x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കെ​ഡി​എ​ൻ​എ കു​വൈ​റ്റ് മ​ല​ബാ​ർ മ​ഹോ​ത്സ​വം: പോ​സ്റ്റ​ർ പ്ര​കാ​ശ​നം ചെ​യ്തു

അ​ബ്ദു​ല്ല നാ​ലു​പു​ര​യി​ൽ 
Published: January 10, 2026 02:42 PM IST | Updated: January 10, 2026 02:42 PM IST

കു​വൈ​റ്റ് സി​റ്റി: കോ​ഴി​ക്കോ​ട് ജി​ല്ലാ എ​ൻ​ആ​ർ​ഐ അ​സോ​സി​യേ​ഷ​ൻ (കെ​ഡി​എ​ൻ​എ) കു​വൈ​റ്റ് സം​ഘ​ടി​പ്പി​ക്കു​ന്ന മ​ല​ബാ​ർ മ​ഹോ​ത്സ​വം 2026ന്‍റെ പോ​സ്റ്റ​ർ പ്ര​കാ​ശ​ന ച​ട​ങ്ങും സ്പോ​ൺ​സേ​ർ​സ് മീ​റ്റും ഫാ​ഹ​ഹീ​ൽ ത​ക്കാ​ര റ​സ്റ്റ​റ​ന്‍റി​ൽ  ന​ട​ന്നു.

കെ​ഡി​എ​ൻ​എ ആ​ക്ടിം​ഗ് പ്ര​സി​ഡ​ന്‍റ് അ​സീ​സ് തി​ക്കോ​ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ അ​ഡ്വൈ​സ​റി ബോ​ർ​ഡ് അം​ഗം കൃ​ഷ്ണ​ൻ ക​ട​ലു​ണ്ടി​യും സ്പോ​ൺ​സ​ർ​ഷി​പ്പ് ക​ൺ​വീ​ന​ർ അ​നു സു​ൽ​ഫി​യും മ​ല​ബാ​ർ മ​ഹോ​ത്സ​വ​ത്തി​ന്‍റെ സം​ഘാ​ട​ന​വും ന​ട​ത്തി​പ്പും സം​ബ​ന്ധി​ച്ച് വി​ശ​ദീ​ക​ര​ണം ന​ൽ​കി.

ഷി​ഫ അ​ൽ ജ​സീ​റ​യെ പ്ര​തി​നി​ധീ​ക​രി​ച്ച് മു​ഹ​മ്മ​ദ് ആ​ഷി​ഫ്, സ്കൈ​ലൈ​ൻ മെ​ക്കാ​നി​ക്ക​ൽ & ഇ​ല​ക്ട്രി​ക്ക​ൽ പ്ര​തി​നി​ധി ശ​ര​ത് നാ​യ​ർ, ടാ​ർ​ഗ​റ്റ് ഇ​ന്‍റ​ർ​നാ​ഷ​ണ​ലി​ന്‍റെ പി. ​എ​സ്. കൃ​ഷ്ണ​ൻ, മെ​ഡെ​ക്സ് മെ​ഡി​ക്ക​ൽ ഗ്രൂ​പ്പി​നെ പ്ര​തി​നി​ധീ​ക​രി​ച്ച് ഷ​റ​ഫു​ദ്ദീ​ൻ ക​ണ്ണേ​ത്ത് എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു. ഇ​വ​ന്‍റ് പാ​ർ​ട്ണ​റാ​യ ഇ​ൻ ഷോ​ട്ട് മീ​ഡി​യ​യെ പ്ര​തി​നി​ധീ​ക​രി​ച്ച് നി​ജാ​സ് കാ​സിം, ഷാ​ജ​ഹാ​ൻ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

 

K-Rail Survey

കോ​ർ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ സു​രേ​ഷ് മാ​ത്തൂ​ർ, ഇ​ല്യാ​സ് തോ​ട്ട​ത്തി​ൽ, റാ​ഫി​ൾ കൂ​പ്പ​ൺ ക​ൺ​വീ​ന​ർ എം.​പി അ​ബ്ദു​റ​ഹ്മാ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് ടി.​എം പ്ര​ജു, സ്പോ​ർ​ട്സ് സെ​ക്ര​ട്ട​റി രാ​മ​ച​ന്ദ്ര​ൻ പെ​രി​ങ്ങോ​ളം, വു​മ​ൺ​സ് ഫോ​റം പ്ര​സി​ഡ​ന്‍റ് ലീ​ന റ​ഹ്മാ​ൻ, ഏ​രി​യ ഭാ​ര​വാ​ഹി​ക​ളാ​യ തു​ള​സീ​ധ​ര​ൻ തോ​ട്ട​ക്ക​ര, റൗ​ഫ് പ​യ്യോ​ളി, ഷാ​ജ​ഹാ​ൻ, പ്ര​ജി​ത്ത് പ്രേം, ​എം. അ​ഷ​റ​ഫ്, ഹ​നീ​ഫ കു​റ്റി​ച്ചി​റ, ഹ​മീ​ദ് പാ​ലേ​രി, എ.​സി. ഉ​മ്മ​ർ, വു​മ​ൺ​സ് ഫോ​റം ഭാ​ര​വാ​ഹി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി ഏ​കോ​പി​പ്പി​ച്ചു.

ഫെ​ബ്രു​വ​രി 13ന് ​അ​ബ്ബാ​സി​യ ഇ​ന്ത്യ​ൻ സെ​ൻ​ട്ര​ൽ സ്കൂ​ൾ ഓ​പ്പ​ൺ ഗ്രൗ​ണ്ടി​ൽ ന​ട​ക്കു​ന്ന മ​ല​ബാ​ർ മ​ഹോ​ത്സ​വ​ത്തി​ന്‍റെ പ്ര​ധാ​ന ആ​ക​ർ​ഷ​ണം പ്ര​ശ​സ്ത പി​ന്ന​ണി ഗാ​യി​ക മ​ഞ്ജ​രി ന​യി​ക്കു​ന്ന “മ​ഞ്ജ​രി ലൈ​വ് ഇ​ൻ ക​ൺ​സേ​ർ​ട്ട്” ആ​യി​രി​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

 

K-Rail Survey

മ​ഞ്ജ​രി​യോ​ടൊ​പ്പം സ​രി​ഗ​മ​പ ര​ണ്ടാം സീ​സ​ൺ ജേ​താ​വ് സാ​യ​ന്ത് സ​ജി, ആ​സി​ഫ് കാ​പ്പാ​ട് തു​ട​ങ്ങി​യ​വ​രും സം​ഗീ​ത പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​കും. പ്ര​ശ​സ്ത ന​ട​നും നി​ർ​മാ​താ​വു​മാ​യ ഹ​രീ​ഷ് പേ​ര​ടി സാം​സ്കാ​രി​ക സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും.

മ​ല​ബാ​റി​ന്‍റെ സ​മ്പ​ന്ന​മാ​യ സാം​സ്കാ​രി​ക പൈ​തൃ​ക​വും ക​ലാ​പാ​ര​മ്പ​ര്യ​വും ഒ​രു​മി​പ്പി​ക്കു​ന്ന മ​ഹോ​ത്സ​വ​മാ​ണ് കെ​ഡി​എ​ൻ​എ സം​ഘ​ടി​പ്പി​ക്കു​ന്ന മ​ല​ബാ​ർ മ​ഹോ​ത്സ​വം. കെ​ഡി​എ​ൻ​എ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ശ്യാം ​പ്ര​സാ​ദ് സ്വാ​ഗ​ത​വും അ​ഡ്വൈ​സ​റി ബോ​ർ​ഡ് അം​ഗം ബ​ഷീ​ർ ബാ​ത്ത ന​ന്ദി​യും രേ​ഖ​പ്പെ​ടു​ത്തി.

Tags : KDNA Kuwait Malabar Maholsavam

Recent News

Up