കുവൈറ്റ് സിറ്റി: എന്‍സിപി സംസ്ഥാന പ്രസിഡന്റും മുൻ മന്ത്രിയുമായിരുന്ന തോമസ് ചാണ്ടിയുടെ ആറാം ചരമ വാർഷികം ഓവർസീസ് എൻസിപി ദേശീയ കമ്മിറ്റി ആചരിച്ചു.
ഒഎൻസിപി കുവൈറ്റ് കമ്മിറ്റി പ്രസിഡന്റ് ജീവ്സ് എരിഞ്ചേരി സ്വാഗതം പറഞ്ഞ ചടങ്ങിൽ ഒഎൻസിപി ഗ്ലോബൽ ട്രഷറർ ബിജു സ്റ്റീഫൻ അധ്യക്ഷത വഹിച്ചു.
എൻസിപി എസ്പി പ്രവാസി സെൽ ദേശീയ അധ്യക്ഷനും വർക്കിംഗ് കമ്മിറ്റി അംഗവുമായ ബാബു ഫ്രാൻസീസ് അനുസ്മരണ പ്രഭാഷണം നടത്തി.

വൈസ് പ്രസിഡന്റുമാരായ സണ്ണി മിറാൻഡ (കർണാടക), പ്രിൻസ് കൊല്ലപ്പിള്ളിൽ, ട്രഷറർ രവീന്ദ്രൻ, എക്സിക്യൂട്ടീവ് അംഗങ്ങളായ സണ്ണി കെ. അല്ലീസ്, അബ്ദുൾ അസീസ്, ജിനു വാകത്താനം എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.
ജോയിന്റ് സെക്രട്ടറി അശോകൻ തിരുവനന്തപുരം ചടങ്ങിൽ പങ്കെടുത്തവർക്ക് നന്ദി പറഞ്ഞു.
Tags : Thomas Chandy ONCP NCP Kuwait