കുവൈറ്റ് സിറ്റി: സെന്റ് പീറ്റേഴ്സ് സിഎസ്ഐ ഇടവകയുടെ ആദ്യഫല പെരുന്നാൾ ഈ മാസം 17ന് രാവിലെ എട്ട് മുതൽ എൻഇസികെ ദേവാലയത്തിൽ നടത്തപ്പെടും. സമർപ്പണശുശ്രൂഷയോടെ ആദ്യഫലപ്പെരുന്നാളിനു ആരംഭമാകും.
ക്രിസ്തീയ ഗാന രചയിതാവും ഡിഎസ്എംസി മുൻ ഡയറക്ടറുമായ റവ. സാജൻ പി. മാത്യു ആദ്യ ഫല പെരുന്നാൾ ഉദ്ഘാടനം ചെയ്യും. ഇന്ത്യൻ എംബസി പ്രതിനിധി ഹരീത്ത് ഖേത്തൻ ഉൾപ്പെടെ കുവൈറ്റിലെ വിവിധ ആധ്യാത്മിക സാമൂഹിക നേതാക്കന്മാർ പങ്കെടുക്കും.
റവ. സി.എം. ഈപ്പൻ അധ്യക്ഷത വഹിക്കും. ജനറൽ കൺവീനർ വിനോദ് കുര്യൻ, ജോൺസൺ വർഗീസ്, ഫിൽജി ജേക്കബ്, തോമസ് ജോൺ എന്നിവർ വിവിധ കമ്മിറ്റികൾക്ക് നേതൃത്വം വഹിക്കുന്നു. ഹാർവെസ്റ്റ് ഫെസ്റ്റിവലിൽ 30 വ്യത്യസ്ത ഭക്ഷണശാലകൾ പ്രവർത്തിക്കും.
വിവിധ കലാ സാംസ്കാരിക പരിപാടികളും വിവിധ ക്രിസ്തീയ ദേവാലയങ്ങളുടെ ഗായകസംഘങ്ങളുടെ ഗാനശുശ്രൂഷകളും ആദ്യഫല പെരുന്നാളിനോട് അനുബന്ധിച്ച് ക്രമീകരിച്ചിരിക്കുന്നു.