x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നാ​യ​ർ അ​സോ​സി​യേ​ഷ​ൻ വാ​ർ​ഷി​ക​വും കേ​ര​ള​പ്പി​റ​വി ആ​ഘോ​ഷ​വും സം​ഘ​ടി​പ്പി​ച്ചു

സ​തീ​ശ​ൻ നാ​യ​ർ
Published: November 5, 2025 03:08 PM IST | Updated: November 5, 2025 03:08 PM IST

ഷി​ക്കാ​ഗോ: നാ​യ​ർ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഷി​ക്കാ​ഗോ​യു​ടെ 11-ാമ​ത് വാ​ർ​ഷി​ക​വും കേ​ര​ള​പ്പി​റ​വി ആ​ഘോ​ഷ​വും ഡെ​സ്പ്ലെ​യി​ൻ​സി​ലു​ള്ള പ്രി​യ​റി ലേ​ക്ക് ക​മ്യൂ​ണി​റ്റി സെ​ന്‍റ​റി​ൽ വ​ച്ച് ന​ട​ന്നു.

പ്ര​സി​ഡ​ന്‍റ് വി​ജി എ​സ്. നാ​യ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. രാ​ധാ​കൃ​ഷ്ണ​ൻ നാ​യ​ർ കേ​ര​ള​പ്പി​റ​വി​യെ​ക്കു​റി​ച്ച് സം​സാ​രി​ക്കു​ക​യും ആ​ശം​സ​ക​ൾ ന​ൽ​കു​ക​യും ചെ​യ്തു. റി​ട്ട​യ​ർ​മെ​ന്‍റ് ജീ​വി​തം എ​ങ്ങ​നെ സു​ര​ക്ഷി​ത​മാ​ക്കാം എ​ന്ന വി​ഷ​യ​ത്തി​ലു​ള്ള സെ​മി​നാ​റി​ന് റി​ജി മാ​ഞ്ചി​റ​യി​ൽ നേ​തൃ​ത്വം ന​ൽ​കി.

 

K-Rail Survey

വി​വി​ധ റി​ട്ട​യ​ർ​മെ​ന്‍റ് പ്ലാ​നു​ക​ളെ​ക്കു​റി​ച്ചും ബെ​ന​ഫി​റ്റ്സി​നെ​ക്കു​റി​ച്ചും സം​സാ​രി​ക്കു​ക​യും ചോ​ദ്യ​ങ്ങ​ൾ​ക്ക് മ​റു​പ​ടി ന​ൽ​കു​ക​യും ചെ​യ്തു. കെ​എ​ച്ച്‌​എ​ൻ​എ മു​ൻ പ്ര​സി​ഡ​ന്‍റ് അ​നി​ൽ​കു​മാ​ർ പി​ള്ള ച​ട​ങ്ങി​ൽ സ​ന്നി​ഹി​ത​നാ​യി​രു​ന്നു.

വി​വി​ധ പ​രി​പാ​ടി​ക​ൾ​ക്ക് എം.​ആ​ർ.​സി. പി​ള്ള, ര​ഘു നാ​യ​ർ, പ്ര​സ​ന്ന​ൻ പി​ള്ള, ജി​തേ​ന്ദ്ര കൈ​മ​ൾ, രാ​ജ​ഗോ​പാ​ല​ൻ നാ​യ​ർ, പ്ര​സാ​ദ് പി​ള്ള, ദീ​പ​ക് നാ​യ​ർ, വി​ജ​യ പി​ള്ള തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി. അ​ര​വി​ന്ദ് പി​ള്ള എം​സി​യാ​യി​രു​ന്നു.

 

Tags : Nair Association Kerala Day Anniversary

Recent News

Up