​​രോ​​​​ളി​​​​ൻ പ​​​​റ​​​​ഞ്ഞു.

യൂ​​​​റോ​​​​പ്യ​​​​ൻ കാ​​​​ര്യ​​​​ങ്ങ​​​​ൾ​​​​ക്കാ​​​​യു​​​​ള്ള കു​​​വൈ​​​റ്റ് അ​​​​സി. വി​​​​ദേ​​​​ശ​​​​കാ​​​​ര്യ​​​​മ​​​​ന്ത്രി സാ​​​​ദി​​​​ഖ് മ​​​​റാ​​​​ഫി, സ​​​​ർ​​​​ക്കാ​​​​ർ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ, വി​​​​വി​​​​ധ രാ​​​​ജ്യ​​​​ങ്ങ​​​​ളു​​​​ടെ ന​​​​യ​​​​ത​​​​ന്ത്ര പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ൾ, ഗ​​​​ൾ​​​​ഫ് രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ലെ വി​​​​വി​​​​ധ ബി​​​​ഷ​​​​പ്പു​​​​മാ​​​​ർ, നൂ​​​​റു​​​​ക​​​​ണ​​​​ക്കി​​​​നു വി​​​​ശ്വാ​​​​സി​​​​ക​​​​ൾ എ​​​​ന്നി​​​​വ​​​​ർ ച​​​​ട​​​​ങ്ങി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ത്തു.

മൂ​ന്നു ദി​വ​സ​ത്തെ സ​ന്ദ​ർ​ശ​ന​ത്തി​നാ​യി കു​വൈ​റ്റി​ലെ​ത്തി​യ ക​ർ​ദി​നാ​ൾ പ​രോ​ളി​ൻ പ്ര​ധാ​ന​മ​ന്ത്രി ഷെ​യ്ഖ് അ​ഹ​മ്മ​ദ് അ​ൽ അ​ബ്‌​ദു​ള്ള അ​ൽ അ​ഹ​മ്മ​ദ് അ​ൽ സ​ബാ​യു​മാ​യും മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. വ​ത്തി​ക്കാ​നും കു​വൈ​റ്റു​മാ​യു​ള്ള ബ​ന്ധ​ത്തി​ന് പ​തി​റ്റാ​ണ്ടു​ക​ളു​ടെ പ​ഴ​ക്ക​മു​ണ്ടെ​ന്നും അ​ത് പൂ​ർ​വാ​ധി​കം ശ​ക്ത​മാ​യി തു​ട​രു​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു.

മ​ത​സ​ഹി​ഷ്ണു​ത​യു​ടെ​യും പ​ര​സ്പ​ര ബ​ഹു​മാ​ന​ത്തി​ന്‍റെ​യും സ​മാ​ധാ​ന​പ​ര​മാ​യ സ​ഹ​വ​ർ​ത്തി​ത്വ​ത്തി​ന്‍റെ​യും ആ​വ​ശ്യ​ക​ത എ​ടു​ത്തു​പ​റ​ഞ്ഞ അ​ദ്ദേ​ഹം, രാ​ജ്യ​ത്തി​ന്‍റെ ച​രി​ത്ര​ത്തി​ൽ ആ​ഴ​ത്തി​ൽ വേ​രൂ​ന്നി​യ​തും പി​ന്നീ​ട് ഭ​ര​ണ​ഘ​ട​ന​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​തു​മാ​യ മൂ​ല്യ​ങ്ങ​ളാ​ണി​വ​യെ​ന്നും വ്യ​ക്ത​മാ​ക്കി.

NRI

സ​പ്ത​തി നി​റ​വി​ൽ കു​വൈ​റ്റ് സെ​ന്‍റ് ഗ്രീ​ഗോ​റി​യോ​സ് മ​ഹാ ഇ​ട​വ​ക

കു​വൈ​റ്റ് സി​റ്റി: സെ​ന്‍റ് ഗ്രീ​ഗോ​റി​യോ​സ് ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് മ​ഹാ ഇ​ട​വ​ക​യു​ടെ സ​പ്ത​തി ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ച്ചു​കൊ​ണ്ട് സ​പ്ത​തി ലോ​ഗോ​യു​ടെ പ്ര​കാ​ശ​ന​ക​ർ​മം മ​ഹാ ഇ​ട​വ​ക വി​കാ​രി റ​വ. ഫാ.​ഡോ. ബി​ജു ജോ​ർ​ജ് പാ​റ​യ്ക്ക​ൽ നി​ർ​വ​ഹി​ച്ചു.

മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭാ വി​ശ്വാ​സി​ക​ളാ​യ 40 ഓ​ളം പേ​ർ, മ​ല​ങ്ക​ര​സ​ഭ​യു​ടെ അ​ന്ന​ത്തെ മേ​ല​ധ്യ​ക്ഷ​നാ​യി​രു​ന്ന പ​രി​ശു​ദ്ധ ബ​സേ​ലി​യോ​സ് ഗീ​വ​ർ​ഗീ​സ് ദ്വി​തി​യ​ൻ ബാ​വ തി​രു​മേ​നി​യു​ടെ അ​നു​ഗ്ര​ഹാ​ശി​സു​ക​ളോ​ടെ, 1957 മു​ത​ൽ എ​ല്ലാ ചൊ​വ്വാ​ഴ്ച​ക​ളി​ലും വൈ​കു​ന്നേ​രം നാ​ഷ​ണ​ൽ ഇ​വാ​ഞ്ച​ലി​ക്ക​ൽ ദേ​വാ​ല​യ​ത്തി​ൽ ഓ​ർ​ത്ത​ഡോ​ക്സ് രീ​തി​യി​ലു​ള്ള സ​ന്ധ്യാ​പ്രാ​ർ​ഥ​ന​ക​ൾ ആ​രം​ഭി​ക്കു​ക​യു​ണ്ടാ​യി.

ഭാ​ര​തീ​യ സ്വ​ത​ന്ത്ര​സ​ഭ​യെ​ന്ന നി​ല​യി​ൽ കു​വൈ​റ്റി​ൽ ആ​ദ്യ​മാ​യി സ്വ​ന്ത​മാ​യ ആ​രാ​ധ​ന​ക​ൾ​ക്ക് തു​ട​ക്കം കു​റി​ക്കു​വാ​ൻ സാ​ധി​ച്ചു​വെ​ന്ന നി​ല​യി​ൽ മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യ്ക്ക് അ​ഭി​മാ​നി​ക്കു​വാ​ൻ സാ​ധി​ക്കും.

1957 ജ​നു​വ​രി 15നു ​തു​ട​ക്കം കു​റി​ച്ച ഓ​ർ​ത്ത​ഡോ​ക്സ് സി​റി​യ​ൻ ഇ​ട​വ​ക​യി​ൽ, അ​തേ​വ​ർ​ഷം മാ​ർ​ച്ച് മാ​സ​ത്തി​ൽ കു​വൈ​റ്റി​ൽ സ്വ​കാ​ര്യ​സ​ന്ദ​ർ​ശ​ന​ത്തി​നെ​ത്തി​യ റ​വ. ഫാ. ​ഇ.​പി. ജേ​ക്ക​ബ്, നാ​ഷ​ണ​ൽ ഇ​വാ​ഞ്ച​ലി​ക്ക​ൽ ച​ർ​ച്ചി​ൽ ആ​ദ്യ​മാ​യി വി​ശു​ദ്ധ കു​ർ​ബാ​ന​യ​ർ​പ്പി​ക്കു​ക​യു​ണ്ടാ​യി.

NRI

ക​ല കു​വൈ​റ്റ്‌ അ​ബ്ബാ​സി​യ മേ​ഖ​ല​യ്ക്ക് പു​തി​യ നേ​തൃ​ത്വം

 

കു​വൈ​റ്റ് സി​റ്റി: കേ​ര​ള ആ​ർ​ട്ട്‌ ല​വേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ൻ - ക​ല കു​വൈ​റ്റ്‌, അ​ബ്ബാ​സി​യ മേ​ഖ​ല സ​മ്മേ​ള​നം സ. ​നൂ​റു​ൽ ഹാ​ഷിം ന​ഗ​റി​ൽ (ഓ​ക്സ്ഫോ​ർ​ഡ് പാ​ക്കി​സ്താ​നി സ്കൂ​ൾ അ​ബ്ബാ​സി​യ) മേ​ഖ​ല പ്ര​സി​ഡ​ന്‍റ് കൃ​ഷ്ണ മേ​ല​ത്തി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്നു.

ക​ല​യു​ടെ മു​ൻ ഭാ​ര​വാ​ഹി സി. ​ര​ജീ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. മേ​ഖ​ല​യി​ലെ ഗാ​യ​ക​ർ അ​വ​ത​രി​പ്പി​ച്ച സ്വാ​ഗ​ത ഗാ​ന​ത്തോ​ടെ ആ​രം​ഭി​ച്ച സ​മ്മേ​ള​ന​ത്തി​ൽ മേ​ഖ​ല എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം ഉ​മേ​ഷ് കീ​ഴ​റ അ​നു​ശോ​ച​ന​പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു.

കൃ​ഷ്ണ മേ​ല​ത്ത്, ന​വീ​ൻ എ​ള​യാ​വൂ​ർ, ആ​ശാ​ല​ത ബാ​ല​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ അ​ട​ങ്ങി​യ പ്ര​സീ​ഡി​യം നി​യ​ന്ത്രി​ച്ച സ​മ്മേ​ള​ന​ത്തി​ൽ ക​ല കു​വൈ​റ്റ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി.​വി. ഹി​ക്മ​ത് സം​ഘ​ട​ന റി​പ്പോ​ർ​ട്ടും അ​ബ്ബാ​സി​യ മേ​ഖ​ല സെ​ക്ര​ട്ട​റി പി.​പി. സ​ജീ​വ​ൻ മേ​ഖ​ലാ വാ​ർ​ഷി​ക പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടും അ​വ​ത​രി​പ്പി​ച്ചു. 

30 യൂ​ണി​റ്റു​ക​ളി​ൽ നി​ന്നു​മാ​യി 210 പ്ര​തി​നി​ധി​ക​ളും, കേ​ന്ദ്ര - മേ​ഖ​ല ക​മ്മി​റ്റി അം​ഗ​ങ്ങ​ളു​മ​ട​ക്കം 261 പേ​ർ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു. യൂ​ണി​റ്റു​ക​ളെ പ്ര​തി​നി​ധീ​ക​രി​ച്ച് 37 പേ​ർ ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു.

അ​ടു​ത്ത പ്ര​വ​ർ​ത്ത​ന വ​ർ​ഷ​ത്തി​ൽ അ​ബ്ബാ​സി​യ മേ​ഖ​ല ക​മ്മി​റ്റി​യെ ന​യി​ക്കു​ന്ന​തി​ന് 15 അം​ഗ എ​ക്സി​ക്യു​ട്ടീ​വ് അം​ഗ​ങ്ങ​ളെ​യും മേ​ഖ​ല പ്ര​സി​ഡ​ന്‍റാ​യി മ​നോ​ജ് കു​മാ​ർ, സെ​ക്ര​ട്ട​റി​യാ​യി കൃ​ഷ്ണ മേ​ല​ത്ത് എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു. ഭാ​ര​വാ​ഹി​ക​ള​ട​ക്കം 45 അം​ഗ​ങ്ങ​ളു​ൾ​പ്പെ​ടു​ന്ന​താ​ണ് മേ​ഖ​ല ക​മ്മി​റ്റി. 

പ്ര​വാ​സി​ക​ളെ​യും മ​ല​യാ​ളി സ​മൂ​ഹ​ത്തെ​യും സം​ബ​ന്ധി​ച്ച വി​വി​ധ വി​ഷ​യ​ങ്ങ​ളി​ലു​ള്ള പ്ര​മേ​യ​ങ്ങ​ൾ സ​മ്മേ​ള​നം അം​ഗീ​ക​രി​ച്ചു. ക​ല കു​വൈ​റ്റ് പ്ര​സി​ഡ​ന്‍റ് മാ​ത്യു ജോ​സ​ഫ്, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി പ്ര​സീ​ദ് ക​രു​ണാ​ക​ര​ൻ എ​ന്നി​വ​ർ സ​മ്മേ​ള​ന​ത്തി​ന് അ​ഭി​വാ​ദ്യ​ങ്ങ​ൾ അ​ർ​പ്പി​ച്ചു. 

സ​മ്മേ​ള​ന​ത്തി​ന്‍റെ സം​ഘാ​ട​ക​സ​മി​തി സ്വാ​ഗ​ത സം​ഘം ചെ​യ​ർ​മാ​ൻ ത​സ്നിം മ​ന്നി​യി​ൽ സ്വാ​ഗ​തം ആ​ശം​സി​ച്ച സ​മ്മേ​ള​ന​ത്തി​ന് അ​ബ്ബാ​സി​യ മേ​ഖ​ല​യു​ടെ പു​തി​യ​താ​യി തെ​ര​ഞ്ഞെ​ടു​ത്ത സെ​ക്ര​ട്ട​റി കൃ​ഷ്ണ മേ​ല​ത്ത് ന​ന്ദി പ​റ​ഞ്ഞു.

NRI

കു​വൈ​റ്റി​ലെ ഔ​വ​ർ ലേ​ഡി ഓ​ഫ് അ​റേ​ബ്യ പ​ള്ളി വെ​ള്ളി​യാ​ഴ്ച മൈ​ന​ർ ബ​സി​ലി​ക്ക​യാ​യി ഉ​യ​ർ​ത്തും

കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ അ​ഹ്‌​മ​ദി​യി​ലു​ള്ള ഔ​വ​ർ ലേ​ഡി ഓ​ഫ് അ​റേ​ബ്യ പ​ള്ളി വെ​ള്ളി​യാ​ഴ്ച മൈ​ന​ർ ബ​സി​ലി​ക്ക​യാ​യി ഉ​യ​ർ​ത്തും. പ്രാ​ദേ​ശി​ക​സ​മ​യം രാ​വി​ലെ പ​ത്തി​നു ന​ട​ക്കു​ന്ന തി​രു​ക്ക​ർ​മ​ങ്ങ​ളു​ടെ മ​ധ്യേ വ​ത്തി​ക്കാ​ൻ സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി ക​ർ​ദി​നാ​ൾ പി​യെ​ത്രോ പ​രോ​ളി​ൻ പ്ര​ഖ്യാ​പ​നം ന​ട​ത്തും. തു​ട​ർ​ന്ന് ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന​യും ഉ​ണ്ടാ​യി​രി​ക്കും.

ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി ക​ർ​ദി​നാ​ൾ പി​യെ​ത്രോ പ​രോ​ളി​ൻ ഇ​ന്ന​ലെ കു​വൈ​റ്റി​ലെ​ത്തി. ത്രി​ദി​ന​സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ കു​വൈ​റ്റ് ഭ​ര​ണാ​ധി​കാ​രി​ക​ളു​മാ​യും പ്രാ​ദേ​ശി​ക സ​ഭാ​സ​മൂ​ഹ​വു​മാ​യും അ​ദ്ദേ​ഹം കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. കു​വൈ​റ്റ് സി​റ്റി​യി​ലെ ഹോ​ളി ഫാ​മി​ലി കോ-​ക​ത്തീ​ഡ്ര​ലി​ലാ​ണ് ക​ത്തോ​ലി​ക്കാ​സ​മൂ​ഹ​വു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ക.

അ​റേ​ബ്യ​ൻ ഉ​പ​ദ്വീ​പി​ൽ ഇ​താ​ദ്യ​മാ​യാ​ണ് ഒ​രു പ​ള്ളി​ക്ക് മൈ​ന​ർ ബ​സി​ലി​ക്ക പ​ദ​വി ല​ഭി​ക്കു​ന്ന​ത്. ച​രി​ത്ര​പ​ര​വും ആ​ധ്യാ​ത്മി​ക​പ​ര​വും അ​ജ​പാ​ല​ന​പ​ര​വു​മാ​യ പ്ര​ത്യേ​ക​ത​ക​ൾ പ​രി​ഗ​ണി​ച്ച് ക​ഴി​ഞ്ഞ വ​ർ​ഷം ജൂ​ൺ 28നാ​ണ് ലെ​യോ പ​തി​നാ​ലാ​മ​ൻ മാ​ർ​പാ​പ്പ പ​ള്ളി​യെ മൈ​ന​ർ ബ​സി​ലി​ക്ക​യാ​യി പ്ര​ഖ്യാ​പി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്.

ബ​ഹ​റി​ൻ, കു​വൈ​റ്റ്, ഖ​ത്ത​ർ, സൗ​ദി അ​റേ​ബ്യ എ​ന്നീ രാ​ജ്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് നോ​ർ​ത്തേ​ൺ അ​റേ​ബ്യ വി​കാ​രി​യ​ത്ത്. ബി​ഷ​പ് ആ​ൽ​ദോ ബെ​റാ​ർ​ഡി ഒ​എ​സ്‌​എ​സ്‌​ടി​യാ​ണ് ഇ​പ്പോ​ഴ​ത്തെ അ​പ്പ​സ്തോ​ലി​ക് വി​കാ​രി.

1948 ഡി​സം​ബ​ർ എ​ട്ടി​ന് പ​രി​ശു​ദ്ധ ക​ന്യാ​മ​റി​യ​ത്തി​ന്‍റെ നാ​മ​ധേ​യ​ത്തി​ൽ ചെ​റി​യ ചാ​പ്പ​ലാ​യാ​ണ് ഔ​ർ ലേ​ഡി ഓ​ഫ് അ​റേ​ബ്യ പ​ള്ളി​യു​ടെ ഉ​ത്ഭ​വം. ക​ർ​മ​ലീ​ത്താ വൈ​ദി​ക​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഇ​തു നി​ർ​മി​ച്ച​ത്. വ​ർ​ധി​ച്ചു​വ​രു​ന്ന പ്ര​വാ​സി ക​ത്തോ​ലി​ക്ക​രു​ടെ ആ​ത്മീ​യ ആ​വ​ശ്യ​ങ്ങ​ൾ നി​റ​വേ​റ്റു​ന്ന​തി​നാ​യി 1957ൽ ​കു​വൈ​റ്റ് ഓ​യി​ൽ ക​മ്പ​നി​യാ​ണ് ഇ​പ്പോ​ഴ​ത്തെ പ​ള്ളി നി​ർ​മി​ച്ച​ത്.

അ​റേ​ബ്യ​ൻ ഉ​പ​ദ്വീ​പി​ലെ ര​ണ്ട് അ​പ്പ​സ്തോ​ലി​ക് വി​കാ​രി​യ​ത്തു​ക​ളെ​യും ഉ​ൾ​പ്പെ​ടു​ത്തി ഔ​ർ ലേ​ഡി ഓ​ഫ് അ​റേ​ബ്യ​യെ പി​ന്നീ​ട് ഗ​ൾ​ഫി​ന്‍റെ പ്ര​ധാ​ന പ​ള്ളി​യാ​യി പ്ര​ഖ്യാ​പി​ച്ചു. പ​തി​റ്റാ​ണ്ടു​ക​ളാ​യി കു​വൈ​റ്റി​ലും ഗ​ൾ​ഫി​ലു​ട​നീ​ള​വു​മു​ള്ള ക​ത്തോ​ലി​ക്ക​ർ​ക്ക് ഈ ​പ​ള്ളി ഒ​രു ആ​ത്മീ​യ​ഭ​വ​ന​മാ​യും ഐ​ക്യ​ത്തി​ന്‍റെ പ്ര​തീ​ക​മാ​യും മാ​റി.

1949ൽ ​പ​ന്ത്ര​ണ്ടാം പീ​യൂ​സ് മാ​ർ​പാ​പ്പ ആ​ശീ​ർ​വ​ദി​ച്ച ക​ർ​മ​ല​മാ​താ​വി​ന്‍റെ തി​രു​സ്വ​രൂ​പ​മാ​ണ് ഇ​വി​ടെ പ്ര​തി​ഷ്ഠി​ച്ചി​രി​ക്കു​ന്ന​ത്.

International

കു​വൈ​റ്റി​ലെ ഔ​വ​ർ ലേ​ഡി ഓ​ഫ് അ​റേ​ബ്യ പ​ള്ളി നാ​ളെ മൈ​ന​ർ ബ​സി​ലി​ക്ക​യാ​യി ഉ​യ​ർ​ത്തും

കു​​​​വൈ​​​​റ്റ്: കു​​​​വൈ​​​​റ്റി​​​​ലെ അ​​​​ഹ്‌​​​​മ​​​​ദി​​​​യി​​​​ലു​​​​ള്ള ഔ​​​​വ​​​​ർ ലേ​​​​ഡി ഓ​​​​ഫ് അ​​​​റേ​​​​ബ്യ പ​​​​ള്ളി നാ​​​​ളെ മൈ​​​​ന​​​​ർ ബ​​​​സി​​​​ലി​​​​ക്ക​​​​യാ​​​​യി ഉ​​​​യ​​​​ർ​​​​ത്തും. പ്രാ​​​​ദേ​​​​ശി​​​​ക​​​​സ​​​​മ​​​​യം രാ​​​​വി​​​​ലെ പ​​​​ത്തി​​​​നു ന​​​​ട​​​​ക്കു​​​​ന്ന തി​​​​രു​​​​ക്ക​​​​ർ​​​​മങ്ങ​​​​ളു​​​​ടെ മ​​​​ധ്യേ വ​​​​ത്തി​​​​ക്കാ​​​​ൻ സ്റ്റേ​​​​റ്റ് സെ​​​​ക്ര​​​​ട്ട​​​​റി ക​​​​ർ​​​​ദി​​​​നാ​​​​ൾ പി​​​​യെ​​​​ത്രോ പ​​​​രോ​​​​ളി​​​​ൻ പ്ര​​​​ഖ്യാ​​​​പ​​​​നം ന​​​​ട​​​​ത്തും. തു​​​​ട​​​​ർ​​​​ന്ന് ആ​​​​ഘോ​​​​ഷ​​​​മാ​​​​യ വി​​​​ശു​​​​ദ്ധ കു​​​​ർ​​​​ബാ​​​​ന​​​​യും ഉ​​​​ണ്ടാ​​​​യി​​​​രി​​​​ക്കും.

ച​​​​ട​​​​ങ്ങി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​യി ക​​​​ർ​​​​ദി​​​​നാ​​​​ൾ പി​​​​യെ​​​​ത്രോ പ​​​​രോ​​​​ളി​​​​ൻ ഇ​​​​ന്ന​​​​ലെ കു​​​​വൈ​​​​റ്റി​​​​ലെ​​​​ത്തി. ത്രി​​​​ദി​​​​ന​​​​സ​​​​ന്ദ​​​​ർ​​​​ശ​​​​ന​​​​ത്തി​​​​നി​​​​ടെ കു​​​​വൈ​​​​റ്റ് ഭ​​​​ര​​​​ണാ​​​​ധി​​​​കാ​​​​രി​​​​ക​​​​ളു​​​​മാ​​​​യും പ്രാ​​​​ദേ​​​​ശി​​​​ക സ​​​​ഭാ​​​​സ​​​​മൂ​​​​ഹ​​​​വു​​​​മാ​​​​യും അ​​​​ദ്ദേ​​​​ഹം കൂ​​​​ടി​​​​ക്കാ​​​​ഴ്ച ന​​​​ട​​​​ത്തും. കു​​​​വൈ​​​​റ്റ് സി​​​​റ്റി​​​​യി​​​​ലെ ഹോ​​​​ളി ഫാ​​​​മി​​​​ലി കോ-​​​​ക​​​​ത്തീ​​​​ഡ്ര​​​​ലി​​​​ലാ​​​​ണ് ക​​​​ത്തോ​​​​ലി​​​​ക്കാ​​​​സ​​​​മൂ​​​​ഹ​​​​വു​​​​മാ​​​​യി കൂ​​​​ടി​​​​ക്കാ​​​​ഴ്ച ന​​​​ട​​​​ത്തു​​​​ക.

അ​​​​റേ​​​​ബ്യ​​​​ൻ ഉ​​​​പ​​​​ദ്വീ​​​​പി​​​​ൽ ഇ​​​​താ​​​​ദ്യ​​​​മാ​​​​യാ​​​​ണ് ഒ​​​​രു പ​​​​ള്ളി​​​​ക്ക് മൈ​​​​ന​​​​ർ ബ​​​​സി​​​​ലി​​​​ക്ക പ​​​​ദ​​​​വി ല​​​​ഭി​​​​ക്കു​​​​ന്ന​​​​ത്. ച​​​​രി​​​​ത്ര​​​​പ​​​​ര​​​​വും ആ​​​​ധ്യാ​​​​ത്മി​​​​ക​​​​പ​​​​ര​​​​വും അ​​​​ജ​​​​പാ​​​​ല​​​​ന​​​​പ​​​​ര​​​​വു​​​​മാ​​​​യ പ്ര​​​​ത്യേ​​​​ക​​​​ത​​​​ക​​​​ൾ പ​​​​രി​​​​ഗ​​​​ണി​​​​ച്ച് ക​​​​ഴി​​​​ഞ്ഞ വ​​​​ർ​​​​ഷം ജൂ​​​​ൺ 28നാ​​​​ണ് ലെ​​​​യോ പ​​​​തി​​​​നാ​​​​ലാ​​​​മ​​​​ൻ മാ​​​​ർ​​​​പാ​​​​പ്പ പ​​​​ള്ളി​​​​യെ മൈ​​​​ന​​​​ർ ബ​​​​സി​​​​ലി​​​​ക്ക​​​​യാ​​​​യി പ്ര​​​​ഖ്യാ​​​​പി​​​​ക്കാ​​​​ൻ തീ​​​​രു​​​​മാ​​​​നി​​​​ച്ച​​​​ത്. ബ​​​​ഹ​​​​റി​​​​ൻ, കു​​​​വൈ​​​​റ്റ്, ഖ​​​​ത്ത​​​​ർ, സൗ​​​​ദി അ​​​​റേ​​​​ബ്യ എ​​​​ന്നീ രാ​​​​ജ്യ​​​​ങ്ങ​​​​ൾ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ന്ന​​​​താ​​​​ണ് നോ​​​​ർ​​​​ത്തേ​​​​ൺ അ​​​​റേ​​​​ബ്യ വി​​​​കാ​​​​രി​​​​യ​​​​ത്ത്. ബി​​​​ഷ​​​​പ് ആ​​​​ൽ​​​​ദോ ബെ​​​​റാ​​​​ർ​​​​ഡി ഒ​​​​എസ്‌​​​​എ​​​​സ്‌​​​​ടി​​​​യാ​​​​ണ് ഇ​​​​പ്പോ​​​​ഴ​​​​ത്തെ അ​​​​പ്പ​​​​സ്തോ​​​​ലി​​​​ക് വി​​​​കാ​​​​രി.

1948 ഡി​​​​സം​​​​ബ​​​​ർ എ​​​​ട്ടി​​​​ന് പ​​​​രി​​​​ശു​​​​ദ്ധ ക​​​​ന്യ​​​​ാ​​​​മ​​​​റി​​​​യ​​​​ത്തി​​​​ന്‍റെ നാ​​​​മ​​​​ധേ​​​​യ​​​​ത്തി​​​​ൽ ചെ​​​​റി​​​​യ ചാ​​​​പ്പ​​​​ലാ​​​​യാ​​​​ണ് ഔ​​​​ർ ലേ​​​​ഡി ഓ​​​​ഫ് അ​​​​റേ​​​​ബ്യ പ​​​​ള്ളി​​​​യു​​​​ടെ ഉ​​​​ത്ഭ​​​​വം. ക​​​​ർ​​​​മ​​​​ലീ​​​​ത്താ വൈ​​​​ദി​​​​ക​​​​രു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ലാ​​​​ണ് ഇ​​​​തു നി​​​​ർ​​​​മി​​​​ച്ച​​​​ത്. വ​​​​ർ​​​​ധി​​​​ച്ചു​​​​വ​​​​രു​​​​ന്ന പ്ര​​​​വാ​​​​സി ക​​​​ത്തോ​​​​ലി​​​​ക്ക​​​​രു​​​​ടെ ആ​​​​ത്മീ​​​​യ ആ​​​​വ​​​​ശ്യ​​​​ങ്ങ​​​​ൾ നി​​​​റ​​​​വേ​​​​റ്റു​​​​ന്ന​​​​തി​​​​നാ​​​​യി 1957ൽ ​​​​കു​​​​വൈ​​​​റ്റ് ഓ​​​​യി​​​​ൽ ക​​​​മ്പ​​​​നി​​​​യാ​​​​ണ് ഇ​​​​പ്പോ​​​​ഴ​​​​ത്തെ പ​​​​ള്ളി നി​​​​ർ​​​​മി​​​​ച്ച​​​​ത്.

അ​​​​റേ​​​​ബ്യ​​​​ൻ ഉ​​പ​​​​ദ്വീ​​​​പി​​​​ലെ ര​​​​ണ്ട് അ​​​​പ്പ​​​​സ്തോ​​​​ലി​​​​ക് വി​​​​കാ​​​​രി​​​​യ​​​​ത്തു​​​​ക​​​​ളെ​​​​യും ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്തി ഔ​​​​ർ ലേ​​​​ഡി ഓ​​​​ഫ് അ​​​​റേ​​​​ബ്യ​​​​യെ പി​​​​ന്നീ​​​​ട് ഗ​​​​ൾ​​​​ഫി​​​​ന്‍റെ പ്ര​​​​ധാ​​​​ന പ​​​​ള്ളി​​​​യാ​​​​യി പ്ര​​​​ഖ്യാ​​​​പി​​​​ച്ചു. പ​​​​തി​​​​റ്റാ​​​​ണ്ടു​​​​ക​​​​ളാ​​​​യി കു​​​​വൈ​​​​റ്റി​​​​ലും ഗ​​​​ൾ​​​​ഫി​​​​ലു​​​​ട​​​​നീ​​​​ള​​​​വുമു​​​​ള്ള ക​​​​ത്തോ​​​​ലി​​​​ക്ക​​​​ർ​​​​ക്ക് ഈ ​​​​പ​​​​ള്ളി ഒ​​​​രു ആ​​​​ത്മീ​​​​യ​​​​ഭ​​​​വ​​​​ന​​​​മാ​​​​യും ഐ​​​​ക്യ​​​​ത്തി​​​​ന്‍റെ പ്ര​​​​തീ​​​​ക​​​​മാ​​​​യും മാ​​​​റി. 1949ൽ ​​​​പ​​​​ന്ത്ര​​​​ണ്ടാം പീ​​​​യൂ​​​​സ് മാ​​​​ർ​​​​പാ​​​​പ്പ ആ​​​​ശീ​​​​ർ​​​​വ​​​​ദി​​​​ച്ച ക​​​​ർ​​​​മ​​​​ല​​​​മാ​​​​താ​​​​വി​​​​ന്‍റെ തി​​​​രു​​​​സ്വ​​​​രൂ​​​​പ​​​​മാ​​​​ണ് ഇ​​​​വി​​​​ടെ പ്ര​​​​തി​​​​ഷ്ഠി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

NRI

സെ​ന്‍റ് പീ​റ്റേ​ഴ്സ് ഇ​ട​വ​ക​യു​ടെ ആ​ദ്യ​ഫ​ല പെ​രു​ന്നാ​ൾ 17ന്

കു​വൈ​റ്റ് സി​റ്റി: സെ​ന്‍റ് പീ​റ്റേ​ഴ്സ് സി​എ​സ്ഐ ഇ​ട​വ​ക​യു​ടെ ആ​ദ്യ​ഫ​ല പെ​രു​ന്നാ​ൾ ഈ ​മാ​സം 17ന് ​രാ​വി​ലെ എ​ട്ട് മു​ത​ൽ എ​ൻ​ഇ​സി​കെ ദേ​വാ​ല​യ​ത്തി​ൽ ന​ട​ത്ത​പ്പെ​ടും. സ​മ​ർ​പ്പ​ണ​ശു​ശ്രൂ​ഷ​യോ​ടെ ആ​ദ്യ​ഫ​ല​പ്പെ​രു​ന്നാ​ളി​നു ആ​രം​ഭ​മാ​കും.

ക്രി​സ്തീ​യ ഗാ​ന ര​ച​യി​താ​വും ഡിഎ​സ്എം​സി മു​ൻ ഡ​യ​റ​ക്ട​റു​മാ​യ റ​വ. സാ​ജ​ൻ പി. ​മാ​ത്യു ആ​ദ്യ ഫ​ല പെ​രു​ന്നാ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്യും. ഇ​ന്ത്യ​ൻ എം​ബ​സി പ്ര​തി​നി​ധി ഹ​രീ​ത്ത് ഖേ​ത്ത​ൻ ഉ​ൾ​പ്പെ​ടെ കു​വൈ​റ്റി​ലെ വി​വി​ധ ആ​ധ്യാ​ത്മി​ക സാ​മൂ​ഹി​ക നേ​താ​ക്ക​ന്മാ​ർ പ​ങ്കെ​ടു​ക്കും. 

റ​വ. സി.എം. ഈ​പ്പ​ൻ അധ്യ​ക്ഷ​ത വ​ഹി​ക്കും. ജ​ന​റ​ൽ ക​ൺ​വീ​ന​ർ വി​നോ​ദ് കു​ര്യ​ൻ, ജോ​ൺ​സ​ൺ വ​ർ​ഗീ​സ്, ഫി​ൽ​ജി ജേ​ക്ക​ബ്, തോ​മ​സ് ജോ​ൺ എ​ന്നി​വ​ർ വി​വി​ധ ക​മ്മി​റ്റി​ക​ൾ​ക്ക് നേ​തൃ​ത്വം വ​ഹി​ക്കു​ന്നു. ഹാ​ർ​വെ​സ്റ്റ് ഫെ​സ്റ്റി​വ​ലി​ൽ 30 വ്യ​ത്യ​സ്ത ഭ​ക്ഷ​ണ​ശാ​ല​ക​ൾ പ്ര​വ​ർ​ത്തി​ക്കും. 

വി​വി​ധ ക​ലാ സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ളും വി​വി​ധ ക്രി​സ്തീ​യ ദേ​വാ​ല​യ​ങ്ങ​ളു​ടെ ഗാ​യ​ക​സം​ഘ​ങ്ങ​ളു​ടെ ഗാ​ന​ശു​ശ്രൂ​ഷ​ക​ളും ആ​ദ്യ​ഫ​ല പെ​രു​ന്നാ​ളി​നോ​ട് അ​നു​ബ​ന്ധി​ച്ച് ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്നു.

NRI

കെ​ഡി​എ​ൻ​എ കു​വൈ​റ്റ് മ​ല​ബാ​ർ മ​ഹോ​ത്സ​വം: പോ​സ്റ്റ​ർ പ്ര​കാ​ശ​നം ചെ​യ്തു

കു​വൈ​റ്റ് സി​റ്റി: കോ​ഴി​ക്കോ​ട് ജി​ല്ലാ എ​ൻ​ആ​ർ​ഐ അ​സോ​സി​യേ​ഷ​ൻ (കെ​ഡി​എ​ൻ​എ) കു​വൈ​റ്റ് സം​ഘ​ടി​പ്പി​ക്കു​ന്ന മ​ല​ബാ​ർ മ​ഹോ​ത്സ​വം 2026ന്‍റെ പോ​സ്റ്റ​ർ പ്ര​കാ​ശ​ന ച​ട​ങ്ങും സ്പോ​ൺ​സേ​ർ​സ് മീ​റ്റും ഫാ​ഹ​ഹീ​ൽ ത​ക്കാ​ര റ​സ്റ്റ​റ​ന്‍റി​ൽ  ന​ട​ന്നു.

കെ​ഡി​എ​ൻ​എ ആ​ക്ടിം​ഗ് പ്ര​സി​ഡ​ന്‍റ് അ​സീ​സ് തി​ക്കോ​ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ അ​ഡ്വൈ​സ​റി ബോ​ർ​ഡ് അം​ഗം കൃ​ഷ്ണ​ൻ ക​ട​ലു​ണ്ടി​യും സ്പോ​ൺ​സ​ർ​ഷി​പ്പ് ക​ൺ​വീ​ന​ർ അ​നു സു​ൽ​ഫി​യും മ​ല​ബാ​ർ മ​ഹോ​ത്സ​വ​ത്തി​ന്‍റെ സം​ഘാ​ട​ന​വും ന​ട​ത്തി​പ്പും സം​ബ​ന്ധി​ച്ച് വി​ശ​ദീ​ക​ര​ണം ന​ൽ​കി.

ഷി​ഫ അ​ൽ ജ​സീ​റ​യെ പ്ര​തി​നി​ധീ​ക​രി​ച്ച് മു​ഹ​മ്മ​ദ് ആ​ഷി​ഫ്, സ്കൈ​ലൈ​ൻ മെ​ക്കാ​നി​ക്ക​ൽ & ഇ​ല​ക്ട്രി​ക്ക​ൽ പ്ര​തി​നി​ധി ശ​ര​ത് നാ​യ​ർ, ടാ​ർ​ഗ​റ്റ് ഇ​ന്‍റ​ർ​നാ​ഷ​ണ​ലി​ന്‍റെ പി. ​എ​സ്. കൃ​ഷ്ണ​ൻ, മെ​ഡെ​ക്സ് മെ​ഡി​ക്ക​ൽ ഗ്രൂ​പ്പി​നെ പ്ര​തി​നി​ധീ​ക​രി​ച്ച് ഷ​റ​ഫു​ദ്ദീ​ൻ ക​ണ്ണേ​ത്ത് എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു. ഇ​വ​ന്‍റ് പാ​ർ​ട്ണ​റാ​യ ഇ​ൻ ഷോ​ട്ട് മീ​ഡി​യ​യെ പ്ര​തി​നി​ധീ​ക​രി​ച്ച് നി​ജാ​സ് കാ​സിം, ഷാ​ജ​ഹാ​ൻ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

 

NRI

ഇ​വാ​ൻ​ജെ​ലി​ക്ക​ൽ ച​ർ​ച്ച് പി​ക്നി​ക് സം​ഘ​ടി​പ്പി​ച്ചു

കു​വൈ​റ്റ് സി​റ്റി: സെ​ന്‍റ് തോ​മ​സ് ഇ​വാ​ൻ​ജെ​ലി​ക്ക​ൽ ച​ർ​ച്ച് കു​വൈ​റ്റ് ഇ​ട​വ​ക ക​ബ്‌​ദി​ൽ വ​ച്ച് പി​ക്നി​ക് സം​ഘ​ടി​പ്പി​ച്ചു. രാ​വി​ലെ ന​ട​ന്ന ആ​രാ​ധ​ന​യ്ക്കു ഇ​ട​വ​ക വി​കാ​രി റ​വ. പി.​ജെ. സി​ബി നേ​തൃ​ത്വം ന​ൽ​കി. തു‌​ട​ർ​ന്ന് അ​ദ്ദേ​ഹം പി​ക്‌​നി​ക് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഇ​ട​വ​ക ക​മ്മി​റ്റി അം​ഗ​ങ്ങ​ളു​ടെ സ​ഹ​ക​ര​ണ​ത്തി​ൽ കു​രു​വി​ള ചെ​റി​യാ​ൻ, റെ​നി​ൽ ടി. ​മാ​ത്യു, ഷി​ജു പി .​തോ​മ​സ്‌ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​ബ് ക​മ്മി​റ്റി വി​വി​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ച്ചു. എ​ല്ലാ പ്രാ​യ​ത്തി​ലു​മു​ള്ള കു​ട്ടി​ക​ൾ​ക്കാ​യി നി​ര​വ​ധി ഗെ​യി​മു​ക​ൾ സം​ഘ​ടി​പ്പി​ച്ചു.

അ​വ​സാ​ന കാ​യി​ക ഇ​ന​മാ​യി ന​ട​ത്ത​പ്പെ​ട്ട വ​ടം​വ​ലി മ​ത്സ​രം വ​ള​രെ വീ​റും​വാ​ശി​യും ഉ​ള്ള​താ​യി​രു​ന്നു. പി​ക്നി​ക്കി​ൽ സം​ബ​ന്ധി​ച്ച​വ​ർ​ക്കു ഇ​ട​വ​ക സെ​ക്ര​ട്ട​റി സി​ജു​മോ​ൻ എ​ബ്ര​ഹാം സ്വാ​ഗ​ത​വും ഇ​ട​വ​ക ട്ര​സ്റ്റി ബി​ജു സാ​മു​വേ​ൽ ന​ന്ദി പ്ര​കാ​ശി​പ്പി​ച്ചു.

മ​ത്സ​ര​ങ്ങ​ളി​ൽ വി​ജ​യി​ക​ളാ​യ​വ​ർ​ക്ക് റ​വ. പി.​ജെ. സി​ബി സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.

NRI

യൂ​ത്ത് ഇ​ന്ത്യ കു​വൈ​റ്റ് പ്ര​വ​ർ​ത്ത​ന വ​ർ​ഷ​ത്തേ​ക്കു​ള്ള കേ​ന്ദ്ര ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു

കു​വൈ​റ്റ് സി​റ്റി: യൂ​ത്ത് ഇ​ന്ത്യ കു​വൈ​റ്റ് 2026 - 2027 പ്ര​വ​ർ​ത്ത​ന വ​ർ​ഷ​ത്തേ​ക്കു​ള്ള കേ​ന്ദ്ര ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. ഫ​ഹാ​ഹീ​ൽ യൂ​ണി​റ്റി സെ​ന്‍റ​റി​ൽ ന​ട​ന്ന വാ​ർ​ഷി​ക ജ​ന​റ​ൽ ബോ​ഡി യോ​ഗ​ത്തി​ലാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​ത്. 

യൂ​ത്ത് ഇ​ന്ത്യ​യു​ടെ വി​വി​ധ യൂ​ണി​റ്റു​ക​ളി​ൽ നി​ന്നു​ള്ള ഇ​ല​ക്ട​റ​ൽ കോ​ള​ജ് അം​ഗ​ങ്ങ​ൾ ചേ​ർ​ന്നാ​ണ് കേ​ന്ദ്ര ക​മ്മി​റ്റി രൂ​പീ​ക​രി​ച്ച​ത്ത്‌. കെ​ഐ​ജി പ്ര​സി​ഡ​ന്‍റും യൂ​ത്ത് ഇ​ന്ത്യ ര​ക്ഷാ​ധി​കാ​രി​യു​മാ​യ അ​ൻ​വ​ർ സ​ഈ​ദ് യോ​ഗ​ത്തി​ൽ ആ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.  

കെ​ഐ​ജി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സാ​ബി​ക് യൂ​സ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​പ​ടി​ക​ൾ. പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ കാ​ലാ​വ​ധി 2027 ഡി​സം​ബ​ർ വ​രെ​യാ​ണെ​ന്നു സം​ഘ​ട​ന അ​റി​യി​ച്ചു. സി​ജി​ൽ ഖാ​നെ പ്ര​സി​ഡ​ന്‍റാ​യും അ​ഖീ​ൽ ഇ​സ്ഹാ​ഖി​നെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യും ടി. ​മു​ഖ്സി​തി​നെ ട്ര​ഷ​റ​റാ​യും തെ​ര​ഞ്ഞെ​ടു​ത്തു.

റ​യ്യാ​ൻ ഖ​ലീ​ൽ, എം.​പി. റ​മീ​സ് എ​ന്നി​വ​രാ​ണ് വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ. എം.​എം. മു​ഹ​മ്മ​ദ്‌ അ​സ്‌​ല​ഹ്, മു​ഹ​മ്മ​ദ്‌ ജു​മാ​ൻ എ​ന്നി​വ​രെ സെ​ക്ര​ട്ട​റി​മാ​രാ​യും തെ​ര​ഞ്ഞെ​ടു​ത്തു. അ​ൻ​വ​ർ ഇ​സ്മാ​യി​ൽ, ബാ​സി​ൽ സ​ലീം, ഹാ​ദി റ​ഷീ​ദ്, കെ.​എ. ജ​വാ​ദ്, മു​ഹ​മ്മ​ദ്‌ ഷ​ഫീ​ഖ്, പി.​വി. മു​ഹ​മ്മ​ദ്‌ യാ​സി​ർ, സി.​കെ. ഷം​സീ​ർ എ​ന്നി​വ​രാ​ണ് മ​റ്റു കേ​ന്ദ്ര ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ.

NRI

ഡോ. ​യാ​ക്കൂ​ബ് മാ​ർ ഐ​റേ​നി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്താ​യ്ക്ക്‌ സ്വീ​ക​ര​ണം ന​ൽ​കി

കു​വൈ​റ്റ് സി​റ്റി: ‌സെ​ന്‍റ് ഗ്രീ​ഗോ​റി​യോ​സ്‌ ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ്‌ മ​ഹാ ഇ​ട​വ​ക​യു​ടെ ക്രി​സ്മ​സ്‌ - പു​തു​വ​ത്സ​ര ശു​ശ്രൂ​ഷ​ക​ൾ​ക്ക്‌ നേ​തൃ​ത്വം ന​ൽ​കു​വാ​ൻ എ​ത്തി​ച്ചേ​ർ​ന്ന മ​ല​ങ്ക​ര സ​ഭ​യു​ടെ കൊ​ച്ചി ഭ​ദ്രാ​സ​നാ​ധി​പ​ൻ ഡോ. ​യാ​ക്കൂ​ബ് മാ​ർ ഐ​റേ​നി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്താ​യ്ക്ക് കു​വൈ​റ്റ്‌ വി​മാ​ന​ത്താ​വ​ള​ത്തി​ൽ സ്വീ​ക​ര​ണം ന​ൽ​കി.

മ​ഹാ ഇ​ട​വ​ക വി​കാ​രി റ​വ.ഫാ. ​ഡോ. ബി​ജു ജോ​ർ​ജ് പാ​റ​യ്ക്ക​ൽ, റ​വ.ഫാ. ​ഗീ​വ​ർ​ഗീ​സ് ജോ​ൺ, ഇ​ട​വ​ക ട്ര​സ്റ്റി ദീ​പ​ക് അ​ല​ക്സ്‌ പ​ണി​ക്ക​ർ, സെ​ക്ര​ട്ട​റി ജേ​ക്കബ് റോ​യ്, ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

NRI

തോ​മ​സ് ചാ​ണ്ടി അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ച്ച് ഓ​വ​ർ​സീ​സ് എ​ൻ​സി​പി കു​വൈ​റ്റ്

കു​വൈ​റ്റ് സി​റ്റി: എ​ന്‍​സി​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റും മു​ൻ മ​ന്ത്രി​യു​മാ​യി​രു​ന്ന തോ​മ​സ് ചാ​ണ്ടിയു​ടെ ആ​റാം ച​ര​മ വാ​ർ​ഷി​കം ഓ​വ​ർ​സീ​സ് എ​ൻസിപി ദേ​ശീ​യ ക​മ്മി​റ്റി ആ​ച​രി​ച്ചു.

ഒഎ​ൻസിപി കു​വൈ​റ്റ് ക​മ്മി​റ്റി പ്ര​സി​ഡന്‍റ് ജീ​വ്സ് എ​രി​ഞ്ചേ​രി സ്വാ​ഗ​തം പ​റ​ഞ്ഞ ച​ട​ങ്ങി​ൽ ഒഎ​ൻസിപി ഗ്ലോ​ബ​ൽ ട്ര​ഷ​റ​ർ ബി​ജു സ്റ്റീ​ഫ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

എ​ൻസിപി എ​സ്പി പ്ര​വാ​സി സെ​ൽ ദേ​ശീ​യ അ​ധ്യ​ക്ഷ​നും വ​ർ​ക്കിം​ഗ് ക​മ്മി​റ്റി അം​ഗ​വു​മാ​യ ബാ​ബു ഫ്രാ​ൻ​സീ​സ് അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

 

International

കു​വൈ​റ്റി​ൽ ഭാ​ര്യ​യെ ചു​റ്റി​ക​യ്ക്ക​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി; പ്ര​വാ​സി ഇ​ന്ത്യ​ക്കാ​ര​ന് വ​ധ​ശി​ക്ഷ

കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ൽ ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ പ്ര​വാ​സി ഇ​ന്ത്യ​ക്കാ​ര​ന് വ​ധ​ശി​ക്ഷ. സാ​ൽ​മി ഏ​രി​യ​യി​ലെ വീ​ട്ടി​ൽ വെ​ച്ച് ഭാ​ര്യ​യെ മു​ൻ​കൂ​ട്ടി ആ​സൂ​ത്ര​ണം ചെ​യ്ത് കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലാ​ണ് വ​ധ​ശി​ക്ഷ വി​ധി​ച്ചി​രി​ക്കു​ന്ന​ത്.

കു​വൈ​റ്റി​ലെ ക്രി​മി​ന​ൽ കോ​ട​തി​യാ​ണ് പ്ര​തി​ക്ക് വ​ധ​ശി​ക്ഷ വി​ധി​ച്ച​ത്. ജ​ഡ്ജി നാ​യെ​ഫ് അ​ൽ-​ദ​ഹൂ​മാ​ണ് വി​ധി പ്ര​സ്താ​വി​ച്ച​ത്. പ്ര​തി ഭാ​ര്യ​യെ ചു​റ്റി​ക ഉ​പ​യോ​ഗി​ച്ച് ത​ല​യ്ക്ക് ഒ​ന്നി​ലേ​റെ ത​വ​ണ അ​ടി​ച്ചാ​ണ് കൊ​ല​പ്പെ​ടു​ത്തി​യ​ത്.

ആ​ക്ര​മ​ണ​ത്തി​ൽ യു​വ​തി​ക്ക് ത​ല​യി​ൽ ഗു​രു​ത​ര​മാ​യ പ​രി​ക്കേ​ൽ​ക്കു​ക​യും ത​ൽ​ക്ഷ​ണം മ​ര​ണം സം​ഭ​വി​ക്കു​ക​യും ചെ​യ്തു. സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ അ​ധി​കൃ​ത​ർ പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്യു​ക​യും അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്കി ക്രി​മി​ന​ൽ കോ​ട​തി​ക്ക് കൈ​മാ​റു​ക​യാ​യി​രു​ന്നു.

 

NRI

മെ​ട്രോ മെ​ഡി​ക്ക​ൽ ഗ്രൂ​പ്പ് ഒഡബ്ല്യുഡബ്ല്യുഎ കു​വൈ​റ്റു​മാ​യി ആ​രോ​ഗ്യ​ക്ഷേ​മ​പ​ദ്ധ​തി ക​രാ​റി​ൽ ഒ​പ്പു​വ​ച്ചു

കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ പ്ര​മു​ഖ ആ​തു​ര സേ​വ​ന ദാ​താ​ക്ക​ളാ​യ മെ​ട്രോ മെ​ഡി​ക്ക​ൽ ഗ്രൂ​പ്പ്, ഒഡബ്ല്യുഡബ്ല്യുഎ കു​വൈ​റ്റ് മെ​മ്പ​ർ​ഷി​പ്പ് & വെ​ൽ​ന​സ് സെ​ർ​ബി​സി​യോ കാ​ര​വ​ന്‍റെ ഭാ​ഗ​മാ​യി.

ക്രൗ​ൺ പ്ലാ​സ ഹോ​ട്ട​ലി​ൽ ന​ട​ന്ന ഛണ​ണ​അ ഇ​കാ​ർ​ഡി​ന്‍റെ ലോ​ഞ്ച് ച​ട​ങ്ങി​ൽ, ഓ​വ​ർ​സീ​സ് വ​ർ​ക്കേ​ഴ്സ് വെ​ൽ​ഫെ​യ​ർ അ​ഡ്മി​നി​സ്ട്രേ​ഷ​ൻ (ഒഡബ്ല്യുഡബ്ല്യുഎ) കു​വൈ​റ്റു​മാ​യി ഔ​ദ്യോ​ഗി​ക​മാ​യി ഫി​ലി​പ്പി​ൻ തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യു​ള്ള ആ​രോ​ഗ്യ​ക്ഷേ​മ​പ​ദ്ധ​തി ക​രാ​റി​ൽ ഇ​രു വി​ഭാ​ഗ​വും ഒ​പ്പു​വ​ച്ച

നി​ർ​വ​ധി പേ​ർ പ​ങ്കെ​ടു​ത്ത പ​രി​പാ​ടി​യി​ൽ, ഫി​ലി​പ്പീ​ൻ​സ് എം​ബ​സി​യെ പ്ര​തി​നി​ധീ​ക​രി​ച്ച് ഒഡബ്ല്യുഡബ്ല്യുഎ അ​ഡ്മി​നി​സ്ട്രേ​റ്റ​ർ അ​റ്റോ​ണ്ണി പെ​ട്രീ​ഷ്യ ഇ​വോ​ൻ എം. ​കാ​വു​ന​ൻ, മെ​ട്രോ മെ​ഡി​ക്ക​ൽ ഗ്രൂ​പ്പി​ന്‍റെ ചെ​യ​ർ​മാ​നും സി​ഇ​ഒ മു​സ്ത​ഫ ഹം​സ എ​ന്നി​വ​രാ​ണ് ക​രാ​റി​ൽ ഒ​പ്പു​വ​ച്ച​ത്. കു​വൈ​റ്റി​ലെ വി​ദേ​ശ ഫി​ലി​പ്പി​നോ തൊ​ഴി​ലാ​ളി​ക​ൾ​ക്ക്(ഒഎഫ്ഡബ്ല്യുഎസ്) ആ​രോ​ഗ്യ സം​ര​ക്ഷ​ണ പി​ന്തു​ണ ശ​ക്തി​പ്പെ​ടു​ത്തു​ക എ​ന്ന​താ​ണ് ഈ ​പ​ങ്കാ​ളി​ത്ത​ത്തി​ന്‍റെ ല​ക്ഷ്യം.

ഒഡബ്ല്യുഡബ്ല്യുഎ ഇ​കാ​ർ​ഡ് ഉ​ട​മ​ക​ൾ​ക്ക് എ​ല്ലാ മെ​ഡി​ക്ക​ൽ സേ​വ​ന​ങ്ങ​ൾ​ക്കും 20 ശ​ത​മാ​നം എ​ക്സ്ക്ലൂ​സീ​വ് കി​ഴി​വ് ഉ​ണ്ടാ​യി​രി​ക്കു​മെ​ന്ന് മു​സ്ത​ഫ ഹം​സ പ്ര​ഖ്യാ​പി​ച്ചു. ആ​രോ​ഗ്യ​സം​ര​ക്ഷ​ണം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും, വി​ദേ​ശ​ത്തു​ള്ള ഫി​ലി​പ്പി​നോ തൊ​ഴി​ലാ​ളി​ക​ളു​ടെ ക്ഷേ​മ​ത്തെ പി​ന്തു​ണ​യ്ക്കു​ന്ന​തി​നു​മു​ള്ള സം​യു​ക്ത പ്ര​തി​ബ​ദ്ധ​ത​യാ​ണ് ഈ ​സ​ഹ​ക​ര​ണം പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന​ത്.

കു​വൈ​റ്റി​ലെ പ്ര​വാ​സി സ​മൂ​ഹ​ത്തി​ന് താ​ങ്ങാ​നാ​വു​ന്ന​തും ഉ​യ​ർ​ന്ന നി​ല​വാ​ര​മു​ള്ള​തു​മാ​യ ആ​രോ​ഗ്യ സം​ര​ക്ഷ​ണം ന​ൽ​കു​ക എ​ന്ന​താ​ണ് മെ​ട്രോ മെ​ഡി​ക്ക​ൽ ഗ്രൂ​പ്പ് ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്നും 2026 ൽ ​മെ​ട്രോ​യു​ടെ കൂ​ടു​ത​ൽ വി​പു​ല​മാ​യ ആ​രോ​ഗ്യ​ക്ഷേ​മ​ പ​ദ്ധ​തി​ക​ൾ ന​ട​പ്പി​ലാ​ക്കു​മെ​ന്നും മെ​ട്രോ മാ​നേ​ജ്മ​ന്‍റ് അ​റി​യി​ച്ചു.

 

NRI

"റൈ​സിം​ഗ് ഭാ​ര​ത്' പ്ര​വാ​സി മ​ഹോ​ത്സ​വം ജ​നു​വ​രി 30ന്

കു​വൈ​റ്റ് സി​റ്റി: ഭാ​ര​തീ​യ പ്ര​വാ​സി പ​രി​ഷ​ദ് കു​വൈ​റ്റി​ന്‍റെ പ​ത്താം വാ​ർ​ഷി​കാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള "റൈ​സിം​ഗ് ഭാ​ര​ത്' പ്ര​വാ​സി മ​ഹോ​ത്സ​വം ജ​നു​വ​രി 30ന് ​അ​ഹ​മ​ദി ഡി​പി​എ​സ് സ്കൂ​ളി​ൽ ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

ഇ​ന്ത്യ​യി​ലെ​യും കു​വൈ​റ്റി​ലെ​യും വി​വി​ധ മേ​ഖ​ല​ക​ളി​ൽ നി​ന്നു​ള്ള പ്ര​മു​ഖ വ്യ​ക്തി​ത്വ​ങ്ങ​ൾ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കും. സാം​സ്കാ​രി​ക സ​മ്മേ​ള​നം, ക​ലാ-​സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ൾ എ​ന്നി​വ മ​ഹോ​ത്സ​വ​ത്തെ ശ്ര​ദ്ധേ​യ​മാ​ക്കും.

കു​വൈ​റ്റി​ലെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ മി​ക​വ് തെ​ളി​യി​ച്ച വ്യ​ക്തി​ക​ൾ​ക്ക് "പ്ര​വാ​സി സ​മ്മാ​ൻ 2026' പു​ര​സ്കാ​ര​ങ്ങ​ൾ ന​ൽ​കി ആ​ദ​രി​ക്കും.

 

International

കു​വൈ​റ്റി​ൽ‌ എ​ണ്ണ​ഖ​ന​ന കേ​ന്ദ്ര​ത്തി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ര​ണ്ടു മ​ല​യാ​ളി​ക​ൾ മ​രി​ച്ചു

 കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റ് അ​ബ്ദ​ല്ലി​യി​ലെ എ​ണ്ണ ഖ​ന​ന കേ​ന്ദ്ര​ത്തി​ല്‍ ഉ​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ര​ണ്ടു മ​ല​യാ​ളി​ക​ൾ മ​രി​ച്ചു. തൃ​ശൂ​ര്‍ സ്വ​ദേ​ശി ന​ടു​വി​ലെ പ​റ​മ്പി​ല്‍ നി​ഷി​ല്‍ സ​ദാ​ന​ന്ദ​ന്‍ (40), കൊ​ല്ലം സ്വ​ദേ​ശി സു​നി​ല്‍ സോ​ള​മ​ന്‍ (43) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്‌.

ഇ​രു​വ​രും ജോ​ലി ചെ​യ്യു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. അ​പ​ക​ട​ത്തി​ന്‍റെ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​യി​ട്ടി​ല്ല. അ​പ​ക​ടം സം​ബ​ന്ധി​ച്ച ഔ​ദ്യോ​ഗി​ക സ്ഥി​രീ​ക​ര​ണം വ​ന്നി​ട്ടി​ല്ല.

കു​വൈ​റ്റി​ലെ ഇ​ന്ത്യ​ൻ എം​ബ​സി അ​ധി​കൃ​ത​രും ക​മ്പ​നി അ​ധി​കൃ​ത​രും വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ട്ടി​ട്ടു​ണ്ട്. മൃ​ത​ദേ​ഹ​ങ്ങ​ൾ ജ​ഹ്റ ആ​ശു​പ​ത്രി മോ​ര്‍​ച്ച​റി​യി​ല്‍ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്.

NRI

അ​ൽ മു​ത്‌​ലാ സി​റ്റി​യി​ൽ പു​തി​യ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റു​മാ​യി ലു​ലു  

 

കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ ഏ​റ്റ​വും വ​ലി​യ റെ​സി​ഡെ​ൻ​ഷ്യ​ൽ പ​ദ്ധ​തി​യാ​യ അ​ൽ മു​ത്‌​ലാ സി​റ്റി​യി​ൽ പു​തി​യ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് നി​ർ​മ്മി​ക്കാ​നൊ​രു​ങ്ങി ലു​ലു. മു​ൻ​നി​ര റി​യ​ൽ എ​സ്റ്റേ​റ്റ് ഡെ​വ​ല​പ്പേ​ഴ്സാ​യ ബി​യോ​ട്ട് ഹോ​ൾ​ഡിം​ഗു​മാ​യി കൈ​കോ​ർ​ത്താ​ണ് പു​തി​യ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് ലു​ലു യാ​ഥാ​ർ​ഥ്യ​മാ​ക്കു​ന്ന​ത്.

സൗ​ത്ത് അ​ൽ മു​ത്‌​ലാ സി​റ്റി​യി​ൽ ഉ​യ​രു​ന്ന ബി​യോ​ട്ട് പ്ല​സ് മാ​ളി​ലാ​ണ് ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് നി​ർ​മി​ക്കു​ക. കു​വൈ​റ്റി​ൽ റീ​ട്ടെ​യ്ൽ സാ​ന്നി​ധ്യം വി​പു​ല​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് സ​ഹ​ക​ര​ണം.

ലു​ലു ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ എം.​എ യൂ​സ​ഫ​ലി, ബി​യോ​ട്ട് ഹോ​ൾ​ഡിം​ഗ് ഗ്രൂ​പ്പ് സി​ഇ​ഒ​യും വൈ​സ് ചെ​യ​ർ​മാ​നു​മാ​യ അ​ബ്ദു​ൾ റ​ഹ്മാ​ൻ അ​ൽ ഖാ​നാ എ​ന്നി​വ​ർ ചേ​ർ​ന്ന് ഇ​ത് സം​ബ​ന്ധി​ച്ചു​ള്ള ധാ​ര​ണാ​പ​ത്ര​ത്തി​ൽ ഒ​പ്പു​വ​ച്ചു.

ബി​യോ​ട്ട് പ്ല​സ് പ്രൊ​ജ്ക്ടി​ൽ ഭാ​ഗ​മാ​കു​ന്ന ആ​ദ്യ റീ​ട്ടെ​യ്ൽ ഗ്രൂ​പ്പു​ക​ളി​ലൊ​ന്നാ​ണ് ലു​ലു. സൗ​ത്ത് അ​ൽ മു​ത്‌​ലാ സി​റ്റി​യി​ൽ 27 ല​ക്ഷം ച​തു​ര​ശ്ര​യ​ടി​യി​ൽ ഉ​യ​രു​ന്ന ബി​യോ​ട്ട് പ്ല​സ് മാ​ളി​ൽ 72000 ച​തു​ര​ശ്ര​യ​ടി​യി​ലു​ള്ള ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റാ​ണ് ലു​ലു നി​ർ​മി​ക്കു​ക.

കു​വൈ​ത്തി​ൽ ലു​ലു​വി​ന്‍റെ സാ​ന്നി​ധ്യം വി​പു​ല​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പു​തി​യ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റെ​ന്നും, സൗ​ത്ത് അ​ൽ മു​ത്‌​ലാ സി​റ്റി​യി​ലെ ഉ​പ​ഭോ​ക്താ​ക​ൾ​ക്ക് മി​ക​ച്ച ഷോ​പ്പിം​ഗ് സേ​വ​ന​മാ​ണ് ല​ക്ഷ്യ​മെ​ന്നും ലു​ലു ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ എം.​എ. യൂ​സ​ഫ​ലി വ്യ​ക്ത​മാ​ക്കി.

മു​ൻ​നി​ര റീ​ട്ടെ​യ്ൽ ഗ്രൂ​പ്പാ​യ ‍ലു​ലു​വു​മാ​യി സ​ഹ​ക​രി​ക്കാ​നാ​യ​തി​ൽ ഏ​റെ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് ബി​യോ​ട്ട് ഹോ​ൾ​ഡിം​ഗ് ഗ്രൂ​പ്പ് സി​ഇ​ഒ​യും വൈ​സ് ചെ​യ​ർ​മാ​നു​മാ​യ അ​ബ്ദു​ൾ റ​ഹ്മാ​ൻ അ​ൽ ഖാ​ന പ​റ​ഞ്ഞു. 2027 മാ​ർ​ച്ചി​ന​കം പ​ദ്ധ​തി യാ​ഥാ​ർ​ഥ്യ​മാ​കു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്.

International

മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ കു​വൈ​റ്റി​ലെ​ത്തി

 കു​വൈ​റ്റ് സി​റ്റി: കേ​ര​ള മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ കു​വൈ​റ്റി​ലെ​ത്തി. വ്യാ​ഴാ​ഴ്ച രാ​വി​ലെ 6.15ന് ​തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്ന് പു​റ​പ്പെ​ട്ട കു​വൈ​റ്റ് എ​യ​ർ വി​മാ​ന​ത്തി​ലാ​ണ് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ കു​വൈ​റ്റി​ലെ​ത്തി​യ​ത്.

കു​വൈ​റ്റ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ മു​ഖ്യ​മ​ന്ത്രി​യെ ഇ​ന്ത്യ​ൻ എം​ബ​സി പ്ര​തി​നി​ധി​ക​ളും ലോ​ക കേ​ര​ള സ​ഭ അം​ഗ​ങ്ങ​ളും, മ​ല​യാ​ളം മി​ഷ​ൻ, ക​ല കു​വൈ​റ്റ് ഭാ​ര​വാ​ഹി​ക​ളും ചേ​ർ​ന്ന് സ്വീ​ക​രി​ച്ചു.

ഇ​ന്ന് കു​വൈ​റ്റ് സ​ർ​ക്കാ​ർ പ്ര​തി​നി​ധി​ക​ളു​മാ​യു​ള്ള പ്ര​ധാ​ന കൂ​ടി​ക്കാ​ഴ്ച​ക​ളും ച​ർ​ച്ച​ക​ളും ന​ട​ക്കും. വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം 4.30ന് ​മ​ൻ​സൂ​രി​യ​യി​ലെ അ​ൽ അ​റ​ബി ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കു​ന്ന മ​ഹാ​സ​മ്മേ​ള​ന​ത്തി​ൽ മു​ഖ്യ​മ​ന്ത്രി കു​വൈ​റ്റി​ലെ മ​ല​യാ​ളി​ക​ളെ നേ​രി​ട്ട് അ​ഭി​സം​ബോ​ധ​ന ചെ​യ്യും.

28 വ​ർ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷ​മാ​ണ് കേ​ര​ള മു​ഖ്യ​മ​ന്ത്രി കു​വൈ​റ്റി​ൽ എ​ത്തു​ന്ന​ത്.

NRI

പ​ര​സ്പ​രം ക​രു​തു​ക​യും പ​ങ്കി​ടു​ക​യും ചെ​യ്യു​ന്ന സ​മൂ​ഹ​മാ​യി ജീ​വി​ക്ക​ണം: കാ​തോ​ലി​ക്കാ ബാ​വ

കു​വൈ​റ്റ് സി​റ്റി: ദൈ​വി​ക​മാ​യ ജ്ഞാ​നം മു​ഖാ​ന്തി​രം മ​നു​ഷ്യ​ൻ നേ​ടി​യെ​ടു​ത്ത ക​ണ്ടു​പി​ടു​ത്ത​ങ്ങ​ളി​ലൂ​ടെ ലോ​കം ഇ​ന്ന് ഒ​രു സാ​ർ​വ്വ​ലൗ​കി​ക കു​ടും​ബ​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണെ​ന്നും ഉ​പ​നി​ഷ​ത്തു​ക​ളി​ൽ പ്ര​തി​പാ​ദി​ക്കു​ന്ന “വ​സു​ധൈ​വ കു​ടും​ബ​കം” എ​ന്ന ത​ത്വ​ചി​ന്ത​യി​ലൂ​ടെ​യാ​ണ് മ​നു​ഷ്യ​ൻ പ​ര​സ്പ​രം ക​രു​താ​നും പ​ങ്കു​വ​യ്ക്കാ​നും ശീ​ലി​ക്ക​ണ​മെ​ന്നും പൗ​ര​സ്ത്യ കാ​തോ​ലി​ക്കാ​യും മ​ല​ങ്ക​ര സ​ഭ​യു​ടെ പ​ര​മാ​ധ്യ​ക്ഷ​നു​മാ​യ മോ​റാ​ൻ മാ​ർ ബ​സേ​ലി​യോ​സ് മാ​ർ​ത്തോ​മാ മാ​ത്യൂ​സ് തൃ​തീ​യ​ൻ കാ​തോ​ലി​ക്കാ ബാ​വ ആ​ഹ്വാ​നം ചെ​യ്തു.

സെ​ന്‍റ് ഗ്രീ​ഗോ​റി​യോ​സ് ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് മ​ഹാ​ഇ​ട​വ​ക​യു​ടെ ആ​ദ്യ​ഫ​ല​പ്പെ​രു​ന്നാ​ളി​ന്‍റെ സു​വ​ർ​ണ​ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഇ​ന്ത്യ​ൻ സെ​ൻ​ട്ര​ൽ സ്കൂ​ൾ അ​ങ്ക​ണ​ത്തി​ൽ ന​ട​ന്ന സ​മ്മേ​ള​നം ഭ​ദ്ര​ദീ​പം തെ​ളി​യി​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്തു​കൊ​ണ്ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു കാ​തോ​ലി​ക്കാ ബാ​വ.

കു​വൈ​റ്റ് മ​ഹാ ഇ​ട​വ​ക വി​കാ​രി റ​വ. ഫാ. ​ഡോ. ബി​ജു ജോ​ർ​ജ് പാ​റ​യ്ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ സ​ഹ​വി​കാ​രി റ​വ. ഫാ. ​മാ​ത്യൂ തോ​മ​സ് സ്വാ​ഗ​ത​വും ആ​ദ്യ​ഫ​ല​പ്പെ​രു​ന്നാ​ൾ-2025 ജ​ന​റ​ൽ ക​ൺ​വീ​ന​ർ മാ​ത്യു വി. ​തോ​മ​സ് ന​ന്ദി​യും പ്ര​കാ​ശി​പ്പി​ച്ചു.

കു​വൈ​റ്റി​ലെ ഇ​ന്ത്യ​ൻ എം​ബ​സി​യി​ലെ ഹെ​ഡ് ഓ​ഫ് ചാ​ൻ​സ​രി ജെ​യിം​സ് ജേ​ക്ക​ബ്, ആ​ഗോ​ള​ത​ല​ത്തി​ലു​ള്ള ഓ​റി​യ​ന്‍റ​ൽ ഓ​ർ​ത്ത​ഡോ​ക്സ് കൂ​ട്ടാ​യ്മ​യി​ൽ ഉ​ൾ​പ്പെ​ടു​ന്ന എ​ത്യോ​പ്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യു​ടെ വി​കാ​രി ഫാ. ​കോ​മോ​സ് അ​ബാ ത​ദെ​വൂ​സ് വു​ബ്ലി​ൻ, നാ​ഷ​ണ​ൽ ഇ​വ​ഞ്ച​ലി​ക്ക​ൽ ച​ർ​ച്ച് സെ​ക്ര​ട്ട​റി റോ​യ് യോ​ഹ​ന്നാ​ൻ, ഒഎ​സ്എ​സ്എഇ ഡി​ജി​റ്റ​ലൈ​സേ​ഷ​ൻ ഡ​യ​റ​ക്ട​ർ കു​ര്യ​ൻ വ​ർഗീസ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

 

NRI

കു​വൈ​റ്റ് വി​ഷ​മ​ദ്യ ദു​ര​ന്തം; അ​ച്ഛ​നെ ക​ണ്ടെ​ത്താ​ന്‍ ഹ​ർ​ജി​യു​മാ​യി മ​ക​ൻ

കൊ​ച്ചി: കു​വൈ​റ്റ് വി​ഷ​മ​ദ്യ ദു​ര​ന്ത​ത്തി​നി​ര​യാ​യ അ​ച്ഛ​നെ ക​ണ്ടെ​ത്താ​ന്‍ ബം​ഗ​ളൂ​രു സ്വ​ദേ​ശി​യാ​യ മ​ക​ന്‍ ന​ല്‍​കി​യ ഹേ​ബി​യ​സ് കോ​ര്‍​പ​സ് ഹ​ര്‍​ജി ഇ​ന്ന് ഹൈ​ക്കോ​ട​തി പ​രി​ഗ​ണി​ക്കും.

അ​ച്ഛ​ൻ സൂ​ര​ജ് ലാ​മ​യെ ക​ണ്ടെ​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മ​ക​ന്‍ സാ​ന്‍റ​ന്‍ ലാ​മ ന​ല്‍​കി​യ ഹ​ര്‍​ജി​യി​ല്‍ കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ വി​ശ​ദീ​ക​ര​ണം തേ​ടി​യ​ശേ​ഷ​മാ​ണ് ജ​സ്റ്റീ​സു​മാ​രാ​യ ദേ​വ​ന്‍ രാ​മ​ച​ന്ദ്ര​ന്‍, എം.​ബി. സ്‌​നേ​ഹ​ല​ത എ​ന്നി​വ​ര​ട​ങ്ങു​ന്ന ഡി​വി​ഷ​ന്‍ ബെ​ഞ്ച് ഹ​ര്‍​ജി മാ​റ്റി​യ​ത്.

ദു​ര​ന്ത​ത്തി​നു​ശേ​ഷം ഓ​ര്‍​മ ന​ഷ്‌​ട​പ്പെ​ട്ട 59 കാ​ര​നാ​യ സൂ​ര​ജ് ലാ​മ കൊ​ച്ചി​യി​ല്‍ വി​മാ​ന​മി​റ​ങ്ങി​യി​രു​ന്നു. ഇ​ദ്ദേ​ഹ​ത്തെ കൊ​ച്ചി​യി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ അ​ല​ഞ്ഞു​തി​രി​യു​ന്ന നി​ല​യി​ല്‍ ക​ണ്ട​തി​നെ​ത്തു​ട​ര്‍​ന്ന് ക​ള​മ​ശേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും കാ​ണാ​താ​കു​ക​യാ​യി​രു​ന്നു.

ഇ​മി​ഗ്രേ​ഷ​ന്‍ ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി സൂ​ര​ജ് ലാ​മ​യെ എ​ങ്ങ​നെ​യാ​ണ് ഇ​ന്ത്യ​യി​ലേ​ക്കു മ​ട​ക്കി​വി​ട്ട​തെ​ന്ന് അ​റി​യി​ക്കാ​നാ​ണ് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യ​ത്തോ​ട് കോ​ട​തി നി​ര്‍​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്. സൂ​ര​ജ് ലാ​മ​യെ ക​ണ്ടെ​ത്താ​നു​ള്ള അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കാ​ന്‍ പോ​ലീ​സി​നും കോ​ട​തി നി​ര്‍​ദേ​ശം ന​ല്‍​കി.

കു​വൈ​റ്റി​ല്‍ ബി​സി​ന​സ് ന​ട​ത്തി​യി​രു​ന്ന കോ​ല്‍​ക്ക​ത്ത സ്വ​ദേ​ശി​യാ​യ സൂ​ര​ജ് ലാ​മ​യു​ടെ കു​ടും​ബം ബം​ഗ​ളൂ​രു​വി​ലാ​ണ് താ​മ​സി​ക്കു​ന്ന​ത്. എ​ന്നാ​ല്‍, ചി​കി​ത്സ​യ്ക്കു​ശേ​ഷം കൊ​ച്ചി​യി​ലേ​ക്കാ​ണു കു​വൈ​റ്റ് അ​ധി​കൃ​ത​ര്‍ സൂ​ര​ജി​നെ ക​യ​റ്റി​വി​ട്ട​ത്.

കൊ​ച്ചി​യി​ലേ​ക്ക് ക​യ​റ്റി​വി​ടു​ന്ന​തു സം​ബ​ന്ധി​ച്ച് ത​ങ്ങ​ള്‍​ക്ക് അ​റി​യി​പ്പൊ​ന്നും ല​ഭി​ച്ചി​രു​ന്നി​ല്ലെ​ന്നാ​യി​രു​ന്നു സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ വി​ശ​ദീ​ക​ര​ണം. തു​ട​ര്‍​ന്നാ​ണു കേ​ന്ദ്ര​സ​ര്‍​ക്കാ​രി​നെ ക​ക്ഷി​ചേ​ര്‍​ത്തു വി​ശ​ദീ​ക​ര​ണം തേ​ടി​യ​ത്.

NRI

സൗ​ജ​ന്യ ലീ​ഗ​ൽ ക്ലി​നി​ക്‌ സം​ഘ​ടി​പ്പി​ക്കു​ന്നു

കു​വൈ​റ്റ് സി​റ്റി: പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ കു​വൈ​റ്റ് ചാ​പ്റ്റ​റും ഫി​റ കു​വൈ​റ്റും സം​യു​ക്ത​മാ​യി സൗ​ജ​ന്യ ലീ​ഗ​ൽ ക്ലി​നി​ക്‌ സം​ഘ​ടി​പ്പി​ക്കു​ന്നു. വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം 6.30 മു​ത​ൽ അ​ബ്ബാ​സി​യ അ​ൽ ന​ഹീ​ൽ ക്ലി​നി​ക് ഓ​ഡി​റ്റോ​റി​യ​ത്തി​ലാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

അ​ഭി​ഭാ​ഷ​ക​ൻ ഡോ. ​ത​ലാ​ൽ താ​ക്കി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​പാ​ടി. പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത് വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ കു​വൈ​റ്റി അ​ഭി​ഭാ​ഷ​ക​രു​ടെ നി​യ​മോ​പ​ദേ​ശം തേ​ടു​വാ​ൻ താ​ത്പ​ര്യ​മു​ള്ള​വ​ർ 41105354, 97405211 എ​ന്നീ ന​മ്പ​റു​ക​ളി​ലോ താ​ഴെ​കൊ​ടു​ത്ത ഗൂ​ഗി​ൾ ഫോം ​വ​ഴി​യോ പേ​രു​ക​ൾ മു​ൻ​കൂ​ട്ടി ര​ജി​സ്റ്റ​ർ ചെ​യ്യേ​ണ്ട​താ​ണ്.

ഫോം: https://forms.gle/Nh6YS5izNGd5G7mn9

NRI

ഗാ​ന്ധി സ്മ​ര​ണ​യി​ൽ ജീ​വ​ര​ക്തം ന​ൽ​കി; ബി​ഡി​കെ കു​വൈ​റ്റ് ര​ക്ത​ദാ​ന ക്യാ​മ്പ് ശ്ര​ദ്ധേ​യ​മാ​യി

കു​വൈ​റ്റ് സി​റ്റി: രാ​ഷ്‌​ട്ര​പി​താ​വ് മ​ഹാ​ത്മാ ഗാ​ന്ധി​യു​ടെ 156-ാം ജ​ന്മ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ബ്ല​ഡ് ഡോ​ണേ​ർ​സ് കേ​ര​ള കു​വൈ​റ്റ് ചാ​പ്റ്റ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പി​ച്ച ര​ക്ത​ദാ​ന ക്യാ​മ്പ് ശ്ര​ദ്ധേ​യ​മാ​യി.

ഗാ​ന്ധി​ജി​യു​ടെ ആ​ദ​ർ​ശ​മാ​യ നി​സ്വാ​ർ​ഥ സേ​വ​നം പ്രാ​വ​ർ​ത്തി​ക​മാ​ക്കി​ക്കൊ​ണ്ടാ​ണ് നി​ര​വ​ധി ആ​ളു​ക​ൾ ജീ​വ​ൻ ര​ക്ഷാ​ദൗ​ത്യ​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യ​ത്. ഒ​ക്ടോ​ബ​ർ മൂ​ന്നി​ന് കു​വൈ​റ്റി​ലെ അ​ദാ​ൻ ബ്ല​ഡ് ബാ​ങ്കി​ൽ ന​ട​ന്ന ക്യാ​മ്പി​ന് ബി​ഡി​കെ കു​വൈ​റ്റ് വോ​ള​ണ്ടി​യ​ർ​മാ​ർ നേ​തൃ​ത്വം ന​ൽ​കി.

ക്യാ​മ്പി​ൽ പ​ങ്കെ​ടു​ത്ത ര​ക്ത​ദാ​താ​ക്ക​ൾ​ക്ക് സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ന​ൽ​കി ആ​ദ​രി​ച്ചു. ബി​ഡി​കെ ആ​ന്വ​ൽ സ്പോ​ൺ​സ​ർ അ​ൽ അ​ൻ​സാ​രി എ​ക്സേ​ഞ്ച് മാ​ർ​ക്ക​റ്റിം​ഗ് മാ​നേ​ജ​ർ ശ്രീ​ജി​ത്ത് മോ​ഹ​ൻ​ദാ​സ് ക്യാ​മ്പി​ൽ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. ട്രൈ​കാ​ർ​ട്ട്, മെ​ഡ​ക്സ് മെ​ഡി​ക്ക​ൽ എ​ന്നീ സ്ഥാ​പ​ങ്ങ​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ച​ത്.

ര​ക്ത​ദാ​ന ക്യാ​മ്പു​ക​ൾ, ബോ​ധ​വ​ത്ക​ര​ണ ക്ലാ​സു​ക​ൾ എ​ന്നി​വ സം​ഘ​ടി​പ്പി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന സം​ഘ​ട​ന​ക​ൾ​ക്കു ക​മ്പ​നി​ക​ൾ​ക്കും ബി​ഡി​കെ കു​വൈ​റ്റ് ചാ​പ്റ്റ​റി​ന്‍റെ എ​ല്ലാ പി​ന്തു​ണ​യും സ​ഹാ​യ​വും ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണെ​ന്നും കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 6999 7588 എ​ന്ന ന​മ്പ​റി​ൽ ബ​ന്ധ​പെ​ട​വു​ന്ന​താ​ണെ​ന്നും ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

NRI

ദ ​ബാ​സി​ൽ ആ​ർ​ട്ട്സ്‌ ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു

കു​വൈ​റ്റ്: കു​വൈ​റ്റി​ലെ ക​ലാ-​സാം​സ്ക്കാ​രി​ക സം​ഘ​ട​ന​യാ​യ ബാ​സി​ൽ ആ​ർ​ട്ട്സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ കു​ടും​ബ​സം​ഗ​മ​വും ഓ​ണാ​ഘോ​ഷ​വും സം​ഘ​ടി​പ്പി​ച്ചു. അ​ബ്ബാ​സി​യ ക​ലാ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ റ​വ.​ഫാ. മ​ത്താ​യി സ​ഖ​റി​യ ഭ​ദ്ര​ദീ​പം തെ​ളി​യി​ച്ചു​കൊ​ണ്ട് ഓ​ണ​സ​ന്ദേ​ശം ന​ൽ​കി.

ബാ​സി​ൽ ആ​ർ​ട്ട്സ് പ്ര​സി​ഡ​ന്‍റ് ജെ​റി ജോ​ൺ കോ​ശി അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ കു​വൈ​റ്റ് മ​ഹാ ഇ​ട​വ​ക സ​ഹ​വി​കാ​രി റ​വ.​ഫാ. മാ​ത്യൂ തോ​മ​സ് ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു. ലേ​ഡീ​സ് ചെ​യ​ർ പേ​ഴ്സ​ൺ ഷാ​നി ജോ​ഫി​ൻ സ്വാ​ഗ​ത​വും ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി​നു ബെ​ന്ന്യാം ന​ന്ദി​യും രേ​ഖ​പ്പെ​ടു​ത്തി.

കു​ട്ടി​ക​ളു​ടെ​യും മു​തി​ർ​ന്ന​വ​രു​ടെ​യും ക​ലാ​പ​രി​പാ​ടി​ക​ൾ, പൊ​ലി​ക കു​വൈ​റ്റി​ന്‍റെ നാ​ട​ൻ പാ​ട്ടു​ക​ൾ, വി​ഭ​വ സ​മൃ​ദ്ധ​മാ​യ ഓ​ണ​സ​ദ്യ എ​ന്നി​വ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് കൊ​ഴു​പ്പേ​കി.

 

NRI

ഡ​ബ്ല്യു​എം​സി കു​വൈ​റ്റ്‌ പ്രൊ​വി​ൻ​സ് ഓ​ണാ​ഘോ​ഷം വെ​ള്ളി​യാ​ഴ്ച

കു​വൈ​റ്റ്‌ സി​റ്റി: വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ (ഡ​ബ്ല്യു​എം​സി) കു​വൈ​റ്റ്‌ പ്രൊ​വി​ൻ​സ് ഓ​ണാ​ഘോ​ഷം "ഹൃ​ദ്യം 2025' വി​വി​ധ​യി​നം ക​ലാ​പ​രി​പാ​ടി​ക​ളോ​ട് കൂ​ടി വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം നാ​ല് മു​ത​ൽ ബി​നീ​ദ് അ​ൽ ഗ​റി​ലു​ള്ള ഹോ​ട്ട​ൽ പാ​ർ​ക്ക്‌ അ​വ​ന്യു​വി​ൽ വ​ച്ച് ന​ട​ത്ത​പെ​ടും.

ഡ​ബ്ല്യു​എം​സി ഗ്ലോ​ബ​ൽ പ്ര​സി​ഡ​ന്‍റ് അ​മേ​രി​ക്ക​ൻ വ്യ​വ​സാ​യി ഡോ. ​ബാ​ബു സ്റ്റീ​ഫ​ൻ മു​ഖ്യാ​തി​ഥി ആ​യി​രി​ക്കും. ഗ്ലോ​ബ​ൽ വൈ​സ് ചെ​യ​ർ​മാ​ൻ (ഇ​ന്ത്യ റീ​ജി​യ​ൺ) സു​രേ​ന്ദ്ര​ൻ ക​ണ്ണാ​ട്ട്, ഗ്ലോ​ബ​ൽ വു​മ​ൺ​സ് ഫോ​റം പ്ര​സി​ഡ​ന്‍റ് ഷീ​ല റെ​ജി (ദു​ബാ​യി), ഗ്ലോ​ബ​ൽ യൂ​ത്ത് ഫോ​റം പ്ര​സി​ഡ​ന്‍റ് രേ​ഷ്മ ജോ​ർ​ജ് (അ​ബു​ദാ​ബി), മി​ഡി​ൽ ഈ​സ്റ്റ്‌ പ്ര​സി​ഡ​ന്‍റ് സു​ധീ​ർ സു​ബ്ര​മ​ണ്ണ്യ​ൻ (യു​എ​ഇ), ദു​ബാ​യി പ്രൊ​വി​ൻ​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി റെ​ജി ജോ​ർ​ജ് കൂ​ടാ​തെ കു​വൈ​റ്റി​ലെ സാ​മൂ​ഹി​ക സം​ഘ​ട​നാ നേ​താ​ക്ക​ൾ തു​ട​ങ്ങി​യ​വ​ർ​സം​ബ​ന്ധി​ക്കും.

പ്ര​ശ്‌​സ്ത കു​വൈ​റ്റി ഗാ​യ​ക​ൻ മു​ബാ​റ​ക് അ​ൽ റാ​ഷീ​ദ്, യെ​സ് ബാ​ൻ​ഡ് മ്യൂ​സി​ക് ടീം ​എ​ന്നി​വ​രു​ടെ ആ​ക​ർ​ഷ​ക​മാ​യാ ഗാ​ന​മേ​ള, കൂ​ടാ​തെ കു​വൈ​റ്റ്‌ ഡ​ബ്ല്യു​എം​സി കു​ടും​ബാം​ഗ​ങ്ങ​ളും കു​ട്ടി​ക​ളും അ​ണി​യി​ച്ചൊ​രു​ക്കു​ന്ന നി​ര​വ​ധി​യാ​യ സം​ഗീ​ത നൃ​ത്ത​ക​ലാ​പ​രി​പാ​ടി​ക​ളും ഉ​ണ്ടാ​യി​രി​ക്കും.

പാ​ർ​ക്ക്‌ അ​വ​ന്യു സ്പെ​ഷ്യ​ൽ ഓ​ണ​സ​ദ്യ​യോ​ട് കൂ​ടി പ​രി​പാ​ടി അ​വ​സാ​നി​ക്കു​മെ​ന്ന് ഡ​ബ്ല്യു​എം​സി കു​വൈ​റ്റ്‌ പ്രൊ​വി​ൻ​സ് ചെ​യ​ർ​മാ​ൻ മോ​ഹ​ൻ ജോ​ർ​ജ്, പ്ര​സി​ഡ​ന്‍റ് ചെ​സി​ൽ ചെ​റി​യാ​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​സ്റ്റി തോ​മ​സ്, ട്ര​ഷ​റ​ർ സു​രേ​ഷ് ജോ​ർ​ജ്, തു​ട​ങ്ങി​യ​വ​ർ വാ​ർ​ത്താ​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.

NRI

ഐ​എ​സ്എ കു​വൈ​റ്റ് ഘ​ട​കം നി​ല​വി​ൽ വ​ന്നു

കു​വൈ​റ്റ് സി​റ്റി: ലോ​ക​മെ​മ്പാ​ടു​മു​ള്ള ഓ​ട്ടോ​മേ​ഷ​ൻ പ്ര​ഫ​ഷ​ണ​ലു​ക​ളെ ബ​ന്ധി​പ്പി​ക്കു​ന്ന ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സൊ​സൈ​റ്റി ഓ​ഫ് ഓ​ട്ടോ​മേ​ഷ​ന്‍റെ(​ഐ​എ​സ്എ) കു​വൈ​റ്റ് ഘ​ട​കം നി​ല​വി​ൽ വ​ന്നു.

നാ​സ​ർ അ​ബു താ​ലി​ബ് (പ്ര​സി​ഡ​ന്‍റ്), മ​ഹ്ദി അ​ക്ബ​ർ (വൈ​സ് പ്ര​സി​ഡ​ന്‍റ്), ഷെ​മേ​ജ് കു​മാ​ർ (സെ​ക്ര​ട്ട​റി), മ​ഹേ​ഷ് നാ​യ​ർ (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി), ബാ​ല ഏ​ല​മാ​ര​ൻ (മെ​മ്പ​ർ​ഷി​പ്പ് ചെ​യ​ർ), അം​ബ​ല​വ​ണ്ണ​ൻ (ജോ​യി​ന്‍റ് മെ​മ്പ​ർ​ഷി​പ്പ് ചെ​യ​ർ), രാ​ജേ​ഷ് സാ​വ്നി (ട്ര​ഷ​റ​ർ), മു​ഹ​മ്മ​ദ് സാ​ദ് (ജോ​യി​ന്‍റ് ട്ര​ഷ​റ​ർ), ര​ഘു രാ​മ​ൻ (പ്രോ​ഗ്രാം ചെ​യ​ർ) എ​ന്നി​വ​രാ​ണ് ഭാ​ര​വാ​ഹി​ക​ൾ.

സു​ര​ക്ഷി​ത​മാ​യ അ​ന്ത​രീ​ക്ഷ​ത്തി​ൽ ഡി​ജി​റ്റ​ൽ പ​രി​വ​ർ​ത്ത​നം, ഉ​ത്പാ​ദ​ന കാ​ര്യ​ക്ഷ​മ​ത, സു​സ്ഥി​ര പ്ര​വ​ർ​ത്ത​നം എ​ന്നി​വ പ്രാ​പ്ത​മാ​ക്കു​ന്ന​തി​ന് കു​വൈ​റ്റ് സാ​ങ്കേ​തി​ക രം​ഗ​ത്തെ ഓ​ട്ടോ​മേ​ഷ​ൻ പ്ര​ഫ​ഷ​ണ​ലു​ക​ളെ ഒ​ന്നി​പ്പി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ഐ​എ​സ്എ രൂ​പം കൊ​ണ്ട​ത്.

NRI

കെ​ടി​എം​സി​സി വാ​ർ​ഷി​ക ക​ൺ​വ​ൻ​ഷ​ൻ ഒ​ക്‌‌​ടോ​ബ​ർ ഒ​ന്ന് മു​ത​ൽ

കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റ് ടൗ​ൺ മ​ല​യാ​ളി ക്രി​സ്ത്യ​ൻ കോ​ൺ​ഗ്രി​ഗേ​ഷ​ന്‍റെ വാ​ർ​ഷി​ക ക​ൺ​വ​ൻ​ഷ​ൻ ഒ​ക്‌‌​ടോ​ബ​ർ ഒ​ന്ന് മു​ത​ൽ മൂ​ന്ന് വ​രെ നാ​ഷ​ണ​ൽ ഇ​വാ​ഞ്ച​ലി​ക്ക​ൽ (എ​ൻ​ഇ​സി​കെ) പ​ള്ളി​യി​ലും പാ​രി​ഷ് ഹാ​ളി​ലും ന​ട​ക്കും.

വൈ​കു​ന്നേ​രം ഏ​ഴ് മു​ത​ൽ ഒ​മ്പ​ത് വ​രെ ന​ട​ക്കു​ക. റ​വ.​ഡോ. ഡി.​ജെ. അ​ജി​ത്കു​മാ​ർ ദൈ​വ​വ​ച​നം പ്ര​ഘോ​ഷി​ക്കും. കെ​ടി​എം​സി​സി ഗാ​യ​ക​സം​ഘം ഗാ​ന​ശു​ശ്രൂ​ഷ​യ്ക്ക് നേ​തൃ​ത്വം ന​ൽ​കും.

ക​ൺ​വ​ൻ​ഷ​ന്‍റെ പ്ര​വ​ർ​ത്ത​ങ്ങ​ൾ​ക്ക് റോ​യി കെ. ​യോ​ഹ​ന്നാ​ൻ (എ​ൻ​ഇ​സി​കെ സെ​ക്ര​ട്ട​റി), വ​റു​ഗീ​സ് മാ​ത്യു (​പ്ര​സി​ഡ​ന്‍റ്), അ​ജോ​ഷ് മാ​ത്യു (സെ​ക്ര​ട്ട​റി), ടി​ജോ സി.​സ​ണ്ണി (ട്ര​ഷ​റ​ർ), സ​ജു വി. ​തോ​മ​സ് (കോ​മ​ൺ കൗ​ൺ​സി​ൽ അം​ഗം), ജീ​സ് ജോ​ർ​ജ് ചെ​റി​യാ​ൻ, ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കു​ന്നു.

NRI

ച​ങ്ങ​നാ​ശേ​രി സ്വ​ദേ​ശി കു​വൈ​റ്റി​ൽ അ​ന്ത​രി​ച്ചു

കു​വൈ​റ്റ് സി​റ്റി: പ്ര​വാ​സി മ​ല​യാ​ളി കു​വൈ​റ്റി​ൽ അ​ന്ത​രി​ച്ചു. ച​ങ്ങ​നാ​ശേ​രി മാ​മ്മൂ​ട് സ്വ​ദേ​ശി വ​ഴീ​പ​റ​മ്പി​ൽ ജോ​സ​ഫ് ജോ​സ​ഫ്(49) ആ​ണ് മ​രി​ച്ച​ത്. കു​വൈ​റ്റി​ലെ മം​ഗ​ഫി​ലാ​യി​രു​ന്നു താ​മ​സം.

സെ​യി​ൽ​സ് എ​ക്സി​ക്യു​ട്ടീ​വാ​യി​രു​ന്ന ജോ​സ​ഫ് കു​വൈ​റ്റി​ലെ മം​ഗ​ഫി​ലാ​യി​രു​ന്നു താ​മ​സി​ച്ചി​രു​ന്ന​ത്. പ​രേ​ത​രാ​യ അ​ഗ​സ്തി ജോ​സ​ഫ് - ത്രേ​സ്യാ​മ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ഭാ​ര്യ: ബി​ജി. മ​ക്ക​ൾ: ഡെ​ന്നീ​സ്, ഡെ​ൽ​വി​ൻ, ഡെ​ൽ​സ​ൺ.

തു​ട​ർ​ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ച് സം​സ്ക​രി​ക്കു​മെ​ന്ന് ബ​ന്ധു​ക്ക​ൾ അ​റി​യി​ച്ചു.

NRI

പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ കു​വൈ​റ്റും അ​ൽ ദോ​സ്തൗ​ർ ലോ ​ഗ്രൂ​പ്പും ധാ​ര​ണാ​പ​ത്രം ഒ​പ്പു​വ​ച്ചു

കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റ് പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ കു​വൈ​റ്റ് ചാ​പ്റ്റ​റും കു​വൈ​റ്റ് അ​ഭി​ഭാ​ഷ​ക സ്ഥാ​പ​ന​മാ​യ അ​ൽ ദോ​സ്തൗ​ർ ലോ ​ഗ്രൂ​പ്പും ത​മ്മി​ൽ ധാ​ര​ണാ​പ​ത്രം ഒ​പ്പു​വ​ച്ചു.

പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ കു​വൈ​റ്റ് ക​ൺ​ട്രി ഹെ​ഡ് ബാ​ബു ഫ്രാ​ൻ​സീ​സ്, കു​വൈ​റ്റ് ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് ബി​ജു സ്റ്റീ​ഫ​ൻ, ലോ ​ഗ്രൂ​പ്പി​നെ പ്ര​തി​നി​ധീ​ക​രി​ച്ച് അ​ഭി​ഭാ​ഷ​ക​ൻ ഡോ. ​ത​ലാ​ൽ താ​ക്കി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

2019 ഡി​സം​ബ​റി​ലാ​ണ് പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ കു​വൈ​റ്റി​ൽ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യ​ത്. പ്ര​വാ​സി​ക​ളാ​യ എ​ല്ലാ ഇ​ന്ത്യ​ക്കാ​ർ​ക്കും പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ കു​വൈ​റ്റ് ചാ​പ്റ്റ​റി​ലൂ​ടെ ഫീ​സി​ല്ലാ​തെ നി​യ​മോ​പ​ദേ​ശം തേ​ടാ​വു​ന്ന​താ​ണ്.

ധാ​ര​ണാ​പ​ത്രം വ​ഴി നി​യ​മ​മ​നു​സ​രി​ച്ച് കൂ​ടു​ത​ൽ കു​വൈ​റ്റി​ലെ സ്വ​ദേ​ശി അ​ഭി​ഭാ​ഷ​ക​രു​ടെ നി​യ​മോ​പ​ദേ​ശ​വും മ​റ്റു സ​ഹാ​യ​ങ്ങ​ളും കൂ​ടു​ത​ൽ ഇ​ന്ത്യ​ക്കാ​ർ​ക്ക് വേ​ഗ​ത്തി​ൽ ല​ഭ്യ​മാ​കും.

സേ​വ​ന​ങ്ങ​ൾ​ക്കാ​യി +965 411 05354, +965 974 05211 എ​ന്നീ മൊ​ബൈ​ൽ ന​മ്പ​റി​ലോ [email protected] എ​ന്ന ഇ​മെ​യി​ൽ വി​ലാ​സ​ത്തി​ലോ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

ധാ​രാ​ളം പ്ര​വാ​സി​ക​ൾ​ക്ക് ലീ​ഗ​ൽ സെ​ൽ​വ​ഴി നി​യ​മ​പ​ര​മാ​യ സ​ഹാ​യ​ങ്ങ​ൾ ല​ഭി​ച്ചി​ട്ടു​ണ്ട്.

NRI

കു​വൈ​റ്റ് ഔ​വ​ർ ലേ​ഡി ഓ​ഫ് അ​റേ​ബ്യ പള്ളിക്ക് ബ​സി​ലി​ക്കാ പദവി

കു​​വൈ​​റ്റ് സി​​റ്റി: കു​​വൈ​​റ്റി​​ലെ ഔ​വ​​ർ ലേ​​ഡി ഓ​​ഫ് അ​​റേ​​ബ്യ (അ​​റേ​​ബ്യ​​യു​​ടെ നാ​​ഥ​​യാ​​യ മ​​റി​​യം) പ​​ള്ളി​​യെ ബ​​സി​​ലി​​ക്കാ പ​​ദ​​വി​​യി​​ലേ​​ക്ക് ഉ​​യ​​ർ​​ത്തി. ഗ​​ൾ​​ഫി​​ൽ ഈ ​​പ​​ദ​​വി ല​​ഭ്യ​​മാ​​യ ആ​​ദ്യ ക​​ത്തോ​​ലി​​ക്കാ ദേ​​വാ​​ല​​യ​​മാ​​ണി​​തെ​​ന്ന് ബി​​ഷ​​പ് അ​​ൽ​​ദോ ബെ​​റാ​​ർ​​ദി പ​​റ​​ഞ്ഞു.

1948ൽ ​​ക​​ർ​​മ​​ലീ​​ത്ത​​ക്കാ​​രാ​​ണ് ഔ​​വ​​ർ ലേ​​ഡി ഓ​​ഫ് അ​​റേ​​ബ്യ പ​​ള്ളി സ്ഥാ​​പി​​ച്ച​​ത്. ര​​ണ്ടു വ​​ർ​​ഷം മു​​ന്പ് പ​​ള്ളി​​യു​​ടെ 75-ാം വാ​​ർ​​ഷി​​കം ആ​​ഘോ​​ഷി​​ച്ചു.

സൗ​​ദി അ​​റേ​​ബ്യ, ബ​​ഹറി​​ൻ, ഖ​​ത്ത​​ർ, കു​​വൈ​​റ്റ് എ​​ന്നി​​വ ഉ​​ൾ​​പ്പെ​​ടു​​ന്ന നോ​​ർ​​ത്തേ​​ണ്‍ വി​​കാ​​രി​​യാ​​ത്തി​​ൽ 20 ല​​ക്ഷം ക​​ത്തോ​​ലി​​ക്ക​​രു​​ണ്ട്. സ​​തേ​​ണ്‍ വി​​കാ​​രി​​യാ​​ത്തി​​ൽ പ​​ത്തു ല​​ക്ഷ​​വും.

International

കു​വൈ​റ്റ് വി​ഷ​മ​ദ്യ ദു​ര​ന്തം: മ​ര​ണം 13 ആ​യി, നി​ര​വ​ധി​പ്പേ​ർ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ

കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​യി​ലു​ണ്ടാ​യ വി​ഷ​മ​ദ്യ ദു​ര​ന്ത​ത്തി​ൽ മ​ര​ണം പ​തി​മൂ​ന്നാ​യി ഉ​യ​ർ​ന്ന​താ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. വി​വി​ധ ആ​ശു​പ​ത്രി​ക​ൾ ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച മു​ത​ലാ​ണ് വി​ഷ​മ​ദ്യം ക​ഴി​ച്ച് അ​വ​ശ​രാ​യ നി​ല​യി​ൽ ആ​ളു​ക​ളെ പ്ര​വേ​ശി​പ്പി​ക്കു​ന്ന​ത് ശ്ര​ദ്ധി​ക്ക​പ്പെ​ടു​ന്ന​ത്. 63 കേ​സു​ക​ൾ ഇ​തേ വ​രെ​യാ​യി റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

നി​ര​വ​ധി പേ​രെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. 51 പേ​രെ അ​ടി​യ​ന്ത​ര ഡ​യാ​ലി​സി​സി​നു വി​ധേ​യ​രാ​ക്കി. 21 പേ​ർ​ക്ക് പൂ​ർ​ണ​മാ​യോ ഭാ​ഗി​ക​മാ​യോ കാ​ഴ്ച ന​ഷ്ട​പ്പെ​ടു​ക​യു​ണ്ടാ​യി. ദു​ര​ന്ത സാ​ഹ​ച​ര്യ​ത്തി​ൽ പ്രാ​ദേ​ശി​ക ആ​ശു​പ​ത്രി​ക​ളും സു​ര​ക്ഷാ വ​കു​പ്പും ത​മ്മി​ൽ ഏ​കോ​പ​നം ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

മ​രി​ച്ച​വ​രൊ​ക്കെ ഏ​ഷ്യ​ൻ പൗ​ര​ന്മാ​രാ​ണെ​ന്നും അ​ഹ്‌​മ​ദി​യ, ഫ​ർ​വാ​നി​യ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലു​ള്ള​വ​രാ​ണെ​ന്നും മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ലാ​യി 40 ഇ​ന്ത്യ​ക്കാ​ർ ചി​കി​ത്സ​യി​ലു​ണ്ടെ​ന്ന് കു​വൈ​റ്റി​ലെ ഇ​ന്ത്യ​ൻ എം​ബ​സി സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​ന്ത്യ​ക്കാ​രാ​യ നി​ർ​മാ​ണ​ത്തൊ​ഴി​ലാ​ളി​ക​ളാ​ണ് ദു​ര​ന്ത​ത്തി​നി​ര​യാ​യ​തെ​ന്നും അ​തി​ൽ മ​ല​യാ​ളി​ക​ളു​മു​ണ്ടെ​ന്നു​മാ​ണ് സൂ​ച​ന.

NRI

കു​വൈ​റ്റ് വി​ഷ​മ​ദ്യ ദു​ര​ന്തം: മ​ര​ണം 13 ആ​യി, നി​ര​വ​ധി​പ്പേ​ർ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ

കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​യി​ലു​ണ്ടാ​യ വി​ഷ​മ​ദ്യ ദു​ര​ന്ത​ത്തി​ൽ മ​ര​ണം 13 ആ​യി ഉ​യ​ർ​ന്ന​താ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. വി​വി​ധ ആ​ശു​പ​ത്രി​ക​ൾ ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച മു​ത​ലാ​ണ് വി​ഷ​മ​ദ്യം ക​ഴി​ച്ച് അ​വ​ശ​രാ​യ നി​ല​യി​ൽ ആ​ളു​ക​ളെ പ്ര​വേ​ശി​പ്പി​ക്കു​ന്ന​ത് ശ്ര​ദ്ധി​ക്ക​പ്പെ​ടു​ന്ന​ത്. 63 കേ​സു​ക​ൾ ഇ​തേ വ​രെ​യാ​യി റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

നി​ര​വ​ധി പേ​രെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. 51 പേ​രെ അ​ടി​യ​ന്ത​ര ഡ​യാ​ലി​സി​സി​നു വി​ധേ​യ​രാ​ക്കി. 21 പേ​ർ​ക്ക് പൂ​ർ​ണ​മാ​യോ ഭാ​ഗി​ക​മാ​യോ കാ​ഴ്ച ന​ഷ്ട​പ്പെ​ടു​ക​യു​ണ്ടാ​യി. ദു​ര​ന്ത സാ​ഹ​ച​ര്യ​ത്തി​ൽ പ്രാ​ദേ​ശി​ക ആ​ശു​പ​ത്രി​ക​ളും സു​ര​ക്ഷാ വ​കു​പ്പും ത​മ്മി​ൽ ഏ​കോ​പ​നം ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

മ​രി​ച്ച​വ​രൊ​ക്കെ ഏ​ഷ്യ​ൻ പൗ​ര​ന്മാ​രാ​ണെ​ന്നും അ​ഹ്‌​മ​ദി​യ, ഫ​ർ​വാ​നി​യ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലു​ള്ള​വ​രാ​ണെ​ന്നും മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ലാ​യി 40 ഇ​ന്ത്യ​ക്കാ​ർ ചി​കി​ത്സ​യി​ലു​ണ്ടെ​ന്ന് കു​വൈ​റ്റി​ലെ ഇ​ന്ത്യ​ൻ എം​ബ​സി സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.

ഇ​ന്ത്യ​ക്കാ​രാ​യ നി​ർ​മാ​ണ​ത്തൊ​ഴി​ലാ​ളി​ക​ളാ​ണ് ദു​ര​ന്ത​ത്തി​നി​ര​യാ​യ​തെ​ന്നും അ​തി​ൽ മ​ല​യാ​ളി​ക​ളു​മു​ണ്ടെ​ന്നു​മാ​ണ് സൂ​ച​ന.

NRI

കു​വൈ​റ്റ് മ​ദ്യ​ദു​ര​ന്തം: കൂ​ടു​ത​ൽ പേ​ർ ചി​കി​ത്സ തേ​ടു​ന്ന​താ​യി സൂ​ച​ന

കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ൽ വ്യാ​ജ മ​ദ്യ​ദു​ര​ന്ത​ത്തി​നി​ര​യാ​യ കൂ​ടു​ത​ൽ പേ​ർ ആ​ശു​പ​ത്രി​യി​ലേ​ക്ക് ചി​കി​ത്സ​യ്ക്കാ​യി എ​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന​താ‌​യി സൂ​ച​ന.

പ​ത്ത് പേ​രു​ടെ മ​ര​ണം സൃ​ഷ്‌​ടി​ച്ച ന​ടു​ക്ക​ത്തി​നി​ട​യി​ലാ​ണ് കൂ​ടു​ത​ൽ പേ​ർ ചി​കി​ത്സ‌​യ്ക്കാ​യി എ​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന​താ​യി വാ​ർ​ത്ത​ക​ൾ വ​രു​ന്ന​ത്.

മ​രി​ച്ച​വ​രി​ലും ചി​കി​ത്സ​യി​ലു​ള്ള​വ​രി​ലും കൂ​ടു​ത​ലും ഇ​ന്ത്യ​ക്കാ​രാ​ണെ​ന്നാ​ണ് സൂ​ച​ന. കു​വൈ​റ്റ് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​വും ഇ​ന്ത്യ​ൻ എം​ബ​സി​യും സം​ഭ​വ​വി​കാ​സ​ങ്ങ​ൾ നി​രീ​ക്ഷി​ച്ചു കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.

International

കു​വൈ​റ്റി​ൽ വി​ഷ​മ​ദ്യ ദുരന്തം; 10 പ്ര​വാ​സി​ക​ൾ മ​രി​ച്ചു, മ​ല​യാ​ളി​ക​ളും ഉ​ൾ​പ്പെ​ട്ട​താ​യി സൂ​ച​ന

കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ൽ വി​ഷ​മ​ദ്യം ക​ഴി​ച്ച് 10 പ്ര​വാ​സി​ക​ൾ മ​രി​ച്ചു. നി​ര​വ​ധി​പ്പേ​ർ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. അ​ഹ​മ്മ​ദി ഗ​വ​ർ‌​ണ​റേ​റ്റി​ലാ​ണ് കൂ​ടു​ത​ൽ പേ​ർ​ക്ക് വി​ഷ​ബാ​ധ​യു​ണ്ടാ​യ​ത്.

മ​രി​ച്ച​വ​ർ എ​തു രാ​ജ്യ​ക്കാ​രാ​ണെ​ന്ന് വ്യ​ക്ത​മ​ല്ല. ഇ​വ​രി​ൽ മ​ല​യാ​ളി​ക​ളും ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ളും ഉ​ൾ​പ്പെ​ട്ട​താ​യാ​ണ് വി​വ​രം. ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യ്ക്കി​ടെ വ്യാ​ജ മ​ദ്യം ക​ഴി​ച്ച​വ​ർ​ക്കാ​ണ് ദു​ര​ന്ത​മു​ണ്ടാ​യ​ത്. ഇ​വ​രി​ൽ ഭൂ​രി​ഭാ​ഗം പേ​രും നി​ർ​മാ​ണ​ത്തൊ​ഴി​ലാ​ളി​ക​ളാ​ണ്.

ഫ​ർ​വാ​നി, ആ​ദാ​ൻ ആ​ശു​പ​ത്രി​ക​ളി​ലാ​ണ് ചി​കി​ൽ​സ​യി​ൽ ക​ഴി​യു​ന്ന​വ​ർ ഉ​ള്ള​ത്. പ​ല​ർ​ക്കും കാ​ഴ്ച ന​ഷ്ട​പ്പെ​ട്ട​താ​യാ​ണ് ആ​ശു​പ​ത്രി​വൃ​ത്ത​ങ്ങ​ളി​ൽ നി​ന്നു ല​ഭി​ക്കു​ന്ന വി​വ​രം. ചി​ല​രു​ടെ നി​ല അ​തീ​വ ഗു​രു​ത​ര​മാ​ണ്.

NRI

കു​വൈ​റ്റ് പൗ​ര​ന്മാ​ർ​ക്ക് വീ​സ ന​ട​പ​ടി​ക​ൾ എ​ളു​പ്പ​ത്തി​ലാ​ക്കി ഇ​ന്ത്യ

കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റ് പൗ​ര​ന്മാ​ർ​ക്ക് ടൂ​റി​സം, ബി​സി​ന​സ്, മെ​ഡി​ക്ക​ൽ, ആ​യു​ഷ്, കോ​ൺ​ഫ​റ​ൻ​സ് മു​ത​ലാ​യ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ഇ​ന്ത്യ​യി​ലേ​ക്ക് ഇ-​വീ​സ സൗ​ക​ര്യം ന​ട​പ്പാ​ക്കു​ന്ന കാ​ര്യം കേ​ന്ദ്ര സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച​താ​യി ഇ​ന്ത്യ​ൻ എം​ബ​സി അ​റി​യി​ച്ചു.

ഞാ​യ​റാ​ഴ്ച മു​ത​ൽ ഈ ​സം​വി​ധാ​നം നി​ല​വി​ൽ വ​ന്നു. പൂ​ർ​ണ​മാ​യും ഡി​ജി​റ്റ​ലൈ​സ് ചെ​യ്ത അ​പേ​ക്ഷാ സം​വി​ധാ​ന​ത്തി​ലൂ​ടെ കു​വൈ​റ്റ് പൗ​ര​ന്മാ​ർ​ക്ക് എ​വി​ടെ നി​ന്നും അ​പേ​ക്ഷ​ക​ൾ ന​ൽ​കാ​വു​ന്ന​താ​ണ്.

അ​ഞ്ചു വ​ർ​ഷ​ത്തേ​ക്കു​ള്ള ടൂ​റി​സ്റ്റ് വീ​സ, ഒ​രു വ​ർ​ഷ​ത്തേ​ക്കു​ള്ള ബി​സി​ന​സ് വി​സ, 60 ദി​വ​സ​ത്തേ​ക്കു​ള്ള മെ​ഡി​ക്ക​ൽ വീ​സ, 30 ദി​വ​സ​ത്തേ​ക്കു​ള്ള കോ​ൺ​ഫ​റ​ൻ​സ് വീ​സ എ​ന്നി​വ​യാ​യി​രി​ക്കും ല​ഭ്യ​മാ​ക്കു​ക.

അ​ഞ്ച് വ​ർ​ഷ​ത്തേ​ക്കു​ള്ള ടൂ​റി​സ്റ്റ് വീ​സ​ക്ക് 80 യു ​എ​സ്‌ ഡോ​ള​ർ മാ​ത്ര​മാ​യി​രി​ക്കും ചാ​ർ​ജ്. 3-4 പ്ര​വ​ർ​ത്തി ദി​ന​ങ്ങ​ൾ​ക്കു​ള്ളി​ൽ വീ​സ ല​ഭ്യ​മാ​കും.

NRI

കു​വൈ​റ്റി​ൽ വാ​ഹ​ന​ത്തി​ന് തീ​പി​ടി​ച്ച് ഒ​രാ​ൾ മ​രി​ച്ചു

കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ ഫി​ഫ്ത് റിം​ഗ് റോ​ഡി​ൽ വാ​ഹ​ന​ത്തി​ന് തീ​പി​ടി​ച്ച് ഒ​രാ​ൾ മ​രി​ച്ചു. അപ​ക​ട​ത്തെ​ത്തു​ട​ർ​ന്ന് വാ​ഹ​നം മ​റി​ഞ്ഞ് തീ​പി​ടി​ക്കു​ക​യാ​യി​രു​ന്നു.

വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് സം​ഭ​വം. വി​വ​രം അ​റി​ഞ്ഞ​യു​ട​ൻ ഫ​ർ​വാ​നി​യ​യി​ലെ അ​ഗ്നി​ശ​മ​ന​സേ​നാ യൂ​ണി​റ്റു​ക​ൾ സ്ഥ​ല​ത്തെ​ത്തി ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു.

അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​യാ​ളു​ടെ വി​വ​ര​ങ്ങ​ൾ അ​ധി​കൃ​ത​ർ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണ്.

NRI

അ​ധ്യാ​പി​ക​യെ പീ​ഡി​പ്പി​ച്ച കേ​സ്: സ്‌​കൂ​ൾ ജീ​വ​ന​ക്കാ​ര​ന് വ​ധ​ശി​ക്ഷ

കു​വൈ​റ്റ് സി​റ്റി: സ്‌​കൂ​ൾ ഓ​ഫീ​സി​ൽ വ​ച്ച് അ​ധ്യാ​പി​ക​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ സ്കൂ​ളി​ലെ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​നാ​യ ഈ​ജി​പ്ഷ്യ​ൻ സ്വ​ദേ​ശി​ക്ക് ക്രി​മി​ന​ൽ കോ​ട​തി വ​ധ​ശി​ക്ഷ വി​ധി​ച്ചു.

ജോ​ലി​ക്കാ​യി സ്‌​കൂ​ളി​ലെ​ത്തി​യ അ​ധ്യാ​പി​ക​യെ മ​റ്റാ​രു​മി​ല്ലാ​ത്ത ത​ക്കം നോ​ക്കി പ്ര​തി ഓ​ഫീ​സി​ൽ ക​യ​റി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ അ​ട​ക്ക​മു​ള്ള തെ​ളി​വു​ക​ൾ പ്ര​തി​ക്കെ​തി​രേ പ്രോ​സി​ക്യൂ​ഷ​ൻ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

വി​ചാ​ര​ണ​ക്കി​ടെ പ്ര​തി കോ​ട​തി​യി​ൽ മൗ​നം പാ​ലി​ച്ചു. വി​ചാ​ര​ണ പൂ​ർ​ത്തി​യാ​ക്കി​യ കോ​ട​തി പ്ര​തി​ക്ക് വ​ധ​ശി​ക്ഷ വി​ധി​ക്കു​ക​യാ​യി​രു​ന്നു.

NRI

കു​വൈ​റ്റി​ൽ യോ​ഗ ദി​നം ആ​ച​രി​ച്ചു

കു​വൈ​റ്റ് സി​റ്റി: അ​ന്താ​രാ​ഷ്‌​ട്ര യോ​ഗ ദി​നം ആ​ച​രി​ച്ച് കു​വൈ​റ്റ്. സ​ൽ​മി​യ​യി​ലെ ബു​ലെ​വാ​ർ​ഡ് ക്രി​ക്ക​റ്റ് ഗ്രൗ​ണ്ടി​ൽ ഇ​ന്ത്യ​ൻ കൗ​ൺ​സി​ൽ ഫോ​ർ ക​ൾ​ച്ച​റ​ൽ റി​ലേ​ഷ​ൻ​സ് (ഐ​സി​സി​ആ​ർ), ആ​യു​ഷ് മ​ന്ത്രാ​ല​യം എ​ന്നി​വ​യു​ടെ കീ​ഴി​ൽ ഒ​ളി​മ്പി​ക് കൗ​ൺ​സി​ൽ ഓ​ഫ് ഏ​ഷ്യയു​ടെ (ഒസിഎ) സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​യി​രു​ന്നു പ​രി​പാ​ടി.

"ഒ​രു ഭൂ​മി, ഒ​രു ആ​രോ​ഗ്യം എ​ന്ന​തി​നാ​യി യോ​ഗ‌' എ​ന്ന​താ​ണ് 11-ാ​മ​ത് അ​ന്താ​രാ​ഷ്‌ട്ര യോ​ഗ ദി​ന​ത്തി​ന്‍റെ പ്ര​മേ​യം. പ​രി​പാ​ടി​യി​ൽ സം​സാ​രി​ച്ച ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ ഡോ. ​ആ​ദ​ർ​ശ് സ്വൈ​ക യോ​ഗ​യു​ടെ പ്രാ​ധാ​ന്യം ഊ​ന്നി​പ്പ​റ​ഞ്ഞു. പ​ങ്കെ​ടു​ത്ത എ​ല്ലാ​വ​ർ​ക്കും അ​ദ്ദേ​ഹം ന​ന്ദി അ​റി​യി​ച്ചു.

യോ​ഗ ഒ​രു അം​ഗീ​കൃ​ത കാ​യി​ക ശാ​ഖ​യാ​യാ​ണ് ഒസിഎ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​തെ​ന്ന് ഒസിഎ ഡ​യ​റ​ക്‌ട​ർ ജ​ന​റ​ൽ ഹു​സൈ​ൻ അ​ൽ മു​സ​ല്ലം പറഞ്ഞു. യോ​ഗ സെ​ഷ​നി​ൽ പ​ങ്കെ​ടു​ക്കാ​ൻ പ​ദ്മ​ശ്രീ ആ​ചാ​ര്യ എ​ച്ച്.​ആ​ർ. നാ​ഗേ​ന്ദ്ര (സ്വാ​മി വി​വേ​കാ​ന​ന്ദ യോ​ഗ അ​നു​സ​ന്ധാ​ന സ​മി​തി സ്ഥാ​പ​ക​ൻ), പ​ദ്മ​ശ്രീ ശൈ​ഖ ഷൈ​ഖ അ​ൽ സ​ബാ​ഹ് എ​ന്നി​വ​ർ എ​ത്തി​യി​രു​ന്നു.

യോ​ഗ​യു​ടെ സ​ർ​വ​ദേ​ശീ​യ അം​ഗീ​കാ​ര​ഖ​ത്തെ പ​രി​ഗ​ണി​ച്ച് 2014 ഡി​സം​ബ​ർ 11നാ​ണ് ഐ​ക്യ​രാ​ഷ്ട്ര​സ​ഭ ജൂ​ൺ 21 അ​ന്താ​രാ​ഷ്‌ട്ര യോ​ഗ ദി​ന​മാ​യി പ്ര​ഖ്യാ​പി​ച്ച​ത്. കു​വൈ​റ്റി​ലേ​ക്ക് ആ​ദ്യ​മാ​യി പൊ​തു​സ്ഥ​ല​ത്ത് യോ​ഗ സെ​ഷ​ൻ സം​ഘ​ടി​പ്പി​ക്ക​പ്പെ​ട്ട​ത് ഈ ​വ​ർ​ഷ​മാ​ണ്.

Latest News

Up