Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : KDNA

Middle East and Gulf

കെഡിഎൻഎ സംഘടിപ്പിച്ച ചെറുകഥ മത്സര വിജയികളെ പ്രഖ്യാപിച്ചു

കു​വൈ​റ്റ് സി​റ്റി: കോ​ഴി​ക്കോ​ട് ഡി​സ്ട്രി​ക്ട് എ​ൻ​ആ​ർ​ഐ അ​സോ​സി​യേ​ഷ​ൻ (കെ​ഡി​എ​ൻ​എ) വെ​ള്ളി​യാ​ഴ്ച സം​ഘ​ടി​പ്പി​ക്കു​ന്ന മ​ല​ബാ​ർ മ​ഹോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ “ക​ഥാ​ര​സം” ചെ​റു​ക​ഥ മ​ത്സ​ര​ത്തി​ന്റെ വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു.

കു​വൈ​റ്റി​ലെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പ്ര​വാ​സി​ക​ൾ പ്രാ​യ ഭേ​ദ​മ​ന്യേ പ​ങ്കെ​ടു​ത്ത മ​ത്സ​ര​ത്തി​ൽ മ​ഞ്ജു മൈ​ക്കി​ൾ ഒ​ന്നാം സ്ഥാ​ന​വും ജോ​ബി ബേ​ബി ര​ണ്ടാം സ്ഥാ​ന​വും അ​ശ്‌​റ​ഫ് ഉ​ത്തു​ങ്ങാ​ന​ക​ത്ത് മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി.

പ്ര​ശ​സ്ത സാ​ഹി​ത്യ​കാ​ര​ന്മാ​രാ​യ ഇ. ​ക​രു​ണാ​ക​ര​ൻ, ലാ​സ​ർ ഡി​സി​ൽ​വ, ധ​ർ​മ​രാ​ജ് മ​ട​പ്പ​ള്ളി എ​ന്നി​വ​ർ വി​ധി​ക​ർ​ത്താ​ക്ക​ളാ​യി. ആ​വി​ഷ്കാ​ര മി​ക​വ്, ഭാ​ഷാ​പ്രാ​വീ​ണ്യം, വി​ഷ​യ​ത്തിന്‍റെ ആ​ഴം, സാ​മൂ​ഹി​ക പ്ര​സ​ക്തി എ​ന്നി​വ മു​ൻ​നി​ർ​ത്തി​യാ​ണ് ര​ച​ന​ക​ൾ വി​ല​യി​രു​ത്തി​യ​ത്.

പ്ര​വാ​സി സ​മൂ​ഹ​ത്തി​ലെ സാ​ഹി​ത്യ പ്ര​തി​ഭ​ക​ൾ​ക്ക് വേ​ദി​യൊ​രു​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ സം​ഘ​ടി​പ്പി​ച്ച “ക​ഥാ​ര​സം” മ​ത്സ​ര​ത്തി​ന് മി​ക​ച്ച പ​ങ്കാ​ളി​ത്ത​മാ​ണ് ല​ഭി​ച്ച​തെ​ന്നും, ഇ​ത്ത​രം സാം​സ്കാ​രി​ക-​സാ​ഹി​ത്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​ർ​ന്നും ന​ട​ത്തു​മെ​ന്നും സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

മ​ത്സ​ര വി​ജ​യി​ക​ൾ​ക്ക് അ​ബ്ബാ​സി​യ ഇ​ന്ത്യ​ൻ സെ​ൻ​ട്ര​ൽ സ്കൂ​ൾ ഓ​പ്പ​ൺ ഗ്രൗ​ണ്ടി​ൽ ന​ട​ക്കു​ന്ന മ​ല​ബാ​ർ മ​ഹോ​ത്സ​വം സം​സ്കാ​രി​ക സ​മ്മേ​ള​ന​ത്തി​ൽ വച്ച് ആ​ദ​ര​വും പ്ര​ശം​സാ പ​ത്ര​വും സ​മ്മാ​നി​ക്കും.

Latest News

Up