കുവൈറ്റ് സിറ്റി: ലോകകേരള സഭയുടെ അഞ്ചാം സമ്മേളനത്തിലേക്ക് കുവൈറ്റ് പ്രവാസിയും പ്രമുഖ സാമൂഹ്യ, സാംസ്കാരിക, നിയമ കാര്യ പ്രവർത്തകനുമായ ബാബു ഫ്രാൻസീസ് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.
2018ൽ ആരംഭിച്ച ആദ്യ ലോക കേരള സഭ മുതൽ വിവിധ സഭകളിൽ കുവൈറ്റിനെ പ്രതിനിധീകരിച്ചിട്ടുണ്ട്. നോര്‍ക്ക കെയര്‍’ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി യാഥ്യാര്‍ഥ്യമാക്കാൻ നടത്തിയ ഇടപെടലുകൾ വഴി ആയിരകണക്കിന് പ്രവാസികൾക്ക് പ്രയോജനം ലഭിച്ചു കൊണ്ടിരിക്കുന്നു.
മടങ്ങി ചെല്ലുന്ന പ്രവാസികള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കണമെന്ന ആശയം 2018ലെ ലോക കേരള സഭയില്‍ അടക്കം നിരവധി വേദികളില്‍ നിര്‍ദ്ദേശം ഉന്നയിച്ച വ്യക്തിയാണ് എന്‍സിപി വര്‍ക്കിംഗ് കമ്മിറ്റി അംഗവും ഓവർസീസ് സെൽ ദേശീയ അധ്യക്ഷനുമായ ബാബു ഫ്രാന്‍സീസ്.
2024 ജൂണില്‍ നടന്ന നാലാം ലോക കേരള സഭയിലും ഈ വിഷയം മുഖ്യമന്ത്രിയോടും, സ്പീക്കറോടും സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി , മടങ്ങി വരുന്ന പ്രവാസികളെയും ഉള്‍പ്പെടുത്തി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടതും ബാബു ഫ്രാന്‍സീസാണ്.
ലോകമെമ്പാടുമുള്ള പ്രവാസി കേരളീയരുടെ ഐക്യവും പരസ്പര സഹകരണവും ശക്തിപ്പെടുത്തുന്നതിനും, കേരളത്തിന്റെ സംസ്കാരിക വളർച്ചയ്ക്ക് പുതിയ ദിശ നൽകുന്നതിനുമായി നിലകൊള്ളുന്ന ലോകകേരള സഭയുടെ അഞ്ചാമത് സമ്മേളനം ഈ മാസം 29, 30, 31 തീയതികളിൽ തിരുവനന്തപുരം നഗരത്തിൽ സംഘടിപ്പിക്കപ്പെടുന്നു.
ലോക കേരള സഭ എന്ന നൂതന ആശയത്തെ കേന്ദ്ര സർക്കാർ ഒരു മാതൃകാ പരമായ ചുവടുവെപ്പായി അംഗീകരിക്കുകയും, മറ്റു സംസ്ഥാനങ്ങളും ഈ മാതൃക പ്രാവർത്തികമാക്കണമെന്ന് ഔദ്യോഗികമായി ശുപാർശ ചെയ്തിരിക്കുകയാണ് വിദേശകാര്യ വകുപ്പിന്റെ പാർലിമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റി.
ലോക കേരള സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ബാബു ഫ്രാൻസീസിനെയും മറ്റു പ്രതിനിധികളെയും അഭിവാദ്യം ചെയ്യുന്നതായും പ്രവാസികളുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനു എല്ലാ വിധ ആശംസകൾ നേരുന്നതായും ഓവർസീസ് എൻ സി പി ഭാരവാഹികൾ പത്രകുറിപ്പിലൂടെ അറിയിച്ചു.
Tags : Lok Kerala Sabha Babu Francis Kuwait