കുവൈറ്റ് സിറ്റി: കേരള മുഖ്യമന്ത്രി പിണറായി വിജയൻ കുവൈറ്റിലെത്തി. വ്യാഴാഴ്ച രാവിലെ 6.15ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട കുവൈറ്റ് എയർ വിമാനത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ കുവൈറ്റിലെത്തിയത്.
കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ മുഖ്യമന്ത്രിയെ ഇന്ത്യൻ എംബസി പ്രതിനിധികളും ലോക കേരള സഭ അംഗങ്ങളും, മലയാളം മിഷൻ, കല കുവൈറ്റ് ഭാരവാഹികളും ചേർന്ന് സ്വീകരിച്ചു.
ഇന്ന് കുവൈറ്റ് സർക്കാർ പ്രതിനിധികളുമായുള്ള പ്രധാന കൂടിക്കാഴ്ചകളും ചർച്ചകളും നടക്കും. വെള്ളിയാഴ്ച വൈകുന്നേരം 4.30ന് മൻസൂരിയയിലെ അൽ അറബി ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന മഹാസമ്മേളനത്തിൽ മുഖ്യമന്ത്രി കുവൈറ്റിലെ മലയാളികളെ നേരിട്ട് അഭിസംബോധന ചെയ്യും.
28 വർഷങ്ങൾക്കുശേഷമാണ് കേരള മുഖ്യമന്ത്രി കുവൈറ്റിൽ എത്തുന്നത്.
Tags : Chief Minister Pinarayi Vijayan Kuwait