x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ൽ മു​ത്‌​ലാ സി​റ്റി​യി​ൽ പു​തി​യ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റു​മാ​യി ലു​ലു  

അ​ബ്ദു​ല്ല നാ​ലു​പു​ര​യി​ൽ
Published: November 6, 2025 03:24 PM IST | Updated: November 6, 2025 03:24 PM IST

 

കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ ഏ​റ്റ​വും വ​ലി​യ റെ​സി​ഡെ​ൻ​ഷ്യ​ൽ പ​ദ്ധ​തി​യാ​യ അ​ൽ മു​ത്‌​ലാ സി​റ്റി​യി​ൽ പു​തി​യ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് നി​ർ​മ്മി​ക്കാ​നൊ​രു​ങ്ങി ലു​ലു. മു​ൻ​നി​ര റി​യ​ൽ എ​സ്റ്റേ​റ്റ് ഡെ​വ​ല​പ്പേ​ഴ്സാ​യ ബി​യോ​ട്ട് ഹോ​ൾ​ഡിം​ഗു​മാ​യി കൈ​കോ​ർ​ത്താ​ണ് പു​തി​യ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് ലു​ലു യാ​ഥാ​ർ​ഥ്യ​മാ​ക്കു​ന്ന​ത്.

സൗ​ത്ത് അ​ൽ മു​ത്‌​ലാ സി​റ്റി​യി​ൽ ഉ​യ​രു​ന്ന ബി​യോ​ട്ട് പ്ല​സ് മാ​ളി​ലാ​ണ് ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് നി​ർ​മി​ക്കു​ക. കു​വൈ​റ്റി​ൽ റീ​ട്ടെ​യ്ൽ സാ​ന്നി​ധ്യം വി​പു​ല​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് സ​ഹ​ക​ര​ണം.

ലു​ലു ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ എം.​എ യൂ​സ​ഫ​ലി, ബി​യോ​ട്ട് ഹോ​ൾ​ഡിം​ഗ് ഗ്രൂ​പ്പ് സി​ഇ​ഒ​യും വൈ​സ് ചെ​യ​ർ​മാ​നു​മാ​യ അ​ബ്ദു​ൾ റ​ഹ്മാ​ൻ അ​ൽ ഖാ​നാ എ​ന്നി​വ​ർ ചേ​ർ​ന്ന് ഇ​ത് സം​ബ​ന്ധി​ച്ചു​ള്ള ധാ​ര​ണാ​പ​ത്ര​ത്തി​ൽ ഒ​പ്പു​വ​ച്ചു.

ബി​യോ​ട്ട് പ്ല​സ് പ്രൊ​ജ്ക്ടി​ൽ ഭാ​ഗ​മാ​കു​ന്ന ആ​ദ്യ റീ​ട്ടെ​യ്ൽ ഗ്രൂ​പ്പു​ക​ളി​ലൊ​ന്നാ​ണ് ലു​ലു. സൗ​ത്ത് അ​ൽ മു​ത്‌​ലാ സി​റ്റി​യി​ൽ 27 ല​ക്ഷം ച​തു​ര​ശ്ര​യ​ടി​യി​ൽ ഉ​യ​രു​ന്ന ബി​യോ​ട്ട് പ്ല​സ് മാ​ളി​ൽ 72000 ച​തു​ര​ശ്ര​യ​ടി​യി​ലു​ള്ള ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റാ​ണ് ലു​ലു നി​ർ​മി​ക്കു​ക.

കു​വൈ​ത്തി​ൽ ലു​ലു​വി​ന്‍റെ സാ​ന്നി​ധ്യം വി​പു​ല​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പു​തി​യ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റെ​ന്നും, സൗ​ത്ത് അ​ൽ മു​ത്‌​ലാ സി​റ്റി​യി​ലെ ഉ​പ​ഭോ​ക്താ​ക​ൾ​ക്ക് മി​ക​ച്ച ഷോ​പ്പിം​ഗ് സേ​വ​ന​മാ​ണ് ല​ക്ഷ്യ​മെ​ന്നും ലു​ലു ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ എം.​എ. യൂ​സ​ഫ​ലി വ്യ​ക്ത​മാ​ക്കി.

മു​ൻ​നി​ര റീ​ട്ടെ​യ്ൽ ഗ്രൂ​പ്പാ​യ ‍ലു​ലു​വു​മാ​യി സ​ഹ​ക​രി​ക്കാ​നാ​യ​തി​ൽ ഏ​റെ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് ബി​യോ​ട്ട് ഹോ​ൾ​ഡിം​ഗ് ഗ്രൂ​പ്പ് സി​ഇ​ഒ​യും വൈ​സ് ചെ​യ​ർ​മാ​നു​മാ​യ അ​ബ്ദു​ൾ റ​ഹ്മാ​ൻ അ​ൽ ഖാ​ന പ​റ​ഞ്ഞു. 2027 മാ​ർ​ച്ചി​ന​കം പ​ദ്ധ​തി യാ​ഥാ​ർ​ഥ്യ​മാ​കു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്.

Tags : LuLu Al Mutla city Kuwait

Recent News

Up