കുവൈറ്റ് സിറ്റി: കൊല്ലം ജില്ലാ പ്രവാസി സമാജം കുവൈറ്റിന്റെ വനിതാ വേദി, ആരോഗ്യബോധവത്കരണത്തിന്റെ ഭാഗമായി "നിശ്വാസം' (സമ്മർദമുക്ത ജീവിതം - റിലാക്സ്, റിസെറ്റ്, റിന്യൂ) എന്ന പേരിൽ സെമിനാർ സംഘടിപ്പിച്ചു.
"സമ്മർദം കുറയ്ക്കുക, കൂടുതൽ ജീവിക്കുക: ആരോഗ്യമുള്ള മനസ്, ആരോഗ്യമുള്ള ജീവിതം' എന്ന പ്രമേയത്തെ ആസ്പദമാക്കി അബ്ബാസിയയിലെ ഹെവൻസ് ഹാളിൽ നടന്ന പരിപാടിയിൽ കുവൈറ്റിലെ പ്രമുഖ സൈക്യാട്രിസ്റ്റ് ഡോ. നീതു മറിയം ചാക്കോ (Fawzia Sultan Health Care Clinic, Salmiya) മുഖ്യപ്രഭാഷണം നടത്തി.
പ്രവാസി സമൂഹത്തിൽ വർധിച്ചുവരുന്ന സമ്മർദം, ഉത്കണ്ഠ, ഡിപ്രഷൻ, ഉറക്കസംബന്ധമായ പ്രശ്നങ്ങൾ, കുട്ടികളിലെയും കൗമാരക്കാരിലെയും മാനസിക വെല്ലുവിളികൾ തുടങ്ങിയ വിഷയങ്ങൾ സെമിനാറിൽ ചർച്ച ചെയ്തു.
വനിതാവേദി ചെയർപേഴ്സൺ മിനി ഗീവർഗീസിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് കെജെപിഎസ് രക്ഷാധികാരി ജോയ് ജോൺ തുരുത്തിക്കര ഉദ്ഘാടനം നിർവഹിച്ചു. പ്രസിഡന്റ് ടി. ടി. ബിനിൽ സ്വാഗതം ആശംസിച്ചു.

ഷഹീദ് ലബ്ബ, അജയ് നായർ, തമ്പി ലൂക്കോസ്, അബ്ദുൽ വാഹിദ്, രാജു വർഗീസ്, ബൈജു മിഥുനം, ഷാജി സാമുവൽ, അനിൽ കുമാർ, ടൈറ്റസ് വർഗീസ്, ജോയ് കുട്ടി തോമസ്, അനി ബാബു, സജിമോൻ തോമസ്, ഷംന അൽ അമീൻ, നൈസാം പട്ടാഴി, വർഗീസ് ഐസക്, ബിജിമോൾ എന്നിവർ സെമിനാറിന് ആശംസകൾ അറിയിക്കുകയും ചെയ്തു.
ഗിരിജ അജയ്, രഞ്ജന ബിനിൽ, ലിറ്റി അലക്സാണ്ടർ, ഡയോണിയ ജോയി, മഞ്ജു ഷാജി, രഹനാ നൈസാം, രഹിന ഷാനവാസ്, എന്നിവർ നേതൃത്വം നൽകി.
സമ്മർദം കുറയ്ക്കുന്നതിനും ആരോഗ്യകരമായ മനസും ജീവിതശൈലിയും വളർത്തുന്നതിനും ബോധവത്കരണം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് വനിതാ വേദി ഈ പരിപാടി സംഘടിപ്പിച്ചതെന്ന് ഭാരവാഹികൾ അറിയിച്ചു.
എക്സിക്യൂട്ടീവ് അംഗം അനുശ്രീ ജിത്ത് നന്ദി രേഖപ്പെടുത്തി.
Tags : Kollam Jilla Pravasi Samajam Kuwait Vanithavedi Health Seminar